കേന്ദ്ര സര്‍ക്കാര്‍ നാഴികയ്ക്ക് നാല്‍പതു വട്ടം പറയുന്ന കാര്യമാണ് ക്യാഷ്‌ലെസ് എക്കണോമിയുടേത്. 500,1000 നോട്ടുകളുടെ നിരോധനത്തിനു ശേഷം ക്യാഷ്‌ലെസ് എക്കണോമി വര്‍ധിപ്പിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വരികയും ചെയ്തു. ഇന്ത്യയില്‍ ക്യാഷ്‌ലെസ് എക്കണോമിയുടെ തോത് നോട്ടു നിരോധനത്തിനു ശേഷം ഉയര്‍ന്നെന്നു സമ്മതിച്ചാലും ഇന്ത്യ ഇപ്പോഴും ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ്. ഇന്ത്യയുടെ അയല്‍രാജ്യമായ ചൈനയാണ് ഇക്കാര്യത്തില്‍ ഏറ്റവും മുമ്പന്‍. അമേരിക്കയും യൂറോപ്പും വരെ ക്യാഷ്‌ലെസ് എക്കണോമിയില്‍ ചൈനയ്ക്കു പിറകിലാണെന്നതാണ് യാഥാര്‍ഥ്യം. ലോകത്തെല്ലായിടത്തും തെരുവു ഗായകര്‍ ഉണ്ട്. വഴിയാത്രക്കാര്‍ അവര്‍ക്ക് നാണയങ്ങളും കറന്‍സികളും നല്‍കാറുണ്ട്. എന്നാല്‍ ചൈനയില്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്ഥമാണ്. പാട്ടുകാരന്റെ കൂട്ടുകാരായി എത്തിയിരിക്കുന്ന ആരെങ്കിലും രണ്ടു ക്യൂആര്‍ കോഡിന്റെ (QR code) ചിത്രങ്ങള്‍ ഉയര്‍ത്തിക്കാണിക്കും. പാട്ടുകാരനു പൈസ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ ക്യുആര്‍ കോഡിനു നേരെ പിടിച്ച് പൈസ കൈമാറും. അമേരിക്കയില്‍…
Read MoreTag: china
ചൈനീസ് കമ്പനികള്‍ സുന്ദരികളായ പെണ്‍കുട്ടികളെ മാടി വിളിക്കുന്നു ! ജോലി പുരുഷന്മാരെ പ്രചോദിപ്പിക്കുക; സംഭവത്തിന്റെ കിടപ്പ് ഇങ്ങനെ…
ചൈനയില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് അവസരങ്ങളുടെ പെരുമഴയാണ്. ഉന്നതവിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ പ്രോഗ്രാം മോട്ടിവേറ്റര്‍ തസ്തികയിലാണ് ജോലിക്കു പ്രവേശിക്കുന്നത്. എന്താണ് ജോലി എന്നു ചോദിച്ചാല്‍ കുഴങ്ങും. വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന പുരുഷന്മാരായ ജീവനക്കാരെ പ്രചോദിപ്പിക്കുകയാണ് ഇവരുടെ ജോലി. പ്രചോദനം എന്നു പറയുമ്പോള്‍ തൊഴില്‍പരമല്ല ലിംഗപരമാണ്. പുരുഷ ജീവനക്കാരോട് സംസാരിക്കുക, അവരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കുക, ആവശ്യമെങ്കില്‍ ഒരു മസ്സാജ് ചെയ്തുകൊടുക്കുക തുടങ്ങിയവയൊക്കെയാണ് പ്രോഗ്രാം മോട്ടിവേറ്റര്‍ ചെയ്യേണ്ടത്. സൗന്ദര്യവും വടിവൊത്ത ശരീരവും മേക്കപ്പ് സമര്‍ഥമായി ഉപയോഗിക്കാനുള്ള കഴിവും ഒക്കെ ഈ ജോലിക്കുള്ള മാനദണ്ഡങ്ങളാണ്. സ്ത്രീകളെ ജോലി സ്ഥലത്ത് ഇത്തരത്തില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ വന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അതേസമയം പുരുഷ ജീവനക്കാരെ പ്രചോദിപ്പിക്കാന്‍ ചൈനീസ് കമ്പനികള്‍ സ്വീകരിച്ചിരിക്കുന്ന പുതിയ നിലപാടു കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ടെക് ലോകം. പുരുഷ പ്രോഗ്രാമര്‍മാരെ പ്രോത്സാഹിപ്പിക്കാനും അവരിലെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമായി സുന്ദരിമാരെ…
Read Moreകുടുംബനാഥന്റെ മരണാനന്തര ചടങ്ങിന് ആളെക്കൂട്ടാന്‍ നഗ്നനൃത്തം സംഘടിപ്പിച്ച് മക്കളും കൊച്ചുമക്കളും; മൃതദേഹത്തിനു ചുറ്റും നൃത്തം വച്ച് സുന്ദരിമാര്‍; ചൈനയില്‍ വ്യാപകമാകുന്ന ആഘോഷപരിപാടി ഇങ്ങനെ…
ബെയ്ജിംഗ്: മക്കളായാല്‍ ഇങ്ങനെ വേണം, കുടുംബനാഥന്റെ മരണാനന്തരചടങ്ങുകള്‍ക്ക് ആളെകൂട്ടാന്‍ നഗ്നനൃത്തം സംഘടിപ്പിച്ച മക്കളും കൊച്ചുമക്കളുമാണ് ഇവിടുത്തെ താരങ്ങള്‍. വീട്ടിലെ കാരണവരുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ആകെ ഉണ്ടായിരുന്നത് അടുത്തബന്ധുക്കള്‍ മാത്രമായിരുന്നു. ഇതിനെ തുടര്‍ന്നാണു കുടുംബത്തില്‍ ഒരാള്‍ ചടങ്ങിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ഇത്തരത്തില്‍ നൃത്തം സംഘടിപ്പിച്ചത്. നര്‍ത്തകര്‍ വീട്ടിലെത്തി മേല്‍വസ്ത്രങ്ങള്‍ മാറ്റി നൃത്തം തുടങ്ങി. ഇതോടെ മരണാനന്തര ചടങ്ങുകള്‍ക്കു വീട്ടില്‍ നിറയെ ആളുകള്‍ എത്തി എന്നും പറയുന്നു. ചൈനയിലാണു മരണാനന്തര ചടങ്ങുകള്‍ക്ക് ആളെ കൂട്ടാനായി നഗ്‌ന നൃത്തങ്ങള്‍ വ്യാപകമാകുന്നത്. മുമ്പ് ഗാനമേളയും നൃത്തവുമയാിരുന്നു. എന്നാല്‍ ആളുകള്‍ അതു മടുത്തു തുടങ്ങിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരണ വീടുകളില്‍ നഗ്‌ന നൃത്തം നടത്തുന്ന നിരവധി ട്രൂപ്പുകള്‍ ചൈനയില്‍ പ്രവര്‍ത്തിച്ചു വരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. വിലയുടെ അടിസ്ഥാനത്തില്‍ നഗ്‌നതയുടെ അളവു കൂടും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതിനു കര്‍ശന നിയന്ത്രണം കൊണ്ടു…
Read More‘ വാട്ടര്‍ബോംബ്’ ഇന്ത്യയ്‌ക്കെതിരേ ചൈനയുടെ വരുണാസ്ത്രം; ഹൈഡ്രോളജിക്കല്‍ ഡേറ്റ നല്‍കുന്നത് നിര്‍ത്തലാക്കി
അതിര്‍ത്തിയില്‍ ശീതയുദ്ധം തുടരുന്ന ചൈന ഇന്ത്യയെ ആക്രമിക്കാന്‍ പുതിയ വഴികള്‍ തേടുമെന്ന് വിവരം. ജലം ആയുധമാക്കിയാണ് ഇത്തവണ ചൈനയുടെ നീക്കമെന്നാണ് സൂചന. ഇന്ത്യ-ചൈന ബന്ധത്തിലെ പ്രധാന വിഷയമാണ് ജലം. ഈ വിഷയം തന്നെ പ്രയോഗിക്കാനാണ് ചൈനയുടെ നീക്കവും. മഴക്കാലത്ത് ഇന്ത്യയ്ക്ക് വേണ്ട ഹൈഡ്രോളജിക്കല്‍ ഡേറ്റ നല്‍കുന്നത് ചൈനയാണ്. ചൈനയുമായുള്ള