കമലിന്റെ താര രാഷ്ട്രീയത്തിന് തമിഴകത്ത് വലിയ ഭാവിയില്ല ! ‘ഉലകനായക’നെതിരേ പ്രചാരണത്തിനിറങ്ങുമെന്ന് ഗൗതമി…

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മക്കള്‍ നീതിമയ്യത്തിന്റെ(എംഎന്‍എം) സ്ഥാപകന്‍ കമല്‍ഹാസനെതിരേ പ്രചാരണത്തിനിറങ്ങുമെന്ന് നടിയും ബിജെപി താരപ്രചാരകയുമായ ഗൗതമി. കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്നാണ് കമല്‍ ജനവിധി തേടുന്നത്. കമലിന്റെ താര രാഷ്ട്രീയത്തിനു തമിഴകത്തു വലിയ ഭാവിയില്ലെന്നും ഗൗതമി ഒരു മാധ്യമത്തോടു പറഞ്ഞു. ചെന്നൈയില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ഹാര്‍ബര്‍ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണു ഗൗതമി സംസാരിച്ചത്. ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം ഓടിനടന്നു പ്രചാരണം നയിക്കുകയാണ് ഗൗതമി. സീറ്റിനു വേണ്ടിയല്ല ബിജെപിയില്‍ ചേര്‍ന്നതെന്നു രാജപാളയത്തു സീറ്റ് നിഷേധിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി നടി പറഞ്ഞു. തമിഴ്‌നാട്ടില്‍ ബിജെപിയോടുള്ള അകല്‍ച്ച കുറഞ്ഞുവെന്ന് ഗൗതമി അവകാശപ്പെട്ടു. നടിയും ബിജെപി നേതാവുമായ ഖുശ്ബുവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകളും താരം നിഷേധിച്ചു. ഖുശ്ബുവിനു വേണ്ടി പ്രചാരണത്തിനിറങ്ങും. വിരുദ്‌നഗറിലെ രാജപാളയത്ത് ഗൗതമി മത്സരിക്കുമെന്നായിരുന്നു ബിജെപി നേതാക്കള്‍ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ അണ്ണാ ഡിഎംകെ…

Read More

മഞ്ചേശ്വരത്തെ ‘വയ്യാവേലിയെ’ വലവീശിപ്പിടിച്ച് ബിജെപി ! കെ സുന്ദര മത്സരരംഗത്തു നിന്നു പിന്മാറുന്നു; ബിജെപിയില്‍ ചേരും…

കഴിഞ്ഞ തവണ കെ. സുരേന്ദ്രനെ നിയമസഭയില്‍ എത്തുന്നതില്‍ നിന്നു തടഞ്ഞ സ്വതന്ത്ര സ്ഥാനാര്‍ഥി കെ സുന്ദര ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയ്ക്കു ഭീഷണിയാകില്ല. ഇക്കുറി ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കെ സുന്ദര മല്‍സരരംഗത്തു നിന്നും മാറുന്നുവെന്നാണ് സൂചന. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വലിയ ആശ്വാസമാണ് സുന്ദരയുടെ നിലപാട്. മഞ്ചേശ്വരത്തു ബിഎസ്പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ സുന്ദര ഇന്നു പത്രിക പിന്‍വലിക്കും. ഇത്തവണ ബിജെപിക്കു പിന്തുണ നല്‍കുമെന്നും സുന്ദര പറഞ്ഞു. സുന്ദരയോടൊപ്പം ബിജെപി നേതാക്കള്‍ നില്‍ക്കുന്ന ചിത്രം ബിജെപി മീഡിയ വാട്സാപ് ഗ്രൂപ്പിലൂടെ പുറത്തു വിട്ടു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെ അപരനായി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ഇന്ന് 89 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണയും സുന്ദരയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് ഭീഷണിയായിരുന്നു. അതിനിടെ,…

Read More

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് ബാ​ധി​ക്കി​ല്ല, അ​വ​ർ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന​വ​രാ​ണെന്ന് ബി​ജെ​പി എം​എ​ൽ​എ; കോവിഡ് വന്ന നേതാക്കൾ ഇവരൊക്കെ..

