ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് നീക്കങ്ങള്‍ നാള്‍ക്കുനാള്‍ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ നീക്കവുമായി ഇന്ത്യ. ചൈനീസ് അതിര്‍ത്തിയിലേക്ക് ബ്രഹ്മപുത്ര നദിക്കടിയിലൂടെ തുരങ്കപാത നിര്‍മിക്കാനൊരുങ്ങുകയാണെന്നാണ് പുതിയ വിവരം. അസമിലെ തെസ്പൂരില്‍ നിന്ന് അരുണാചല്‍ പ്രദേശില്‍ ബ്രഹ്മപുത്ര നദി പ്രവേശിക്കുന്ന സ്ഥലം വരെയാണ് തുരങ്കം നിര്‍മിക്കുകയെന്നാണ് വിവരങ്ങള്‍. തുരങ്കപാതയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. 12 മുതല്‍ 15 കിലോമീറ്റര്‍ വരെയാകും നിര്‍ദിഷ്ട തുരങ്ക പാതയുടെ നീളം. നിര്‍മാണത്തിലെ പ്രതിസന്ധികള്‍ പരിഗണിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ വരാം. റോഡ്, റെയില്‍ പാത അല്ലെങ്കില്‍ ഇവ രണ്ടും ചേര്‍ന്നുള്ള തുരങ്കം എന്നിങ്ങനെയാണ് പദ്ധതിയിലുള്ളത്. നദിയുടെ അടിത്തട്ടില്‍ കൂടി തുരങ്കം നിര്‍മിക്കുമ്പോഴുള്ള സാഹചര്യങ്ങള്‍ പരിശോധിച്ച് എന്തുതരം തുരങ്കമാണ് വേണ്ടതെന്ന് പിന്നീട് തീരുമാനിക്കും. ബ്രഹ്മപുത്ര നദിയുടെ അടിത്തട്ടില്‍ നിന്ന് 20 മുതല്‍ 30 മീറ്റര്‍ വരെ ആഴത്തിലായിരിക്കും തുരങ്കം നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അരുണാചല്‍ അതിര്‍ത്തിയിലേക്കുള്ള റോഡുകളും പാലങ്ങളും…
Read MoreTag: china
ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ തരൂ, ഞങ്ങള്‍ നിന്നെ പോകാന്‍ അനുവദിക്കാം…ഒരു കുഞ്ഞിന് വേണ്ടി മാത്രം വിലകൊടുത്തു വാങ്ങപ്പെടുന്ന മ്യാന്‍വധുക്കള്‍ക്ക് അനുഭവിക്കേണ്ടിവരുന്നത് നരക യാതനകള്‍…
സമൂഹത്തിന്റെ ശാപമായ പെണ്‍ഭ്രൂണഹത്യ മൂലം ചൈനയില്‍ പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ വളരെ കുറവാണ് സ്ത്രീകളുടെ എണ്ണം. ഈ പ്രശ്‌നം ഇവര്‍ പരിഹരിക്കുന്നതാവട്ടെ മ്യാന്‍മാറില്‍ നിന്നും പെണ്‍കുട്ടികളെ ഇറക്കുമതി ചെയ്തും. സ്വന്തം മകന് വധുവിനെ കണ്ടെത്താനാകാതെ വരുന്ന ചൈനീസ് മാതാപിതാക്കള്‍ ഏജന്റുമാര്‍ വഴി വധുവിനെ വില കൊടുത്തു വാങ്ങുന്നു. ഇങ്ങനെ വാങ്ങിക്കുന്ന വധുക്കളെ മകന്റെ ലൈംഗിക ആവശ്യങ്ങള്‍ക്കായി ഒരു മുറിയില്‍ പൂട്ടിയിടും. അതും ഒരു കുഞ്ഞ് ജനിക്കുന്നത് വരെ. ഒരു കുഞ്ഞിന് വേണ്ടി മാത്രമാണ് ഈ വധുക്കളെ വില കൊടുത്ത് വാങ്ങുന്നത് പോലും. കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ പല മ്യാന്‍മര്‍ വധുക്കളും ആ വീട്ടില്‍ നിന്നും പുറത്താകുകയോ, രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യും. പക്ഷേ പിന്നീടൊരിക്കലും സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെ കാണാന്‍ അമ്മയ്ക്ക് സാധിക്കില്ല. ഉയര്‍ന്ന ജോലിയോ, മറ്റു മധുര വാഗ്ദാനങ്ങളോ നല്‍കി മ്യാന്‍മര്‍ സ്ത്രീകളെ ചൈനയിലേക്ക് കടത്തുന്നത് പലപ്പോഴും…
