വധുവായി പാക്കിസ്ഥാനില്‍ നിന്ന് ചൈനയിലെത്തുന്ന പെണ്‍കുട്ടികളുടെ ജീവിതം വേശ്യാലയങ്ങളില്‍; ഒറ്റവര്‍ഷം കൊണ്ട് കടത്തിയത് 629 പെണ്‍കുട്ടികളെ;ചൈനയുമായുള്ള ബന്ധം മോശമാകാതിരിക്കാന്‍ അന്വേഷണം തടഞ്ഞ് പാക് അധികൃതര്‍

വിവാഹത്തിന്റെ മറവില്‍ പാക്കിസ്ഥാനില്‍ ചൈനയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് കടത്തുന്ന യുവതികള്‍ക്ക് നയിക്കേണ്ടി വരുന്നത് നരകജീവിതം.പാക്കിസ്ഥാനിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ യുവതികളെയാണ് ചൈനീസ് മനുഷ്യക്കടത്ത് മാഫിയ എപ്പോഴും ലക്ഷ്യം വെക്കുന്നത്. മിക്കപ്പോഴും ക്രിസ്ത്യന്‍ യുവതികളാണ് ഇരകളാക്കപ്പെടുന്നത്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയാണ് ചൈനീസ് യുവാക്കള്‍ വിവാഹം കഴിക്കുന്നത്. ഇടനിലക്കാര്‍ക്ക് കിട്ടുന്നതാകട്ടെ കോടികളും. എന്നാല്‍ ചൈനയിലെത്തിപ്പെട്ടാല്‍ പെണ്‍കുട്ടികളുടെ ജീവിതം അവിടെ തീരുകയാണ്. തടവിലാക്കപ്പെടുകയോ വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെടുകയോ ആണ് പതിവ്. ചൈനക്കാരായ പുരുഷന്മാരുടെ ഭാര്യമാരാകാന്‍ 629 പെണ്‍കുട്ടികളെ പാക്കിസ്ഥാനില്‍ നിന്ന് വിറ്റതായി പാക്കിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ തയ്യാറാക്കി അസോസിയേറ്റ് പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മുതല്‍ ചൈനയിലേക്ക് അനധികൃതമായി കടത്തപ്പെട്ട പെണ്‍കുട്ടികളുടെയും യുവതികളുടെയും വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് അസോസിയേറ്റ് പ്രസ് പുറത്തുവിട്ടത്. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ചൈനയുമായുള്ള ബന്ധം മോശമാകുമെന്ന് കണ്ട് പാക് അധികൃതര്‍…

Read More

സാബിര്‍ നല്‍കിയ ജ്യൂസ് കുടിച്ചതേ ഓര്‍മയുള്ളൂ; കണ്ണു തുറന്നപ്പോള്‍ വീട്ടില്‍ നിന്നും വളരെ അകലെയായിരുന്നു ! 15-ാമത്തെ വയസ്സില്‍ വേശ്യവൃത്തിയില്‍ അകപ്പെട്ട പെണ്‍കുട്ടി ഇപ്പോള്‍ ആഗ്രഹിക്കുന്നത് പോലീസാകാന്‍…

മനുഷ്യക്കടത്തിനിരയാവുന്നവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ ലഭ്യമാവുന്ന കണക്കനുസരിച്ച് 2016 -ല്‍ ഇന്ത്യയില്‍ സ്ത്രീകളും കുട്ടികളുമായി 19,223 പേര്‍ മനുഷ്യക്കടത്തിന് ഇരയായി. അതിലേറ്റവുമധികം പേര്‍ പശ്ചിമ ബംഗാളില്‍ നിന്നാണ്. അങ്ങനെ മനുഷ്യക്കടത്തിന് ഇരയായ ഒരു പെണ്‍കുട്ടിയുടെ ജീവിതകഥയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പോലീസ് ആകണമെന്നാണ് അവളുടെ ആവശ്യം. പാരീസ് ആസ്ഥാനമായുള്ള വൈസ് എന്ന സംഘടനയുടെ വെബ്‌സൈറ്റിലൂടെയാണ് അവളുടെ ജീവിത കഥ പുറത്തറിഞ്ഞത്. ദുരന്തപരമായ തന്റെ ജീവിത കഥ പെണ്‍കുട്ടി പറയുന്നതിങ്ങനെ…എന്റെ പേര് അമാഷ് (പേര് സാങ്കല്‍പികം). ഇപ്പോഴെനിക്ക് 17 വയസ്സായി. ഹൈസ്‌കൂളില്‍ നിന്ന് ജയിച്ചു. ഒരു പോലീസ് ഓഫീസറാകണമെന്നാണ് ആഗ്രഹം. മനുഷ്യക്കടത്തിനെ അതിജീവിച്ചവരില്‍ ഒരാളാണ് ഞാന്‍. ഇത് എന്റെ അനുഭവമാണ്.രണ്ട് വര്‍ഷം മുമ്പത്തെ ജൂണ്‍ മാസം. അര്‍ധബോധത്തില്‍ ഞാന്‍ ഉറക്കമുണര്‍ന്നത് അതുവരെ കാണാത്ത ഒരു മുറിയിലായിരുന്നു. അടുത്ത മുറിയില്‍ നിന്നും ചില ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്.…

