കോവിന്‍ പോര്‍ട്ടലിലെ സ്‌പോട്ട് തിരച്ചിലിന് ആപ്പുകളും സജീവം ! കോവിന്‍ പോര്‍ട്ടലില്‍ സ്ലോട്ട് എപ്പോള്‍ അപ്‌ഡേറ്റ് ചെയ്യും എന്ന് ഈ ആപ്പ് പറഞ്ഞു തരും…

കോവിഡ് വാക്‌സിനേഷന്‍ കേരളത്തില്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന ആക്ഷേപം ഇപ്പോള്‍ ഉയരുന്നുണ്ട്. ഡാറ്റ വിശകലനം ചെയ്യുന്നതിന് പല ആപ്പുകള്‍ ലഭ്യമാണ്. ഈ ആപ്പുകളിലെ വിശകലനമാണ് ഇത്തരമൊരു സന്ദേശം നല്‍കുന്നത്. കോവിന്‍ പോര്‍ട്ടലില്‍ വാക്‌സിന്‍ ബുക്ക് ചെയ്യുന്നത് ഒരു ഭാഗ്യപരീക്ഷണമാണ്. ആശുപത്രികള്‍ ബുക്കിങ് സ്ലോട്ടുകള്‍ അപ്ഡേറ്റ് ചെയ്യുന്നത് എപ്പോഴെന്ന് അറിയാത്തതാണ് ഇതിന് കാരണം. അതിനാല്‍ തന്നെ വാക്സിന്‍ വേണ്ടവര്‍ ഈ വിവരം തിരിച്ചറിയാനായി ബദല്‍ ടെക് പ്ലാറ്റ്ഫോമുകളെ വന്‍തോതില്‍ ആശ്രയിക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചെന്നൈയില്‍ താമസിക്കുന്ന ഒറ്റപ്പാലം സ്വദേശി ബെര്‍ട്ടി തോമസ് വികസിപ്പിച്ച above45.in, under45.in എന്നീ പ്ലാറ്റ്ഫോമുകള്‍ക്ക് കീഴിലുള്ള 1256 ടെലിഗ്രാം ഗ്രൂപ്പുകള്‍ സബ്സ്‌ക്രൈബ് ചെയ്യുന്നവരുടെ എണ്ണം രാജ്യത്ത് 30.6 ലക്ഷമായി. കേരളത്തില്‍ മാത്രം 1.78 ലക്ഷം പേരാണ് ഇതിന്റെ വരിക്കാര്‍. 45 വയസ്സിനു താഴെയുള്ള 1.21 ലക്ഷം പേരും 45 വയസ്സിനു മുകളില്‍ 57,024 പേരുമാണുള്ളത്. എല്ലാവരും…

Read More