‘താമരയാണെ സത്യം’ അത് ഞങ്ങടെ ‘സ്ഥാനാർഥിയല്ല’! സ്ഥാ​നാ​ര്‍​ഥി​യെ കേ​ര​ള കോ​ൺഗ്രസ് റാ​ഞ്ചി​യെ​ന്ന​ത് ക​ള്ള​പ്ര​ച​ര​ണം: ബി​ജെ​പി

വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ര്‍​ഡാ​യ വെ​ള്ള​രി​ക്കു​ണ്ടി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യെ കേ​ര​ള കോ​ണ്‍​ഗ്ര​സ് റാ​ഞ്ചി​യെ​ന്ന പ്ര​ച​ര​ണം വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്ന് ബി​ജെ​പി ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ബാ​ല​കൃ​ഷ്ണ​നാ​ണ് ഇ​വി​ടു​ത്തെ സ്ഥാ​നാ​ര്‍​ഥി.

അ​ടു​ക്കും ചി​ട്ട​യു​മു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് വാ​ര്‍​ഡി​ല്‍ ബി​ജെ​പി ന​ട​ത്തു​ന്ന​ത്. ജി​ല്ലാ ഘ​ട​കം അം​ഗീ​ക​രി​ച്ച സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യ​നു​സ​രി​ച്ചാ​ണ് ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ര്‍​ഡു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തി​യ​ത്.

മ​റ്റേ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ബി​ജെ​പി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​വ​രാ​ണ്. മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ ബി​ജെ​പി​യെ ക​രി​വാ​രി​ത്തേ​ക്കാ​ന്‍ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ​വ​രു​ടെ ദു​ഷ്പ്ര​ച​ര​ണം മാ​ത്ര​മാ​ണ്.

ഇ​ത്ത​രം സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യ​വ​രെ​ക്കു​റി​ച്ച് പാ​ര്‍​ട്ടി അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് എം. ​കു​ഞ്ഞി​രാ​മ​നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ക​ണ്ണീ​ര്‍​വാ​ടി​യും പ​റ​ഞ്ഞു.

Related posts

Leave a Comment