ത്രിപുരയില്‍ മത്സരിക്കാന്‍ പോലും സിപിഎമ്മിന് ആളില്ല ! തദ്ദേശ തെരഞ്ഞെടുപ്പില്‍ 86 ശതമാനം സീറ്റിലും എതിരില്ലാതെ വിജയം നേടി ബിജെപി…

ഒരു കാലത്ത് സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ത്രിപുരയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ത്താന്‍ പോലും ആളില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് പാര്‍ട്ടി. ത്രിപുരയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി 86 ശതമാനം സീറ്റുകളിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് അര്‍ഥമാക്കുന്നത് ബംഗാളിനു പിന്നാലെ ത്രിപുരയിലും പാര്‍ട്ടി പൂര്‍ണമായി ഇല്ലാതായിക്കഴിഞ്ഞുവെന്നാണ്. നാമനിര്‍ദ്ദേശപ്പട്ടിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെയാണ് ബിജെപിക്ക് ഈ വമ്പന്‍ വിജയം ലഭിച്ചത്. ആകെയുള്ള 6,111 പഞ്ചായത്ത് സീറ്റുകളില്‍ 5,300ലധികം സീറ്റുകളില്‍ ബിജെപി എതിരില്ലാതെ വിജയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ബിജെപി തടഞ്ഞതായും സിപിഎം ആരോപിച്ചു. ഗുണ്ടകളില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് 121 നോമിനികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. പൊലീസിനെ കാഴ്ചക്കാരാക്കി ഗുണ്ടകള്‍ തിരഞ്ഞെടുപ്പ് ഓഫിസിന് മുന്നില്‍ തമ്പടിച്ചിരിക്കുകയാണെന്നും സിപിഎം പറയുന്നു. ഈ മാസം 27നാണ് തിരഞ്ഞെടുപ്പ്.

Read More

വന്‍ പ്രതീക്ഷയുണ്ടായിരുന്ന തിരുവനന്തപുരം ലോക്‌സഭാ സീറ്റ് കൈവിട്ടതോടെ എങ്ങനെയും വട്ടിയൂര്‍കാവ് പിടിക്കാനൊരുങ്ങി ബിജെപി; വട്ടിയൂര്‍കാവില്‍ വിജയിക്കാന്‍ ബിജെപിയുടെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ…

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയായിരുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തായത് ബിജെപിയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു. എന്നാല്‍ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ വിജയിച്ച് ആ ക്ഷീണം മാറ്റാമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. അതിനുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. ലോക്‌സഭയില്‍ ബൂത്തുതല വോട്ടുപരിശോധന പൂര്‍ത്തിയാക്കി കുറവുകള്‍ നികത്താനുള്ള നടപടികളാണ് തുടങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പതിനയ്യായിരം വോട്ടുകള്‍ ശശിതരൂരിന് ലഭിച്ചുവെന്നാണ് ബിജെപി കരുതുന്നത്. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ 168 ബൂത്തുകളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കിട്ടിയ വോട്ടുകളുടെ കണക്ക് അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പിന് ബി.ജെ.പി തയാറെടുക്കുന്നത്. ബി.ജെ.പി പ്രതീക്ഷിച്ചത് 51,000 വോട്ടാണ്. കുമ്മനം രാജശേഖരന് 50,709 വോട്ട് കിട്ടുകയും ചെയ്തു. ശശിതരൂര്‍ നേടിയത് 53, 545 വോട്ട് . 2,836 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. ഇത് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കാനാവുമെന്ന് ബി.ജെ.പി കരുതുന്നു 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ കെ. മുരളീധരന്‍ 7,622 വോട്ടിനാണ്…

Read More

ബിജെപിയ്ക്ക് വട്ടപൂജ്യം കിട്ടിയത് കേരളത്തില്‍ മാത്രമല്ല ! ബിജെപിയെ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞ സംസ്ഥാനങ്ങള്‍ ഇങ്ങനെ…

