പോർട്ട് ഒ സ്പെയിൻ: അഞ്ഞൂറാം അന്താരാഷ്ട്ര മത്സരത്തിൽ സെഞ്ചുറി കുറിച്ച് വിരാട് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഷാനൻ ഗബ്രിയേലിനെ സ്ക്വയർ ഡ്രൈവിലൂടെ ബൗണ്ടറിയിലേക്കു പായിച്ചാണു കോഹ്ലി സെഞ്ചുറി തികച്ചത്. കോഹ്ലിയുടെ കരിയറിലെ 29-ാം ടെസ്റ്റ് സെഞ്ചുറിയും 76-ാം അന്താരാഷ്ട്ര സെഞ്ചുറിയുമാണിത്. കോഹ്ലിയുടെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവരുടെ അർധസെഞ്ചുറിയുടെയും മികവിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 438 റൺസെടുത്തു. രണ്ടാം ദിനം കളിയവസാനിച്ചപ്പോൾ വിൻഡീസ് ആദ്യ ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ്. ക്രെയ്ഗ് ബ്രാത്വെയ്റ്റ് (37), കിർക് മക്കെൻസി (14) എന്നിവരാണ് ക്രീസിൽ. രണ്ടാം ദിനം കോഹ്ലി-ജഡേജ സഖ്യമാണ് ഇന്ത്യയെ ഉറപ്പിച്ചത്. ഇരുവരും ചേർന്നു നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. 121 റണ്‍സ് നേടിയ കോഹ്ലി റണ്ണൗട്ടിലാണ് പുറത്തായത്. 61 റൺസെടുത്ത ജഡേജയെ കേമർ…
Read MoreTag: cricket
‘റൺമെഷിൻ’…!അഞ്ഞൂറാം മത്സരത്തിനിറങ്ങിയ കോഹ്ലിക്ക് മറ്റൊരു റിക്കാർഡ്
പോര്‍ട്ട് ഓഫ് സ്പെയിന്: രാജ്യാന്തര ക്രിക്കറ്റിൽ വ്യക്തിഗത നേട്ടത്തിൽ ആരാധകർക്ക് വീണ്ടും ആവേശം പകർന്ന് ഇന്ത്യയുടെ വിരാട് കോഹ്ലി. അന്താരാഷ്ട്ര ക്രിക്കറ്റിലെ അഞ്ഞൂറാം മത്സരത്തിനിറങ്ങിയ കോഹ്ലി മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടു. രാജ്യന്തര ക്രിക്കറ്റിൽ എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവുമധികം റൺസ് നേടുന്ന അഞ്ചാമത്തെ താരമായി കോഹ്ലി മാറി. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ വ്യക്തിഗത സ്കോർ 74ൽ എത്തിയതോടെയാണ് കോഹ്ലി ഈ നേട്ടത്തിലെത്തിയത്. ദക്ഷിണാഫ്രിക്കൻ താരം ജാക് കാലിസിനെയാണ് കോഹ്ലി മറികടന്നത്. നിലവിൽ 559 ഇന്നിംഗ്സുകളിൽ 25,548 റൺസാണ് കോഹ്ലിക്കുള്ളത്. ശ്രീലങ്കൻ താരം മഹേള ജയവർധന (25,957 റൺസ് ) ഇനി കോഹ്ലിക്ക് മുന്നിലുള്ളത്. 34,357 റൺസുമായി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമത്.
Read Moreഇന്ത്യ-പാക് മത്സരം; ഹോട്ടലുകൾക്ക് ചാകരക്കോൾ; ഒരു ലക്ഷം കടന്ന് മുറി വാടക
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. മത്സരം നടക്കുന്ന സ്ഥലത്തെ ഹോട്ടൽ മുറികളുടെ നിരക്കുകൾ റോക്കറ്റ് വേഗത്തിൽ മുകളിലേക്ക്. ടൂർ ണമെന്റിലെ ഏറ്റവും വലിയ പോരാട്ടത്തിനു വേദിയാകുന്ന അഹമ്മദാബാദിലെ ഹോട്ടലുകളിലെ മുറി വാടക ലക്ഷം കടന്നു.. ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്ന ഒക്ടോബർ 15 ന് അഹമ്മദാബാദ് നഗരത്തിലെ ഹോട്ടലുകളിൽ മുറി ലഭിക്കണമെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടിവരും. ആഡംബര ഹോട്ടലുകൾ 50,000 മുതൽ ഒരു ലക്ഷം വരെയാണ് അന്നേദിവസത്തെ മുറി വാടക. സാധാരണ ദിവസങ്ങളിൽ ഈ ഹോട്ടലുകളിൽ ഒരു ദിവസത്തെ മുറിവാടക 5,000 മുതൽ 8,000 വരെയാണ്. ഇതാണ് പലമടങ്ങ് വർധിച്ചത്. ഇതിനകം തന്നെ ഒക്ടോബർ 15 ന് ഹോട്ടലുകളിൽ മുറികൾ ബുക്കിംഗായി.
