എന്തിന് സ്‌കൂളില്‍ പോയി സമയം പാഴാക്കണം ! ഞങ്ങള്‍ ഇവിടം വരെ എത്തിയത് ഇതൊന്നുമില്ലാതെയാണ്; താലിബാന്‍ വിദ്യാഭ്യാസമന്ത്രിയുടെ വാക്കുകള്‍ കേട്ട് വാപൊളിച്ച് ലോകം…

അഫ്ഗാനില്‍ താലിബാന്റെ ഭീകരവാദി ഭരണകൂടം അധികാരമേറ്റതോടെ രാജ്യത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനി ദൈവം മാത്രമേ ഉള്ളൂ എന്ന അവസ്ഥയാണ്. പുതിയ സര്‍ക്കാരിനെ മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദ് നയിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതിനിടെ, ഉന്നത വിദ്യാഭ്യാസത്തെപ്പറ്റി വിലകുറച്ചു സംസാരിക്കുന്ന വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മൗലവി നൂറുല്ല മുനീറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ‘പിഎച്ച്ഡിയോ മാസ്റ്റേഴ്‌സ് ബിരുദമോ ഇന്നു മൂല്യമുള്ളതല്ല. നിങ്ങള്‍ നോക്കൂ, മുല്ലാമാരും താലിബാന്‍കാരും ഇവിടെ അധികാരത്തിലെത്തിയിരിക്കുന്നു. അവര്‍ക്കാര്‍ക്കും പിഎച്ച്ഡിയോ ബിരുദാനന്തര ബിരുദമോ എന്തിനു പലര്‍ക്കും ഹൈസ്‌കൂള്‍ പഠനം പോലുമില്ല. പക്ഷേ എല്ലാവരും മഹാന്മാരാണ്.’ ഷെയ്ഖ് മൗലവി നൂറുല്ല മുനീറിന്റേതായി പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നു. ഈ വീഡിയോ വന്‍വിമര്‍ശനത്തിനാണ് വഴിവെച്ചിരിക്കുന്നത്. അതേസമയം, ഭാവിയില്‍ അഫ്ഗാന്റെ ഭരണപരമായ കാര്യങ്ങളും ജീവിതക്രമവും എല്ലാം ശരിയത്ത് നിയമപ്രകാരം ആയിരിക്കുമെന്നു പുതിയ പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദ് പ്രസ്താവനയില്‍ അറിയിച്ചു.…

Read More