കോ​യ​മ്പ​ത്തൂ​ര്‍ സ്ഫോ​ട​നം !’ഇ​സ്ലാ​മി​യ പ്ര​ചാ​ര പേ​ര​വൈ’​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്കു​ന്നു…

കോ​യ​മ്പ​ത്തൂ​ര്‍ സ്ഫോ​ട​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലെ ഏ​ര്‍​വാ​ടി​യി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച് അ​ന്വേ​ഷ​ണ​സം​ഘം.

ഇ​സ്ലാ​മി​യ പ്ര​ചാ​ര പേ​ര​വൈ എ​ന്ന സം​ഘ​ട​ന​യ്ക്ക് സ്‌​ഫോ​ട​ന​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ വി​ല​യി​രു​ത്ത​ല്‍.

സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍ ഖാ​ദ​ര്‍ മ​ന്‍​പാ​യി​യു​ടെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ ത​മി​ഴ്നാ​ട് പോ​ലീ​സ്, ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു.

തി​രു​നെ​ല്‍​വേ​ലി മേ​ലാ​പാ​ള​യം സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഹു​സൈ​ന്‍ എ​ന്ന​യാ​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ഇ​സ്ലാ​മി​യ പ്ര​ചാ​ര പേ​ര​വൈ എ​ന്ന സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന മു​ഹ​മ്മ​ദ് ഹു​സൈ​ന്‍ മു​മ്പ് കു​റേ​ക്കാ​ലം കോ​യ​മ്പ​ത്തൂ​രി​ല്‍ ഒ​രു പ​ള്ളി​യി​ലും ജോ​ലി നോ​ക്കി​യി​ട്ടു​ണ്ട്.

ഇ​യാ​ള്‍ ഇ​പ്പോ​ള്‍ ഒ​രു ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യും കാ​റ്റ​റിം​ഗ് യൂ​ണി​റ്റും ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കോ​യ​മ്പ​ത്തൂ​ര്‍ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഇ​വ​രു​ടെ വീ​ടു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തും ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തും.

കോ​യ​മ്പ​ത്തൂ​ര്‍ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്, സ്ഫോ​ട​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ജ​മേ​ഷ മു​ബീ​ന്റെ ബ​ന്ധു കൂ​ടി​യാ​യ അ​ഫ്സ​ര്‍ ഖാ​ന്‍ എ​ന്ന​യാ​ളെ പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കോ​യ​മ്പ​ത്തൂ​ര്‍ സ്ഫോ​ട​ന​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ലൊ​രാ​ള്‍ കേ​ര​ള​ത്തി​ലെ​ത്തി വി​യ്യൂ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഐ​എ​സ് ബ​ന്ധ​മു​ള്ള ത​ട​വു​കാ​ര​നെ ക​ണ്ട​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥി​രീ​ക​രി​ച്ചു.

അ​റ​സ്റ്റി​ലാ​യ ഫി​റോ​സാ​ണ് വി​യ്യൂ​ര്‍ ജ​യി​ലി​ലെ​ത്തി, 2019 ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ലെ ശ്രീ​ല​ങ്ക​ന്‍ പ​ള്ളി​യി​ലെ ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ പ​ങ്കു​ള്ള മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നെ ക​ണ്ട​ത്.

ശ്രീ​ല​ങ്ക​യി​ലെ ഈ​സ്റ്റ​ര്‍ ദി​ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ 250 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കോ​യ​മ്പ​ത്തൂ​ര്‍ സ്ഫോ​ട​ന​ക്കേ​സ് അ​ന്വേ​ഷ​ണ ചു​മ​ത​ല കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്തു ന​ല്‍​കി​യി​രു​ന്നു.

കോ​യ​മ്പ​ത്തൂ​രി​ലെ കോ​ട്ടാ​യി ഈ​ശ്വ​ര​ന്‍ ക്ഷേ​ത്ര​ത്തി​ന് മു​മ്പി​ല്‍ വെ​ച്ച് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് കാ​ര്‍ സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. മു​ഖ്യ ആ​സൂ​ത്ര​ക​നാ​യ ജ​മേ​ഷ മു​ബീ​ന്‍ സ്ഫോ​ട​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment