രോ​ഗി​യാ​യ അ​മ്മ​യെ ആ​ക്ര​മി​ച്ച​തി​നെ ചോദ്യംചെയ്തുള്ള മ​ർ​ദ​ന​ത്തെതുടർന്നു മരണം; മണിമലയിൽ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ അ​ട​ക്കം ആ​റ് പേ​ർ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: മ​ണി​മ​ല കു​റി​ക്കാ​ട്ടൂ​രി​ലെ യു​വാ​വി​ന്‍റ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ അ​ട​ക്കം ആ​റ് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.മ​ണി​മ​ല പ​ഞ്ചാ​യ​ത്ത്‌ അം​ഗം ജോ​ജി ജോ​ൺ, നി​ഖി​ൽ അ​യ്യ​പ്പ​ൻ, ഷൈ​ബി​ൽ സാം, ​അ​മ​ൽ രാ​ജ്, ജോ​ബി​ൻ രാ​ജ​ൻ, കി​ര​ൺ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​മ്പാ​ട്ടു​പാ​ടി വൈ​ക്കു​ന്നേ​ൽ ഷി​ബു ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്കേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണം എ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്‌. ബു​ധ​നാ​ഴ്ച​യാ​ണ് ഷി​ബു​വി​നെ റ​ബ​ർ തോ​ട്ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ചൊ​വ്വാ​ഴ്ച പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘം ഷി​ബു​വി​നെ​യും സു​ഹൃ​ത്തി​നെ​യും മ​ർ​ദി​ച്ചു. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ജോ​ജി​യു​ടെ രോ​ഗി​യാ​യ അ​മ്മ​യെ മ​രി​ച്ച ഷി​ബു​വും സു​ഹൃ​ത്തും ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​തി​നാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More