പ്രത്യേക കരാര്‍ ഒപ്പുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈഡ്രോളജിക്കല്‍ ഡേറ്റ കൈമാറ്റം നടക്കുന്നത്. ഇത് നിര്‍ത്തലാക്കാനാണ് ചൈന നീക്കം നടത്തുന്നത്. എന്നാല്‍ ഇന്ത്യ ഈ ഡേറ്റ എല്ലാ രാജ്യങ്ങള്‍ക്കും സൗജന്യമായാണ് നല്‍കുന്നത്. അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിനു ശേഷം ജലം, മഴ ബന്ധപ്പെട്ടുള്ള ഒരു വിവരവും ചൈന ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. അവസാനമായി കഴിഞ്ഞ മേയിലാണ് ഹൈഡ്രോളജിക്കല്‍ ഡേറ്റ ഇന്ത്യയ്ക്ക് നല്‍കിയത്. എന്നാല്‍ ഇത് രണ്ടു രാജ്യങ്ങള്‍ക്കും നല്ലതല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ കൈമാറുന്നത് ഇരുരാജ്യങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുന്നുണ്ട്.…
Read Moreപാകിസ്ഥാന് ചൈനയുടെ വക എട്ടിന്റെ പണി ! ചൈനയില്‍ നിന്നു വാങ്ങിയ പോര്‍വിമാനങ്ങള്‍ തകര്‍ന്നു വീഴുന്നത് പതിവാകുന്നു; കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പാകിസ്ഥാനില്‍ തകര്‍ന്നു വീണ ചൈനീസ് വിമാനങ്ങളുടെ എണ്ണം കേട്ടാല്‍ ഞെട്ടും…
ചൈനീസ് സാധനങ്ങള്‍ക്ക് ആറുമാസമാണ് വാറണ്ടിയെന്ന് നമ്മള്‍ പറയാറുണ്ട്. ഇത് പാകി്സ്ഥാനറിയില്ലെന്നു തോന്നുന്നു. അല്ലായിരുന്നെങ്കില്‍ കണ്ടമാനം യുദ്ധവിമാനങ്ങള്‍ ചൈനയില്‍ നിന്നു വാങ്ങി്ക്കൂട്ടുകയില്ലായിരുന്നു. ചൈനീസ് നിര്‍മിത പോര്‍വിമാനങ്ങള്‍ തകര്‍ന്നു വീഴുന്നത് പാകിസ്ഥാനില്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ചൈനീസ് നിര്‍മിത വിമാനം തകര്‍ന്നു വീണു പൈലറ്റ് മരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍വാലിയിലാണ് എഫ്-7 വിമാനം തകര്‍ന്ന് പൈലറ്റ് ഷഹ്‌സാദ് മരിച്ചത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പത്തു വര്‍ഷത്തിനിടെ പാക് വ്യോമസേനയുടെ ഇത്തരം പത്തു ചൈനീസ് നിര്‍മിത വിമാനങ്ങള്‍ ( എഫ്-7പിജിഎസ്, എഫ്ടി-7പിജിഎസ്) തകര്‍ന്നിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്ന പാക്കിസ്ഥാന്‍ വ്യോമസേനയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തകളല്ല കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംഭവിച്ചത്.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്‌സെപ്റ്റംബര്‍ കാലയളവില്‍ മൂന്ന് വിമാനങ്ങളാണ് തകര്‍ന്നു വീണത്. പാക്കിസ്ഥാന്റെ ഏറ്റവും വലിയ പോര്‍വിമാനങ്ങളിലൊന്നായ ജെഎഫ്-17 തണ്ടര്‍, തണ്ടര്‍ എഫ്-7 വിമാനങ്ങളാണ് കൂടുതലായി തകര്‍ന്നു…
