പാ​ക് അ​ധീ​ന​കാ​ശ്മീ​രി​ല്‍ കൂ​റ്റ​ന്‍ പാ​ച​ക​വാ​ത​ക ട്ര​ക്ക് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു ! ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ…

പാ​ച​ക​വാ​ത​ക ട്ര​ക്ക് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തി​ന്റെ ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. പാ​ക് അ​ധീ​ന ക​ശ്മീ​രി​ലാ​ണ് സം​ഭ​വം. ഇ​ടു​ങ്ങി​യ മ​ല​യോ​ര പാ​ത​യി​ല്‍​കൂ​ടി വ​ള​വു​ക​ള്‍ പി​ന്നി​ട്ട് പോ​കു​ന്ന കൂ​റ്റ​ന്‍ ട്ര​ക്ക് പൊ​ടു​ന്ന​നെ മ​ല​യി​ടു​ക്കി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ട്ര​ക്കി​ല്‍ പാ​ച​ക​വാ​ത​കം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് എ​ന്‍​ഡി​ടി​വി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. പാ​ക് അ​ധീ​ന ക​ശ്മീ​രി​ലെ മു​സാ​ഫ​റാ​ബാ​ദി​ലാ​ണ് സം​ഭ​വ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Read More

കൈയ്യടിക്കെടാ മക്കളേ ! നിയന്ത്രണ രേഖ കടന്നെത്തിയ പാക് പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കി ഇന്ത്യന്‍ സൈന്യം; വാനോളം പുകഴ്ത്തി പാക് മാധ്യമങ്ങള്‍…

എന്നും ഇന്ത്യയെ തകര്‍ക്കാനുള്ള പദ്ധതികളുമായി മുമ്പോട്ടു പോകുന്നതാണ് പാകിസ്ഥാന്റെ നയം.ജമ്മു കശ്മീരിലേക്ക് തീവ്രവാദികളെ കടത്തിവിടാനും ആക്രമണങ്ങള്‍ നടത്താനും സഹായിക്കുന്നതിന്റെ പേരില്‍ ഇന്ത്യ പാക്കിസ്ഥാന്‍ സൈന്യത്തെ നിരന്തരം ആക്രമിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം ചെയ്ത പ്രവൃത്തിയെ പാക്കിസ്ഥാനികളും പാക്മാധ്യമങ്ങളും വാനോളം പുകഴ്ത്തുകയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. ഇതോടെ അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണങ്ങള്‍ വ്യാപകമാകുകയും ചെയ്തിരുന്നു. ജനുവരി 1 മുതല്‍ സെപ്റ്റംബര്‍ 7 വരെ നിയന്ത്രണ രേഖയില്‍ 3,186 വെടിനിര്‍ത്തല്‍ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍, ഇതൊന്നും ഇന്ത്യന്‍ സൈന്യത്തിന്റെ മനുഷ്യ സ്‌നേഹത്തെ ഇല്ലാതാക്കിയിട്ടില്ല എന്നാണ് പാക്കിസ്ഥാനികള്‍ പറയുന്നത്. പാക്കിസ്ഥാന്‍ നിയന്ത്രണത്തിലുള്ള കശ്മീരില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് വരികയും അവരെ സ്‌നേഹത്തോടെ സമ്മാനങ്ങള്‍…

Read More

അടുത്ത ലക്ഷ്യം പാക് അധിനിവേശ കാഷ്മീര്‍ തന്നെ ! ഇന്ത്യയുടെ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടെന്ന് പാക്കിസ്ഥാന്‍; കാഷ്മീര്‍ വിഷയത്തിലെ നിജസ്ഥിതി വിശദീകരിച്ചതോടെ ട്രംപും ഇന്ത്യയ്‌ക്കൊപ്പമെന്ന് വിവരം…

