അ​ർ​ണാ​ബി​ന് പി​ന്നാ​ലെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട മു​റ​സു ചു​ഴ​ലി​ക്കാ​റ്റ് തെ​ക്ക​ൻ ആ​ന്ധ്ര​യി​ൽ ക​ര​തൊ​ടും; വ​ട​ക്ക​ൻ ത​മി​ഴ്നാ​ട്ടി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

ചെ​ന്നൈ: അ​ർ​ണാ​ബ് ചു​ഴ​ലി​ക്കാ​റ്റി​നു പി​ന്നാ​ലെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ മു​റ​സു ചു​ഴ​ലി​ക്കാ​റ്റ് രൂ​പ​പ്പെ​ട്ടു. തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി തെ​ക്ക​ൻ ആ​ന്ധ്ര​യി​ൽ ക​ര​തൊ​ടും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്ക​ൻ ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ചെ​ന്നൈ​യി​ലും തി​രു​വ​ള്ളൂ​രി​ലും ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ടും സ്‌​കൂ​ളു​ക​ൾ​ക്ക് അ​വ​ധി​യും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടു​മു​ണ്ട്. ബു​ധ​നാ​ഴ്ച രാ​വി​ലെ വ​രെ ത​മി​ഴ്നാ​ട് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ക​ട​ലി​ൽ പോ​യ​വ​ർ ഉ​ട​ൻ തി​രി​ച്ചെ​ത്ത​ണ​മെ​ന്നാ​ണ് അ​റി​യി​പ്പ്. ബീ​ച്ചു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​റി​യി​പ്പു​ണ്ട്. മ​ണി​ക്കൂ​റി​ൽ 100 മു​ത​ൽ 110 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല​പ്പോ​ൾ 120 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലു​മു​ള്ള ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. ആ​ന്ധ്രാ​പ്ര​ദേ​ശ് ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യെ വി​ന്യ​സി​ക്കു​ക​യും അ​പ​ക​ട സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച​യാ​ണ് മു​റ​സു ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട​ത്. ര​ണ്ടി​ന് പു​ല​ർ​ച്ചെ​യോ​ടെ ഇ​ത് ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി ആ​ന്ധ്രാ​പ്ര​ദേ​ശ്…

Read More