മൂവാറ്റുപുഴ: കോതമംഗലം രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാർ മാത്യു പോത്തനാമുഴിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ അവാർഡിന് ഫാ. ബോബി ജോസ് കട്ടിക്കാട് അർഹനായി. കപ്പൂച്ചിൻമെസ്, അഞ്ചപ്പം, കാവ്…. തുടങ്ങി വേറിട്ട ശുശ്രൂഷകളിലൂടെ ലാളിത്യത്തിന്റെ ആത്മീയഗുരുവായി അറിയപ്പെടുന്ന കപ്പൂച്ചിൻ വൈദികനാണ് ഫാ. ബോബി ജോസ് കട്ടിക്കാട്. എഴുത്തുകാരനും സുവിശേഷപ്രഘോഷകനുമായ ഫാ. കട്ടിക്കാട് ഓൺലൈൻ മീഡിയയിലൂടെ സുവിശേഷ പ്രസംഗത്തിന് തുടക്കം കുറിച്ചയാളും തിയോ പബ്ലിക്കേഷൻസ് എഡിറ്ററുമാണ്. സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ, ഓർഡിനറി, നിലത്തെഴുത്ത്, അകം, പുലർവെട്ടം തുടങ്ങിയവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്ന് മൂവാറ്റുപുഴ നിർമല കോളജിൽ നടക്കുന്ന ചടങ്ങിൽ കോതമംഗലം രൂപത വികാരി ജനറാൾ മോൺ. വിൻസെന്റ് നെടുങ്ങാട്ട് അവാർഡ് സമ്മാനിക്കുമെന്ന് ഫാ. തോമസ് പോത്തനാമുഴി അറിയിച്ചു.
Read More