സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ രഹുല്‍ഗാന്ധിയും പ്രിയങ്കയും കേരളത്തില്‍ എത്തും. ഒരിക്കല്‍കൂടി ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ പ്രചരണം അഴിച്ചുവിട്ട് ന്യൂന പക്ഷ ആശങ്ക വോട്ടാക്കി കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ക്രൗഡ് പുള്ളറില്ലെന്നും കെ.സുധാകരന് കെപിസിസി പ്രസിഡന്റാകുന്നതോടെ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകുമെന്നും രാഹുല്‍ വിശ്വസിക്കുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചുനയിച്ചാല് മാത്രം വിജയകിരീടമണിയാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. മോഡിവിരുദ്ധവികാരത്തിലൂടെ ന്യുനപക്ഷവോട്ടുകള്‍ കീശയിലാക്കാന്കഴിയുമെന്ന് ലോക്സഭാതെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ട കേന്ദ്രനേതാക്കള്‍ പറയുന്നു. സിപിഎമ്മിനെ വിമര്‍ശിക്കാന്‍ സംസ്ഥാന നേതാക്കളും കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് എന്ന രീതിയില്‍ ബിജെപിക്കെതിരേ പ്രചാരണം നയിക്കാന്‍ കേന്ദ്രനേതാക്കളും ക്യാന്പ്് ചെയ്യും. നിലവില്‍ വയനാടിന്റെ എം.പി കൂടിയ രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി കേരളത്തില്‍ എത്തുന്നത് വിജയകിരീടമണിയാന്‍ വേണ്ടിമാത്രമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൈമോശം വന്ന ന്യൂന പക്ഷ…
Read MoreTag: congress
കോണ്‍ഗ്രസിനു പുതിയ തലവേദന, കെ.വി.തോമസിനു പിന്നാലെ ഇടഞ്ഞു കൂടുതൽ സീനിയറുകൾ
പത്തനംതിട്ട: പതിറ്റാണ്ടുകളുടെ പാര്‍ലമെന്ററി ജീവിതത്തിനുടമകളായ കോൺഗ്രസിലെ പല സീനിയര്‍ നേതാക്കളും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസാന ശ്രമത്തിൽ. സീറ്റ് തന്നില്ലെങ്കില്‍ ഇടതുപക്ഷത്തോ ബിജെപിയിലോ ഒക്കെ ചേരുമെന്നാണു പലരുടെയും ഭീഷണി. കെ.വി. തോമസിനു പിന്നാലെ മറ്റു ചില പ്രമുഖ സീനിയര്‍ നേതാക്കളും ഭീഷണി മുഴക്കിയിരിക്കുന്നതായി പറയുന്നു. എന്‍സിപി നേതാവ് ശരദ് പവാറുമായി ഇപ്പോഴും ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന മറ്റൊരു നേതാവ് വീണ്ടും പഴയ ലാവണത്തിലേക്കു മടങ്ങുന്നുവെന്നു പ്രചാരണമുണ്ടായി. എന്നാല്‍, അദ്ദേഹം തന്നെ ഇതു നിഷേധിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ആഗ്രഹിച്ചിരുന്ന ഇവരെയെല്ലാം ഹൈക്കമാന്‍ഡും തഴഞ്ഞതാണ് ഇപ്പോള്‍ പ്രകോപനത്തിനു കാരണമായിട്ടുള്ളത്. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന നേതാക്കള്‍ക്കു തിരികെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ മോഹമുണ്ടെങ്കിലും പുതുമുഖങ്ങള്‍ക്കു പ്രാധാന്യമെന്ന പുതിയ നിലപാട് ഇവര്‍ക്കു തടസമാകുന്നുണ്ട്. സീറ്റ് കിട്ടിയേ തീരൂ!മധ്യതിരുവിതാംകൂറില്‍നിന്നുള്ള മറ്റൊരു നേതാവിന് ഇക്കുറി നിയമസഭ സീറ്റ് കൂടിയേ തീരൂവെന്നു വ്യക്തമാക്കിയിട്ടുണ്ട്. നാലു പതിറ്റാണ്ടിന്റെ…
