ഐ​വി​എ​ഫ് ചി​കി​ത്സ​യ്ക്ക് വി​ധേ​യ​യാ​യ യു​വ​തി മ​രി​ച്ചു ! വ്യാ​ജ ഡോ​ക്ട​ര്‍ ദ​മ്പ​തി​മാ​ര്‍ പി​ടി​യി​ല്‍; ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ കി​ട്ടി​യ​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍…

ക​ര്‍​ണാ​ട​ക​യി​ല്‍ കൃ​ത്രി​മ ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​നു​ള്ള ഐ​വി​എ​ഫ് ചി​കി​ത്സ​യ്ക്ക് വി​ധേ​യ​യാ​യ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ്യാ​ജ ഡോ​ക്ട​ര്‍ ദ​മ്പ​തി​ക​ള്‍ പി​ടി​യി​ലാ​യി. തു​മ​കു​രു ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പ​ത്താം​ക്ലാ​സ് വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള ദ​മ്പ​തി​ക​ള്‍ ഐ​വി​എ​ഫ് ചി​കി​ത്സ​യ്ക്ക് ല​ക്ഷ​ങ്ങ​ളാ​ണ് വാ​ങ്ങി​യി​രു​ന്ന​ത്. കു​ട്ടി​ക​ളി​ല്ലാ​ത്ത നൂ​റ് ക​ണ​ക്കി​ന് ദ​മ്പ​തി​ക​ള്‍​ക്ക് ഇ​വ​ര്‍ ചി​കി​ത്സ ന​ല്‍​കി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ഐ​വി​എ​ഫ് ചി​കി​ത്സ​യെ തു​ട​ര്‍​ന്ന് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വാ​ണി, മ​ഞ്ജു​നാ​ഥ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍ വ്യാ​ജ ഡോ​ക്ട​ര്‍​മാ​രാ​ണെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​വ​ര്‍​ക്ക് പ​ത്താം​ക്ലാ​സ് വി​ദ്യാ​ഭ്യാ​സം മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​താ​യി പൊ​ലീ​സ് പ​റ​യു​ന്നു. യു​വ​തി​യു​ടെ മ​ര​ണ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് മ​ല്ലി​കാ​ര്‍​ജ്ജു​ന്‍ ആ​ണ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ക​ല്യാ​ണം ക​ഴി​ഞ്ഞ് 15 വ​ര്‍​ഷ​മാ​യി​ട്ടും കു​ട്ടി​ക​ള്‍ ഉ​ണ്ടാ​വാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് മ​ല്ലി​കാ​ര്‍​ജ്ജു​നും ഭാ​ര്യ​യും വി​ഷ​മ​ത്തി​ലാ​യി​രു​ന്നു. ഇ​വ​രെ വാ​ണി​യും മ​ഞ്ജു​നാ​ഥും സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ള്‍ ഉ​ണ്ടാ​വാ​ന്‍ സ​ഹാ​യി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് ഇ​വ​ര്‍ ദ​മ്പ​തി​ക​ളെ സ​മീ​പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ചി​കി​ത്സ​യു​ടെ…

Read More

ജീന്‍ എഡിറ്റിംഗ് നടത്തി എച്ച്‌ഐവി ബാധിക്കാത്ത ഇരട്ടകളെ ജനിപ്പിച്ച ചൈനീസ് ശാസ്ത്രജ്ഞന്‍ തൂക്കുമരത്തിലേക്ക് ! മിസ്റ്റര്‍ ഫ്രാങ്കന്‍സ്റ്റീന്‍ എന്നറിയപ്പെടുന്ന ഹി ജിയാന്‍കൂ ഇപ്പോള്‍ കഴിയുന്നത് വീട്ടുതടങ്കലില്‍

ജീന്‍ എഡിറ്റിംഗിലൂടെ ജനിതകമാറ്റം വരുത്തി ഇരട്ട കുട്ടികളെ ജനിപ്പിച്ച ചൈനീസ് ശാസ്ത്രജ്ഞന് വധശിക്ഷ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഷെന്‍ചെനിയിലെ സതേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകനായ ഹി ജിയാന്‍കൂ ആണു വീട്ടു തടങ്കലിലായിരിക്കുന്നത്. ആയുധധാരികളായ സൈനികരുടെ കാവലും വീടിനു ചുറ്റുമുണ്ട്. ഇദ്ദേഹത്തെ കാത്തിരിക്കുന്നതു വധശിക്ഷയാണെന്ന ആശങ്ക സുഹൃത്തുക്കള്‍ തന്നെയാണു പങ്കുവച്ചതും. കൈക്കൂലി, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഹിയെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. ചൈനയില്‍ വധശിക്ഷ ലഭിക്കാവുന്നതാണു രണ്ടു കുറ്റവും. എന്നാല്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമേ ഈ വകുപ്പുകളില്‍ കൊലമരം ലഭിച്ചിട്ടുള്ളൂവെന്നു സുഹൃത്തുക്കള്‍ തന്നെ ആശ്വസിക്കുന്നു. പക്ഷേ ഹിയുടെ കാര്യത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേക്കും. ലോകം ഇന്നേവരെ ചിന്തിച്ചിട്ടു പോലുമില്ലാത്ത കാര്യമാണ് ‘ക്രിസ്പര്‍ കാസ്– 9’ എന്ന ജീന്‍ എഡിറ്റിങ് വിദ്യയിലൂടെ താന്‍ നടപ്പാക്കിയതായി ഹി അവകാശപ്പെട്ടത്. ഇക്കാര്യം യൂട്യൂബ് വിഡിയോയിലൂടെ അറിയിച്ചതിനു പിന്നാലെ രാജ്യാന്തരതലത്തില്‍ വൈദ്യശാസ്ത്രലോകം വന്‍…

Read More