അ​ഹ​മ്മ​ദാ​ബാ​ദ്: പാ​ർ​ട്ടി​യ്ക്കാ​യി രാ​പ​ക​ൽ അ​ധ്വാ​നി​ക്കു​ന്ന​വ​ർ​ക്ക് കോ​വി​ഡ് വ​രി​ല്ലെ​ന്ന് ഗു​ജ​റാ​ത്തി​ലെ ബി​ജെ​പി എം​എ​ൽ​എ ഗോ​വി​ന്ദ് പ​ട്ടേ​ൽ. സം​സ്ഥാ​ന​ത്ത് വൈ​റ​സ് പ​ട​രാ​ൻ കാ​ര​ണം രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ കോ​വി​ഡ് മാ​ദ​ണ്ഡം പാ​ലി​ക്കാ​ത്ത​ത് കൊ​ണ്ട​ല്ലേ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നാ​ണ് എം​എ​ൽ​എ​യു​ടെ മ​റു​പ​ടി. ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന​വ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് പി​ടി​പെ​ടി​ല്ല. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ​ല്ലാം ക​ഠി​നാ​ധ്വാ​നി​ക​ളാ​ണ്. ഇ​തു​വ​രെ പാ​ർ​ട്ടി​യു​ടെ ഒ​രു പ്ര​വ​ർ​ത്ത​ക​നു പോ​ലും കോ​വി​ഡ് ബാ​ധി​ത​നാ​യി​ട്ടി​ല്ലെ​ന്നും ഗോ​വി​ന്ദ് പ​റ​ഞ്ഞു. അ​തേ​സ​മ​യം മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ളാ​യ ജെ.​പി. ന​ഡ്ഡ, അ​മി​ത് ഷാ, ​നി​തി​ൻ ഗ​ഡ്ക​രി, ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​നി എ​ന്നി​വ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു.

Read More

കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരനോ അതോ നിലവിലെ കോണ്‍ഗ്രസ് നേതാവോ ? കഴക്കൂട്ടത്ത് സ്ഥാനാര്‍ഥി പ്രമുഖനെന്ന് വിവരം…

ബിജെപിയുടെ ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത കഴക്കൂട്ടത്ത് അപ്രതീക്ഷിത സ്ഥാനാര്‍ഥിയെന്ന് സൂചന. ഇന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ സാധ്യയുണ്ട്. മത്സരിക്കാന്‍ താല്‍പര്യമുള്ള കേന്ദ്ര മന്ത്രി വി. മുരളീധരന് മത്സരിക്കാനുള്ള അനുമതി കേന്ദ്ര നേതൃത്വം ഇതുവരെ നല്‍കിയിട്ടില്ല. കഴിഞ്ഞ തവണ വി. മുരളീധരന്‍ രണ്ടാമതെത്തിയ മണ്ഡലമാണിത്. കേന്ദ്രമന്ത്രി എന്ന രീതിയില്‍ മത്സരിച്ച ശേഷം പരാജയപ്പെട്ടാല്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതാണ് വി. മുരളീധരന്റെ സ്ഥാനാര്‍ഥിത്വത്തിന് കേന്ദ്ര നേതൃത്വം പ്രാമുഖ്യം കൊടുക്കാതിരിക്കാനുള്ള കാരണം. മണ്ഡലത്തില്‍ ഏറെ സ്വീകാര്യതയുള്ള ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം ശോഭയുടെ പേര് വെട്ടുകയായിരുന്നു. മുരളീധരന്റെ പേരാണ് കൂടുതലും ഉയര്‍ന്നു കേള്‍ക്കുന്നത്. ഇതു കൂടാതെ പാര്‍ട്ടി വിടാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഇവിടെ സ്ഥാനാര്‍ഥിയാകുമെന്നും അഭ്യൂഹമുണ്ട്. ഏതായാലും ഇന്നു വൈകിട്ടോടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

Read More

ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു ! നേമത്ത് കുമ്മനം,തൃശൂരില്‍ സുരേഷ് ഗോപി; സുരേന്ദ്രന്‍ രണ്ടിടത്ത്…

