ഇപ്പം ശരിയാക്കിത്തരാം ! കോവിഡ് 19 രോഗം ഈസിയായി ചികിത്സിച്ച് ഭേദമാക്കാമെന്ന അവകാശവാദവുമായി മോഹനന്‍ വൈദ്യര്‍ രംഗത്ത്…

കോവിഡ് 19 രോഗം അനായാസം ചികിത്സിച്ച് ഭേദമാക്കാമെന്ന വാദവുമായി മോഹനന്‍ വൈദ്യര്‍ രംഗത്ത്. മോഹനന്‍ വൈദ്യരുടെ അവകാശവാദത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ പരിശോധനാ കേന്ദ്രത്തില്‍ വീണ്ടും റെയ്ഡ് നടത്തി. പൊലീസിന്റെയും ഡിഎംഒയുടെയും നേതൃത്വത്തില്‍ തൃശ്ശൂര്‍ രായിരത്ത് ഹെറിറ്റേജിലായിരുന്നു റെയ്ഡ് നടത്തിയത്.കൊവിഡ് 19-ന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യവകുപ്പ് ഈ നടപടി സ്വീകരിച്ചതും . എന്ത് ചികിത്സയാണ് മോഹനന്‍ വൈദ്യര്‍ ഇവിടെ നല്‍കുന്നതെന്ന വിവരങ്ങള്‍ ഡിഎംഒയും പൊലീസും നേരിട്ടെത്തി പരിശോധിക്കുകയായിരുന്നു. തൃശ്ശൂര്‍ പട്ടിക്കാട് പാണഞ്ചേരിയിലുള്ള റിസോര്‍ട്ടിലായിരുന്നു മോഹനന്‍ വൈദ്യര്‍ പരിശോധന നടത്തിക്കൊണ്ടിരുന്നത് . രായിരത്ത് ഹെറിറ്റേജ് ആയുര്‍ റിസോര്‍ട്ട് എന്നയിടത്തുള്ള സഞ്ജീവനി ആയുര്‍ സെന്ററില്‍ ഇന്ന് ചികിത്സയുണ്ടാകുമെന്നും, അതിനായി ബന്ധപ്പെടേണ്ട നമ്പറും മോഹനന്‍ വൈദ്യര്‍ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു റെയ്ഡ്.

Read More

ഇറ്റലിയില്‍ മരണം 2500 കഴിഞ്ഞു ! ഇന്നലെ മാത്രം മരിച്ചത് 345 പേര്‍; രോഗബാധിതരെല്ലാം മരണഭയത്തില്‍; ശാപം ബാധിച്ച നാടായി ഇറ്റലി മാറുമ്പോള്‍…

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ജീവനെടുക്കുന്നത് ഇറ്റലിയാണ്. ഇതിനോടകം മരണസംഖ്യ 2500 കടന്ന ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 31,500 ആണ്. നിലവിലെ സൗകര്യങ്ങള്‍ രോഗബാധയെ ചെറുക്കാന്‍ അപര്യാപ്തമാണ്. ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തര്‍ക്കും രോഗബാധയേല്‍ക്കുന്നത് ഇവരെ വലയ്ക്കുകയാണ്. പല ആശുപത്രികളിലെയും സീനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് രോഗം ബാധിച്ചത് ചികിത്സയെയും ബാധിക്കുന്നുണ്ട്. ഇന്റെന്‍സീവ് കെയര്‍ യൂണിറ്റുകളുടെ അലഭ്യതയാണ് മറ്റൊരു പ്രശ്നം. ‘മൂന്നാഴ്ച മുന്‍പ് വരെ ഞങ്ങള്‍ എല്ലാ രോഗികള്‍ക്കും എല്ലാത്തരത്തിലുമുള്ള പരിചരണം ഉറപ്പ് വരുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഐസിയുവില്‍ ഏതെല്ലാം രോഗികളെ കിടത്തണമെന്ന് തിരഞ്ഞു പിടിക്കേണ്ട ഗതികേടിലാണ്. അത്രയധികം വര്‍ദ്ധിച്ചു രോഗബാധിതരുടെ എണ്ണം’ഇന്റന്‍സീവ് കെയര്‍ സ്പെഷ്യലിസ്റ്റ് മിര്‍ക്കോ നിക്കോട്ടി പറയുന്നു. കൊറോണയുടെ അതിവേഗത്തിലുള്ള വ്യാപനം മറ്റ് ഗുരുതര രോഗങ്ങളുള്ളവരേയും ബാധിക്കുന്നുണ്ട്. അടിയന്തര ശ്രദ്ധ ആവശ്യമായ ഹൃദയാഘാതം പോലുള്ള രോഗങ്ങള്‍ക്ക് അടിയന്തര ശ്രദ്ധ കിട്ടാതെ പോകാനും ഇത് കാരണമാകുന്നു. ആംബുലന്‍സുകളുടെ…

Read More

ചെന്നൈയിലെ ആളുകള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല ! ചൂടുകാലത്ത് ഇതൊന്നും നിലനില്‍ക്കില്ലെന്ന പ്രതീക്ഷയോ അല്ലെങ്കില്‍ യാതൊന്നും സംഭവിക്കില്ലെന്ന വിശ്വാസമോ ആകാം അതിനു കാരണം; അശ്വിന്‍ പറയുന്നു…