എക്‌സിറ്റ് പോളുകളെയൊക്കെ കവച്ചു വയ്ക്കുന്ന പ്രകടനത്തോടെയാണ് തുടര്‍ച്ചയായ രണ്ടാം തവണയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വന്‍വിജയം നേടിയത്. പ്രകടനം നോക്കിയാല്‍ 2014നേക്കാള്‍ മികച്ച വിജയമാണ് ഇത്തവണത്തേത്. 2014-ല്‍ 282 സീറ്റുകളാണ് നേടിയതെങ്കില്‍ ഇത്തവണ 303 സീറ്റാണ് ബിജെപി നേടിയത്. ബിജെപി വിജയം ഉറപ്പിച്ചതെങ്കില്‍ ഇത്തവണ 300 കടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുകയാണ് ബിജെപി. ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് നരേന്ദ്ര മോദി വിജയം അരക്കെട്ടുറപ്പിച്ചത്. 542 ലോക്‌സഭ സീറ്റില്‍ 303 സീറ്റിലും ബിജെപി വിജയം ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ബിജെപിയെ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞ ചില സംസ്ഥാനങ്ങളുണ്ട്. തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് പോലും എത്താതെ ബിജെപി മൂക്കും കുത്തി നിലം പതിച്ചത് രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം എന്നിവിടങ്ങളിലും രണ്ടാം സ്ഥാനത്ത് എത്താന്‍ പോലും ബിജെപിക്ക്…

Read More

രാജ്യത്ത് കൊടുങ്കാറ്റായി മോദി തരംഗം ! മോദി-അമിത്ഷാ സഖ്യത്തിന്റെ തന്ത്രങ്ങള്‍ക്ക് മറുപടിയില്ലാതെ എതിരാളികള്‍ ! രാഹുല്‍ തരംഗത്തില്‍ കേരളത്തില്‍ കടപുഴകി സിപിഎം

രാജ്യത്തെമ്പാടും മോദി തരംഗം. മോദി-അമിത്ഷാ കൂട്ടുകെട്ടിന് പറ്റിയ എതിരാളികള്‍ രാജ്യത്ത് ഇല്ലെന്ന് തെളിയിക്കുന്ന ഫലങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 2014നേക്കാള്‍ വലിയ ഭൂരിപക്ഷത്തിലേക്കാണ് ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ പോക്ക.് കഴിഞ്ഞ തവണ 336 സീറ്റ് നേടിയ എന്‍ഡിഎ ഇത്തവണ 350ലേറെ സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി ഒറ്റയ്ക്ക് തന്നെ മുന്നൂറിലേറെ സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ് കഴിഞ്ഞ തവണ 282 സീറ്റുകളില്‍ വിജയിച്ച സാഹചര്യത്തിലാണിത്. കേരളത്തില്‍ രാഹുല്‍ ഗാന്ധി തരംഗത്തില്‍ സിപിഎം തകര്‍ന്നടിയുകയും ചെയ്തു. ആകെയുള്ള 20 സീറ്റുകളില്‍ 19ഉം യുഡിഎഫിനൊപ്പം നിന്നു. ആലപ്പുഴയില്‍ മാത്രമാണ് സിപിഎമ്മിന് ആശ്വസിക്കാനുള്ളത്. എന്നാല്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന ബിജെപിയുടെ മോഹം ഇത്തവണയും പൊലിഞ്ഞു. തിരുവനന്തപുരം,പത്തനംതിട്ട,തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ പ്രകടനം പ്രകടനം നടത്താനായെങ്കിലും രണ്ടാം സ്ഥാനത്തെത്താന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ എക്‌സിറ്റ് പോളുകളെ കവച്ചു വയ്ക്കുന്ന പ്രകടനമാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ…

Read More

ശബരിമല പ്രക്ഷോഭം പാലക്കാടിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റും ! പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നുപോലും പിന്തുണ ലഭിക്കുന്നു; ജയമുറപ്പെന്ന് സി കൃഷ്ണകുമാര്‍…

