ഉത്തര്‍പ്രദേശ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം, മഥുരയില്‍ കോണ്‍ഗ്രസ്, ചിത്രത്തിലെ ഇല്ലാതെ മുലായം, ആദ്യ പരീക്ഷണത്തില്‍ വീഴാത്തതിന്റെ ആശ്വാസത്തില്‍ യോഗിയും

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് ആദ്യ പരീക്ഷയുടെ ആദ്യ ഘട്ടത്തില്‍ ആശ്വസിക്കാം. നിയമസഭ തെരഞ്ഞെടുപ്പിലെന്ന പോലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറുന്ന കാഴ്ച്ചയാണ് ആദ്യ മണിക്കൂറുകളില്‍ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് നടന്ന പതിനാറില്‍ പതിനാല് മുനിസിപ്പാലിറ്റികളിലും ബിജെപിയാണ് മുന്നില്‍. മുലായംസിംഗിന്റെ എസ്പിയും മായാവതിയുടെ ബിഎസ്പിയും വളരെ പിന്നിലാണ്. മഥുരയില്‍ ഗംഭീര പ്രകടനം നടത്തി കോണ്‍ഗ്രസ് കരുത്തുകാട്ടി. മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കും 198 മുനിസിപ്പല്‍ കൗണ്‍സിലുകളിലും 438 നഗര പഞ്ചായത്തുകളിലുമാണ് മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. വാരണാസി, അലഹബാദ്, ലഖ്നൗ, കാണ്‍പൂര്‍, ഗാസിയാബാദ്, മീററ്റ് , ആഗ്ര, ഗൊരഖ്പൂര്‍, മൊറാദാബാദ്, ബറേലി, അയോധ്യ എന്നിവിടങ്ങളിലാണ് ബി.ജെ.പിക്ക് മുന്നേറ്റം. ഫിറോസാബാദ്, സഹരണ്‍പുര്‍, അലിഗഡ്, ഝാന്‍സി എന്നിവിടങ്ങളിലാണ് ബി.എസ്.പി ലീഡ് ചെയ്യുന്നത്. മഥുരയാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് എന്നാല്‍ സമാജ്വാദി പാര്‍ട്ടിക്ക് ഒരിടത്തുപോലും മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ചില വാര്‍ഡുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. സിതാപൂരിലെ ലെഹെര്‍പുര്‍,…

Read More

നാട്ടുകാര്‍ വിളിച്ചിരുന്നത് മണ്ടനെന്ന് ;പത്താം ക്ലാസ് കഷ്ടിച്ചു കടന്നു കൂടി; ഹിപ്പിമുടിയുമായി ഐഎഎസ് അഭിമുഖത്തിനെത്തിയപ്പോള്‍ കിട്ടിയത് മൈനസ് മാര്‍ക്ക്; അല്‍ഫോണ്‍സ് കണ്ണന്താനം ഒരു അദ്ഭുതമാണ്…

അങ്ങനെ ദീര്‍ഘനാളത്തെ കാത്തിരിപ്പിനു ശേഷം കേരളത്തിനും ലഭിച്ചു ഒരു കേന്ദ്രമന്ത്രിയെ. അല്‍ഫോണ്‍സ് കണ്ണന്താനം എന്ന പാലാക്കാരന്റെ ജീവിതം ഒരു സിനിമക്കഥയെ വെല്ലുന്നതാണെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല.പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്ന പുതുതലമുറയ്ക്ക് ഒരു പാഠമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ജീവിതം. സ്കൂളില്‍ പഠിക്കുമ്പോള്‍ പലരും അല്‍ഫോണ്‍സിനെ മണ്ടനെന്നു പരിഹസിച്ചിരുന്നു. ഒടുവില്‍ പയ്യന്‍ തട്ടിമുട്ടി പത്താംതരം ജയിച്ചു. ജയിക്കാന്‍ 210 മാര്‍ക്ക് വേണ്ടപ്പോള്‍ അല്‍ഫോണ്‍സ് നേടിയത് 252 മാര്‍ക്ക്. തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയുടെ തുടക്കമായിരുന്നു ഈ വിജയം. ഈ വിജയത്തെക്കുറിച്ച് അദ്ദേഹം തന്നെ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു… ‘പത്താം ക്ലാസിലെ ആ അപ്രതീക്ഷിത വിജയമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. മണിമലയാറിന്റെ തീരത്തിരുന്ന് ഞാന്‍ എന്നെക്കുറിച്ചു ചിന്തിച്ചു. ഞാന്‍ ജനിച്ചത് മാറ്റങ്ങള്‍ വരുത്താന്‍ വേണ്ടിയാണെന്ന് സ്വയം വിശ്വസിച്ചു. അതോടെ ദിവസം 25 പേജ് ഇംഗ്ലീഷ് നിഗണ്ടു പഠനം ആരംഭിച്ചു. ആദ്യ…

Read More

രാഷ്ട്രീയ സൗഹാര്‍ദ്ദ റമ്മി; പണം വച്ച് ചീട്ട് കളിച്ച ബിജെപി-സിപിഎം നേതാക്കളെ പൂട്ടി പോലീസ്; പുറത്തിറങ്ങിയാല്‍ തമ്മിത്തല്ലുന്നവരുടെ റമ്മി കളി പോലീസിനെപ്പോലും അമ്പരപ്പിച്ചു…

പത്തനംതിട്ട: പുറമേ കണ്ടാല്‍ കടിച്ചു കീറാന്‍ വെമ്പി നില്‍ക്കുന്ന സിപിഎം-ബിജെപി നേതാക്കളുടെ സൗഹാര്‍ദ്ദ ചീട്ടുകളി പൊലീസ് പൊക്കി. രണ്ടു വര്‍ഷമായി നടന്നിരുന്ന സിപിഎം-ബിജെപി റമ്മികളി ബാന്ധവത്തിന് ഇന്ന് പൊലീസ് പിടിവീണു. പണം വച്ചു ചീട്ടുകളി നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ബിജെപിയുടെ പഞ്ചായത്തംഗവും സിപിഎമ്മിന്റെ മുന്‍ പഞ്ചായത്തംഗം കൂടിയായ സ്കൂള്‍ അദ്ധ്യാപകന്‍ അടക്കം ആറുപേര്‍ പിടിയിലായി. മല്ലപ്പള്ളിക്ക് സമീപം എഴുമറ്റൂരില്‍ ഇന്ന് രാത്രി ഏഴിനാണ് പൊലീസ് സര്‍വകക്ഷി ചീട്ടുകളി സംഘത്തെ വളഞ്ഞിട്ടു പിടിച്ചത്. രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ ഒരു പൊലീസും വരില്ലെന്ന ധൈര്യത്തിലായിരുന്നു എഴുമറ്റൂര്‍ ജംഗ്ഷനിലുള്ള സിറ്റിസണ്‍സ് ക്ലബില്‍ സംഘം താവളമടിച്ചിരുന്നത്. എഴുമറ്റൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ ബിജെപി അംഗം സന്തോഷ് സായി (38), സിപിഐം മുന്‍പഞ്ചായത്തംഗവും കോട്ടയം സെമിനാരി സ്കൂള്‍ അദ്ധ്യാപകനുമായ ഏഴുമറ്റൂര്‍ അരിക്കല്‍ താന്നിക്കല്‍ വീട്ടില്‍ ജോണ്‍സ് വര്‍ഗീസ് (55), പാടിമണ്‍ ഇളംതോട്ടക്കുഴി…

Read More

ഗുജറാത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒഴുക്ക് തുടരുന്നു, രാത്രി ഇരുട്ടി വെളുത്തപ്പോള്‍ മൂന്നു എംഎല്‍എമാര്‍ ബിജെപിയില്‍, തെരഞ്ഞെടുപ്പിന് മുമ്പേ കളംപിടിച്ച് ബിജെപി, ഒന്നും മനസിലാകാതെ കോണ്‍ഗ്രസും