Read Moreഎക്സ്പോസിംഗ് പിണറായി A to Z ! പിണറായിയെ തുറന്നു കാട്ടാന്‍ വീഡിയോ പ്രചരണവുമായി കോണ്‍ഗ്രസ്; കാമ്പെയ്ന് പിന്തുണയുമായി യുവാക്കള്‍…
വിവര സാങ്കേതിക വിദ്യകളുടെയും സമൂഹമാധ്യമങ്ങളുടെയും എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ടുള്ള നവലോക കോണ്‍ഗ്രസ് പ്ലാറ്റ്ഫോം ഒരുങ്ങുന്നു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) കീഴിലുള്ള റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിനാണ് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മുഖം കൂടുതല്‍ മിനുക്കുന്നതിനുള്ള ചുമതല. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിരവധി നൂതന പദ്ധതികള്‍ ഇതിനോടകം ഈ ഡിപ്പാര്‍ട്ട്മെന്റ് ആവിഷ്കരിച്ചുകഴിഞ്ഞു. തുടക്കത്തില്‍ നാലു ഘട്ടങ്ങളിലാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണതലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിച്ചും പഠിച്ചും ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുക എന്നതാണ് ആദ്യത്തേത്. ഇതിന്റെ ഭാഗമായി എക്സ്പോസിങ് പിണറായി A to Z എന്ന വീഡിയോ കാംപെയ്ന് നാളെ ആരംഭിക്കും. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് നാളെ രാവിലെ 10ന് ഇന്ദിരാ ഭവനില്‍ വച്ച് വീഡിയോ പരമ്പരയുടെ…
Read Moreകെസി വേണുഗോപാല്‍ ബിജെപിയുടെ രക്ഷകന് ! കെസിയെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി…
കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കായംകുളത്തെ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി. കെസി വേണുഗോപാല്‍ ബിജെപിയുടെ രക്ഷകനാണ് എന്ന് ആക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് പ്രാദേശിക നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കിയത്. കായംകുളം സൗത്ത് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദിലീപ് കുമാറിനാണ് കോണ്‍ഗ്രസ് അംഗത്വം നഷ്ടമായത്. പാര്‍ട്ടിയുടെ സമുന്നത നേതാവായ കെസി വേണുഗോപാലിനെ അപമാനിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് നോട്ടീസില്‍ ആലപ്പുഴ ഡിസിസി അധ്യക്ഷന്‍ എം ലിജു അറിയിച്ചു. ദിലീപ്കുമാര് അച്ചടക്കം ലംഘിക്കുകയും പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വിലയിരുത്തി. കെസി വേണുഗോപാലിനെതിരേയുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.