പാലക്കാട്: ശബരിമല പ്രക്ഷോഭം പാലക്കാടിന്റെ രാഷ്ട്രീയ ചിത്രം മാറ്റുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. കഴിഞ്ഞ തവണ നേടിയതിന്റെ ഇരട്ടി വോട്ടാണ് ഉന്നമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. പ്രചരണം ആരംഭിക്കുന്ന സമയത്തേക്കാള്‍ ഒരുപാട് ആത്മവിശ്വാസം കൂടിയെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പറഞ്ഞു. ശബരിമല വിഷയം അമ്മമാരുടേയും സഹോദരിമാരുടേയും ഭാഗത്ത് നിന്ന് വലിയ സ്വീകാര്യതയുണ്ടാക്കിയെന്നും പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നാണ് വലിയ പിന്തുണ ലഭിച്ചതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പാലക്കാട്ടെ വികസന മുരടിപ്പും കുടിവെള്ള പ്രശ്‌നവും ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തിയാണുണ്ടാക്കിയത്. പാലക്കാടിന് കിട്ടേണ്ടിയിരുന്ന കോച്ച് ഫാക്ടറിയടക്കമുള്ള വാഗ്ദാനങ്ങള്‍ വെറും വാഗ്ദാനങ്ങളായെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. വിജയം സുനിശ്ചിതമാണെന്നും സി കൃഷ്ണ കുമാര്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയായ എംബി രാജേഷാണ് നിലവില്‍ പാലക്കാട്ടെ എംപി.

Read More

പമ്പയുടെ തീരത്ത് മുഴങ്ങിയത് ജയ് പമ്പാ മാതാ…എന്നു തുടങ്ങുന്ന പമ്പാ ഭജന്‍ ! ആചാരവും വിശ്വാസവും സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്; ഒടുവില്‍ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പന്തളം രാജകുടുംബം

ഇതുവരെ നിലപാട് വ്യക്തമാക്കാതിരുന്ന പന്തളം രാജകുടുംബം ഒടുവില്‍ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് പന്തളം രാജകുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പു നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മോദിയുമായി രാജകുടുംബാംഗങ്ങള്‍ സംസാരിച്ചത്. പന്തളം രാജകൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പിജി ശശികുമാരവര്‍മ, സെക്രട്ടറി പിഎന്‍ നാരായണ വര്‍മ, ട്രഷറര്‍ ദീപാവര്‍മ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ശബരിമല വിഷയത്തില്‍ കേന്ദ്രത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂവെന്നാണ് പ്രതിനിധികള്‍ മോദിയോടു പറഞ്ഞത്. അയ്യപ്പചരിതം തുടങ്ങിയ കാലം മുതലുള്ള ആചാരം ഒരു കോടതിവിധിയുടെ പേരില്‍ അട്ടിമറിക്കാന്‍ കഴിയുന്നതല്ല എന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രതിനിധികളുടെ ആവശ്യം സശ്രദ്ധം കേട്ട മോദി അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ ഇതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും ഉറപ്പു നല്‍കി. കോടതി വിധി വരുന്നത് എന്തുമായിക്കൊള്ളട്ടെ…

Read More

ബിജെപിയ്‌ക്കെതിരായ എസ്പി-ബിഎസ്പി സഖ്യം കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്കും തിരിച്ചടിയാവുമോ ! പ്രതിപക്ഷ മഹാസഖ്യമെന്ന കോണ്‍ഗ്രസ് ആശയത്തിന് എസ്പി-ബിഎസ്പി സഖ്യം നല്‍കുന്ന തിരിച്ചടികള്‍ ഇങ്ങനെ…