ഗുജറാത്തില്‍ ഈ വര്‍ഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തില്‍. മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗുജറാത്തില്‍ ബിജെപിയില്‍ ചേര്‍ന്നതാണ് കാരണം. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കമെന്നത് ശ്രദ്ധേയമാണ്. ബല്‍വാന്റ് സിന്‍ഹ് രജ്പുത്, തേജ്ശ്രീബിന്‍ പാട്ടീല്‍, പിഐ പാട്ടീല്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയിലേക്ക് മാറിയത്. ഇതില്‍ ബല്‍വാന്റ് സിന്‍ഹ് രജ്പുത് കോണ്‍ഗ്രസിനെ നിയമസഭാ ചീഫ് വിപ്പാണ്. ഗുജറാത്തിലെ പ്രതിപക്ഷ നേതാവ് ശങ്കര്‍ സിങ് വഗേല കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചിരുന്നു. വഗേലയുടെ അടുത്ത അനുയായികളാണ് രാജിവച്ച എംഎല്‍എമാര്‍. കഴിഞ്ഞ ദിവസം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി വോട്ടു ചെയ്തതിനു പിന്നാലെയാണു പുതിയ നീക്കം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. വ്യക്തിപരമായി തനിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചിലയാളുകള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ആശങ്കയുണ്ടാക്കിയെന്ന് രാജിവച്ച…

Read More

നയന്‍താര രാഷ്ട്രീയത്തിലേക്ക് ? തെന്നിന്ത്യന്‍ സിനിമയില്‍ സ്വാധീനമുള്ള നടിയെ രാഷ്ട്രീയത്തിലിറക്കാന്‍ കരുക്കള്‍ നീക്കുന്നത് അമിത്ഷാ

മലയാളിയും ദക്ഷിണേന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയുമായ നയന്‍താരയെ രാഷ്ട്രീയത്തിലിറക്കാന്‍ ബിജെപി. നയന്‍സിനെ തങ്ങളുടെ പാളയത്തിലെത്തിച്ചാല്‍ അതുവഴി യുവാക്കളുടെ വോട്ട് കീശയിലാക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പ്രാദേശിക പാര്‍ട്ടികള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണേന്ത്യയെ തങ്ങളുടെ അധീനതയിലാക്കാന്‍ ഇതു സഹായിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. നിലവില്‍ കര്‍ണ്ണാടകത്തില്‍ മാത്രമാണ് ബിജെപിക്ക് ശക്തമായ സ്വാധീനമുള്ളത്. അവിടെയാകട്ടെ പ്രതിപക്ഷത്തും. ഇതിന് വേണ്ടി പ്രമുഖരെ പാര്‍ട്ടിയിലേക്ക് എത്തിക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നീക്കം. ഈ പട്ടികയിലെ ആദ്യം സ്ഥാനം നയന്‍താരയ്ക്കാണെന്നും പറയുന്നു.  എന്നാല്‍ ഇക്കാര്യം നടി സ്ഥിരീകരിച്ചിട്ടില്ല. കേരളത്തില്‍ നിന്നുള്ള പ്രമുഖരെ റാഞ്ചാന്‍ അമിത്ഷായുടെ കേരളസന്ദര്‍ശനത്തില്‍ പ്രത്യേക ചടങ്ങു സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഫലപ്രദമായില്ല. ആകെ ചേര്‍ന്നത് വെഞ്ഞാറമൂട് ശശി മാത്രം. യഥാര്‍ത്ഥത്തില്‍ നയന്‍താരയെ അടുപ്പിക്കാനായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് സൂചന. എന്നാല്‍ അവസാന നിമിഷം നടി പിന്മാറിയതോടെ പരിപാടിയുടെ നിറം കെട്ടു. അമിത് ഷാ…