Read More30 രൂപയ്ക്ക് ഉള്ളിവിറ്റ് പ്രതിഷേധിച്ച കോണ്‍ഗ്രസുകാരന്റെ വിരല്‍ കടിച്ചു മുറിച്ച് ബിജെപിക്കാരന് ! അമ്പരപ്പിക്കുന്ന സംഭവം ഇങ്ങനെ…
ഉള്ളിവില വര്‍ധനവിനെതിരേയുള്ള പ്രതിഷേധമായി 30 രൂപയ്ക്ക് ഉള്ളിവിറ്റ കോണ്‍ഗ്രസുകാരന്റെ വിരല്‍ ബിജെപി അനുഭാവി കടിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് സംഭവം. എന്നാല്‍ സംഭവം വിവാദമായതോട നൈനിറ്റാള്‍ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി നന്ദന് മെഹ്റയുടെ വിരല്‍ കടിച്ചുമുറിച്ച മനീഷ് ബിഷ്ത് എന്ന വ്യക്തിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന വാദവുമായി പാര്‍ട്ടി ജില്ല നേതൃത്വം രംഗത്ത് എത്തി. ഉള്ളവിലക്കയറ്റത്തില്‍ പ്രതിഷേധിക്കാനായെത്തിയപ്രവര്‍ത്തകരെ തുടക്കം മുതല്‍ മനീഷ് അസഭ്യം പറയുന്നുണ്ടായിരുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇയാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശാന്തനാക്കുവാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് മനീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം ഇയാള്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്ന വാദം കോണ്‍ഗ്രസ് തള്ളി. ഇയാള്‍ സ്ഥലത്തെ പ്രധാന ബിജെപി പ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ക്ക് എല്ലാമറിയാം എന്നാണ് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതേ സമയം ആക്രമിച്ച സമയത്ത്…
Read Moreസോണിയ ഗാന്ധി സിന്ദാബാദ്…രാഹുല്‍ ഗാന്ധി സിന്ധാബാദ്…’പ്രിയങ്ക ചോപ്ര സിന്ദാബാദ്’ ! പ്രിയങ്ക ഗാന്ധിയ്ക്കു പകരം പ്രിയങ്ക ചോപ്രയ്ക്കു സിന്ദാബാദ് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; വീഡിയോ വൈറലാകുന്നു…
ആവേശപ്രകടനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസുകാരും ആര്‍ക്കും പിന്നിലല്ല. അങ്ങനെ ആവേശക്കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് പ്രിയങ്കാ ഗാന്ധിയുടെ പേരു പറഞ്ഞ് മുദ്രാവാക്യം വിളിച്ചത്. ഉദ്ദേശിച്ചത് പ്രിയങ്ക ഗാന്ധിയെയായിരുന്നെങ്കിലും മുദ്രാവാക്യം മുഴങ്ങിയത് ‘പ്രിയങ്ക ചോപ്ര സിന്ദാബാദ്’ എന്നായിരുന്നു. പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വച്ച് ട്രോളിന്റെ പെരുമഴയായിരുന്നു.രാജ്യതലസ്ഥാനത്താണ് സംഭവം. ന്യൂസ് ഏജന്‍സിയായ എഎന്‍ഐ ആണ് ഇത് സംബന്ധിച്ച വീഡിയോ പുറത്തുവിട്ടത്. അണികളെ ആവേശം കൊള്ളിക്കാനാണ് കോണ്‍ഗ്രസ് നേതാവ് മുദ്രാവാക്യം വിളിച്ചത്. സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്’ അങ്ങനെ മുദ്രാവാക്യം വിളിച്ച് അണികളെ വാനോളം ആവേശത്തിലാക്കിയ ഇയാള്‍ പരിപാടി കൊഴിപ്പിച്ചു. അതോടെ സ്റ്റേജില്‍ ഉണ്ടായിരുന്ന പ്രമുഖ നേതാവ് സുരേന്ദ്ര കുമാര്‍ അടക്കം വലിയ ആവേശത്തിലായി. പാര്‍ട്ടി അധ്യക്ഷയ്ക്കും മുന്‍ അധ്യക്ഷനും വേണ്ടി മുദ്രാവാക്യം വിളിച്ച്, വിളിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് പകരം നടി പ്രിയങ്കാ ചോപ്രാ…
Read Moreഅവര്‍ക്കാകാമെങ്കില്‍ പിന്നെ എന്തുകൊണ്ട് ഞങ്ങള്‍ക്ക് ആയിക്കൂടാ ! കര്‍ണാടകയില്‍ ജെഡിഎസ് എന്‍ഡിഎയിലേക്ക് ? ബിജെപിയുമായി ചേരാന്‍ യാതൊരു വിമുഖതയുമില്ലെന്ന് കുമാരസ്വാമി…
