രാജ്യത്ത് ആദ്യമായി ‘ഹവാന സിന്‍ഡ്രോം’ സ്ഥിരീകരിച്ചു ! ഇന്നേവരെ കാരണം കണ്ടെത്താന്‍ കഴിയാത്ത ഈ അജ്ഞാത രോഗത്തെക്കുറിച്ചറിയാം…

ഇന്ത്യയില്‍ ആദ്യമായി ഹവാന സിന്‍ഡ്രോം സ്ഥിരീകരിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ സിഐഎ ഉദ്യോഗസ്ഥന്‍ ഹവാന സിന്‍ഡ്രോമിന് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സിന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍. ഇന്ത്യയിലെ സന്ദര്‍ശനത്തിനിടെ, ഇദ്ദേഹത്തിന് വൈദ്യസഹായം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞമാസം നിരവധി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോമിന് സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്നാം സന്ദര്‍ശനം വൈകിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഈ മാസത്തിന്റെ തുടക്കത്തില്‍ ഡല്‍ഹി സന്ദര്‍ശനവേളയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോംബാധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ക്യൂബയിലാണ് ഈ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. നാഡീവ്യൂഹവുമായി ബന്ധപ്പെട്ട അജ്ഞാത രോഗമാണിത്. റഷ്യ, ചൈന, ഓസ്ട്രിയ അടക്കം വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ക്കും ചാരന്മാര്‍ക്കുമാണ് അന്ന് രോഗം ബാധിച്ചത്. ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍…

Read More

അല്ല പിന്നെ… എന്നോടാ കളി ! വീട്ടിലിരിക്കാന്‍ പറഞ്ഞതിന് കാര്‍ഡ്‌ബോര്‍ഡ് വീടുണ്ടാക്കി അതുമായി പുറത്തിറങ്ങി 83കാരി…

ഒരു കാര്‍ഡ്‌ബോര്‍ഡ് വീട് തെരുവുകളില്‍ കൂടി തേരാപാരാ നടക്കുന്നു, ബേക്കറികളിലും പലചരക്കുകടയിലുമെല്ലാം ഈ കാര്‍ഡ്‌ബോര്‍ഡ് വീട് കയറിയിറങ്ങുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ക്യൂബയിലാണ് ഈ കാഴ്ച. 82കാരിയായ ഫെറിഡ റോജാസ് എന്ന വൃദ്ധയാണ് വൈറസില്‍ നിന്ന് രക്ഷനേടാന്‍ സ്വയം കവചം തീര്‍ത്തിരിക്കുന്നത്. ശരീരം മുഴുവന്‍ മറയ്ക്കുന്ന കാര്‍ഡ്ബോര്‍ഡ് ബോക്സ് ധരിച്ചാണ് ഫെറിഡ പുറത്തിറങ്ങുന്നത്. സുരക്ഷാ സംവിധാനങ്ങളോ ഉപകരണങ്ങളോ രാജ്യത്ത് ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു ആശയത്തിലേക്കെത്തിയത്. വിവാഹമോചിതയായ ഫെറിഡയുടെ മക്കള്‍ അമേരിക്കയിലാണ് താമസിക്കുന്നത്. മറ്റാരും സഹായമില്ലാത്തതിനാല്‍ സുരക്ഷ ഉറപ്പുവരുത്തി സ്വയം കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ താന്‍ വഴി കണ്ടെത്തുകയായിരുന്നെന്ന് ഫെറിഡ പറയുന്നു. നടന്നുപോകുമ്പോള്‍ അടുത്തുള്ള ആരെങ്കിലും ചുമയ്ക്കുകയാണെങ്കില്‍ ഭയം തോന്നിയിരുന്നെന്നും അങ്ങനെയാണ് ഇത്തരത്തിലൊരു ആശയത്തിലേക്കെത്തിയതെന്നും അവര്‍ പറഞ്ഞു. ഫാര്‍മസിയില്‍ നിന്ന് കാര്‍ഡ് ബോര്‍ഡ് ബോക്സ് സംഘടിപ്പിച്ച് കണ്ണും കൈയും അടക്കമുള്ള ഭാഗങ്ങള്‍ തുളച്ചാണ് ഫെറിഡ ഇത് രൂപകല്‍പന ചെയ്തത്. ഏറ്റവും മുകളിലായി…

Read More