ഗര്‍ഭിണിയെ പരിശോധിച്ച ഡോക്ടര്‍ കണ്ടത് കരളില്‍ വളരുന്ന കുട്ടിയെ ! ഇതുവരെ കേട്ടുകേഴ്‌വിയില്ലാത്ത സംഭവം ഇങ്ങനെ…

ഇരട്ട ഗര്‍ഭപാത്രമുള്ള സ്്ത്രീകളുടെ വാര്‍ത്തകള്‍ പലപ്പോഴും മാധ്യമങ്ങളില്‍ വന്നിട്ടുണ്ടെങ്കിലും ഇതുവരെ കേട്ടുകേഴ്‌വിയില്ലാത്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു സ്ത്രീയുടെ കരളിനുള്ളില്‍ ഭ്രൂണം വളരുന്നുവെന്നതാണ് പുതിയ വാര്‍ത്ത. കാനഡയിലാണ് അത്യപൂര്‍വവും അസാധാരണവുമായ ഗര്‍ഭാവസ്ഥ കണ്ടെത്തിയത്. ഈ സ്ത്രീയെ പരിശോധിച്ച ഡോക്ടര്‍ തന്നെയാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ച് പുറത്തുവിട്ടത്. കാനഡയിലെ മാനിറ്റോബയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പീഡിയാട്രീഷ്യന്‍ ഡോ. മൈക്കല്‍ നര്‍വിയാണ് മെഡിക്കല്‍ കേസ് വെളിപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവെച്ചത്. അവസാന ആര്‍ത്തവത്തിന് 49 ദിവസത്തിന് ശേഷമാണ് 33കാരിക്ക് നിലയ്ക്കാത്ത രക്തസ്രാവം ഉണ്ടാകുന്നത്. ഇത് 14 ദിവസം നീണ്ടുനിന്നതോടെയാണ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ സ്ത്രീയുടെ കരളില്‍ ഭ്രൂണം വളരുന്നതായി കണ്ടെത്തി. ഡോക്ടര്‍ പറഞ്ഞത് ഇങ്ങനെയെന്ന് ‘ദ സണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്നെ സംബന്ധിച്ച് ഇത് ആദ്യ അനുഭവമാണെന്നും ശസ്ത്രക്രിയയിലൂടെ ഭ്രൂണം നീക്കി യുവതിയുടെ ജീവന്‍ രക്ഷിച്ചെന്നും…

Read More