ജമ്മു കാഷ്മീരിനെക്കുറിച്ച് ഇനി പാക്കിസ്ഥാനുമായി ചര്‍ച്ച ചെയ്യാനില്ലെന്നും ഇനി ചര്‍ച്ച പാക് അധീന കാഷ്മീരിനെക്കുറിച്ചു മാത്രമെന്നും ഇന്ത്യ നിലപാടെടുത്തതോടെ വെട്ടിലായി പാക്കിസ്ഥാന്‍. ഇന്ത്യ നിലപാട് ശക്തമാക്കിയതോടെ പാക് പിന്തുണയോടെ കാഷ്മീരില്‍ ചിലയിടങ്ങളില്‍ കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാഷ്മീരില്‍നിന്ന് സുരക്ഷാ സേന ഒഴിവാക്കിയ പെല്ലറ്റ് തോക്കുകള്‍ വീണ്ടും ഉപയോഗിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനിടെ പാക് അധിനിവേശ കാഷ്മീരിലേക്ക് ഇന്ത്യന്‍ സൈന്യം അക്രമം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് പേര്‍ ഇന്ത്യന്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടുവെന്ന് പാക്കിസ്ഥാനും സ്ഥിരീകരിച്ചു. ഇന്ത്യയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുണ്ട്. കാഷ്മീരില്‍ കേന്ദ്ര ഭരണം ഏര്‍പ്പെടുത്തിയതോടെ പ്രകോപനവുമായി പാക്കിസ്ഥാന്‍ രംഗത്ത് എത്തിയിരുന്നു. ഇതിനൊപ്പം അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനും ശ്രമിച്ചു. എന്നാല്‍ കാശ്മീരിലേത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാടാണ് അമേരിക്കയും റഷ്യയും അറബ് രാജ്യങ്ങളും സ്വീകരിച്ചത്. ഇതോടെയാണ് വീണ്ടും പാക് പിന്തുണയുള്ളവര്‍ കാഷ്മീരില്‍ സജീവമായത്. നിയമങ്ങളില്‍ ഇളവ് വരുത്തിയത് ഇവര്‍…

Read More

അടുത്ത ലക്ഷ്യം പാക് അധീന കാഷ്മീരും ചൈനീസ് അധീന കാഷ്മീരും ! ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമാക്കിയതു തന്നെ ചൈനയുടെ ഭീഷണി മറികടക്കാന്‍; ഇന്ത്യയുടെ അടുത്ത പദ്ധതികള്‍ ഇങ്ങനെ…

ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ അടുത്ത ലക്ഷ്യം പാക് അധീന കാഷ്മീരും ചൈനീസ് അധീന കാഷ്മീരും. കേന്ദ്ര തീരുമാനത്തോടെ കാഷ്മീര്‍ പൂര്‍ണമായും ഇന്ത്യന്‍ നിയമങ്ങള്‍ ഉള്ള പ്രദേശമായി മാറിക്കഴിഞ്ഞു. ലക്ഷദ്വീപ്, ചണ്ഡീഗഡ്, ആന്‍ഡമാന്‍, നിക്കോബാര്‍, ദാമന്‍ ദിയു തുടങ്ങിയവയ്ക്കു സമാനമായിരിക്കും ഇനി ലഡാക്കിലെ കേന്ദ്ര ഭരണം. ജമ്മു കശ്മീരിലാകട്ടെ ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളിലുള്ളതു പോലെയും. പുതിയ നടപടിയോടെ കശ്മീരിലെ സ്ഥിരതാമസക്കാര്‍, പുറത്തു നിന്നുള്ളവര്‍ എന്നീ വേര്‍തിരിവും ഇനി അപ്രത്യക്ഷമാകും. ഏറെ തന്ത്രപ്രധാനമായ ലഡാക്ക് മേഖലയിലെ ഇടപെടലിലൂടെ ഇന്ത്യ ചൈനയെയുമാണ് വരുതിയില്‍ നിര്‍ത്തുന്നത്. ലേ, കാര്‍ഗില്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന ലഡാക്ക് അതിശൈത്യം മൂലം ഇതരപ്രദേശങ്ങളുമായി വര്‍ഷത്തില്‍ ആറു മാസത്തോളം ഒറ്റപ്പെടുന്ന വിശാല മേഖലയാണ്. ജനസംഖ്യ വളരെ കുറവ്. ഇക്കഴിഞ്ഞ സെന്‍സസ് പ്രകാരം 2.74 ലക്ഷമാണ് ലഡാക്കിലെ ജനസംഖ്യ. മലനിരകള്‍ നിറഞ്ഞ് സഞ്ചാരത്തിനുള്‍പ്പെടെ ഏറെ ബുദ്ധിമുട്ടുള്ള മേഖലയുമാണിത്.…

Read More

ഭയന്നത് സംഭവിക്കുന്നു ! പാക് അധീന കാഷ്മീരിലൂടെ ചൈനയിലേക്ക് ബസ്; ഇന്ത്യയുടെ പ്രതിഷേധങ്ങള്‍ വക വയ്ക്കാതെ പ്രകോപന നടപടികളുമായി പാകിസ്ഥാന്‍…

