മോദി പ്രഭാവത്തില്‍ വന്‍ മുന്നേറ്റം നടത്തി ബിജെപി ! നിതീഷ് മുഖ്യമന്ത്രി ആയാലും ഭരണചക്രം തിരിക്കുക ബിജെപി തന്നെ; തെരഞ്ഞെടുപ്പിനു മുമ്പുള്ള സര്‍വേകള്‍ ശരിയാകുമ്പോള്‍…

ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും ബിഹാറില്‍ മഹാസഖ്യത്തിന്റെ മുന്നേറ്റം പ്രവചിച്ചിട്ടും നേട്ടമുണ്ടാക്കിയത് എന്‍ഡിഎ. സഖ്യത്തില്‍ നിതീഷ് കുമാറിന് കോട്ടം വന്നപ്പോള്‍ നേട്ടമായത് ബിജെപിയ്ക്കും. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിച്ചത് ക്ഷീണം ചെയ്തതാവട്ടെ നിതീഷിനും ജെഡിയുവിനും മാത്രവും. എക്‌സിറ്റ് പോളുകള്‍ മഹാസഖ്യത്തിന്റെ മുന്നേറ്റം പ്രവചിച്ചുവെങ്കിലും തെരഞ്ഞെടുപ്പിനു മുമ്പു നടത്തിയ ചില സര്‍വേകള്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്നുമായിരുന്നു പ്രവചിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ഫലം. 70 സീറ്റില്‍ വിജയം ലക്ഷ്യമിട്ടാണ് ബിജെപി മത്സരത്തിന് എത്തിയത്. ആ ലക്ഷ്യം അവര്‍ കൈവരിക്കുകയും ചെയ്തു. നിതീഷിനോടെതിര്‍പ്പുള്ള ചിരാഗ് പാസ്വാന്റെ എല്‍ജെപി വിരലില്‍ എണ്ണാവുന്ന സീറ്റുകളില്‍ മാത്രമേ ബിജെപിയ്‌ക്കെതിരേ മത്സരിച്ചുള്ളൂ. മാത്രമല്ല നരേന്ദ്രമോദിയോടും ബിജെപിയോടും എതിര്‍പ്പൊന്നുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ബിജെപി പാര്‍ട്ടികളില്‍ ഒന്നാമനായാലും നിതീഷ് തന്നെയാകും മുഖ്യനെന്ന് ബിജെപി മുമ്പേ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര…

Read More

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ വനിതാ നേതാവിനെ ‘ഐറ്റം’ എന്നു വിളിച്ചു ! പ്രതിഷേധം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് കമല്‍നാഥ്…

കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയിലേക്ക് ചേക്കേറിയ വനിതാ നേതാവിനെ ‘ഐറ്റം’ എന്നു വിളിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്. ആര്‍ക്കെങ്കിലും തന്റെ പരാമര്‍ശം അവഹേളനമായി തോന്നിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ കമല്‍നാഥ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയിലെത്തുകയും വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുകയും ചെയ്ത ഇമര്‍തി ദേവിയ്‌ക്കെതിരേയായിരുന്നു കമല്‍നാഥിന്റെ വിവാദ പരാമര്‍ശം. ‘ഞാന്‍ അവഹേളിക്കുന്ന പരാമര്‍ശമാണ് നടത്തിയതെന്ന് അവര്‍ (ബിജെപി) പറയുന്നു. ഏത് പരാമര്‍ശം. ഞാന്‍ സത്രീകളെ ബഹുമാനിക്കുന്നു. ഇത് അവഹേളനമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.’ കമല്‍നാഥ് പറഞ്ഞു. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ശ്രദ്ധ തിരിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് തന്റെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് കമല്‍നാഥ് പറയുകയും ചെയ്തു. ദാബ്രയില്‍ നടന്ന യോഗത്തിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഇമര്‍തി ദേവിയെ ‘ഐറ്റം’ എന്ന് വിശേഷിപ്പിച്ച കമല്‍നാഥിന്റെ പരാമര്‍ശം…

Read More

കൂടുതല്‍ കാര്യങ്ങള്‍ പരസ്യമായി പിന്നീട് പറയാം… സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും സഖാവ് പുഷ്പന്റെ സഹോദരനുമായ ശശി ബിജെപിയില്‍ ചേര്‍ന്നു; കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷിയുടെ സഹോദരന്റെ നീക്കത്തില്‍ ഞെട്ടിത്തരിച്ച് സിപിഎം…

കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു പുതുക്കിടി ശശിയാണ് ബിജെപിയില്‍ ചേര്‍ന്നത്. വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടില്‍ പ്രതിഷേധിച്ചാണ് കൂത്തുപറമ്പ് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ് വര്‍ഷങ്ങളായി കിടക്കയില്‍ കഴിയുന്ന പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ, പി പ്രകാശ് ബാബുവാണ് മെമ്പര്‍ഷിപ്പ് നല്‍കിയത്. പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം ബിജെപി കണ്ണൂര്‍ ജില്ലാഘടകത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ബിജെപി കണ്ണൂര്‍ ജില്ലാഘടകത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരനും സിപിഎം സജീവ പ്രവര്‍ത്തകനുമായ ശശി ബിജെപി അംഗത്വമെടുത്തു. കണ്ണൂരില്‍ ബിജെപി തലശേരി മണ്ഡലം ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ആണ് അദ്ദേഹം അംഗത്വമെടുത്തത്. സി പി എമ്മിന്റെ നിലപാടിലെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് സഹോദരന്‍ സി പി എമ്മില്‍ നിന്ന് രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇനി ബിജെപിയില്‍…

Read More

രാജസ്ഥാന്‍ രാഷ്ട്രീയം നിര്‍ണായക വഴിത്തിരിവിലേക്ക് ! ബിജെപിയില്‍ ചേരില്ലെന്ന് വ്യക്തമാക്കിയ സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടിയുണ്ടാക്കും;ഗെലോട്ട് സര്‍ക്കാര്‍ വീഴുമോ ?

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കിയേക്കുമെന്ന് സൂചന. ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും താന്‍ ബിജെപിയിലേക്കില്ലെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമായി. തുടര്‍ന്നാണ് പുതിയ പാര്‍ട്ടി രൂപികരിക്കുമെന്ന വിവരം പുറത്തു വരുന്നത്. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേര്. സിഎല്‍പി യോഗത്തിന് ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. നദ്ദയുമായി തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപിയിലേക്ക് പോകുന്നതുള്‍പ്പടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നേ നേരത്തേ സൂചനകള്‍ ഉണ്ടായിരുന്നു. ബി.ജെ.പി.യിലേക്ക് പോകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ പൈലറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിസ്ഥാനം നല്‍കുകയാണെങ്കില്‍ പോകാന്‍ തയ്യാറായേക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തിനുപകരം കേന്ദ്രമന്ത്രിസ്ഥാനം ബി.ജെ.പി. ഓഫര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്. ഇതില്‍…

Read More

നമിതയെയും ഗൗതമിയെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കി ബിജെപി ! പുറത്താക്കിയ നടിയെ തിരിച്ചെടുത്തു; അടിമുടി തിളങ്ങി തമിഴ്‌നാട് ബിജെപി…

താരത്തിളക്കത്തില്‍ തമിഴ്‌നാട് ബിജെപി. അധ്യക്ഷനായി എല്‍.മുരുകന്‍ സ്ഥാനമേറ്റതിനു ശേഷം തമിഴ്‌നാട് ബിജെപിയില്‍ സിനിമരംഗത്തു നിന്നുള്ളവരുടെ നിറസാന്നിദ്ധ്യമാണ് കാണുന്നത്. നടിമാരായ നമിതയെയും ഗൗതമിയെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുക്കുകയും സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. നടനും നാടക പ്രവര്‍ത്തകനുമായ എസ്.വി. ശേഖറാണ് പുതിയ ഖജാന്‍ജി. ഗൗതമി, നമിത എന്നിവരെ കൂടാതെ നടിമാരായ മധുവന്തി അരുണ്‍, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങളായി നിയമിച്ചു. കഴിഞ്ഞ നവംബറിലാണ് നമിത ബി.ജെ.പി.യില്‍ ചേര്‍ന്നത്. നമിതയ്ക്കൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്ന നടന്‍ രാധാരവിക്ക് പദവിയില്ല. നടി നയന്‍താരയ്ക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തെത്തുടര്‍ന്ന് ഡി.എം.കെ.യില്‍നിന്ന് നീക്കിയതിനു ശേഷമാണ് രാധാരവി ബി.ജെ.പി.യില്‍ ചേര്‍ന്നത്. വിദ്യാഭാസ കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തകയായിരുന്ന ഗൗതമി വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു. 13 വര്‍ഷം ഒന്നിച്ച് താമസിച്ച നടനും മക്കള്‍…

Read More

ആദ്യം ബിജെപി പിന്നെ കോണ്‍ഗ്രസ് അടുത്തത് എഎപി ? നവ് ജ്യോത് സിംഗ് സിദ്ധു ആം ആദ്മി പാര്‍ട്ടിയിലേക്കെന്ന് സൂചന; സ്വാഗതം ചെയ്ത് കെജ്രിവാള്‍…