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തര്‍പ്രദേശില്‍ രൂപം കൊണ്ട എസ്പി-ബിഎസ്പി സഖ്യം ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ഇതോടൊപ്പം ദേശീയതലത്തില്‍ പ്രതിപക്ഷ മഹാസഖ്യം എന്ന കോണ്‍ഗ്രസ് ആശയത്തിനും ഈ സഖ്യം തുരങ്കം വച്ചേക്കുമെന്ന ഭയം ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉടലെടുത്തിരിക്കുകയാണ്. തങ്ങളെ ഒഴിവാക്കി പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കാനുള്ള മായാവതി-അഖിലേഷ് കൂട്ടുകെട്ടിനെ കോണ്‍ഗ്രസ് ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. അഖിലേഷിന്റെയും മായാവതിയുടെയും പാത പിന്തുടര്‍ന്നു കൂടുതല്‍ പാര്‍ട്ടികള്‍ കൂടുമാറാനുള്ള സാധ്യതയുണ്ടെങ്കിലും ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നതു കോണ്‍ഗ്രസിനു പ്രതീക്ഷ നല്‍കുന്ന ഘടകമാണെന്നു വിലയിരുത്തല്‍. തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ്. നേതാവുമായ കെ. ചന്ദ്രശേഖര്‍ റാവുവാണു കോണ്‍ഗ്രസ്-ബി.ജെ.പി. വിരുദ്ധ സഖ്യമെന്ന നിലയില്‍ ഫെഡറല്‍ മുന്നണിയെന്നു പേരിട്ട് നീക്കത്തിന് ആദ്യം വിത്തുപാകിയത്. അടുത്തിടെ നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും വിജയത്തേരേറിയതിന്റെ ആത്മവിശ്വാസമാണ് റാവുവിന്റെ നീക്കങ്ങള്‍ക്കു ബലമേകിയത്. കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി)യും വൈരം മറന്ന് ഒരുമിച്ചിട്ടും…

Read More

ജയിലില്‍ പോകാന്‍ ശിവന്‍കുട്ടിയ്ക്കും ആനാവൂരിനും മടി ! ആര്‍പിഎഫിനു മുമ്പില്‍ അടിയറവു പറഞ്ഞ് സിപിഎം; തിരുവനന്തപുരത്ത് ബിജെപിക്കാരുമായി സമവായത്തിലെത്തിയെന്ന് സൂചന; കുടുങ്ങുന്നത്‌ പാര്‍ട്ടികളിലെ അണികള്‍ മാത്രം…

തിരുവനന്തപുരം: നേതാക്കള്‍ തമ്മില്‍ പാര്‍ട്ടിമറന്ന് കൈകോര്‍ത്തപ്പോള്‍ ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താല്‍, തൊഴിലാളി സംഘടനകളുടെ സംയുക്ത ദേശീയപണിമുടക്ക് എന്നിവയോടനുബന്ധിച്ചു നടന്ന അക്രമങ്ങളില്‍ പ്രതികളാവുക ബിജെപിയിലെയും സിപിഎമ്മിലെയും അണികള്‍ മാത്രമെന്നു സൂചന. എസ്ബിഐ ആക്രമണകേസില്‍ ഉള്‍പ്പെടെ പ്രധാന സിപിഎം നേതാവിനെ ഒഴിവാക്കും.പൊതുമുതല്‍ നശീകരണം ഗൗരവമായെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതും സ്വകാര്യസ്വത്ത് നശീകരണത്തിനെതിരേ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചതും നേതാക്കള്‍ക്കു കുരുക്കായി. സമരങ്ങളുടെ മറവില്‍ സ്വകാര്യസ്വത്തുക്കള്‍ നശിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അകത്തിടാന്‍ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനു പക്ഷേ ആദ്യ ഇരകളായി കിട്ടിയതു സിപിഎമ്മുകാരെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കച്ചകെട്ടിയവര്‍ക്കെതിരെയും കേസുകള്‍ വന്നതോടെയാണു സമവായത്തിനു ധാരണയായതെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു ദേശീയപണിമുടക്കിന്റെ പേരില്‍ തിരുവനന്തപുരത്ത് എസ്.ബി.ഐ. ശാഖ അടിച്ചുതകര്‍ത്ത കേസില്‍ രണ്ട് എന്‍.ജി.ഒ. യൂണിയന്‍ നേതാക്കളാണ് ആദ്യപ്രതികള്‍. പണിമുടക്കിനു ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരേ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (ആര്‍.പി.എഫ്) വ്യാപകമായി…

Read More

അടുത്ത തിരഞ്ഞെടുപ്പില്‍ 257 സീറ്റുകള്‍ കിട്ടുമെങ്കിലും എന്‍ഡിഎ അധികാരത്തിലേറില്ല ! ഇന്ത്യയില്‍ വരാന്‍ പോകുന്നത് തൂക്കുഭരണകൂടമെന്ന് പുതിയ സര്‍വേ;മന്ത്രിസഭാ രൂപികരണത്തില്‍ നിര്‍ണായക ശക്തിയാവുക കോണ്‍ഗ്രസോ ബിജെപിയോ ആവില്ല; അത് മറ്റൊരു ‘പാര്‍ട്ടി’