Read Moreഏകദിന ലോകകപ്പ് വേദികൾ പ്രഖ്യാപിച്ചു; കളി കാര്യവട്ടത്തും
മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും വേദിയാകും. സന്നാഹ മത്സരത്തിനാണ് സ്റ്റേഡിയം വേദിയാകുക. ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്ക് 12 വേദികളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ നേരിടും. അഹമ്മദാ ബാദിലാണ് മത്സരം. ഇന്ത്യ യുടെ ആദ്യമത്സരം ഒക്ടോബർ എട്ടിന് ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരേയാണ്. അതേസമയം, എല്ലാ കണ്ണുകളും ഉറ്റുനോക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാക് മത്സരം ഒക്ടോബർ 15ന് അഹമ്മദാബാദിൽ നടക്കും. 11ന് അഫ്ഗാനെയും, 19ന് ബംഗ്ലദേശിനെയും 22ന് ന്യൂസിലന്‍ഡിനെയും 29ന് ഇംഗ്ലണ്ടിനെയും നവംബര്‍ അഞ്ചിന് ദക്ഷിണാ ഫ്രിക്കയെയും ഇന്ത്യ നേരിടും. ആദ്യ സെമി നവംബര്‍ 15 ന് മുംബൈയില്‍വച്ചും രണ്ടാം സെമി നവംബര്‍ 16ന് കോല്ക്ക ത്തയില് വെച്ചും നടക്കും. നവംബർ 19ന് അഹമ്മദാബാദിലാണ് ഫൈനൽ. ഇതിനിടെ, ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്റെ…
Read Moreഅളിയനെ പഞ്ഞിക്കിട്ട് ഡുപ്ലെസി ! അടിയോടടി…
ഐപിഎല്‍ ആരംഭിക്കാന്‍ മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും മിനി ഐപിഎല്ലിന്റെ ആവേശത്തിലാണ് ആരാധകര്‍. ദക്ഷിണാഫ്രിക്കയിലാണ് ഐപിഎല്ലില്‍ ആറു ഫ്രാഞ്ചൈസികളുടെ ടീമുകള്‍ ഏറ്റുമുട്ടുന്ന എസ്എ20 എന്ന മിനി ഐപിഎല്‍ നടക്കുന്നത്. പ്രിട്ടോറിയ ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്, പാള്‍ റോയല്‍സ്, ജോഹന്നാസ്ബര്‍ഗ് സൂപ്പര്‍ കിംഗ്സ്,മുംബൈ ഇന്ത്യന്‍സ് കേപ്ടൗണ്‍, ഡര്ബന് സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ലോകത്തെ നിരവധി പ്രമുഖ താരങ്ങള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡര്ബന് സൂപ്പര്‍ ജയന്റ്സും ജൊഹാന്നസ്ബര്‍ഗ് സൂപ്പര്‍ കിംഗ്സും തമ്മില്‍ നടന്ന മത്സരം രസകരമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചു. ജൊഹാന്നസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനും സൂപ്പര്‍താരവുമായ ഫഫ് ഡുപ്ലെസി സ്വന്തം ‘അളിയനെ’ പഞ്ഞിക്കിടുന്ന അപൂര്‍വ കാഴ്ചയ്ക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ്…
Read Moreകേരളത്തിലെ പട്ടിണിപാവങ്ങൾ വീട്ടിലിരുന്നു; മന്ത്രിയുടെ പരാമർശം വരുത്തിവച്ച വിന ഇന്നലെ നേരിൽകണ്ടു; കടുത്ത വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിനമത്സരത്തിന് കാണികൾ കുറഞ്ഞ സംഭവത്തിൽ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പട്ടിണി കിടക്കുന്നവർ കളി കാണേണ്ട എന്ന കായികമന്ത്രി വി.