ലോകം കോവിഡ്19 ഭീതിയില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ച് മുമ്പോട്ടു നീങ്ങുമ്പോള്‍ ഇതിനപവാദമാണ് ചെന്നൈ നിവാസികള്‍ എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി പരമാവധി സമയം വീടുകളില്‍ത്തന്നെ കഴിയുന്നതാണ് വൈറസ് വ്യാപനത്തെ ചെറുക്കാന്‍ നല്ലതെങ്കിലും, ചെന്നൈയില്‍ ജനങ്ങള്‍ ഇക്കാര്യങ്ങളൊന്നും അറിഞ്ഞ മട്ടില്ലെന്ന് അശ്വിന്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 100 പിന്നിട്ടതിനു പിന്നാലെയാണ് അശ്വിന്റെ ട്വീറ്റ് എത്തിയത്. ഡല്‍ഹിയിലും കര്‍ണാടകയിലുമായി കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിക്കുകയും ചെയ്തു. ‘ഒരു കാര്യം വ്യക്തമായി പറയട്ടെ. കൂട്ടം ചേരുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന കാര്യമൊന്നും ചെന്നൈയിലെ ജനങ്ങളുടെ ശ്രദ്ധയിലെത്തിയതായി തോന്നുന്നില്ല. ഒന്നുകില്‍ ചൂടുകാലത്ത് ഇതൊന്നും നിലനില്‍ക്കില്ലെന്ന പ്രതീക്ഷയോ അല്ലെങ്കില്‍ യാതൊന്നും സംഭവിക്കില്ലെന്ന വിശ്വാസമോ ആകാം അതിനു കാരണം’ അശ്വിന്‍ പറയുന്നു.

Read More

കൊച്ചിയില്‍ നിന്ന് ദുബായ്ക്കുള്ള വിമാനത്തില്‍ കയറിയ ബ്രിട്ടീഷുകാരന് കോവിഡ്; ഇയാള്‍ എത്തിയത് മൂന്നാറില്‍ നിന്നും;വിമാനത്തിലുണ്ടായിരുന്ന 270 ആളുകളെ ആശുപത്രിയിലേക്ക് മാറ്റും

കൊച്ചി: ബ്രിട്ടനില്‍ നിന്നെത്തിയ വിനോദസഞ്ചാരിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാറില്‍ നിരീക്ഷണത്തിലായിരുന്ന ഇയാള്‍ നെടുന്പാശേരി വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ഇയാളും 19 പേരടങ്ങുന്ന സംഘത്തെയും നെടുന്പാശേരിയില്‍ പോലീസ് പിടികൂടി. ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ വിദേശത്തേക്ക് കടക്കാനാണ് ബ്രിട്ടീഷ് പൗരന്‍ ശ്രമിച്ചത്. വിമാനത്തിനുള്ളില്‍നിന്നും പോലീസ് ഇയാളടങ്ങുന്ന സംഘത്തെ തിരിച്ചിറക്കി. സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ യാത്ര തടസപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു. അണുവിമുക്തമാക്കുന്നതിനായി നെടുന്പാശേരി വിമാനത്താവളം അടച്ചേക്കുമെന്നും സൂചനയുണ്ട്. മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ 19 പേരടങ്ങുന്ന സംഘത്തെ കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കിയിരുന്നു. ഞായറാഴ്ച രാവിലെയാണ് ബ്രിട്ടീഷ് പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

Read More

കോവിഡ് ലക്ഷണങ്ങളുമായെത്തിയ രോഗിയുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിച്ചു ! ഡോ. ഷിനു ശ്യാമളനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു…

കോവിഡ് ലക്ഷണങ്ങളുമായി സ്വകാര്യ ക്ലിനിക്കിലെത്തിയ രോഗിയുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിച്ച ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി പരാതി. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും കൂടിയായ ഡോക്ടര്‍ ഷിനു ശ്യാമളനെയാണ് ക്ലിനിക്കിന്റെ ഉടമ പുറത്താക്കിയത്. വിദേശത്ത് നിന്നും പനിയുമായി എത്തിയ രോഗിക്കാണ് കൊറോണയുണ്ടെന്ന സംശയം ഡോക്ടര്‍ ഉന്നയിച്ചത്. ഇതേക്കുറിച്ച് ഇവര്‍ ഫേസ്ബുക്കില്‍ കുറിപ്പും ഇട്ടിരുന്നു. ക്ലിനിക്കില്‍ രോഗികള്‍ വരുമോയെന്ന ഭയത്തെത്തുടര്‍ന്നാണ് ഉടമ തന്നെ പുറത്താക്കിയതെന്ന് ഡോക്ടര്‍ ആരോപിക്കുന്നു. മുമ്പ് കൊറോണ സംശയമുള്ള രോഗി ഖത്തറിലേക്ക് മടങ്ങിയെന്ന് ഷിനു കുറിപ്പില്‍ പറഞ്ഞിരുന്നു. ഡോക്ടറുടെ പുതിയ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോര്‍ട്ട് ചെയ്തതിനും ഫേസ്ബുക്കില്‍ എഴുതിയതിനും, ടി. വി യില്‍ പറഞ്ഞതിനും എന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാന്‍ പുറത്തു വിട്ടിട്ടില്ല. മുതലാളി…

Read More