Read Moreനാഗാലാന്‍ഡിനെ ചൈനയില്‍ നിന്നും രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 1000 കോടി പിള്ള വിഴുങ്ങി; ശ്രീവത്സം പിള്ള കോടീശ്വരനായത് ഇങ്ങനെ…
കൊച്ചി: ശ്രീവത്സം ഗ്രൂപ്പ് ഉടമ എംകെആര്‍ പിള്ള കോടീശ്വരനായത് സൈന്യത്തിന്റെ പണം അടിച്ചുമാറ്റി. ഇത് വ്യക്തമാക്കുന്ന വിവരങ്ങളും പുറത്തുവന്നു. നാഗാലാന്‍ഡിന്റെ വികസനത്തിനു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 1000 കോടി രൂപ പന്തളം സ്വദേശി എംകെആര്‍ പിള്ളയുടെ ശ്രീവല്‍സം ഗ്രൂപ്പ് തട്ടിയെടുത്തതായി ആദായനികുതി വകുപ്പു നടത്തിയ പരിശോധനയില്‍ കണ്ടെത്തി. നാഗാലാന്‍ഡിലെ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും പങ്കാളികളായ അഴിമതി അന്വേഷിക്കാന്‍ സിബിഐക്കു ശുപാര്‍ശ ചെയ്തു. നാഗാലാന്‍ഡ് മന്ത്രിമാരും കേസില്‍ കുടുങ്ങിയേക്കും. കേരളത്തിലെ ആദായനികുതി ഉദ്യോഗസ്ഥര്‍ നാഗാലാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് 1000 കോടിയുടെ അഴിമതി പുറത്തുവന്നത്. അതിര്‍ത്തി സംസ്ഥാനമായ നാഗാലാന്‍ഡിലെ സുരക്ഷ സംബന്ധിച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച തുകയാണു പദ്ധതി നടപ്പാക്കാതെ വ്യാജ റിപ്പോര്‍ട്ടുകളുണ്ടാക്കി പലപ്പോഴായി ശ്രീവല്‍സത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടത്. ഈ തുക വിനിയോഗിച്ചു എംകെആര്‍ പിള്ളയും കുടുംബാംഗങ്ങളും കേരളത്തില്‍ റിയല്‍ എസ്‌റ്റേറ്റ്, ജൂവലറി, വസ്ത്രവ്യാപാരം എന്നിവയാണു നടത്തുന്നത്. നാഗാലാന്‍ഡ്…
Read Moreനവവധുവിനെ സെക്കന്‍ഡ് ഹാന്‍ഡ് കാറുമായി ഉപമിക്കുന്ന പരസ്യം; ചൈനയില്‍ പുലിവാലുപിടിച്ച് ഔഡി; വൈറലാകുന്ന ആ വിവാദ പരസ്യം കാണാം…
ബെയ്ജിംഗ്: ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ ചൈനയിലെ സെക്കന്റ് ഹാന്‍ഡ് കാറുകളുടെ പരസ്യം വിവാദത്തില്‍. നവവധുവിനെയും സെക്കന്റ് ഹാന്‍ഡ് കാറും തമ്മില്‍ താരതമ്യം ചെയ്തതാണ് വന്‍ വിവാദത്തിന് വഴിവെച്ചത്. ഇതേത്തുടര്‍ന്ന് കമ്പനി പരസ്യം പിന്‍വലിച്ചു. വിവാഹത്തിനായി അള്‍ത്താരയില്‍ നില്‍ക്കുന്ന വധുവരന്മാരില്‍ വധുവിനെ വരന്റെ മാതാവ് എത്തി പരിശോധിക്കുന്നതാണ് പരസ്യം. ഇതിനൊപ്പം, ശ്രദ്ധയോടെ വേണം പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍, ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് സമാധാനം ഉണ്ടാവുമോ എന്ന ഓഡിയോയുമുണ്ട്. എന്നാല്‍ പരസ്യം വൈറലായതോടെ പല കോണില്‍ നിന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് പരസ്യമെന്നാണ് വിമര്‍ശനങ്ങള്‍. പരസ്യത്തിനുണ്ടായ നെഗറ്റീവ് ഫീഡ്ബാക്ക് വില്‍പ്പനയെയും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും പരസ്യം വൈറലായി എന്നു പറഞ്ഞാല്‍ മതിയല്ലോ…