Read Moreസുഷമാ സ്വരാജ് വിശിഷ്ടാതിഥിയായി എത്തുന്ന ഇസ്ലാമിക രാഷ്ട്ര സമ്മേളനത്തില്‍ പാകിസ്ഥാന്‍ പങ്കെടുക്കില്ല; തീരുമാനം ഇസ്ലാമിക രാജ്യങ്ങള്‍ കൂടെ നില്‍ക്കാഞ്ഞതിനാല്‍; ഇനി പാകിസ്ഥാന് ശരണം ചൈന മാത്രം…
ലോക രാജ്യങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ തീര്‍ത്തും ഒറ്റപ്പെടുന്നു. വിശിഷ്ടാതിഥിയായി സുഷമ സ്വരാജ് എത്തുന്ന ഇസ്ലാമിക രാഷ്ട്ര സമ്മേളനത്തില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറിയിരിക്കുകയാണ് ഇപ്പോള്‍. പാകിസ്ഥാനില്‍ ഇന്ത്യ ബോംബിട്ട് ഭീകരരെ വധിച്ചപ്പോള്‍ ഒരു ഇസ്ലാമിക രാജ്യവും പിന്തുണയ്ക്കാഞ്ഞതിന്റെ പേരിലാണ് പിന്മാറ്റം എന്നാണ് സൂചന. ലോക രാജ്യങ്ങള്‍ക്കിടയില്‍ തീര്‍ത്തും ഒറ്റപ്പെട്ടതിന് പിന്നാലെ ഇസ്ലാമിക രാഷ്ട്രങ്ങളേയും തള്ളിപ്പറയുന്നത് പാക്കിസ്ഥാന് വന്‍ തിരിച്ചടിയാകുമെന്ന് നിഗമനം. മറ്റ് ലോകരാഷ്ട്രങ്ങള്‍ ഒരുമിച്ച് പാക്കിസ്ഥാന്‍ ഭീകരത അവസാനിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇന്നലെ ഇന്ത്യന്‍ വ്യോമസേന പാക് മണ്ണില്‍ നടത്തിയ മിന്നലാക്രമണത്തിന് ഉറച്ച പിന്തുണയാണ് ലോകരാഷ്ട്രങ്ങള്‍ നല്‍കിയത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആക്രമണം ഉണ്ടാകരുതെന്ന് അഭ്യര്‍ത്ഥിച്ച് ഓസ്‌ട്രേലിയ ഉള്‍പ്പെടെ മിതവാദി രാഷ്ട്രങ്ങള്‍ എത്തിയപ്പോള്‍ അവരും ഇന്ത്യന്‍ ആക്രമണത്തെ അപലപിച്ചില്ല. ഇത് പാക്കിസ്ഥാന് വലിയ ക്ഷീണമായി. അതേസമയം, ഫ്രാന്‍സും അമേരിക്കയും ഇന്ത്യക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. ഇസ്രയേലും ഇറാനും അഫ്ഗാനും…
Read Moreചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ച് ലോകത്തെ ഞെട്ടിച്ച് ചൈന ! ചൊവ്വയില്‍ കൃഷിയിറക്കാനുള്ള സാധ്യത തേടി ശാസ്ത്രലോകം; ചന്ദ്രനില്‍ ചൈനയുടെ പരീക്ഷണം വിജയിച്ചതിങ്ങനെ…
