എല്ലാവർക്കും ശല്യം, പക്ഷേ എ​സ്ഡി ​കോ​ള​ജി​ലെ മു​ൻ സു​വോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ​ജി. നാ​ഗേ​ന്ദ്ര പ്ര​ഭു​വിന് കു​ള​വാ​ഴ ക​നാ​ലി​ലെ മാ​ണി​ക്യം

ആ​ല​പ്പു​ഴ: ക​നാ​ലു​ക​ളി​ലെ തീ​രാശ​ല്യ​മാ​യാ​ണ് പ​ല​രും കു​ള​വാ​ഴ​യെ ക​രു​തു​ന്ന​ത്. ഇ​തി​നെ വി​പ​ണി​യി​ൽ വ​ൻ സാ​ധ്യ​ത​ക​ളു​ള്ള മു​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കാ​ൻ ക​ഴി​യും. കു​ള​വ​ഴ​യു​ടെ ഈ ​സാ​ധ്യ​ത ക​ണ്ടെ​ത്തി​യ​ത് എ​സ്ഡി ​കോ​ള​ജി​ലെ മു​ൻ സു​വോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി. നാ​ഗേ​ന്ദ്ര പ്ര​ഭു​വാ​ണ്.

1998ലാ​ണ് കു​ള​വാ​ഴ​യി​ൽനി​ന്നു മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്ന ആ​ശ​യം ഡോ. ​നാ​ഗേ​ന്ദ്ര പ്ര​ഭു മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്. കോ​ള​ജി​ലെ ജ​ല​വി​ഭ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ സ്ഥാ​പ​ക​നാ​യ ഇ​ദ്ദേ​ഹം കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ള​വാ​ഴ​യു​ടെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു പു​റ​മേ പ​ല ത​ര​ത്തി​ലു​ള്ള നി​റ​ങ്ങ​ൾ, ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കാ​നു​ള്ള കാ​ൻ​വാ​സു​ക​ൾ, ഏ​റെ ആ​വ​ശ്യ​ക്കാ​രു​ള്ള ബ്രി​ക്ക​റ്റ്, ഡി​സ്പോ​സി​ബി​ൾ പ്ലേ​റ്റ്, ഗ്ലാ​സ്, ന​ഴ്സ​റി പോ​ട്ട്, പെ​ൻ സ്റ്റാ​ൻ​ഡ്, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ബോ​ർ​ഡു​ക​ൾ, ശി​ല്​പ​ നി​ർ​മാ​ണ​ത്തി​നു​ള്ള പ​ൾ​പ് തു​ട​ങ്ങി നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ൾ കു​ള​വാ​ഴ​യി​ൽനി​ന്നു നി​ർ​മി​ച്ചെ​ടു​ക്ക​മെ​ന്ന് ഇ​ദ്ദേ​ഹം ക​ണ്ടെ​ത്തി.

കൂ​ൺ കൃ​ഷി​ക്കും കു​ള​വാ​ഴ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. കു​ള​വാ​ഴ​യു​ടെ ത​ണ്ടും ഇ​ല​ക​ളും അ​രി​ഞ്ഞു പു​ഴു​ങ്ങി ഉ​ണ​ക്കി​യെ​ടു​ത്ത് കൂ​ൺ ബെ​ഡ് നി​ർ​മാ​ണ​ത്തി​നും ഉ​പ​യോ​ഗി​ക്കാം. വൈ​ക്കോ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നേ​ക്കാ​ൾ മി​ക​ച്ച ഉ​ത്പാ​ദ​നം ഇ​തി​ലൂ​ടെ ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഐ​ക്കോ​ർ​ണി​യ ക്രാ​സി​പ​സ് എ​ന്ന ശാ​ത്ര​നാ​മ​ത്തി​ല​റി​യ​പ്പെ​ട്ടി​രു​ന്ന കു​ള​വാ​ഴ​യെ പോ​ണ്ട​നേ​റി​യ ക്രാ​സി​പ​സ് എ​ന്ന് പു​നഃ​നാ​മ​ക​ര​ണ​വും ചെ​യ്തി​ട്ടു​ണ്ട് ശാ​സ്ത്ര​ലോ​കം. ക​നാ​ലി​ൽ നി​റ​യു​ന്ന പോ​ള​ക​ൾ സം​സ്ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ​യോ സ​ർ​ക്കാ​രോ മു​ൻ​കൈ​യെ​ടു​ത്താ​ൽ നി​ര​വ​ധി തൊ​ഴി​ൽദി​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ക്കു​ന്ന മ​ഹ​ത്താ​യ ഒ​രു സം​രം​ഭ​മാ​യി ഇ​തി​നെ മാ​റ്റി​യു​മെ​ടു​ക്കാം.

  • എ​ബി​ലി​ൻ കെ. ​ഏബ്ര​ഹാം

Related posts

Leave a Comment