ചെന്നൈ: അർണാബ് ചുഴലിക്കാറ്റിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ മുറസു ചുഴലിക്കാറ്റ് രൂപപ്പെട്ടു. തീവ്ര ചുഴലിക്കാറ്റായി തെക്കൻ ആന്ധ്രയിൽ കരതൊടും. ഇതിന്റെ ഭാഗമായി വടക്കൻ തമിഴ്നാട്ടിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിലും തിരുവള്ളൂരിലും ഇന്ന് ഓറഞ്ച് അലർട്ടും സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്. നാല് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ബുധനാഴ്ച രാവിലെ വരെ തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കടലിൽ പോയവർ ഉടൻ തിരിച്ചെത്തണമെന്നാണ് അറിയിപ്പ്. ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചിലപ്പോൾ 120 കിലോമീറ്റർ വരെ വേഗതയിലുമുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ് ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ചയാണ് മുറസു ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടത്. രണ്ടിന് പുലർച്ചെയോടെ ഇത് ശക്തമായ ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ്…
Read More