ചൈന അങ്ങനെയാണ് ഇടയ്ക്കിടെ ലോകത്തെ ഒന്നു ഞെട്ടിച്ചില്ലെങ്കില്‍ അവര്‍ക്ക് യാതൊരു മനസ്സമാധാനവും ഉണ്ടാവില്ല. കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുമെന്നു പറഞ്ഞ് കുറച്ചു നാള്‍ മുമ്പ് ഒന്നു ഞെട്ടിച്ചതാണ് ഇപ്പോഴിതാ അവര്‍ ചന്ദ്രനില്‍ പരുത്തിവിത്ത് മുളപ്പിച്ചിരിക്കുന്നു. ചൈനീസ് ബഹീരാകാശ ഏജന്‍സിയായ ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്റെ ചാന്ദ്രപേടകം ചാങ് 4ല്‍ വെച്ചാണ് പരുത്തിചെടിയുടെ വിത്തുകള്‍ മുളപൊട്ടിയത്. ഇതാദ്യമായാണ് ജൈവികമായി ഒരു സസ്യം ചന്ദ്രന്റെ ഉപരിതലത്തില്‍ വെച്ച് മുളപൊട്ടുകയും വളരുകയും ചെയ്യുന്നത്. ഭൂമിക്ക് എതിരായി നില്‍ക്കുന്ന ചന്ദ്രന്റെ ഉപരിതലത്തില്‍ നിലയുറപ്പിക്കുന്ന ആദ്യത്തെ പേടകമാണ് ചൈനയുടെ ചാങ് 4. ജനുവരി മൂന്നിനാണ് ചാങ് 4 ചന്ദ്രനില്‍ എത്തുന്നത്. ജയന്റ് ലീഫ് ഫോര്‍ മാന്‍കൈന്‍ഡ് എന്നാണു ഈ സംഭവത്തെ ഗാര്‍ഡിയന്‍ പത്രം വിശേഷിപ്പിക്കുന്നത്. സീല്‍ ചെയ്ത പാത്രത്തില്‍ അടച്ച നിലയിലാണ് പരുത്തി വിത്തുകള്‍ ചൈന ചന്ദ്രനിലേക്കയച്ചത്. പരുത്തി വിത്തുകളോടൊപ്പം ഉരുളക്കിഴങ്ങു വിത്തുകള്‍, ചെറു ഈച്ചകളുടെ…
Read Moreജീന്‍ എഡിറ്റിംഗ് നടത്തി എച്ച്‌ഐവി ബാധിക്കാത്ത ഇരട്ടകളെ ജനിപ്പിച്ച ചൈനീസ് ശാസ്ത്രജ്ഞന്‍ തൂക്കുമരത്തിലേക്ക് ! മിസ്റ്റര്‍ ഫ്രാങ്കന്‍സ്റ്റീന്‍ എന്നറിയപ്പെടുന്ന ഹി ജിയാന്‍കൂ ഇപ്പോള്‍ കഴിയുന്നത് വീട്ടുതടങ്കലില്‍
ജീന്‍ എഡിറ്റിംഗിലൂടെ ജനിതകമാറ്റം വരുത്തി ഇരട്ട കുട്ടികളെ ജനിപ്പിച്ച ചൈനീസ് ശാസ്ത്രജ്ഞന് വധശിക്ഷ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഷെന്‍ചെനിയിലെ സതേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകനായ ഹി ജിയാന്‍കൂ ആണു വീട്ടു തടങ്കലിലായിരിക്കുന്നത്. ആയുധധാരികളായ സൈനികരുടെ കാവലും വീടിനു ചുറ്റുമുണ്ട്. ഇദ്ദേഹത്തെ കാത്തിരിക്കുന്നതു വധശിക്ഷയാണെന്ന ആശങ്ക സുഹൃത്തുക്കള്‍ തന്നെയാണു പങ്കുവച്ചതും. കൈക്കൂലി, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഹിയെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. ചൈനയില്‍ വധശിക്ഷ ലഭിക്കാവുന്നതാണു രണ്ടു കുറ്റവും. എന്നാല്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമേ ഈ വകുപ്പുകളില്‍ കൊലമരം ലഭിച്ചിട്ടുള്ളൂവെന്നു സുഹൃത്തുക്കള്‍ തന്നെ ആശ്വസിക്കുന്നു. പക്ഷേ ഹിയുടെ കാര്യത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേക്കും. ലോകം ഇന്നേവരെ ചിന്തിച്ചിട്ടു പോലുമില്ലാത്ത കാര്യമാണ് ‘ക്രിസ്പര്‍ കാസ്– 9’ എന്ന ജീന്‍ എഡിറ്റിങ് വിദ്യയിലൂടെ താന്‍ നടപ്പാക്കിയതായി ഹി അവകാശപ്പെട്ടത്. ഇക്കാര്യം യൂട്യൂബ് വിഡിയോയിലൂടെ അറിയിച്ചതിനു പിന്നാലെ രാജ്യാന്തരതലത്തില്‍ വൈദ്യശാസ്ത്രലോകം വന്‍…