എന്‍ഡിഎയില്‍ ചേരുന്നതിന് തന്റെ പാര്‍ട്ടിയ്ക്ക് യാതൊരു വിമുഖതയുമില്ലെന്ന് തുറന്നു പറഞ്ഞ് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി. മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യത്തിനായിരുന്നു കുമാരസ്വാമിയുടെ ഇത്തരത്തിലുള്ള മറുപടി. കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്ന വിജയം നേടാനായില്ലെങ്കില്‍ കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷമാവും. ഇത് കൂടി കണക്കിലെടുത്താണ് ബിജെപിക്ക് പിന്തുണ വേണ്ടി വരുകയാണെങ്കില്‍ അവരെ പിന്തുണക്കുന്നതിന് മടിക്കില്ലെന്ന സൂചന കുമാരസ്വാമി നല്‍കിയത്. ശിവസേനയുമായി സഖ്യമുണ്ടാക്കിയവര്‍ ആ സമയത്ത് ജെഡിഎസിനെ പരിഹസിക്കരുതെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളത്. ബിജെപിയേക്കാള്‍ തീവ്രനിലപാടുള്ളവരാണ് ശിവസേനയെന്ന് എല്ലാവര്‍ക്കുമറിയാം. അത്തരമൊരു പ്രത്യയശാസ്ത്രമുള്ളവരുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവരാണ് എന്റെ പാര്‍ട്ടി ബിജെപിയുമായി ചേരുന്നുവെന്ന് പ്രചരിപ്പിക്കുന്നത്. സിദ്ധരാമയ്യയ്ക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും കുമാരസ്വാമി ചോദിച്ചു. എല്ലാ പാര്‍ട്ടികളും ഇപ്പോള്‍ അവസരവാദ രാഷ്ട്രീയമാണ് പയറ്റുന്നത്.അത്തരം പ്രവര്‍ത്തനങ്ങള്‍…
Read Moreരാഷ്ട്രീയ സുഹൃത്തിന്റെ ഭാര്യയോടുള്ള ഞരമ്പുരോഗം അതിരുവിട്ടതോടെ വീട്ടിലെത്തി ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചു ! കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യൂത്ത്ലീഗ്കാരന് കുടുങ്ങിയതിങ്ങനെ…
കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യൂത്ത് ലീഗ് പ്രാദേശിക നേതാവ് മലപ്പുറത്ത് അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ ഭാര്യയെ ഫോണില്‍ നിരന്തരം ഫോണില്‍ വിളിച്ച് ലൈംഗിക ചുവയുള്ള വാക്ക് ഉപയോഗിച്ച് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ശേഷം ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ വന്ന് പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിന് പുറമെ തിരുവാലിയില്‍നിന്നും ഓട്ടോയില്‍ പോരുന്ന സമയത്ത് വാഹനത്തില്‍നിന്ന് ഇറങ്ങിയ സമയത്ത് വീണ്ടും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെ പരാതി. കേസില്‍ അറസ്റ്റിലായ യൂത്ത് ലീഗ് പ്രാദേശിക നേതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ പ്രതിയെ സഹായിക്കുകയും, സഹായം നല്‍കുകയും ചെയ്ത മൂന്നുപേര്‍ ഒളിവിലാണ്. കേസില്‍ അറസ്റ്റിലായ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയംഗമായ മുള്ളമ്മട സമീറിനെയാണ് (33) മഞ്ചേരി സിജെഎം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഒരു മാസം മുമ്പാണ് ഇത്തരത്തില്‍ പ്രതി വീണ്ടും…
Read Moreആര്‍എസ്എസിനെ അനുകരിക്കാന്‍ കോണ്‍ഗ്രസ് ! ആര്‍എസ് പ്രചാരക് മാതൃകയില്‍ ‘പ്രേരക്’മാരെ നിയമിച്ച് പാര്‍ട്ടിപ്രവര്‍ത്തനം താഴെത്തട്ടിലെത്തിക്കും; പദ്ധതികള്‍ ഇങ്ങനെ…