ന്യൂഡല്‍ഹി: വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയ്ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് പുതിയ അഭിപ്രായ സര്‍വേ റിപ്പോര്‍ട്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയ്ക്ക് അധികാരത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്നാണ് ഇന്ത്യ ടിവി സിഎന്‍എക്സ്അഭിപ്രായ സര്‍വേ ഫലം വ്യക്തമാക്കുന്നത്. സര്‍വേ അനുസരിച്ച് ബിജെപിയുടെ 223 സീറ്റുകള്‍ അടക്കം എന്‍ഡിഎയ്ക്ക് 257 സീറ്റുകളേ നേടാന്‍ കഴിയൂ. കോണ്‍ഗ്രസ് 85 സീറ്റുകള്‍ അടക്കം 146 സീറ്റില്‍ യുപിഎ സഖ്യം ഒതുങ്ങും. പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടുമായായിരിക്കും മന്ത്രിസഭ ഉണ്ടാക്കുക. കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടുമെന്നും ഈ അഭിപ്രായ ഫലം വ്യക്തമാക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന തിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു സിഎന്‍എസിന്റെ സര്‍വേ. കേരളത്തില്‍ കോണ്‍ഗ്രസിന് എട്ടും ഇടതുപക്ഷത്തിന് അഞ്ചും മുസ്ലിം ലീഗിന് രണ്ടും ബിജെപി, കേരള കോണ്‍ഗ്രസ്(എം), ആര്‍എസ്പി പാര്‍ട്ടികള്‍ക്ക് ഒന്നു വീതവും സ്വതന്ത്രര്‍ക്കു രണ്ടു സീറ്റ് വീതവും…

Read More

രാജസ്ഥാനില്‍ ബിജെപിയ്ക്ക് തിരിച്ചടിയായത് വസുന്ധരരാജെയുടെ ഏകാധിപത്യവും അഴിമതിയും കര്‍ഷകരോഷവും !ജാതിസമവാക്യങ്ങളും പിന്തുണച്ചില്ല; കോണ്‍ഗ്രസിന് പ്രശ്‌നം ആരെ മുഖ്യമന്ത്രിയാക്കും എന്നതു മാത്രം…

രാജസ്ഥാന്‍ പതിവു തെറ്റിച്ചില്ല. കഴിഞ്ഞ തവണ ബിജെപിയെ പിന്തുണച്ച രാജസ്ഥാന്‍ ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമായ ഫലസൂചനകളാണ് നല്‍കുന്നത്. മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയുടെ ഏകാധിപത്യ നടപടികളാണ് ബിജെപിയെ രാജസ്ഥാനില്‍ പിന്നോട്ടടിച്ചത്.സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെല്ലാം മുന്നിട്ടു നില്‍ക്കുകയാണെങ്കിലും മുഖ്യമന്ത്രി വസുന്ധര രാജെ ഒഴികെയുള്ള മന്ത്രിമാരെല്ലാം പരാജയത്തിന്റെ നിഴലിലാണ്. ്ജാതി രാഷ്ട്രീയം പിന്തുടരുന്ന രാജസ്ഥാനില്‍ 2013-ല്‍ മൃഗീയ ഭൂരിപക്ഷത്തോടെയാണ് വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. 163 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്. അതേസമയം കോണ്‍ഗ്രസ് വെറും 21 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു.എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ കടുത്ത സര്‍ക്കാര്‍ വിരുദ്ധവികാരം ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍. ഇത് ശരിവയ്ക്കുന്ന തിരഞ്ഞെടുപ്പ് ഫലസൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത് .കഴിഞ്ഞ 20 വര്‍ഷങ്ങളായി ആരെയും ഒന്നില്‍ കൂടുതല്‍ തവണ പിന്തുണച്ച ചരിത്രം രാജസ്ഥാനില്ല. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധരാജ…

Read More