Read Moreഅമേരിക്കയും ചൈനയും യുദ്ധത്തിനൊരുങ്ങുന്നുവോ ? യുദ്ധത്തിന് സജ്ജമാകാന്‍ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി ഷി ജിന്‍പിങ്; ലോകം ഭീതിയില്‍…
ലോക സമാധാനത്തിനു വെല്ലുവിളിയുയര്‍ത്തി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഏതുസമയവും യുദ്ധത്തിനു സജ്ജമായിരിക്കാന്‍ സര്‍വസൈന്യാധിപന്‍ കൂടിയായ ഷി ചിന്‍പിങ് സേനയ്ക്കു നിര്‍ദേശം നല്‍കി. വ്യാപാരം, ദക്ഷിണ ചൈന കടലിലെ ഇടപെടലുകള്‍ എന്നിവയെച്ചൊല്ലി യുഎസുമായുള്ള തര്‍ക്കം കൊടുമ്പിരി കൊണ്ടിരിക്കെയാണ് ലോകത്തെ ഞെട്ടിച്ച് ചൈനയുടെ ഈ നീക്കം. 2019ല്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ആദ്യ യോഗത്തിലാണു ഷിയുടെ നിര്‍ദേശം. അടിയന്തര സാഹചര്യം നേരിടാന്‍ ഒരുങ്ങുക, യുദ്ധത്തിനുള്ള തയാറെടുപ്പുകള്‍ നടത്തുക എന്നീ കാര്യങ്ങളാണു പ്രധാനമായും ഷി വെള്ളിയാഴ്ചത്തെ യോഗത്തില്‍ സംസാരിച്ചതെന്നു സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു.നൂറ്റാണ്ടിലെ ഏറ്റവും വലിയ മാറ്റങ്ങളിലൂടെയാണു ലോകം കടന്നുപോകുന്നത്. ലോകശക്തി, വികസനം തുടങ്ങിയ വിഷയങ്ങളില്‍ ചൈനയെ സംബന്ധിച്ചു നിര്‍ണായക കാലമാണിത്. ചൈനയ്‌ക്കെതിരായ വെല്ലുവിളികള്‍ വര്‍ധിച്ചിരിക്കുന്നു. ആധുനീകരിച്ചു സ്വയം സജ്ജമാകാനുള്ള പദ്ധതികള്‍ സേന തയാറാക്കണം. പുതിയ കാലത്തെ ശത്രുക്കളെയും ഭീഷണികളെയും നേരിടാനും അടിയന്തര യുദ്ധങ്ങള്‍ക്കുമുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം ഷി…
Read Moreഈ ചൈനക്കാരെക്കൊണ്ടു തോറ്റു ! കൃത്രിമ ചന്ദ്രനു പിന്നാലെ കൃത്രിമ സൂര്യനെ പുറത്തിറക്കാന്‍ ചൈന; ചൂടിന്റെ കാര്യത്തില്‍ സാക്ഷാല്‍ സൂര്യന്‍ തോറ്റുപോകും…
ഓരോ നിമിഷവും സാങ്കേതിക രംഗത്ത് എന്തു മാറ്റം കൊണ്ടുവരണമെന്ന് തലപുകയ്ക്കുന്ന രാജ്യമാണ് ചൈന. രാത്രി വെളിച്ചത്തിന് കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച ചൈന ഇപ്പോളിതാ കൃത്രിമ സൂര്യനെ പുറത്തിറക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യഥാര്‍ഥ സൂര്യന്റെ ആറിരട്ടിയാണ് കൃത്രിമ സൂര്യന്റെ ചൂട് എന്നാണ് വിവരം. ഭൂമിയില്‍ ആവശ്യമായ ഊര്‍ജോത്പാദനം സാധ്യമാക്കാനാണ് ചൈന കൃത്രിമ സൂര്യനെ സൃഷ്ടിക്കുന്നത്. ചൈനീസ് മാധ്യമങ്ങളില്‍ നിന്ന് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ശാസ്ത്രജഞര്‍ ഭൗമാധിഷ്ടിതമായ സണ്‍സിമുലേറ്റര്‍ നിര്‍മിച്ചു തുടങ്ങിയിട്ടുണ്ട്. 