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ വിജയത്തില്‍ നിര്‍ണായകമായ ഘടകങ്ങളിലൊന്ന് ആര്‍എസ്എസിന്റെ ശക്തമായ സംഘടനാ പ്രവര്‍ത്തനമായിരുന്നു. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിനു കാരണം ശക്തമായ സംഘടനാ പ്രവര്‍ത്തനത്തിന്റെ അഭാവം മൂലമായിരുന്നു. എന്നാല്‍ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മാറിചിന്തിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍. സംഘടനാ സംവിധാനം ആര്‍എസ്എസ് മാതൃകയില്‍ ഉടച്ചുവാര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പദ്ധതിയിടുകയാണ്.ആര്‍എസ്എസിന്റെ പ്രചാരക്മാരെപ്പോലെ, പ്രേരക്മാരെ നിയമിച്ചു പാര്‍ട്ടി പ്രവര്‍ത്തനം താഴെത്തട്ടില്‍ എത്തിക്കാനാണു കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. അഞ്ചു ജില്ലകളടങ്ങിയ ഒരു ഡിവിഷനു മൂന്ന് പ്രേരക്മാരുണ്ടാകും. സെപ്റ്റംബര്‍ അവസാനത്തിനകം പ്രേരക്മാരെ നിര്‍ദേശിക്കാന്‍ പിസിസികള്‍ക്കു നിര്‍ദേശം നല്കി. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പ്രത്യയശാസ്ത്ര മാര്‍ഗദര്‍ശിയായ ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകരാണു പ്രചാരക്മാര്‍. ആര്‍എസ്എസ് ശാഖകള്‍ സംഘടിപ്പിക്കുക, സംഘടനയുടെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക, സന്നദ്ധ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണു പ്രധാന ജോലി. ഇതിനു സമാനമായാണ് കോണ്‍ഗ്രസ് പ്രേരക്മാരും പ്രവര്‍ത്തിക്കുക. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്നു മാറിനില്‍ക്കുക എന്ന തത്വം…
Read Moreകോണ്‍ഗ്രസിന്റെ നവമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന കോണ്‍ഗ്രസ് വിടുന്നു ! ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ചു; അവസാന ട്വീറ്റ് നിര്‍മലാ സീതാരാമന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട്…
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നവമാധ്യമ വിഭാഗം മേധാവിയും വക്താവുമായ ദിവ്യ സ്പന്ദന പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍. ദിവ്യ ഇതിനോടകം തന്നെ ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തോല്‍വിയേത്തുടര്‍ന്ന് കോണ്‍ഗ്രസ് വിടാനുള്ള തയ്യാറെടുപ്പിലാണ് ദിവ്യ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ ധനകാര്യ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നിര്‍മ്മലാ സീതീരാമന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുള്ള ട്വിറ്റാണ് ഇവര്‍ അവസ്സാനമായി പ്രത്യക്ഷപ്പെട്ട ട്വിറ്റ്. തുടര്‍ന്ന് ഇത്തരത്തില്‍ അക്കൗണ്ട് നിലവില്‍ ഇല്ലെന്ന് മാത്രമാണ് കാണിക്കുന്നത്. ട്വിറ്റുകള്‍ എല്ലാം നീക്കം ചെയ്തതിനാല്‍ ദിവ്യയുടെ ട്വിറ്റര്‍ വെരിഫൈഡ് പേജ് ലഭ്യമാകാനും ഏറെ നേരം വൈകുന്നുണ്ട്. ഇതാണ് ദിവ്യ പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കുന്നത്. ഇതിനെല്ലാം പുറമെ മഹാത്മാഗാന്ധിയുടെ ജന്മദിനത്തില് മഹാരാഷ്ട്രയിലെ വാര്‍ധയില്‍ വച്ച് നടന്ന പാര്‍ട്ടി നേതൃത്വയോഗത്തില്‍ ദിവ്യ പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ച് ട്വീറ്റ് ചെയ്തതിന് ദിവ്യയ്ക്കെതിരെ കേസെടുത്തിരുന്നു. പിന്നീട്…
Read More