എടിഎം കവര്‍ച്ചയ്ക്കു പിന്നില്‍ ഡല്‍ഹി മുന്‍ ക്രൈംബ്രാഞ്ച് അംഗം ? കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന എടിഎം കവര്‍ച്ചയും ആസൂത്രണം ചെയ്തത് ഇയാള്‍; പോലീസിന്റെ രണ്ടു സംഘങ്ങള്‍ ഡല്‍ഹിയിലേക്ക്…

കൊച്ചി: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി നടന്ന എടിഎം കവര്‍ച്ച കേസിലെ സംഘത്തലവന്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് പോലീസില്‍ അംഗമായിരുന്ന അബ്ലൂഖാന്‍ ആണെന്ന് സംശയം. കഴിഞ്ഞ വര്‍ഷം ചെങ്ങന്നൂര്‍, കഴക്കൂട്ടം എന്നിവിടങ്ങളിലെ കവര്‍ച്ചയില്‍ ഡല്‍ഹി, ഹരിയാന സ്വദേശികളായ നാലു പേരെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായിരുന്നില്ല. അബ്ലൂഖാന്റെ നേതൃത്വത്തിലായിരുന്നു അന്ന് കവര്‍ച്ച നടന്നത്. ചെങ്ങന്നൂര്‍ ചെറിയനാട്, മാരാരിക്കുളം, കരയിലകുളങ്ങര, രാമപുരം എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളാണ് കഴിഞ്ഞ വര്‍ഷം സംഘം ലക്ഷ്യമിട്ടിരുന്നത്. ചെറിയനാട്ടു നിന്ന് മാത്രമേ പണം കവരാനായുള്ളൂ. ഈ കേസില്‍ പൊലീസ് ഡല്‍ഹിയില്‍ അന്വേഷണത്തിനെത്തിയപ്പോള്‍ കഴക്കൂട്ടത്തെ എടിഎം തകര്‍ത്തു. പിന്നീട് ചെങ്ങന്നൂര്‍ സ്വദേശിയും 15 വര്‍ഷമായി ഡല്‍ഹിയില്‍ താമസക്കാരനുമായ സുരേഷ് കുമാര്‍ പിടിയിലായി. ഇയാളില്‍ നിന്നാണ് സംഘത്തലവനായ അബ്‌ളൂഖാന്‍ ഉള്‍പ്പെടെയുള്ളവരെ തിരിച്ചറിഞ്ഞത്. ഇവരെ പിടികൂടാനായില്ല. ഇയാളെ പിടികൂടാനായി കേരള പൊലീസിന്റെ രണ്ടു സംഘങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികള്‍ ഇതരസംസ്ഥാനക്കാരാണെന്ന് വ്യക്തമാണ്.…

Read More