Read More

ദിവസവും വഴങ്ങിക്കൊടുക്കേണ്ടി വന്നത് പത്തിലധികം ആളുകള്‍ക്ക്; പതിനേഴുകാരിയുടെ വെളിപ്പെടുത്തലില്‍ അമ്പരന്ന് കോടതി; പെണ്‍വാണിഭ നടത്തിപ്പുകാര്‍ക്ക് ലഭിച്ച ശിക്ഷ ഇങ്ങനെ…

ദുബായ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് പെണ്‍വാണിഭകേന്ദ്രം നടത്തിയ സംഘത്തിന് ശിക്ഷ വിധിച്ച് ദുബായ് കോടതി. നാലുപേര്‍ക്കാണ് ശിക്ഷ. പാക്ക് സ്വദേശിയായ സ്ത്രീയ്ക്കും പുരുഷനുമാണ് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. പാക്കിസ്ഥാന്‍ സ്വദേശി ആയ പെണ്‍കുട്ടിയെ ആണ് സ്ത്രീയും പുരുഷനും കടത്തിക്കൊണ്ടു വന്നത്. ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റം ഇവര്‍ക്കെതിരെ ചുമത്തി. നാലു പേരും കുറ്റക്കാരാണെന്ന് കണ്ടെത്തി. 100.000 ദിര്‍ഹം വീതം പിഴയും ചുമത്തിയിട്ടുണ്ട്. പാക്ക് സ്വദേശിയായ സ്ത്രീയും പുരുഷനുമാണ് പെണ്‍വാണിഭ കേന്ദ്രം നടത്തുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂടാതെ മറ്റൊരു സ്ത്രീയും ഇവിടെയുണ്ടായിരുന്നു. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 24 വയസ്സുള്ള പാക്കിസ്ഥാന്‍ പൗരന് ആറു മാസം ശിക്ഷയും വിധിച്ചു. പെണ്‍വാണിഭത്തിനുപയോഗിച്ച ഫഌറ്റ് അടച്ചിടാനും കോടതി നിര്‍ദ്ദേശിച്ചു. ജനുവരി 14നാണ് രഹസ്യവിവരത്തെത്തുടര്‍ന്ന് ഫഌറ്റ് റെയ്ഡ് ചെയ്ത് പോലീസ് ഇവരെ…

Read More

വേശ്യാലയത്തിലെത്തുന്ന പുരുഷന്മാര്‍ക്ക് ഇനി എട്ടിന്റെ പണി കിട്ടും; സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമത്തത്തില്‍ നിന്ന് രക്ഷിക്കാന്‍ ആന്ധ്രാസര്‍ക്കാരിന്റെ പുതിയ പദ്ധതി ഇങ്ങനെ…

വേശ്യാലയങ്ങളില്‍ എത്തുന്ന പുരുഷന്മാര്‍ക്കെതിരേ ശക്തമായ നടപടിയുമായി ആന്ധ്രാ സര്‍ക്കാര്‍. സ്ത്രീകളെയും, കുട്ടികളേയും ലൈംഗീക അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. കര്‍ക്കശ നടപടിക്കൊരുങ്ങുന്ന ആദ്യ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. ഇടപാടുകളിലെ ഇടനിലക്കാരെയും, വേശ്യാലയം നടത്തിപ്പുകാര്‍ക്കുമൊപ്പം വേശ്യാലയങ്ങളില്‍ എത്തുന്ന ഇടപാടുകാരെയും ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയിലാക്കിയിരിക്കുകയാണ് ആന്ധ്ര സര്‍ക്കാര്‍ നിര്‍ബന്ധിത വേശ്യാവൃത്തിയിലേക്ക് നയിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. മനുഷ്യക്കടത്ത് നിരോധന നിയമത്തിന്റെ പരിധിയില്‍ പുതിയ തീരുമാനത്തെ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്നറിയാനും ശുപാര്‍ശകള്‍ നല്‍കാനും നിയമവിദഗ്ധരടങ്ങിയ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു കഴിഞ്ഞു. പണം നല്‍കുന്നവരാണ് ആവശ്യങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്ന് സമിതിയംഗം പറയുന്നു. ഇന്ത്യയിലാകെ രണ്ട് കോടിയോളം ലൈംഗീക തൊഴിലാളികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.  