Read More

ഡല്‍ഹി മുനിസിപ്പാലിറ്റി തൂത്തുവാരി ബിജെപി, മുസ്‌ലീം ഭൂരിപക്ഷ കേന്ദ്രങ്ങളിലും താമര, ആംആദ്മിക്ക് വന്‍തിരിച്ചടി, തിരിച്ചുവരവിന്റെ ലക്ഷണം കാണിക്കാതെ കോണ്‍ഗ്രസ്, മോദി പ്രഭാവം ബിജെപിയെ തുണച്ചപ്പോള്‍ കേജരിവാളിന് പുനര്‍വിചിന്തനത്തിന്റെ നാളുകള്‍

ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അശ്വമേധം. മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ വ്യക്തമായ ആധിപത്യം ബിജെപിക്കുണ്ട്. അതേസമയം മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. കോണ്‍ഗ്രസിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ആപ്പ്. അവസാന റിപ്പോര്‍ട്ടുകളില്‍ 182 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 41 ഇടത്ത് കോണ്‍ഗ്രസും 31 ഇടത്ത് ആംആദ്മിയും 6ഇടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു. അഭിപ്രായ സര്‍വേകളില്‍ പറയുന്നതിലും വലിയ നേട്ടത്തിലേക്കാണ് ബിജെപി നീങ്ങുന്നത്. മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളിലും ബിജെപി വന്‍ വിജയമാണ് നേടിയിരിക്കുന്നത്. ആദ്യമായിട്ടാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ മത്സരിക്കുന്നത്. രണ്ട് വര്‍ഷമായി അധികാരത്തിലിരിക്കുന്ന അരവിന്ദ് കേജരിവാള്‍ സര്‍ക്കാരിന് ഈ ഫലം വലിയ തിരിച്ചടിയാണ്. ബിജെപി ഭരണത്തിലിരിക്കുന്ന കോര്‍പറേഷനുകള്‍ ആണെങ്കില്‍ കൂടിയും മികച്ച…

Read More

അങ്ങനെ കമല്‍നാഥും ബിജെപിയിലേക്ക്; കൂടുമാറുന്നത് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ആകെയുള്ള രണ്ട് എംപിമാരില്‍ ഒരാള്‍; കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും നിലവിലെ പാര്‍ലമെന്റംഗവുമായ കമല്‍നാഥ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്. കമല്‍നാഥിന്റെ ബിജെപി പ്രവേശനം ഇന്ന് നടക്കുമെന്നാണ് കേള്‍ക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ആകെയുള്ള രണ്ട് എംപിമാരില്‍ ഒരാളായ ഇദ്ദേഹം പാര്‍ട്ടിയില്‍ വേണ്ട പ്രാതിനിത്യം ലഭിച്ചില്ല എന്നാരോപിച്ചാണ് ബിജെപിയിലേക്ക് കൂടുമാറുന്നത്. ജോതിരാദിത്യ സിന്ധ്യ മാത്രമാണ് ഇനി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംപിയായി അവശേഷിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് കമല്‍നാഥിനെ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ ചരടുവലി നടത്തിയത്. കമല്‍നാഥിന് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം നല്‍കണമെന്നും ശിവരാജ് സിംഗ് ചൗഹാന്‍ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന ഉറപ്പാണ് ശിവരാജ് സിംഗ് ചൗഹാന് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. കോണ്‍ഗ്രസസിന്റെ ലോക്സഭ കക്ഷി നേതൃസ്ഥാനം കമല്‍നാഥ് പ്രതീക്ഷിച്ചിരുന്നതായും, ഇത് മല്ലികാര്‍ജുന്‍ ഗാര്‍ഖെയ്ക്ക് നല്‍കിയതില്‍ ഇദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നുവെന്നും വാര്‍ത്തകളുണ്ട്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം മല്ലികാര്‍ജുന്‍ ഗാര്‍ഖെയ്ക്ക് നല്‍കിയപ്പോഴും ലോക്സഭ നേതൃ സ്ഥാനത്തേക്ക് തന്റെ…

Read More

ശശികലയെ ഒതുക്കിയതിനു പിന്നില്‍ ബിജെപിയുടെ ബുദ്ധി! ലക്ഷ്യം പത്തുവര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തുക, പനീര്‍സെല്‍വത്തെ മുന്‍നിര്‍ത്തിയുള്ള അമിത് ഷായുടെ കളികള്‍ ഇങ്ങനെ

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ ഘടകങ്ങള്‍ തമ്മില്‍ ലയിക്കുന്നതു സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ നാളെ ഉണ്ടായേക്കും. ഇരുവിഭാഗങ്ങളുടേയും പ്രതിനിധികള്‍ തമ്മില്‍ ചെന്നൈയില്‍ നടത്താനിരിക്കുന്ന നീക്കുപോക്കുചര്‍ച്ചയിലാണ് തീരുമാനങ്ങള്‍ ഉണ്ടാകുക. അതിനു മുന്നോടിയായി ഇരുവിഭാഗങ്ങളും ഇന്ന് ചെന്നൈയില്‍ യോഗം ചേരുന്നുണ്ട്.  അതേസമയം തമിഴ്‌നാട്ടിലെ പുതിയ സംഭവവികാസങ്ങള്‍ക്കു പിന്നില്‍ ബിജെപിയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. തമിഴ്‌നാട് രാഷ്ട്രീയ ചിത്രത്തില്‍നിന്നു ശശികലയെയും കുടുംബത്തെയും ഒഴിവാക്കാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്. ജയലളിതയുടെ മരണത്തോടെ ഉളവായിരിക്കുന്ന രാഷ്ട്രീയ സാഹചര്യം മുതലാക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചു കഴിഞ്ഞു. സര്‍വപ്രതാപിയായി ജയലളിത വാഴുന്ന കാലത്ത് ബിജെപി അവിടെ നിഷ്പ്രഭമായിരുന്നു. ഇനി അത്തരമൊരു പ്രാമാണിത്തം ശശികലയും കുടുംബവും തുടരാന്‍ അനുവദിച്ചാല്‍ ബിജെപിക്ക് തമിഴ് ജനതയുടെ മനസില്‍ സ്ഥാനം നേടാനാവില്ല. അത്തരമൊരു ഏകാധിപത്യശൈലി സ്ഥാപിച്ചെടുക്കാന്‍ ചുരുങ്ങിയ സമയത്ത് ശശികല ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് അനുവദിച്ചാല്‍ സമീപകാലത്തൊന്നും തമിഴ്‌നാട്ടില്‍ ബിജെപിക്കു ഭരിക്കാനാവില്ലെന്നാണ് വിലയിരുത്തല്‍. എഡിഎംകെയെ…

Read More

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറുന്ന ആ ഭാഗ്യന്വേഷികള്‍ ആരാണ്? കണ്ണൂരിലെ കരുത്തനും രണ്ടു എംപിമാരും പിന്നെ ഡല്‍ഹി കേന്ദ്രീകരിച്ച ഒരു നേതാവുമെന്ന് സംസാരം, ഓപ്പറേഷന്‍ കേരളയക്ക് പിന്നില്‍ അമിത് ഷാ