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ ജനവിധി തേടും. മഞ്ചേശ്വരം, കോന്നി എന്നീ മണ്ഡലങ്ങളിലാണ് സുരേന്ദ്രന്‍ മത്സരിക്കുക. ഡല്‍ഹിയില്‍ ബിജെപി കേന്ദ്ര നേതൃത്വമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 115 സീറ്റുകളിലാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. കുമ്മനം രാജശേഖരന്‍ നേമത്തും ഇ.ശ്രീധരന്‍ പാലക്കാട്ടും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ജനവിധി തേടും. കാട്ടാക്കടയില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസാണ് മത്സരിക്കുന്നത്. മുതിര്‍ന്ന നേതാവ് സി.കെ.പത്മനാഭന്‍ ധര്‍മടത്ത് മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുതിര്‍ന്ന നേതാവ് തന്നെ മത്സരിക്കണമെന്ന പാര്‍ട്ടിയെ പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് സി.കെ.പി ധര്‍മടത്ത് ജനവിധി തേടുന്നത്. രാജ്യസഭാ എംപി കൂടിയായ സുരേഷ്‌ഗോപി തൃശൂരില്‍ നിന്നാണ് മത്സരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും സുരേഷ്‌ഗോപി തൃശൂര്‍ മണ്ഡലത്തെയാണ് പ്രതിനീധീകരിച്ചത്. സിനിമാതാരം സി.കൃഷ്ണകുമാറിനെ തിരുവനന്തപുരത്ത് രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് ബിജെപി ശ്രമം. വട്ടിയൂര്‍ക്കാവില്‍ വി.വി.രാജേഷാണ് സ്ഥാനാര്‍ഥി.

Read More

വോ​ട്ടു പി​ടി​ക്കാ​ന്‍ പൂ​രം’ തീ​ര്‍​ത്ത് ബി​ജെ​പി; ബിജെപി ഭക്തർക്കൊപ്പം ഹാഷ്ടാഗുമായി പ്രചാരണത്തിനിറങ്ങും

കോ​ഴി​ക്കോ​ട്: തൃ​ശൂ​ര്‍ പൂ​രം “ഏ​റ്റെ​ടു​ത്ത്’ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ക്ത​രു​ടെ പി​ന്തു​ണ​യ്ക്കാ​യി ബി​ജെ​പി രം​ഗ​ത്ത്. ശ​ബ​രി​മ​ല​യി​ലെ ഭ​ക്ത​ജ​ന വേ​ട്ട​യെ ഓ​ര്‍​മി​ച്ച് പ്ര​ചാ​ര​ണം ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങി​യ ബി​ജെ​പി തൃ​ശൂ​ര്‍ പൂ​ര​വും വീ​ണു കി​ട്ടി​യ സു​വ​ര്‍​ണാ​വ​സ​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തൃ​ശൂ​ര്‍ പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി ഭ​ക്ത​ര്‍​ക്കൊ​പ്പു​മു​ണ്ടെ​ന്ന സ​ന്ദേ​ശ​വു​മാ​യി പോ​സ്റ്റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്.വാ​ട്‌​സ് ആ​പ്പ്, ഇ​ന്‍​സ്റ്റ​ഗ്രാം തു​ട​ങ്ങി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തൃ​ശൂ​ര്‍​പൂ​ര​വും ബി​ജെ​പി നി​ല​പാ​ടും വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. “ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍ പാ​ലി​ച്ചു കൊ​ണ്ട്, പാ​ര​മ്പ​ര്യ​പൊ​ലി​മ​യോ​ടെ തൃ​ശൂ​ര്‍ പൂ​ര​വും അ​നു​ബ​ന്ധ ച​ട​ങ്ങു​ക​ളും സം​ഘ​ടി​പ്പി​ക്കു​ക എ​ന്ന​ത് വി​ശ്വാ​സി​ക​ളു​ടെ അ​വ​കാ​ശ​മാ​ണ്. രാ​ഷ്ട്രീ​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്കും മ​റ്റു സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്കും ബാ​ധ​ക​മ​ല്ലാ​ത്ത കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ളി​ല്‍ മാ​ത്രം അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​ത് ബാ​ലി​ശ​മാ​യ ന​ട​പ​ടി​യാ​യേ കാ​ണാ​നാ​കൂ.ഷോ​പ്പിം​ഗ് മാ​ളു​ക​ളും സി​നി​മാ തി​യേ​റ്റ​റു​ക​ളും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ട്ടി​ല്‍ പൂ​ര​വും, അ​നു​ബ​ന്ധ എ​ക്‌​സി​ബി​ഷ​നും ന​ട​ത്താം.’ എ​ന്നു​മാ​ണ് ബി​ജെ​പി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.അ​തേ​സ​മ​യം തൃ​ശൂ​ര്‍ പു​രം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കു​മെ​ന്ന​തി​നാ​ല്‍ ഇ​തി​നു​ള്ള പ്ര​തി​രോ​ധ​വും സ​ര്‍​ക്കാ​ര്‍…