2020ല്‍ തന്നെ കൃത്രിമ സൂര്യനെ അവതരിപ്പിക്കുമെന്നാണ് ചൈനീസ് ഗവേഷകരുടെ വാദം. കൃത്രിമ സൂര്യനെ നിര്‍മിക്കാനായി 1998 ലാണ് ചൈനീസ് സര്‍ക്കാര്‍ ആദ്യമായി അനുമതി നല്‍കുന്നത്. എന്നാല്‍ അന്നത്തെ പദ്ധതിയില്‍ കൃത്രിമ സൂര്യന്റെ വലുപ്പവും ചൂടിന്റെ അളവും കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന കൃത്രിമ സൂര്യന് 11 മീറ്റര്‍ ഉയരമുണ്ട്. 360 ടണ്‍…
Read Moreഫേസ് റെക്കഗ്‌നീഷനെ കടത്തിവെട്ടി ചൈനയുടെ പുതിയ ഗെയ്റ്റ് റെക്കഗ്‌നീഷന്‍ ! ഫേസ് റെക്കഗ്‌നീഷന്‍ പരാജയപ്പെടുന്നിടത്ത് ആളെ തിരിച്ചറിയാന്‍ ചൈനയുടെ പുതിയ ടെക്‌നോളജി ഇങ്ങനെ…
ഫേസ് റെക്കഗ്‌നീഷന്‍ ടെക്‌നോളജി ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതെന്തെന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും ആളെ തിരിച്ചറിയാന്‍ ചൈനീസ് സര്‍ക്കാര്‍ പുതിയ ടെക്‌നോളജി കൊണ്ടുവന്നിരിക്കുകയാണ് ഇപ്പോള്‍. നിരീക്ഷണകാമറകളില്‍ ഗെയ്റ്റ് റെക്കഗ്‌നീഷന്‍ എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഒരാളുടെ നടത്തത്തിലെ സവിശേഷ താളമളന്ന് അയാളെ തിരിച്ചറിയാനുള്ള വിദ്യയാണിത്. നടക്കുന്നയാളുടെ മുഖം ക്യാമറയ്ക്ക് എതിരെയാണെങ്കില്‍ പോലും, അല്ലെങ്കില്‍ മുഖം മറച്ചു നടന്നാല്‍ പോലും അയാളെ തിരിച്ചറിയാമെന്നതാണ് ഇതിന്റെ ഗുണം. ഫേസ് റെക്കഗ്‌നിഷന്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ ഒരാളുടെ മുഖത്തിന്റെ, ക്ലോസ് അപിലുള്ള, ഹൈ റെസലൂഷന്‍ ഫോട്ടോ ലഭിക്കണം. എന്നാല്‍, 50 മീറ്റര്‍, അല്ലെങ്കില്‍ 165 അടി അകലെ നടക്കുന്ന ഒരാളെപ്പോലും അയാളുടെ നടത്ത രീതിയില്‍ നിന്നു തിരിച്ചറിയാമെന്നാണ് പറയുന്നത്. ചൈനീസ് പൊലീസ്, ഗെയ്റ്റ് റെക്കഗ്‌നിഷന്‍ സോഫ്റ്റ്വെയര്‍ അടങ്ങുന്ന ക്യാമറകള്‍ ബെയ്ജിംഗിലും ഷാങ്ഹായിലുമുള്ള പല സ്ഥലത്തും സ്ഥാപിച്ചു തുടങ്ങിയിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഡേറ്റയുടെയും സഹായത്തോടെ രാജ്യത്തെമ്പാടും…
Read Moreഭയന്നത് സംഭവിക്കുന്നു ! പാക് അധീന കാഷ്മീരിലൂടെ ചൈനയിലേക്ക് ബസ്; ഇന്ത്യയുടെ പ്രതിഷേധങ്ങള്‍ വക വയ്ക്കാതെ പ്രകോപന നടപടികളുമായി പാകിസ്ഥാന്‍…
