വി​മാ​ന​ത്തി​ൽ പേ​ടി​പ്പ​ട​ർ​ത്തി​യ ‘ഹൊ​റ​ർ സീ​ൻ’! ഞെ​ട്ടി​യ​ല​റി യാ​ത്ര​ക്കാ​ര​ൻ; പേ​ടി​ച്ച​ര​ണ്ട് കു​ഞ്ഞ് ക​ര​ഞ്ഞു; വീ​ഡി​യോ വൈ​റ​ൽ

രാ​ത്രി വൈ​കി​യു​ള്ള വി​മാ​ന​യാ​ത്ര​യ്ക്കി​ടെ ഹൊ​റ​ർ ചി​ത്രം ക​ണ്ട യാ​ത്ര​ക്കാ​ര​ൻ പേ​ടി​ച്ച​ല​റി​യ​ത് സ​ഹ​യാ​ത്രി​ക​രെ ഞെ​ട്ടി​ച്ചു. ആ​കാ​ശ​യാ​ത്ര​യ്ക്കി​ടെ സി​നി​മ​യി​ലെ ഏ​റ്റ​വും ഭ​യാ​ന​ക​മാ​യ രം​ഗം ക​ണ്ട് ഇ​യാ​ൾ ഉ​റ​ക്കെ​യ​ല​റി​യ​തോ​ടെ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന കു​ഞ്ഞ് പേ​ടി​ച്ച​ര​ണ്ട് ഉ​ണ​ർ​ന്നു.

‘ഒ​ബ്‌​സെ​ഷ​ൻ’ എ​ന്ന അ​മേ​രി​ക്ക​ൻ സൂ​പ്പ​ർ​നാ​ച്ചു​റ​ൽ ഹൊ​റ​ർ ചി​ത്രം ആ​ദ്യ​മാ​യി കാ​ണു​ക​യാ​യി​രു​ന്നു യു​വാ​വ്. തൊ​ട്ട​ടു​ത്ത സീ​റ്റി​ലി​രു​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് ഈ ​ര​സ​ക​ര​വും ഞെ​ട്ടി​ക്കു​ന്ന​തു​മാ​യ രം​ഗ​ങ്ങ​ൾ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്.

കാ​റി​ന്‍റെ ജ​ന​ൽ​ച്ചി​ല്ല് വ​ലി​യൊ​രു ക​ല്ലു​കൊ​ണ്ട് ത​ക​ർ​ത്ത് നാ​യി​ക ആ​ക്ര​മ​ണം ന​ട​ത്തു​ന്ന സി​നി​മ​യി​ലെ ഏ​റ്റ​വും ക്രൂ​ര​മാ​യ രം​ഗം ക​ണ്ടാ​ണ് യു​വാ​വ് പേ​ടി​ച്ച​ര​ണ്ട​ത്. ഞെ​ട്ടി​ത്തെ​റി​ച്ച് സീ​റ്റി​ൽ നി​ന്ന് ചാ​ടി​യ ഇ​യാ​ൾ ഉ​റ​ക്കെ നി​ല​വി​ളി​ക്കു​ക​യാ​യി​രു​ന്നു.

ക​റി ബാ​ർ​ക്ക​ർ സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്ര​ത്തി​ലെ ഈ ​രം​ഗം ക​ടു​ത്ത അ​ക്ര​മം നി​റ​ഞ്ഞ​താ​യ​തി​നാ​ൽ മേ​യി​ൽ ഇ​ന്ത്യ​യി​ൽ റി​ലീ​സ് ചെ​യ്ത പ​തി​പ്പി​ൽ നി​ന്നും സെ​ൻ​സ​ർ ചെ​യ്ത് മാ​റ്റി​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ വ​ലി​യ രീ​തി​യി​ലാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

 

 

 

Related posts

Leave a Comment