Read Moreഎത്തിയിരിക്കുന്നത് കൊടുംഭീകരന്‍; വാനാക്രൈയേക്കാള്‍ മാരകമായ മാല്‍വെയര്‍ ഫയര്‍ബാള്‍ ഇതിനകം ബാധിച്ചത് 25 കോടിയിലേറെ കംപ്യൂട്ടറുകളില്‍;ഇന്ത്യയില്‍ ബാധിച്ചത് രണ്ടരക്കോടി കംപ്യൂട്ടറുകളില്‍
കാതു കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്ന പഴമൊഴി എത്ര ശരി. കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം നിശ്ചലമാക്കിയതിനു ശേഷം മോചനദ്രവ്യം ആവശ്യപ്പെടുന്ന വാനാക്രൈ റാന്‍സംവേയറിന്റെ ഭീഷണി ഒന്നൊതുങ്ങിയതേയുള്ളൂ, അതാ വരുന്നു പുതിയ മാല്‍വെയര്‍. പ്രഹരശേഷിയില്‍ മുന്‍ഗാമിയെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയാണ് ഫയര്‍ബോള്‍(തീഗോളം) എന്നറിയപ്പെടുന്ന പുതിയ മാല്‍വെയര്‍. ഇതിനകം ലോകത്താകമാനമുള്ള 25 കോടിയിലേറെ കംപ്യൂട്ടറുകളിലാണ് ഇവന്‍ കയറിക്കൂടിയിരിക്കുന്നത്. പ്രധാന ഇരയാവട്ടെ ഇന്ത്യയും, ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. വികസ്വര രാജ്യങ്ങളാണ് ലക്ഷ്യമെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തം. നാം പോലുമറിയാതെ നമ്മുടെ കംപ്യൂട്ടര്‍ ചൈനീസ് കമ്പനിക്കു വേണ്ടി ‘ജോലി’ ചെയ്യും എന്നതാണ് ഈ മാല്‍വെയറിന്റെ പ്രശ്‌നം. മാത്രവുമല്ല ‘ഒളിച്ചിരുന്ന്’ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ വരെ അടിച്ചെടുക്കുകയും ചെയ്യും. എല്ലാറ്റിനുമുപരിയായി ഒരു കംപ്യൂട്ടറില്‍ കയറിയാല്‍ അതിനകത്തിരുന്ന് ‘പെറ്റുപെരുകി’ പുതിയ ഭീകരസോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു കൊണ്ടേയിരിക്കുമെന്ന പ്രശ്‌നവുമുണ്ട് ഫയര്‍ബോളിന്! രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ വരെ ബാധിക്കുന്ന…
Read Moreഅമേരിക്കയുടെ ചാരപ്പണി പൊളിച്ചടുക്കി ചൈന; കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ചൈനക്കാര്‍ കൊന്നൊടുക്കിയത് 18 സിഐഎക്കാരെ; അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തിരിച്ചടി…