ശ്രീനഗര്‍: പാക് അധീന കാഷ്മീരിലൂടെ ചൈനയിലേക്ക് ബസ് സര്‍വീസ് നടത്തുന്നതിനെതിരേ ഇന്ത്യയില്‍ ശക്തമായ പ്രതിഷേധമുയരുന്നു. ശനിയാഴ്ച പാക്ക് തലസ്ഥാനമായ ലാഹോറില്‍ നിന്നും ചൈനയിലെ കഷ്ഘറിലേക്ക് നടത്താനിരിക്കുന്ന ബസ് സര്‍വീസാണ് ഇന്ത്യയ്ക്കു തലവേദനയായിരിക്കുന്നത്. ചൈന-പാകിസ്താന്‍ സാമ്പത്തീക ഇടനാഴിയുടെ പേരില്‍ നടത്തുന്ന പദ്ധതി പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്നും ഇന്ത്യ ആരോപിക്കുന്നു. വിഷയത്തില്‍ ഇന്ത്യ പാകിസ്ഥാനെയും ചൈനയേയും ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ബസ് സര്‍വീസ് കടന്നുപോകുന്ന സ്ഥലം ഇന്ത്യയുടേതാണെന്നും പാകിസ്താന്‍ അത് നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുകയാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. 1963ലെ പാകിസ്താന്‍-ചൈന അതിര്‍ത്തി കരാര്‍ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും അതിനാല്‍ പാക് അധീന കശ്മീര്‍ വഴിയുള്ള ബസ് സര്‍വീസ് ഇന്ത്യയുടെ പരമാധികാരത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreകൃത്രിമ ചന്ദ്രനെ വിക്ഷേപിച്ച് ലോകത്തെ ഞെട്ടിക്കാന്‍ ചൈന ! വിക്ഷേപണം തെരുവു വിളക്കുകള്‍ക്കു പകരം രാത്രിയില്‍ വെളിച്ചം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ;യഥാര്‍ഥ ചന്ദ്രന്റെ എട്ടിരട്ടി പ്രകാശം…
ബെയ്ജിങ്: കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കാനൊരുങ്ങി ചൈന. തെരുവു വിളക്കുകള്‍ക്കു പകരം രാത്രിയില്‍ വെളിച്ചം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ചൈന പദ്ധതിയുമായി മുമ്പോട്ടു പോകുന്നത്. 2020 മുതല്‍ തെരുവു വിളക്കുകള്‍ക്കു പകരം ഈ ചന്ദ്രന്‍ വെളിച്ചം തരുമെന്നാണ് ടിയാന്‍ ഫു ന്യൂ അരീന സയന്‍സ് സൊസൈറ്റിയുടെ തലവന്‍ വു ചുങ്‌ഫെങിന്റെ അവകാശം. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുയാന്‍ പ്രവിശ്യയിലെ ചെങ്ദു നഗരത്തിനാണു കൃത്രിമ ചന്ദ്രന്റെ പ്രയോജനം ലഭിക്കുക. യഥാര്‍ഥ ചന്ദ്രനെക്കാള്‍ എട്ടിരട്ടി വെളിച്ചം ഇതിനു നല്‍കാനാകും. കൃത്രിമ ചന്ദ്രനെ 2022 ല്‍ വിക്ഷേപിക്കാനാകുമെന്നാണു പ്രതീക്ഷ. ചെങ്ദു നഗരത്തിന്റെ വര്‍ധിച്ചു വരുന്ന വൈദ്യുതിച്ചെലവിനു പരിഹാരമെന്ന നിലയില്‍ കൂടിയാണ് ഈ വിക്ഷേപണമെന്ന് വു ചുങ്‌ഫെങ് പറഞ്ഞു. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ തെരച്ചിലിന് കൃത്രിമ ചന്ദ്രന്റെ വെളിച്ചം ഉപയോഗിക്കാനാകുമെന്നും അദ്ദേഹം പറയുന്നു. തൊണ്ണൂറുകളില്‍ റഷ്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ ബഹിരാകാശത്ത് കൂറ്റന്‍ കണ്ണാടികള്‍ സ്ഥാപിച്ച് രാത്രിയില്‍ സൂര്യ പ്രകാശം…
Read More