Read More

ഇടപാടുകാരെ കണ്ടെത്തുന്നത് വാട്‌സ് ആപ്പിലൂടെ; ഇരകളില്‍ പലരും പതിനെട്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍; വേറിട്ടരീതിയില്‍ പെണ്‍വാണിഭം നടത്തി അമ്മയും മകളും…

  കൗമാരക്കാരികളായ പെണ്‍കുട്ടികളെ ചതിയിലൂടെ ദുബായിലെത്തിച്ച ശേഷം പെണ്‍വാണിഭത്തിനുപയോഗിക്കുന്ന യുവതിയായ വീട്ടമ്മയും മാതാവും പിടിയില്‍. വിദേശരാജ്യങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ രഹസ്യമായി യുഎഇലെത്തിച്ച ശേഷം കൂടെ താമസിപ്പിച്ചാണ് ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇവര്‍ക്കു പിടിവീണത്. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതിയിലാണ് കേസ്. ഇവര്‍ വാട്സ് ആപ്പ് വഴിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. കലാപ കലുഷിതമായ അറബ് രാജ്യങ്ങളില്‍ നിന്നാണ് ഇവര്‍ പെണ്‍കുട്ടികളെ ദുബായിലെത്തിച്ചിരുന്നത്. നിരവധി പെണ്‍കുട്ടികളെ യുവതിയും മാതാവും ഇത്തരത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്റ്റിലായ യുവതിയും മാതാവും ഇറാഖ് സ്വദേശികളാണ്. വീട്ടമ്മയ്ക്ക് 31 വയസും മാതാവിന് 64 വയസുമാണ്. ഇരുവര്‍ക്കുമെതിരേ ഇറാഖില്‍ നിന്ന് പെണ്‍വാണിഭത്തതിന് എത്തിച്ച പെണ്‍കുട്ടി തന്നെയാണ് പരാതി കൊടുത്തത്. മികച്ച ജീവിത സാഹചര്യങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ചാണ് പരാതിക്കാരിയായ പെണ്‍കുട്ടിയെ ഇവര്‍ 2013ല്‍ ദുബായിലെത്തിക്കുന്നത്.ഈ പെണ്‍കുട്ടിയുടെ സഹോദരിയെയും വീട്ടമ്മ ഇത്തരത്തില്‍…

Read More

വേശ്യലയത്തില്‍ പൂത്ത പ്രണയം; വേശ്യാലയത്തിലകപ്പെട്ട നേപ്പാളി പെണ്‍കുട്ടിയെ യുവാവ് സ്വന്തമാക്കിയത് അതീവ സാഹസികമായി; സിനിമയെപ്പോലും വെല്ലുന്ന അക്കഥ ഇതാണ്

എന്നത്തെയും പോലെ ഇടപാടുകാരെയും പ്രതീക്ഷിച്ച് ഡല്‍ഹി ജി.ബി റോഡിലെ വേശ്യാലയത്തിലെ അരണ്ടവെളിച്ചമുള്ള മുറിയില്‍ അവള്‍ ഇരുന്നു. പതിവുപോലെ ഇടപാടുകാരനെത്തി. എന്നാല്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായി അവളുടെ മാംസത്തിനു പകരം അവന്‍ ആവശ്യപ്പെട്ടത് പ്രണയമായിരുന്നു. അന്തി ചന്തയിലെ തിരക്കില്‍വച്ചു ഒറ്റ നോട്ടത്തില്‍ മനസു കവര്‍ന്നു കടന്നു കളഞ്ഞ ആ സുന്ദരിയെ തേടി എത്തിയതായിരുന്നു അയാള്‍. ആ രാത്രിയില്‍ ആയാള്‍ തന്റെ പ്രണയം കൈമാറി. പുലരുവോളം അവര്‍ പരസ്പരം വിശേഷങ്ങള്‍ പങ്കുവച്ചു. രാവിലെ യാത്ര ചൊല്ലി പിരിയുമ്പോഴേക്കും അവര്‍ അകലാന്‍ കഴിയാത്ത വിധം അടുത്തിരുന്നു. പിന്നീട് ആ വേശ്യാലയത്തില്‍ അയാള്‍ പതിവുകാരനായി, അവളെ കാണാണായി മാത്രം. അവരുടെ പ്രണയം അങ്ങനെ പൂത്തുലഞ്ഞു. ഭൂകമ്പത്തില്‍ എല്ലാം നഷ്ടമായപ്പോള്‍ ഒരു പുതിയ ജീവിതം തേടി നേപ്പാളില്‍ നിന്നു ഡല്‍ഹിയില്‍ എത്തിയതായിരുന്നു ആ 27കാരി. പക്ഷെ വിധി അവളെ എത്തിച്ചത് ഡല്‍ഹി ജിബി റോഡിലെ…

Read More