സമീറിനെ ചതിച്ചത് ഫേസ്ബുക്ക് ! രണ്ടു ഭാര്യമാരും തമ്മില്‍ ഫേസ്ബുക്കിലൂടെ കണ്ടുമുട്ടിയപ്പോള്‍ പൊളിഞ്ഞത് വലിയ നുണക്കഥ…

  ലഖ്നൗ: ഫേസ്ബുക്ക് പലരുടെയും ജീവിതം തകര്‍ക്കാറുണ്ട്. ലഖ്‌നൗ സ്വദേശി സമീര്‍ അവരില്‍ ഒരാളാണ്. തന്റെ ഭര്‍ത്താവ് ഒമ്പത് തവണ വിവാഹം കഴിച്ചെന്ന് പറഞ്ഞ് ഭാര്യ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ബിസിനസുകാരനായ സമീറിന്റെ ജീവിതം കട്ടപ്പുകയായത്. അഫ്ഷയെന്ന യുവതിയാണ് താന്‍ സമീറിന്റെ ഏഴാമത്തെ ഭാര്യയാണെന്നു പറഞ്ഞ് പരാതി നല്‍കിയത്. സമീറിന്റെ ചുറ്റിക്കളികളെക്കുറിച്ച് അഫ്ഷ പറയുന്നതിങ്ങനെ…നേഹ എന്ന ഒരു സ്ത്രീ ഭരത്താവിന്റെ മൊബൈലിലേക്ക് സ്ഥിരമായി വിളിക്കാറുണ്ട്. സമീറിന്റെ ഫോണില്‍ ഒന്നു തൊടാന്‍ പോലും സമ്മതിക്കാറുണ്ടായിരുന്നില്ല. ഒരു തവണ അഫ്ഷ സമീറിനെ കബളിപ്പിച്ച് ആ സ്ത്രീയുടെ നമ്പര്‍ തരപ്പെടുത്തി ഫോണില്‍ ബന്ധപ്പെട്ടു. ആ സമയത്ത് സമീറിന്റെ ബന്ധുവിന്റെ ഭാര്യയാണെന്നാണ് അവര്‍ പറഞ്ഞതെന്ന് അഫ്ഷ പറഞ്ഞു. വിവിധ അക്കൗണ്ടുകളിലേക്ക് ഭര്ത്താവ് പണമയച്ചതും, ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ബിസിനസ് ടൂറുകളും അഫ്ഷയില്‍ കൂടുതല്‍ സംശയമണ്ടാക്കി. തന്റെ പണവും കാറുമെല്ലാം സമീര്‍ ഉപയോഗിക്കാറുണ്ടെന്നും അവര്‍…

Read More

ഒരു അഭിനേതാവിന്റെ ചുമതല പ്രേക്ഷകരെ സന്തോഷിപ്പിക്കുക എന്നതാണ്; അത് മറക്കുന്നവരെ ഓര്‍മിപ്പിക്കാന്‍ വേണ്ടി പ്രേക്ഷകര്‍ തിരഞ്ഞടുക്കുന്ന വഴി ചിലപ്പോള്‍ ഭീകരമാവും;പുതിയ പ്രസ്താവനയുമായി പ്രതാപ് പോത്തന്‍ രംഗത്ത്.

നടി പാര്‍വതി ഉയര്‍ത്തി വിട്ട കസബ വിവാദം സിനിമാ ആരാധകര്‍ ഏറ്റു പിടിച്ചതോടെ സോഷ്യല്‍ മീഡിയ യുദ്ധക്കളമായിരുന്നു. പിന്നാലെ സംവിധായകരും നടന്മാരുമെല്ലാം ഇത് ഏറ്റു പിടിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ തുടര്‍ച്ചയായി പ്രസ്താവനകളിറക്കിയ ആളാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കക്ഷി പോസ്റ്റിടുകയും ചെയ്തു. പ്രേക്ഷകര്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടെയാണ് പ്രതാപ് പോത്തന്‍ പുതിയ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഒരു അഭിനേതാവിന്റെ ചുമതല പ്രേക്ഷകരെ സന്തോഷിപ്പിക്കുക എന്നതാണെന്നും അത് മറക്കുന്നവരെ ഓര്‍മിപ്പിക്കാന്‍ പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന വഴി ചിലപ്പോള്‍ ഭീകരമാവുമെന്നുമാണ് പ്രതാപ് പോത്തന്റെ പുതിയ പോസ്റ്റില്‍ പറയുന്നത്. പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്…

Read More

ദിലീപിനെതിരായുള്ള കേസ് നിലനില്‍ക്കണമെങ്കില്‍ ഡിങ്കഭഗവാന്‍ വിചാരിക്കണം; സജീവന്‍ അന്തിക്കാടിന്റെ വാക്കുകള്‍ വൈറലാവുന്നു

ദിലീപിനെതിരേ നില നില്‍ക്കുന്ന കേസ് തള്ളിപ്പോകുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. പോലീസ് നിരത്തിയ തെളിവുകള്‍ ദുര്‍ബലമാണെന്ന ആശങ്ക പങ്കുവച്ച് സംവിധായകന്‍ സജീവന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ വാദങ്ങള്‍ ദുര്‍ബലമാണെന്നും ഗൂഢാലോചന കേസ് കോടതിയില്‍ നില്‍ക്കണമെങ്കില്‍ സാക്ഷാല്‍ ഡിങ്കന്‍ തന്നെ വിചാരിക്കണമെന്നും തമാശരൂപേണ അദ്ദേഹം വിശദമാക്കുന്നു… സജീവന്‍ അന്തിക്കാടിന്റെ കുറിപ്പ് വായിക്കാം

Read More