അബ്ദുറഹിമാന്റെ പരാമർശത്തിനെതിരെയാണ് പന്ന്യൻ രവീന്ദ്രൻ വിമർശനമുന്നയിച്ചിരിക്കുന്നത്. കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാൻ കഴിഞ്ഞവർ മഹാഭാഗ്യവാന്മാരാണെന്ന് പറയാം. വിരാട് കോലിയും ശുഭ്മൻഗില്ലും നിറഞ്ഞാടിയതും എതിരാളികളെ എറിഞ്ഞൊതുക്കി സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി. കളിയിലെ ഓരോ ഓവറും പ്രത്യേകതകൾനിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിർഭാഗ്യത്തിന് ഒഴിഞ്ഞ ഗാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. ഇത് പരിതാപകരമാണ്. പട്ടിണി കിടക്കുന്നവർ കളികാണേണ്ട എന്ന പരാമർശം വരുത്തിവച്ച വിന ഇന്നലെ നേരിൽകണ്ടു. നാൽപതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങ്ങിയതിൽ വന്ന നഷ്ടം കെസിഎക്ക് മാത്രമല്ല സർക്കാറിന് കൂടിയാണെന്ന് പരാമർശക്കാർ ഇനിയെങ്കിലും മനസിലാക്കണം -പന്ന്യൻ രവീന്ദ്രൻ ഫേസ്ബുക്കിൽ…
Read Moreപാവങ്ങള്‍ക്ക് എന്തുകാര്യം ! പണക്കാരനായ മന്ത്രി എത്തിയില്ലെങ്കിലും മേയര്‍ അടക്കമുള്ള മറ്റു പണക്കാരെല്ലാം എത്തി; കാര്യവട്ടത്തെ കാഴ്ചകള്‍ ഇങ്ങനെ…
കാര്യവട്ടത്ത് റെക്കോഡ് വിജയവുമായി ഇന്ത്യ ജയിച്ചു കയറിയപ്പോള്‍ ശുഷ്കമായ ഗാലറികള്‍ ഒരു ദുരന്തക്കാഴ്ചയായി. നാല്പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ അതിന്റെ മൂന്നിലൊന്നു മാത്രം കാണികള്‍ എത്തിയത് ക്രിക്കറ്റിനെ അതിരറ്റു സ്നേഹിക്കുന്ന കേരളത്തില്‍ അസാധാരണമായ കാഴ്ചയായി. കേരളത്തില്‍ ഇതുവരെ നടന്ന രാജ്യാന്തര മത്സരങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍ പിറന്ന മത്സരത്തിന് തന്നെയാണ് ഏറ്റവും കുറവ് കാണികളെത്തിയതെന്നതും ശ്രദ്ധേയമായി. ആകെ വില്‍പനയ്ക്കുള്ളതിന്റെ അഞ്ചിലൊന്ന് ടിക്കറ്റ് മാത്രമാണു വിറ്റുപോയത്. കൃത്യമായി പറഞ്ഞാല്‍ 6201. സ്പോണ്‍സര്‍മാരുടെ ഉള്‍പ്പെടെ കോംപ്ലിമെന്ററി ടിക്കറ്റിലൂടെയാണ് ബാക്കിയുള്ളവര്‍ എത്തിയത്. സ്പോണ്‍സേഴ്സ് ഗാലറി ഒഴികെ ഒരിടത്തും പകുതി പോലും കാണികള്‍ ഉണ്ടായില്ല. അധികാരികളുടെ കടുംപിടിത്തംതന്നെയാണ് ആരാധകരെ ഗാലറികളില്‍ നിന്നകറ്റിയത്. ടിക്കറ്റിന്റെ വിനോദ നികുതി 5 ശതമാനത്തില്‍ നിന്ന് 12% ആയി സര്‍ക്കാര്‍ ഉയര്‍ത്തിയതും അതിനെ ന്യായീകരിച്ച് പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന് കായിക മന്ത്രി വി.അബ്ദു…
Read Moreപട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ട ! കാര്യവട്ടം ഏകദിനത്തിലെ ടിക്കറ്റ് വില വര്‍ദ്ധനവില്‍ മന്ത്രിയുടെ പ്രതികരണം ഇങ്ങനെ…
തലസ്ഥാനം വേദിയാകുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച സംഭവത്തില്‍ ന്യായീകരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാന്. ടിക്കറ്റെടുത്ത് മത്സരം കാണാത്തവരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നതെന്നും വിലകുറയ്ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ തവണ നികുതിയിളവ് ലഭിച്ചിട്ടും ജനങ്ങള്‍ക്ക് ഗുണമുണ്ടായില്ല. ജീവിതത്തില്‍ ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമര്‍ശിക്കുന്നത്. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ട. സര്‍ക്കാരിന് കിട്ടേണ്ട പണം കിട്ടണമെന്നും മന്ത്രി തുടര്‍ന്നു. ടിക്കറ്റ് വില്‍പ്പന മൂലമുള്ള നികുതി പണം കായിക മേഖലയില്‍ തന്നെ വിനിയോഗിക്കുമെന്നും മുട്ടത്തറയില്‍ ഫ്ളാറ്റ് നിര്‍മിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ ടിക്കറ്റ് നിരക്ക് കൂട്ടി പണം മുഴുവന്‍ ബിസിസിഐ കൊണ്ട് പോയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ഈ മാസം 15-ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്. അനില്‍ കഴിഞ്ഞ ദിവസം…
Read Moreയവൻ പുലിയാണ് കേട്ടാ..! ഒരോവറിലെ ഏഴു പന്തും സിക്സറിനു പറത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്വാദ്
അഹമ്മദാബാദ്: ഒരോവറിലെ ഏഴു പന്തും സിക്സറിനു പറത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്വാദ്. വിജയ് ഹസാരെ ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ മഹാരാഷ്ട്രയ്ക്കെതിരേയായിരുന്നു ഗെയ്ക്വാദിന്റെ 43 റണ്‍സിന്റെ സൂപ്പർ ഓവർ. ശിവ സിംഗ് എറിഞ്ഞ 49-ാം ഓവറിലായിരുന്നു ഗെയ്ക്വാദിന്റെ റിക്കാർഡ് പ്രകടനം. ഒരു നോബോളടക്കം ഓവറിൽ ശിവയെറിഞ്ഞ ഏഴു ബോളും ഗാലറിയിലെത്തിച്ചു. ലോകക്രിക്കറ്റിൽ ആദ്യമായാണ് വൈറ്റ് ബോൾ ഫോർമാറ്റിൽ ഒരു താരം തുടരെ ഏഴു സിക്സറടിക്കുന്നത്. 16 സിക്സറുകളോടെ ഒരിന്നിംഗ്സിൽ കൂടുതൽ സിക്സറുകളെന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ നേട്ടത്തിനൊപ്പവും ഗെയ്ക്വാദ് എത്തി. മത്സരത്തിൽ പുറത്താവാതെ 220 റണ്‍സാണു താരം അടിച്ചുകൂട്ടിയത്. 159 പന്തിൽ 16 സിക്സറുകളും 10 ബൗണ്ടറികളും ഉൾപ്പെടുന്ന ഇന്നിംഗ്സ്. 49-ാം ഓവർ ആരംഭിക്കുന്പോൾ 147 പന്തിൽ 165 റണ്‍സ് എന്ന നിലയിലായിരുന്നു ഗെയ്ക്വാദ്. ഓവർ കഴിയുന്പോൾ 154 പന്തിൽ 201 റണ്‍സിലേക്കു താരം…
Read Moreസഞ്ജു സാംസണിന് ഇന്ത്യന്‍ ടീം തുടര്‍ച്ചയായി അവസരം നല്‍കണം; സഞ്ജുവിനായി വാദിച്ച് അശ്വിന്
ചെന്നൈ: സഞ്ജു സാംസണിന് ഇന്ത്യന്‍ ടീം തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കണമെന്ന ആവശ്യവുമായി ബൗളിംഗ് ഓള്‍റൗണ്ടര്‍ രവിചന്ദ്രൻ അശ്വിന്. മികച്ച ഫോമില്‍ കളിക്കുന്ന താരം ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി സ്ഥാനം അര്‍ഹിക്കുന്നു എന്നും സഞ്ജുവിന്റെ ബാറ്റിംഗ് കാണാന്‍ താന്‍ കാത്തിരിക്കാറുണ്ടെന്നും അശ്വിന് പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനൽ വഴിയായിരുന്നു ക്രിക്കറ്റ് ബ്രെയിന്‍ എന്ന് അറിയപ്പെടുന്ന അശ്വിന്റെ പ്രതികരണം. നേരത്തെ, രവി ശാസ്ത്രിയും സമാന ആവശ്യമുന്നയിച്ചിരുന്നു.സഞ്ജുവിനെ ഇന്ത്യ തുടര്‍ച്ചയായി 10 മത്സരങ്ങളില്‍ കളിപ്പിക്കണമെന്നും ഒന്നോ രണ്ടോ അവസരം നല്കിയ ശേഷം താരത്തെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ പാടില്ലെന്നുമായിരുന്നു ശാസ്ത്രിയുടെ വാദം.
Read More