ശ്രീനഗര്‍: പാക് അധീന കാഷ്മീരിലൂടെ ചൈനയിലേക്ക് ബസ് സര്‍വീസ് നടത്തുന്നതിനെതിരേ ഇന്ത്യയില്‍ ശക്തമായ പ്രതിഷേധമുയരുന്നു. ശനിയാഴ്ച പാക്ക് തലസ്ഥാനമായ ലാഹോറില്‍ നിന്നും ചൈനയിലെ കഷ്ഘറിലേക്ക് നടത്താനിരിക്കുന്ന ബസ് സര്‍വീസാണ് ഇന്ത്യയ്ക്കു തലവേദനയായിരിക്കുന്നത്. ചൈന-പാകിസ്താന്‍ സാമ്പത്തീക ഇടനാഴിയുടെ പേരില്‍ നടത്തുന്ന പദ്ധതി പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്നും ഇന്ത്യ ആരോപിക്കുന്നു. വിഷയത്തില്‍ ഇന്ത്യ പാകിസ്ഥാനെയും ചൈനയേയും ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ബസ് സര്‍വീസ് കടന്നുപോകുന്ന സ്ഥലം ഇന്ത്യയുടേതാണെന്നും പാകിസ്താന്‍ അത് നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുകയാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. 1963ലെ പാകിസ്താന്‍-ചൈന അതിര്‍ത്തി കരാര്‍ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും അതിനാല്‍ പാക് അധീന കശ്മീര്‍ വഴിയുള്ള ബസ് സര്‍വീസ് ഇന്ത്യയുടെ പരമാധികാരത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.

Read More

അഫ്രീദിയെ പൊളിച്ചടുക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍; ഭാരിച്ച കാര്യങ്ങളൊന്നും അഫ്രീദി ഏറ്റെടുക്കേണ്ടയെന്ന് സച്ചിന്‍; കാശ്മീര്‍ ഇന്ത്യയുടെ അഭിഭാജ്യഘടകമെന്ന് റെയ്‌ന; അഫ്രീദിക്ക് എന്തിന് ഇത്രയധികം പ്രാധാന്യം കൊടുക്കുന്നെന്ന ചോദ്യവുമായി കപില്‍…

  പാകിസ്ഥാന്‍ ക്രിക്കറ്റ് താരം അഫ്രീദിയ്‌ക്കെതിരേ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ താരങ്ങള്‍. രാജ്യത്തെ നയിക്കാന്‍ കെല്‍പ്പുള്ളവര്‍ ഇന്ത്യയില്‍ ഉണ്ടെന്നും ഭാരിച്ച കാര്യമൊന്നും ഏറ്റെടുക്കേണ്ടെന്നും പാക്് ക്രിക്കറ്റ് താരത്തോട് തുറന്നടിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. എന്താണ് ചെയ്യേണ്ടതെന്ന് ഇന്ത്യയിലെ പ്രാപ്തരായവര്‍ തീരുമാനിച്ചു കൊള്ളും അത് പുറത്തുള്ള ഒരുത്തന്‍ പറഞ്ഞു തരേണ്ട കാര്യമില്ലെന്നും സച്ചിന്‍ പറഞ്ഞു. കശ്മീരില്‍ ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്നും ഐക്യരാഷ്ട്രസഭ ഇടപെടണമെന്നുമുള്ള ഷഹീദ് അഫ്രീദിയുടെ പ്രസ്താവനയ്ക്കായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ മറുപടി. അഫ്രീദിയുടെ കശ്മീരിനെ ചൊല്ലിയുള്ള ആദ്വ ട്വീറ്റിന് മറുപടിയുമായി ആദ്യം രംഗത്ത് വന്നത് ഗൗതം ഗംഭീറായിരുന്നു. കശ്മീര്‍ താഴ് വരയില്‍ ഭീകരര്‍ക്കെതിരേ ഇന്ത്യ നടത്തിയ സൈനിക നടപടിയെ അപലപിച്ച അഫ്രീദി എന്നത്തേയും പോലെ, ഇക്കുറിയും നോബോളില്‍ വിക്കറ്റെടുത്ത് അത് ആഘോഷിക്കുകയാണ് എന്നാണ് ഗംഭീര്‍ ട്വീറ്റ് ചെയ്തത്. അഫ്രീദിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട് പ്രതികരണത്തിനായി മാധ്യമങ്ങള്‍ തന്നെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തിയാണ്…

Read More