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായിരുന്ന നവജ്യോത് സിംഗ് സിദ്ധു ആം ആദ്മി പാര്‍ട്ടിയിലേക്കെന്ന അഭ്യൂഹം ശക്തമായി. കോണ്‍ഗ്രസ് നേതൃത്വവുമായും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങുമായും ഇടഞ്ഞുനില്‍ക്കുന്ന സിദ്ധുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെയാണ് സിദ്ധു എഎപിയിലേക്കെന്ന അഭ്യഹം ശക്തമായത്. ഒരു ദേശീയ ചാനലുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് കെജ്രിവാള്‍ സിദ്ധുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ധു കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സിദ്ധുവിന്റെ പാര്‍ട്ടി മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ശക്തമായത്. 2017ലാണ് ബിജെപി വിട്ട് സിദ്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അതിനു മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിദ്ധു ആം ആദ്മിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ…

Read More

ദില്ലി തെരഞ്ഞെടുപ്പില്‍ ‘ഡീപ്പ് ഫേക്ക്’ വീഡിയോ ഉപയോഗിച്ച്‌ ബിജെപി ! ഈ സാങ്കേതിക വിദ്യ ഇന്ത്യയില്‍ പ്രയോഗിക്കപ്പെടുന്നത് ഇതാദ്യം…

കഴിഞ്ഞ ദില്ലി തെരഞ്ഞെടുപ്പില്‍ പ്രതീക്ഷകളെല്ലാം പാളിയെങ്കിലും ബിജെപി പയറ്റിയ പുതിയ പ്രചരണ തന്ത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഏറ്റവും നൂതനമായ വശമായ ഡീപ്പ് ഫേക്ക് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗപ്പെടുത്തിയെന്നാണ് വൈസ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി എട്ടിനായിരുന്നു ദില്ലി തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ഫെബ്രുവരി ഏഴിന് ദില്ലി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മനോജ് തിവാരിയുടെ ഒരു വീഡിയോ പ്രചരിക്കാന്‍ തുടങ്ങി. ഇംഗ്ലീഷിലും, ഹിന്ദിയുടെ ഭഗഭേദമായ ഹരിയാന്‍വിയിലും ഉള്ള 44 സെക്കന്റുള്ള വീഡിയോ ആണ് ഇത്. ഇത് പ്രകാരം ദില്ലി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ എതിരാളികളായ ആംആദ്മി പാര്‍ട്ടിയെയും കെജ്രിവാള്‍ സര്‍ക്കാറിനെതിരെയും മനോജ് തിവാരി തന്റെ വിമര്‍ശനം നടത്തുന്നു. ഒപ്പം താമര ചിഹ്നത്തിന് വോട്ട് ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ കാഴ്ചയില്‍ ഇത് ഒരു സാധാരണ വീഡിയോയായി തോന്നാമെങ്കിലും ഇത് ഡീപ്പ് ഫേക്ക് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിച്ച വീഡിയോയാണിത്.…

Read More

എന്തു വിലകൊടുത്തും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഒരുങ്ങി ബിജെപി ! ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇങ്ങനെ…

പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും സംബന്ധിച്ച പ്രതിഷേധങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഏകീകൃത സിവില്‍ കോഡുമായി ബിജെപി മുന്നോട്ടു പോകുന്നതായി വിവരം. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമം നടത്തുകയും ബജറ്റ് സമ്മേളനത്തിന്റെ അടുത്ത ഘട്ടത്തില്‍ പാസ്സാക്കിയെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്നുമാണ് സൂചനകള്‍. ഇതിന്റെ ഭാഗമായി എല്ലാ എംപിമാരോടും ഇന്ന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സാധാരണ ചൊവ്വാഴ്ച നടക്കാറുള്ള പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ബിജെപി റദ്ദാക്കിയ ബിജെപി സ്വന്തം എംപിമാര്‍ക്ക് വിപ്പ് നല്‍കുകയും ചെയ്്തിരുന്നു.അതേസമയം ഇന്ന് പാര്‍ലമെന്റിലെ രണ്ടു സഭകളിലെ അജണ്ഡയില്‍ ഏകീകൃത സിവില്‍കോഡ് ഉള്‍പ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും എംപിമാരെല്ലാം പാര്‍ലമെന്റില്‍ എത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ ഉണ്ടായാലും തങ്ങളുടെ അടിസ്ഥാന തീരുമാനങ്ങളില്‍ നിന്നും മാറില്ല എന്ന സൂചനകളാണ് ബിജെപിനല്‍കുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ ആംആദ്മിയ്ക്ക് അനുകൂലമാണ്. നേരത്തേ ബിജെപി കൊണ്ടുവന്ന ദേശീയ പൗരത്വ റജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും രാജ്യവ്യാപകമായി…