കേരളത്തില്‍ അടിത്തറ ശക്തിപ്പെടുത്താന്‍ തന്ത്രങ്ങളില്‍ മാറ്റംവരുത്തി ബിജെപി. നേതാക്കളെ വളര്‍ത്തിക്കൊണ്ടു വന്ന് പാര്‍ട്ടി വളര്‍ത്തുന്നതിലും എളുപ്പം ഇതര പാര്‍ട്ടികളിലെ ജനപ്രിയ നേതാക്കളെ ബിജെപി പാളയത്തിലെത്തിക്കുകയെന്ന തന്ത്രമാകും പാര്‍ട്ടി പയറ്റുക. ഇതിന്റെ ഭാഗമായി ചില കോണ്‍ഗ്രസ്, സിപിഎം നേതാക്കളുമായി ബിജെപി ദേശീയ നേതൃത്വം ചര്‍ച്ചകള്‍ നടത്തിയതായി സൂചനയുണ്ട്. കണ്ണൂര്‍ രാഷ്ട്രീയത്തിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവുമായി ആദ്യ ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നുനില്‍ക്കുന്ന ഈ നേതാവിനെ പാളയത്തിലെത്തിച്ചാല്‍ കണ്ണൂരില്‍ ഉള്‍പ്പെടെ അക്കൗണ്ട് സ്വാധീനം വര്‍ധിപ്പിക്കാമെന്നാണ് ബിജെപി പ്രതീക്ഷ. ശശി തരൂരാണ് ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്ന മറ്റൊരു നേതാവെന്നാണ് സൂചന. ഇക്കാര്യം കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ കഴിഞ്ഞദിവസം അറിയാതെ പറയുകയുമുണ്ടായി. എന്നാല്‍ തന്റെ ആശയങ്ങള്‍ ബിജെപിയുടേതിനു വിരുദ്ധമാണെന്നും ഒരു കാരണവശാലും സംഘ്പരിവാര്‍ താവളത്തിലേക്കില്ലെന്നുമാണ് തരൂരിന്റെ പരസ്യ പ്രതികരണം. തരൂരിന്റെ ബിജെപി പ്രവേശനം സംബന്ധിച്ച് പലവിധത്തിലുള്ള കിംവദന്തികള്‍…

Read More

അതേ, മോദി തന്നെ കേമന്‍, നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം ഏറ്റവും ശക്തനായ പ്രധാനമന്ത്രി മോദി മാത്രമെന്ന് രാമചന്ദ്രഗുഹ

ഒടുവില്‍ രാമചന്ദ്ര ഗുഹ സമ്മതിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം രാജ്യം കണ്ട ഏറ്റവും വിജയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന്. മോദിയുടെ വ്യക്തിപ്രഭാവവും ആകര്‍ഷകത്വവും ജാതിയുടെയും ഭാഷയുടെയും അതിരുകള്‍ ലംഘിച്ചതായി ചരിത്രകാരനായ അദേഹം വെളിപ്പെടുത്തി. 66 വയസിലും ജാതിയുടെയും, ഭാഷയുടെയും അതിരുകള്‍ ഭേദിച്ച നേതാക്കളാണ് നെഹ്‌റുവും, ഇന്ദിര ഗാന്ധിയും. ആ നിരയിലേക്ക് മോദിയും വളര്‍ന്നിരിക്കുന്നു. മോദിയുടെ ആധികാരികതയും സമസ്ത ഇന്ത്യാ ദര്‍ശനവും അദ്ദേഹത്തെ നെഹ്‌റുവിന്റെയും ഇന്ദിരയുടെയും തലത്തിലേക്ക് ഉയര്‍ത്തുന്നു. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വിജയിച്ച മൂന്നാമത്തെ പ്രധാനമന്ത്രി എന്ന നിലയിലേക്കു മോദി എത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. ജനസ്വാധീനത്തിന്റെ കാര്യത്തില്‍ നെഹ്‌റുവിനും ഇന്ദിരയ്ക്കും ഒപ്പം വയ്ക്കാന്‍ കഴിയുന്ന ഏകവ്യക്തി അദ്ദേഹമാണ്. സ്ത്രീകള്‍ക്കെതിരായ വിവേചനവും ജാതിവ്യവസ്ഥയുമാണ് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ തര്‍ക്കമില്ലാത്ത രണ്ടു വസ്തുതകളെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ വ്യക്തി പ്രഭാവത്തെയും, പ്രഭാഷണ മികവിനെയും അദ്ദേഹം അനുമോദിച്ചു. ഇന്ത്യന്‍…

Read More