കോവിഡ് ലക്ഷണങ്ങളുമായെത്തിയ രോഗിയുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിച്ചു ! ഡോ. ഷിനു ശ്യാമളനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു…

കോവിഡ് ലക്ഷണങ്ങളുമായി സ്വകാര്യ ക്ലിനിക്കിലെത്തിയ രോഗിയുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിച്ച ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി പരാതി. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും കൂടിയായ ഡോക്ടര്‍ ഷിനു ശ്യാമളനെയാണ് ക്ലിനിക്കിന്റെ ഉടമ പുറത്താക്കിയത്. വിദേശത്ത് നിന്നും പനിയുമായി എത്തിയ രോഗിക്കാണ് കൊറോണയുണ്ടെന്ന സംശയം ഡോക്ടര്‍ ഉന്നയിച്ചത്. ഇതേക്കുറിച്ച് ഇവര്‍ ഫേസ്ബുക്കില്‍ കുറിപ്പും ഇട്ടിരുന്നു. ക്ലിനിക്കില്‍ രോഗികള്‍ വരുമോയെന്ന ഭയത്തെത്തുടര്‍ന്നാണ് ഉടമ തന്നെ പുറത്താക്കിയതെന്ന് ഡോക്ടര്‍ ആരോപിക്കുന്നു. മുമ്പ് കൊറോണ സംശയമുള്ള രോഗി ഖത്തറിലേക്ക് മടങ്ങിയെന്ന് ഷിനു കുറിപ്പില്‍ പറഞ്ഞിരുന്നു. ഡോക്ടറുടെ പുതിയ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോര്‍ട്ട് ചെയ്തതിനും ഫേസ്ബുക്കില്‍ എഴുതിയതിനും, ടി. വി യില്‍ പറഞ്ഞതിനും എന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാന്‍ പുറത്തു വിട്ടിട്ടില്ല. മുതലാളി…

Read More

കടുത്ത പനിയുമായി ചികിത്സ തേടിയ ആള്‍ ഖത്തറിലേക്ക് തിരികെ മടങ്ങിയെന്ന് വിവരം ലഭിച്ചുവെന്ന് ഡോ. ഷിനു ശ്യാമളന്‍ ! വിമാനത്താവളത്തിലെ സംവിധാനത്തെക്കുറിച്ച് ചോദ്യമുയരുമ്പോള്‍…

ഇന്ത്യയുള്‍പ്പെടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 14 രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് ഖത്തര്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ ഡോ.ഷിനു ശ്യാമളന്‍ പങ്കു വയ്ക്കുന്ന കുറിപ്പ് ഏവരെയും ഞെട്ടിക്കുകയാണ്. കടുത്ത പനിയുമായി ചികിത്സ തേടിയ ആള്‍ ഖത്തറിലേക്ക് മടങ്ങിപ്പോയെന്ന് വിവരം ലഭിച്ചതായാണ് ഡോക്ടര്‍ ഷിനു അറിയിക്കുന്നത്. നല്ല പനിയുള്ള ആളെ ഖത്തറിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ അനുവദിക്കുമോ എന്ന് ഡോക്ടര്‍ ചോദിക്കുന്നു. ജനുവരി അവസാനം നാട്ടില്‍ വന്ന ഇയാള്‍ കഴിഞ്ഞ ആഴ്ചകളില്‍ ഡല്‍ഹി-ആഗ്ര സന്ദര്‍ശിച്ചിരുന്നു. കടുത്ത പനിയുള്ള ആള്‍ ഇന്ന് നാട് വിട്ടു പോയെന്നാണ് അറിഞ്ഞത്. വിമാനത്താവളത്തില്‍ എന്താണ് പരിശോധിക്കുന്നതെന്നും ഡോക്ടര്‍ ചോദിക്കുന്നു. കഴിഞ്ഞ ദിവസം ഡോക്ടറെ കാണാന്‍ എത്തിയ ഇവര്‍ പറഞ്ഞ കാര്യങ്ങളില്‍ സംശയം തോന്നിയിരുന്നുവെന്നാണ് ഷിനു ശ്യാമളന്‍ പറയുന്നത്. ഇതേക്കുറിച്ചു വിശദീകരിച്ചു ഇന്നലെ ഡോ. ഷിനു പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ ഖത്തറിലേക്ക് പോയ കാര്യം…

Read More

ആരാധകര്‍ക്ക് കൈകൊടുത്ത ശേഷം വിജയ് ഡെറ്റോള്‍ ഒഴിച്ചു കൈകള്‍ കഴുകിയാല്‍ എന്താണ് കുഴപ്പം; അതൊരു നല്ല ശീലമാണ്; നടന്‍ വിജയ് യെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി യുവ ഡോക്ടര്‍…