Read More

അബ്ദുള്ളക്കുട്ടി അദ്ഭുതക്കുട്ടിയാവുമോ ? എ.പി അബ്ദുള്ളക്കുട്ടി ബിജെപി അധ്യക്ഷനാകുമോയെന്ന ആശങ്കയില്‍ നേതാക്കള്‍; ബിജെപി അധ്യക്ഷനെ കണ്ടെത്താനുള്ള പുതിയ നീക്കങ്ങള്‍ ഇങ്ങനെ…

പല പാര്‍ട്ടികള്‍ ചാടി അടുത്തിടെ ബിജെപിയിലെത്തിയ എ.പി അബ്ദുള്ളക്കുട്ടി ബിജെപി അധ്യക്ഷ സ്ഥാനം കൊണ്ടുപോകുമോയെന്ന ആശങ്കയില്‍ പ്രമുഖ നേതാക്കള്‍. മുന്‍ അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായിട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും പുതിയ അധ്യക്ഷനെ കണ്ടെത്താനാവാതെ വലയുകയാണ് ബിജെപി. ഗ്രൂപ്പ പോരാണ് പാര്‍ട്ടിയെ വലയ്ക്കുന്നത്. കുമ്മനത്തിന്റെയും കെ.സുരേന്ദ്രന്റെയും പേരുകളാണ് പ്രധാനമായും ഉയര്‍ന്നതെങ്കിലും ശോഭ സുരേന്ദ്രന്റെയും എംടി രമേശിന്റെയുമെല്ലാം പേരുകള്‍ ചിലര്‍ ഉയര്‍ത്തിക്കൊണ്ടു വന്നതോടെ ഗ്രൂപ്പുപോര് പരസ്യമായ രഹസ്യമായി. ഇതിനാല്‍ തന്നെ പ്രത്യേകിച്ച് ഗ്രൂപ്പുകളിലൊന്നുമില്ലാത്ത നിലവിലെ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്ക് നറുക്ക് വീഴാന്‍ സാധ്യതയുണ്ടെന്നാണ് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പൗരത്വബില്ലിനെതിരേ നടന്ന പ്രതിഷേധങ്ങളെ നഖശിഖാന്തം എതിര്‍ത്ത വ്യക്തികൂടിയാണ് അബ്ദുള്ളക്കുട്ടി.മാത്രമല്ല ന്യൂനപക്ഷക്കാരനെ അധ്യക്ഷനാക്കിയാല്‍ അതും ഗുണം ചെയ്യുമെന്ന് ഒരു കൂട്ടര്‍ കരുതുന്നു. മുമ്പ് കെ. സുരേന്ദ്രനുമായി മുരളീധര പക്ഷവും എം ടി രമേശിനായി കൃഷ്ണദാസ് പക്ഷവും നീക്കം നടത്തുന്നുണ്ട്. ഗ്രൂപ്പുകള്‍ക്കതീതമായി ശോഭ…

Read More

ജാര്‍ഖണ്ഡില്‍ അടിപതറി ബിജെപി ! കേവല ഭൂരിപക്ഷം കടന്ന് മഹാസഖ്യത്തിന്റെ കുതിപ്പ്; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് സൂചന…

ജാര്‍ഖണ്ഡില്‍ കനത്ത തിരിച്ചടി നേരിട്ട് ബിജെപി. കോണ്‍ഗ്രസ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച രാഷ്ട്രീയ ജനതാ ദള്‍ മഹാസഖ്യം അധികാരത്തിലേറുമെന്ന് ഏകദേശം ഉറപ്പായി. തൂക്കുസഭയാണെങ്കില്‍ എജെഎസ്യു, ജെവിഎം പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപി ചര്‍ച്ച ആരംഭിച്ചിരുന്നു. ഗോത്രമേഖലകളിലാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടത്. ബാര്‍ഹെതില്‍ മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ മുന്നിലാണ്. ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന എജെഎസ്യു, എല്‍ജെപി, ജെഡിയു തുടങ്ങിയ പാര്‍ട്ടികള്‍ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടപ്പോഴാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്തിപ്പെട്ടത്. ഒറ്റയ്ക്കു മത്സരിച്ചത് ബിജെപിയ്ക്കു ക്ഷീണമായെന്നാണ് വിലയിരുത്തല്‍. അധികാരത്തുടര്‍ച്ച തേടുന്ന ബിജെപിക്കും അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായ രഘുബര്‍ ദാസിനും ഒരുപോലെ രാഷ്ട്രീയ പരീക്ഷണമാണു തിരഞ്ഞെടുപ്പ്. ആര്‍ക്കും കേവല ഭൂരിപക്ഷത്തിലേക്കെത്താന്‍ കഴിയില്ലെന്ന സൂചനയാണു മിക്ക സര്‍വേ ഫലങ്ങളും സൂചിപ്പിച്ചത്. എന്നാല്‍ മഹാസഖ്യം ഭരണത്തിലേറുമെന്ന വ്യക്തമായ…

Read More