Read More

“പു​തി​യ കേ​ര​ളം മോ​ദി​ക്കൊ​പ്പം’; എ​ൻ​ഡി​എ പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യം പ്ര​ഖ്യാ​പി​ച്ചു; നടൻ ദേവനും നടി രാധയും ബിജെപിയിൽ ചേർന്നു

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള എ​ൻ​ഡി​എ പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യം പ്ര​ഖ്യാ​പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. “​പു​തി​യ കേ​ര​ളം മോ​ദി​ക്കൊ​പ്പം’ എ​ന്ന​താ​ണ് മു​ദ്രാ​വാ​ക്യം. ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​ൻ ന​യി​ച്ച വി​ജ​യ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചാ​ണ് മു​ദ്രാ​വാ​ക്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.വി​ജ​യ് യാ​ത്ര​യു​ടെ സ​മാ​പ​ന​വേ​ദി​യി​ൽ ന​ട​ൻ ദേ​വ​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. കേ​ര​ള പീ​പ്പി​ൾ​സ് എ​ന്ന സ്വ​ന്തം പാ​ര്‍​ട്ടി​യെ ബി​ജെ​പി​യി​ൽ ല​യി​പ്പി​ച്ചാ​ണ് ദേ​വ​ൻ സം​ഘ​ട​ന​യി​ലേ​ക്ക് വ​രു​ന്ന​ത്. പ​തി​നേ​ഴു വ​ർ​ഷം ഒ​രു കു​ഞ്ഞി​നെ പോ​റ്റു​ന്ന​ത് പോ​ലെ വ​ള​ര്‍​ത്തി കൊ​ണ്ടു വ​ന്ന കേ​ര​ള പീ​പ്പി​ൾ​സ് പാ​ര്‍​ട്ടി​യെ​യാ​ണ് ബി​ജെ​പി​യി​ലേ​ക്ക് ല​യി​പ്പി​ക്കു​ന്ന​തെ​ന്ന് ദേ​വ​ൻ പ​റ​ഞ്ഞു. ദേ​വ​നെ കൂ​ടാ​തെ സം​വി​ധാ​യ​ക​ൻ വി​നു കി​രി​യ​ത്ത്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നും പ​ന്ത​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അ​ധ്യ​ക്ഷ​നു​മാ​യ പ​ന്ത​ളം പ്ര​ഭാ​ക​ര​ൻ, മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റു​മാ​യി​രു​ന്ന കെ.​വി.​ബാ​ല​കൃ​ഷ്ണ​ൻ, ന​ടി രാ​ധ തു​ട​ങ്ങി​യ​വ​രും ഞാ​യ​റാ​ഴ്ച…

Read More

അടിക്കാതെ ചേട്ടാ ! മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ബാറ്റാ ജീവനക്കാരനെ മര്‍ദ്ദിച്ച് ബിജെപി കൗണ്‍സിലര്‍…

മാസ്‌ക് ധരിക്കാതെ ഷോപ്പിലെത്തിയ ബിജെപി കൗണ്‍സിലറെയും സംഘത്തെയും ചോദ്യം ചെയ്ത ബാറ്റാ ജീവനക്കാരന് മര്‍ദ്ദനവും ഭീഷണിയും. ശ്രീകാര്യത്തെ ബാറ്റാ ഷോറൂമിലെത്തിയ ചെമ്പഴന്തി വാര്‍ഡ് കൗണ്‍സിലര്‍ ഉദയനും സംഘവുമാണ് ജീവനക്കാരനായ യുവാവിനെ മര്‍ദ്ദിച്ചത്. മാസ്‌ക് ധരിക്കാതെ കടയില്‍ കയറിയ കൗണ്‍സിലറുടെ സംഘത്തോട് ജീവനക്കാരനായ യുവാവ് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് സംഘം പ്രകോപിതരായത്. തുടര്‍ന്ന് ഉദയനും സംഘവും യുവാവിനെ ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അടിക്കാതെ ചേട്ടാ എന്ന് ബിജെപി നേതാവിനോട് യുവാവ് ദയനീയമായി അഭ്യര്‍ഥിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നെ തടയുമോടാ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഉദയന്റെ മര്‍ദ്ദനം.സംഭവത്തിന്റെ യുവാവിന്റെ പരാതിയില്‍ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിഷ്ണു, അജയ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

എ​ല്ലാ കേ​ന്ദ്ര​മ​ന്ത്രി​മാ​രെ​യും ഇറക്കാം 60 ല​ക്ഷം വോ​ട്ട് പിടിക്കണം; ഇടത്-വലത് മുന്നണികളുടെ വീഴ്ചകൾ തുറന്ന്കാട്ടണം; കോർകമ്മിറ്റിയിൽ നരേന്ദ്ര മോദി

