കോട്ടയം: എക്കാലത്തും വിവാദങ്ങളുടെ തോഴനായിരുന്നു മുന്‍ ഡിജിപി ടോമിന് ജെ. തച്ചങ്കരി. ഇലക്ട്രോണിക്സ് കട മുതല്‍ വ്യാജ സിഡി റെയ്ഡും ഭൂമി ഇടപാടും രഹസ്യവിദേശയാത്രകളും ഉള്‍പ്പടെയുള്ള വിവാദങ്ങൾ. കേസുകളും പരാതികളും ഉയര്‍ന്നെങ്കിലും അതില്‍നിന്നെല്ലാം തന്ത്രവും കുബുദ്ധിയും ഉപയോഗിച്ച് രക്ഷപ്പെട്ടിരുന്ന തച്ചങ്കരിക്ക് ഒടുവില്‍ ജയിൽവാസം. ഇത്രയേറേ വിവാദങ്ങളില്‍പ്പെട്ട മറ്റൊരു ഐഎഎസുകാരന് ഉണ്ടാകില്ല. സര്‍വീസിലിരുന്ന മൂന്നര പതിറ്റാണ്ടോളം കാലം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന തച്ചങ്കരി, ഒടുവില്‍ അഴിമതിക്കേസിലാണ് നാലു വര്‍ഷത്തെ കഠിനതടവിനും പിഴശിക്ഷയ്ക്കും വിധിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയിരിക്കുന്നത്. ഒരു കാലത്ത് ജയില്‍ മേധാവി പദവിയിലിരുന്ന അതേ ആള് തന്നെ, ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്ന സംഭവത്തിനും കേരളം സാക്ഷിയായിരിക്കുകയാണ് കേരളത്തില്‍ ശിക്ഷിക്കപ്പെട്ട് ജയിലാവുന്ന മൂന്നാമത്തെ ഐപിഎസുകാരനാണ് ടോമിന് ജെ. തച്ചങ്കരി. വര്‍ഗീസ് കൊലപാതകവുമായി ബന്ധപ്പെട്ട് കെ. ലക്ഷ്മണയും കസ്റ്റഡി മര്‍ദനക്കേസില്‍ കെ.ജി. പ്രേം ശങ്കറുമാണ് ജയില്‍ശിക്ഷ അനുഭവിച്ച മറ്റുള്ളവര്‍.…
Read More