കരുവാരകുണ്ട് (മലപ്പുറം): കരുവാരകുണ്ട് തിരുക്കുടുംബ ഫൊറോന പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ അനാദരവോടെ പള്ളിക്കകത്ത് പ്രവേശിച്ച മുസ്ലിം യുവാവ് പ്രാര്‍ഥന തടസപ്പെടുത്താന്‍ ശ്രമിച്ചത് വിശ്വാസികളില്‍ ആശങ്ക പരത്തി. ഞായറാഴ്ച രാവിലെ ഏഴര മണിയോടു കൂടിയാണ് സംഭവത്തിന് തുടക്കം. ഫൊറോന വികാരി ഫാ. ഫ്രാന്‍സിസ് വെള്ളംമാക്കലിന്റെ കാര്‍മികത്വത്തിലായിരുന്നു വിശുദ്ധ കുര്‍ബാന. ദിവ്യബലി അര്‍പ്പിക്കുന്ന വൈദികന് അള്‍ത്താരയില്‍നിന്ന് പുറത്തുവരണമെന്നും സംസാരിക്കാനുണ്ടെന്നുമായിരുന്നു യാവാവിന്റെ ആവശ്യം. പള്ളിക്കുള്ളില്‍ ശബ്ദമുണ്ടാക്കിയ ഇയാളെ വിശ്വാസികള്‍ ചേര്‍ന്ന് അനുനയത്തില്‍ പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.തുടര്‍ന്ന് ഇയാളെ പള്ളിയില്‍നിന്ന് പുറത്തിറക്കി കരുവാരകുണ്ട് പൊലിസിന് കൈമാറുകയായിരുന്നു. മാനസികനില തെറ്റിയ ആളാണെന്നാണ് മനസിലായത്. ഇയാളിപ്പോൾ മാനസികരോഗാശുപത്രിയിലാണുള്ളത്. പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല.സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത സമിതി ആവശ്യപ്പെട്ടു. രൂപതയുടെ കീഴിലുള്ള രണ്ട് പള്ളികളിൽ സമാന സംഭവങ്ങൾ ഉണ്ടായത് കത്തോലിക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി. ബംഗാളില്‍ ക്രൈസ്തവ ആരാധനാലയത്തിനു നേരേ ആക്രമണം നദിയ:…
Read More