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്തെ 140 മ​ണ്ഡ​ല​ങ്ങ​ളി​ല്‍നി​ന്നാ​യി 60 ല​ക്ഷം വോ​ട്ടു​ക​ള്‍ നേ​ട​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. 40 സീ​റ്റു​ക​ള്‍ നേ​ടാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​യി​രി​ക്ക​ണം ന​ട​ത്തേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ ചേ​ര്‍​ന്ന കോ​ര്‍​ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് സം​സ്ഥാ​ന നേ​താ​ക്ക​ളോ​ടു പ്ര​ധാ​ന​മ​ന്ത്രി വോ​ട്ടു​ക​ള്‍ സം​ബ​ന്ധി​ച്ചു ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 35,50,000 വോ​ട്ടു​ക​ള്‍ നേ​ടാ​ന്‍ ബി​ജെ​പി​ക്കു സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​സ്ഥാ​ന നേ​താ​ക്ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ര​ട്ടി​യോ​ളം വോ​ട്ടു​ക​ള്‍ നേ​ടാ​നാ​വ​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. താ​ഴെ​ത്തട്ടി​ലു​ള്ള പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ത​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന നേ​താ​ക്ക​ള്‍ വ​രെ ഒ​രേ​ മ​ന​സോ​ടെ രം​ഗ​ത്തി​റ​ങ്ങി​യാ​ല്‍ മാ​ത്ര​മേ ദൗ​ത്യം നി​റ​വേ​റ്റാ​നാ​വു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര​ഭ​ര​ണ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളി​ലൂ​ന്നി​യാ​വ​ണം പ്ര​ചാ​ര​ണം ന​ട​ത്തേ​ണ്ട​ത്. ഇ​തിനു പു​റ​മേ ഇ​ട​തു വ​ല​ത് മു​ന്ന​ണി​ക​ള്‍ ഭ​രി​ച്ച​തി​ലു​ണ്ടാ​യ വീ​ഴ്ച​ക​ളേ​യും ജ​ന​ങ്ങ​ള്‍​ക്കു മു​മ്പി​ല്‍ തു​റ​ന്നു​കാ​ണി​ക്ക​ണം.ജാ​തി-​മ​ത ചി​ന്ത​ക​ള്‍​ക്ക​തീ​ത​മാ​യി എ​ല്ലാ ജ​ന​ങ്ങ​ളു​ടെ​യും വോ​ട്ടു​റ​പ്പി​ക്കും വി​ധ​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം നിർദേശിച്ചു. അ​മി​ത്ഷാ…

Read More

നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് അമിത്ഷായുടെ ലക്ഷ്യം ! വെളിപ്പെടുത്തലുമായി ബിപ്ലവ് കുമാര്‍ ദേബ്…

ഇന്ത്യയില്‍ മാത്രമല്ല അയല്‍രാജ്യങ്ങളിലേക്കും അധികാരപരിധി വര്‍ധിപ്പിക്കാന്‍ ബിജെപിയ്ക്ക് പദ്ധതിയുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെന്നും ബിപ്ലബ് ദേബ് കൂട്ടിച്ചേര്‍ത്തു. അഗര്‍ത്തലയില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയായിരുന്നു ബിപ്ലബ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2018 ലെ ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് അമിത് ഷാ ബിജെപിയുടെ രാജ്യാന്തര വികസനത്തെ കുറിച്ച് സൂചിപ്പിച്ചതെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അധികാരം നേടിയ ശേഷം അയല്‍രാജ്യങ്ങളിലേക്ക് കൂടി പാര്‍ട്ടിയുടെ അധികാരപരിധി വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് അമിത്ഷാ പറഞ്ഞതായി ബിപ്ലബ് ദേവ് അറിയിച്ചു. ത്രിപുര ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചക്കിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുകള്‍ രൂപീകരിച്ചതായി പാര്‍ട്ടിയുടെ വടക്കുകിഴക്കന്‍ മേഖലാ സെക്രട്ടറി അജയ് ജാംവാല്‍ പരാമര്‍ശിച്ചു. ഇതിന് മറുപടിയായി ഇനി നേപ്പാളും ശ്രീലങ്കയുമാണ് അവശേഷിക്കുന്നതെന്നും ആ രാജ്യങ്ങളിലേക്ക്…

Read More