വാഷിങ്ടന്‍: ലോകത്തിലെ ഏറ്റവും മികച്ച ചാര സംഘടനകളിലൊന്നായ സിഐഎയുടെ തന്ത്രങ്ങള്‍ പൊളിച്ചടുക്കി ചൈന. 2010നും 2012നും ഇടയില്‍ ചൈനീസ് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ പതിനെട്ടോളം അംഗങ്ങളെ വധിച്ചെന്നാണ് ഇപ്പോള്‍ ചൈന വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റു ചിലരെ ചൈന തടങ്കലിലാക്കിയതായും സൂചനയുണ്ട്. ചാരപ്രവര്‍ത്തനത്തില്‍ അഗ്രഗണ്യരായ യുഎസിന് പതിറ്റാണ്ടുകള്‍ക്കിടെ ഈ മേഖലയില്‍ ഏല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണിതെന്നാണ് റിപ്പോര്‍ട്ട്. വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് സംഭവം പുറത്തുവിട്ടത്. അമേരിക്കന്‍ ചാരന്മാര്‍ക്ക് അതേ നാണയത്തില്‍ തന്നെയാണ് ചൈന പണികൊടുത്തത് എന്നാണ് വിവരം. വിദേശത്തുള്ള ചാരന്‍മാരുമായി സിഐഎ അധികൃതര്‍ നടത്തിവന്ന സംഭാഷണങ്ങള്‍ ചോര്‍ത്തിയാണ് യുഎസിന്റെ ചാരപ്രവര്‍ത്തനം ചൈന പൊളിച്ചതെന്നാണ് സൂചന. അതേസമയം, സിഐഎയിലെ തന്നെ ഒരു വിഭാഗം ചതിച്ചതാണ് തിരിച്ചടിക്കു പിന്നിലെന്ന് കരുതുന്നവരും യുഎസ് ഔദ്യോഗിക വൃത്തങ്ങളില്‍ കുറവല്ല. ഇക്കാര്യത്തില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും, യുഎസിന്റെ ചാരപ്പണി…
Read Moreചൈനയുടെ ചങ്കിടിക്കുന്നു! ഉത്തരകൊറിയ അണുബോംബിട്ടാല്‍ അതിര്‍ത്തിയിലെ അഗ്നി പര്‍വ്വതം പൊട്ടിത്തെറിക്കും; പിന്നെ സംഭവിക്കുക ഭൂമി കണ്ടതില്‍ വച്ചേറ്റവും വലിയ ദുരന്തം
ഉത്തരകൊറിയ ആറാം ആണവപരീക്ഷണത്തിനു തയ്യാറെടുക്കുന്നതിനെ ആശങ്കയോടെ വീക്ഷിച്ച് ചൈന. ഉത്തരകൊറിയ അണുബോംബിട്ടാല്‍ ചൈനയെ കാത്തിരിക്കുന്നത് വന്‍ പ്രത്യാഘാതമാണ്. ബോംബിടുന്നതോടെ ഭൂമിയ്ക്കടിയിലേക്കുണ്ടാകുന്ന വന്‍ ഊര്‍ജ്ജ പ്രവാഹം അഗ്നിപര്‍വ്വത സ്‌ഫോടനത്തിലേക്ക് നയിക്കുമെന്നാണ് ചൈനയുടെ ആശങ്ക. ആണവപരീക്ഷണത്തിന്റെ ഫലമായി ചൈന-ഉത്തരകൊറിയ അതിര്‍ത്തിയിലെ അഗ്‌നിപര്‍വ്വതമായ മൗണ്ട് പേക്ടു പൊട്ടിത്തെറിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനക്കാര്‍ ഈ പര്‍വ്വതത്തെ ചാങ് ബെയ്ഷാന്‍ എന്നാണ് വിളിക്കുന്നത്. അങ്ങനെയൊരു ദുരന്തം സംഭവിച്ചാല്‍ ചൈനയിലേയും ഉത്തരകൊറിയയിലേയും പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ആണവ പരീക്ഷണം ഇത്തരമൊരു ദുരന്തത്തിലേക്ക് നയിക്കുമെന്ന ആശങ്ക ചൈനക്ക് നേരത്തെ തന്നെയുണ്ട്. ഈ അഗ്‌നിപര്‍വ്വതത്തിന്റെ നൂറ് കിലോമീറ്റര്‍ പരിധിയില്‍ 16 ലക്ഷം മനുഷ്യര്‍ താമസിക്കുന്നുണ്ട്. വടക്കന്‍ കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രമായ പുന്‍ഗ്യീ രിയില്‍ നിന്നും വെറും 115-130 കിലോമീറ്റര്‍ അകലെയാണ് ഈ അഗ്‌നിപര്‍വ്വതമുള്ളത്. ഉത്തരകൊറിയക്കാര്‍ക്ക് ചരിത്രപരമായി തന്നെ വലിയ പ്രാധാന്യമുള്ള പര്‍വ്വതമാണ് മൗണ്ട്…
Read More