ആശുപത്രിയ്‌ക്കെന്നും പറഞ്ഞ് നടന്‍ ശ്രീനിവാസന്റെ കൈയ്യില്‍ നിന്നും ചുളുവിലയ്ക്ക് ഭൂമി വാങ്ങി ! ആശുപത്രിയുടെ നഷ്ടം നികത്താന്‍ ആദ്യം ഭൂമി വന്‍വിലയ്ക്ക് മറിച്ചു വിറ്റു പിന്നെ ആശുപത്രിയും; പുറത്തു വരുന്നത് വന്‍തട്ടിപ്പിന്റെ കഥകള്‍…

പേരാവൂര്‍ സഹകരണ ആശുപത്രി വില്‍പ്പനയുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുടെ കൂടുതല്‍ കള്ളക്കളികള്‍ പുറത്ത്. ഏരിയാ കമ്മിറ്റി അംഗത്തെ കരുവാക്കി തടിയൂരാന്‍ ശ്രമിച്ച നേതാക്കള്‍ ഒടുവില്‍ കുടുങ്ങിയത് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമായിരുന്നു.പരാതി ഒതുക്കാന്‍ ജില്ലാ നേതൃത്വം ശ്രമിച്ചെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടതോടെയാണു കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിക്കൂട്ടിലായത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രി സ്വകാര്യ വ്യക്തിക്കു വിറ്റതുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നപ്പോള്‍ മൂന്ന് ഏരിയാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെട്ട അന്വേഷണ കമ്മിഷനെയാണു ജില്ലാ കമ്മിറ്റി നിയോഗിച്ചത്. വില്‍പന നടക്കുമ്പോള്‍ സഹകരണ സംഘം പ്രസിഡന്റായിരുന്ന കെ.പി.സുരേഷ്‌കുമാറിനെതിരെ മാത്രം നടപടിയെടുക്കാനുള്ള അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ അംഗീകരിച്ചു പരാതി അവസാനിപ്പിക്കാനായിരുന്നു ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ കച്ചവടത്തിലും സാമ്പത്തികതിരിമറിയിലും മറ്റു ചില നേതാക്കള്‍ക്കും പങ്കുണ്ടെന്നു പരാതി ലഭിച്ചതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍…

Read More

ഒരിടത്ത് വനിതാമതിലിനുള്ള ഒരുക്കങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ മറുവശത്ത് നടക്കുന്നത് അതിലും വലിയ കളി; അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് 76,679 ഏക്കര്‍ ഹാരിസണ് തീറെഴുതിക്കൊടുക്കാനുള്ള നടപടികള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു…

സ്ത്രീശാക്തീകരണവും നവോത്ഥാനവുമെല്ലാം പറഞ്ഞുകൊണ്ടുള്ള വനിതാ മതില്‍ വിജയിപ്പിക്കാന്‍ സിപിഎമ്മും സര്‍ക്കാരും സകല പരിപാടികളും നോക്കുമ്പോള്‍ ആരും അറിയാതെ നടക്കാന്‍ പോകുന്നത് അതിലും വലിയ കളി. എട്ടു ജില്ലകളിലായി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കൈവശം വച്ചിരുന്ന 76,679 ഏക്കര്‍ തോട്ടംമേഖല പൂര്‍ണമായും കമ്പനിക്ക് പേരില്‍ക്കൂട്ടി നല്‍കാനാണ് റവന്യൂ വകുപ്പിന്റെ നീക്കം. കൊല്ലം ജില്ലയില്‍ ഹാരിസണ്‍സ് വിറ്റ റിയാ എസ്‌റ്റേറ്റ് പേരില്‍ കൂട്ടി നല്‍കാനായിരുന്നു ആദ്യതീരുമാനം. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് സംസ്ഥാനത്തെ എല്ലാ തോട്ടങ്ങളും തീറെഴുതാന്‍ അധികൃതര്‍ നടപടി ആരംഭിച്ചതായുള്ള വിവരം അറിയുന്നത്. കൈവശമുള്ള തോട്ടങ്ങളില്‍ ഹാരിസണ്‍സിന് യാതൊരു അധികാരവുമില്ലെന്ന് വ്യക്തമാക്കുന്ന ഒരുഡസനില്‍ പരം കോടതി വിധികളും ആറ് അന്വേഷണ റിപ്പോര്‍ട്ടുകളും നിലനില്‍ക്കുമ്പോഴാണ് നിയമം മറികടന്നുകൊണ്ടുള്ള നീക്കം. ഹാരിസന്റെ പക്കലുള്ള എല്ലാ ഭൂമിയും സര്‍ക്കാര്‍ വകയാണെന്ന് 2004 ഒക്‌ടോബര്‍ 18 ന് ഹൈക്കോടതി വിധിച്ചിരുന്നു. മരങ്ങള്‍ മുറിച്ചുകൊണ്ടുപോകുമ്പോള്‍ സീനിയറേജ്…

Read More