ആരാധകര്‍ക്ക് കൈകൊടുത്ത ശേഷം നടന്‍ വിജയ് ഡെറ്റോള്‍ ഒഴിച്ച് കൈകഴുകുമെന്ന് തമിഴ് സംവിധായകന്‍ സാമിയുടെ വെളിപ്പെടുത്തല്‍ ആരാധകരെയാകെ ഞെട്ടിച്ചിരുന്നു. വന്‍ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. വിജയ് ആരാധകര്‍ സാമിക്കെതിരെ രംഗത്തെത്തി. എന്നാല്‍ സംഗതി സത്യമാണെങ്കില്‍ വിജയ്‌യുടെ പ്രവൃത്തിയില്‍ യാതൊരു തെറ്റുമില്ലെന്നാണ് യുവ ഡോക്ടര്‍ ഷിനു ശ്യാമളന്‍ പറയുന്നത്. ഏതൊരു സാഹചര്യത്തില്‍ ഇടയ്ക്ക് കൈകള്‍ സോപ്പ് ഉപയോഗിച്ചു കഴുകുന്നത് എല്ലാവരും ശീലമാക്കണം. അണുക്കള്‍ എല്ലായിടത്തുമുണ്ട്. വിജയ് അത്തരത്തില്‍ ചെയ്തതാകാം എന്നെ കരുതാനാകൂ. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹത്തെ പോലെ പ്രശസ്തനായ ഒരു വ്യക്തിയ്ക്ക് നൂറു കണക്കിന് ആരാധകര്‍ക്ക് ഹസ്തദാനം കൊടുക്കേണ്ടി വരാം. പരിപാടിയ്ക്ക് ശേഷം കൈകള്‍ കഴുകുന്നത് നല്ലൊരു ശീലമാണ്. ഇതില്‍ എവിടെയാണ് അദ്ദേഹത്തെ കുറ്റപ്പെടുത്താനാകുക??- ഷിനു ശ്യാമളന്‍ ചോദിക്കുന്നു. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; ‘നടന്‍ വിജയ് ആരാധകര്‍ക്ക് കൈകൊടുത്തതിന് ശേഷം കൈകള്‍ ഡെറ്റോള്‍ ഒഴിച്ചു…

Read More

രണ്ടു കുട്ടിയില്‍ നിന്ന് ഒരു കുട്ടിയിലേക്കുള്ള ദൂരം അധികമായിരുന്നില്ല ! കുട്ടികളെ വേണ്ട എന്നു തീരുമാനിക്കുന്നവരുടെ കാലവും വിദൂരമല്ല; ഡോ. ഷിനു ശ്യാമളന്‍ പറയുന്നു…

കുട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്ക് ചുരുങ്ങിയപ്പോള്‍ ആളുകള്‍ തമ്മിലുള്ള കൂട്ടായ്മയിലും പരസ്പര സഹകരണത്തിലും കൈമോശം സംഭവിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. ഇനി മലയാളികള്‍ ചുരുങ്ങാന്‍ പോകുന്നത് കുട്ടികളേ വേണ്ട എന്ന അവസ്ഥയിലേക്കാകും എന്നാണ് ഇപ്പോഴത്തെ നിഗമനങ്ങള്‍. മലയാളികളുടെ സാമൂഹിക സാമ്പത്തിക കാര്യങ്ങളും ഇതിന് ഒരു വിഷയമാണ്. ഈ ദാരുണമായ അവസ്ഥ വിശദീകരിച്ച് യുവ ഡോക്ടര്‍ ഷിനു ശ്യാമളന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം; രണ്ടു കുട്ടികളിലേക്ക് കുടുംബങ്ങള്‍ ചുരുങ്ങിയ കാലത്തില്‍ നിന്ന് ഒരു കുട്ടിയിലേക്കുള്ള ദൂരം അധികമായിരുന്നില്ല. കുട്ടികളെ വേണ്ട എന്നു തീരുമാനിക്കുന്ന ഒരു വിഭാഗം കൂടി വരുന്ന കാലവും വിദൂരമല്ല. അത് ഇപ്പോഴേ തുടങ്ങി കഴിഞ്ഞിരിക്കുന്നു. ആരുടെയും തെറ്റല്ല. സമൂഹ്യസാമ്പത്തിക സാഹചര്യങ്ങള്‍ ഒരു കാരണമാണ്. കുട്ടികളെ ‘നോക്കാന്‍’ ഒരു ബുദ്ധിമുട്ടും പണ്ടിലായിരുന്നു എന്നത് പകല്‍ പോലെ സത്യം. അണുകുടുംബവും പണ്ടില്ലായിരുന്നു.…

Read More