ട്രെ​യി​നി​ലെ ബെ​ഡ്ഷീ​റ്റ് പെ​ട്ടി​യി​ലാ​ക്കി ത​ട്ടി​പ്പ്! പി​ടി​കൂ​ടി​യ​പ്പോ​ൾ ടി​ടി​ഇ അ​ധി​ക പ​ണം വാ​ങ്ങി​യ​താ​യി ന്യാ​യീ​ക​ര​ണം: ദ​മ്പ​തി​ക​ളു​ടെ വീ​ഡി​യോ വൈ​റ​ൽ

ട്രെ​യി​നി​ൽ നി​ന്ന് ന​ൽ​കി​യ ബെ​ഡ്ഷീ​റ്റ് മോ​ഷ്ടി​ച്ച് സ്യൂ​ട്ട്കേ​സി​ലാ​ക്കി മ​ട​ങ്ങാ​ൻ ശ്ര​മി​ച്ച ദ​മ്പ​തി​ക​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പി​ടി​യി​ലാ​യി. സം​ഭ​വ​ത്തി​ൽ യാ​തൊ​രു പ​ശ്ചാ​ത്താ​പ​വു​മി​ല്ലാ​തെ, ത​ങ്ങ​ളെ പി​ടി​കൂ​ടി​യ​യാ​ളോ​ട് ദ​മ്പ​തി​ക​ൾ ത​ർ​ക്കി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ൻ ത​ങ്ങ​ളി​ൽ നി​ന്ന് അ​ധി​ക പ​ണം ഈ​ടാ​ക്കി​യ​തി​നാ​ലാ​ണ് റെ​യി​ൽ​വേ​യു​ടെ ബെ​ഡ്ഷീ​റ്റു​ക​ൾ എ​ടു​ത്ത​തെ​ന്നാ​ണ് യു​വ​തി​യു​ടെ ഞെ​ട്ടി​ക്കു​ന്ന ന്യാ​യീ​ക​ര​ണം!
റെ​യി​ൽ​വേ പ്ലാ​റ്റ്‌​ഫോ​മി​ൽ വെ​ച്ച് സ്യൂ​ട്ട്കേ​സ് തു​റ​ന്ന് പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലു​ള്ള ബെ​ഡ്ഷീ​റ്റു​ക​ൾ ഭ​ർ​ത്താ​വ് പു​റ​ത്തെ​ടു​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

ക​യ്യി​ൽ കു​ട്ടി​യു​മാ​യി നി​ൽ​ക്കു​ന്ന യു​വ​തി ത​ങ്ങ​ളെ ചോ​ദ്യം ചെ​യ്ത​യാ​ളോ​ട് അ​ഹ​ങ്കാ​ര​ത്തോ​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.”​ഞ​ങ്ങ​ൾ എ​ന്തി​നാ​ണ് ഇ​ത് ചെ​യ്ത​തെ​ന്ന് നി​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ല്ലോ, ടി​സി ഞ​ങ്ങ​ളു​ടെ അ​ടു​ത്ത് നി​ന്ന് അ​ധി​ക പ​ണം വാ​ങ്ങി” എ​ന്ന് യു​വ​തി രോ​ഷ​ത്തോ​ടെ പ​റ​യു​ന്നു. തെ​റ്റ് ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ “ഇ​ത് ഞ​ങ്ങ​ൾ തി​രി​കെ ത​രു​ന്നു​ണ്ട​ല്ലോ” എ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ മ​റു​പ​ടി.

സം​ഭ​വ സ​മ​യം ഭ​ർ​ത്താ​വ് ഇ​തെ​ല്ലാം ക​ണ്ട് ചി​രി​ക്കു​ക​യും വീ​ഡി​യോ പ​ക​ർ​ത്തി​യ​യാ​ളോ​ട് ക്യാ​മ​റ ഓ​ഫാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. “ഇ​നി മേ​ലാ​ൽ ഇ​ത് ആ​വ​ർ​ത്തി​ക്ക​രു​ത്” എ​ന്ന മു​ന്ന​റി​യി​പ്പോ​ടെ​യാ​ണ് ഇ​വ​രെ യാ​ത്ര​യാ​ക്കി​യ​ത്.

മോ​ഷ​ണം കൈ​യോ​ടെ പി​ടി​കൂ​ടി​യി​ട്ടും യാ​തൊ​രു നാ​ണ​മോ കു​റ്റ​ബോ​ധ​മോ ഇ​ല്ലാ​തെ സം​സാ​രി​ച്ച ദ​മ്പ​തി​മാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന ആ​വ​ശ്യം.

 

 

Related posts

Leave a Comment