മണ്ടവെട്ടി സായ്പ്പിന്റെ പ്രേതം അലഞ്ഞു തിരിയുന്ന സ്ഥലം; ലോഡ്ജ് ഹെദര്‍ No. 928 SC അഥവാ മൂന്നാറിന്റെ ഡ്രാക്കുളാക്കോട്ട

ലോഡ്ജ് ഹെദര്‍ No. 928 SC നല്ല സ്റ്റൈലന്‍ പേര് അല്ലേ. പേര് കേട്ടിട്ട് ഇംഗ്ലണ്ടിലെ ഏതെങ്കിലും വീടാണോയെന്ന് കരുതിയാല്‍ തെറ്റി. മൂന്നാറില്‍ കാടിനു നടുവില്‍ ഒറ്റപ്പെട്ട സ്ഥലത്തിരിക്കുന്ന ഒരു വീടാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഇവിടെയൊന്നു താമസിച്ചാല്‍ കൊള്ളാം എന്നു തോന്നിയാല്‍ തെറ്റു പറയാനാവില്ല. എന്നാല്‍ ഈ വീടിന്  ‘മണ്ടവെട്ടിക്കോവില്‍’ എന്നൊരു പേരു കൂടിയുണ്ട്. മണ്ടവെട്ടിക്കോവില്‍ എന്നു പറഞ്ഞാല്‍ തലവെട്ടുന്ന ആരാധനാലയം എന്നര്‍ഥം. ഇത് കേള്‍ക്കുമ്പോള്‍ ഏതു ധൈര്യശാലിയും ഈ വീട്ടില്‍ താമസിക്കുന്നതിനെക്കുറിച്ച് രണ്ടാമതൊന്നാലോചിക്കും. പഴയമൂന്നാറില്‍നിന്നു ചൊക്കനാടിലേക്കുള്ള വഴിയിലാണ് ഈ പഴഞ്ചന്‍ കെട്ടിടം.ലോഡ്ജ് ഹെദറിനെക്കുറിച്ചു പറഞ്ഞുകേള്‍ക്കുന്ന കഥകള്‍ ഏറെയാണ്. കറുത്ത കോട്ടിട്ട സായിപ്പിന്റെ പ്രേതങ്ങള്‍ അലഞ്ഞുതിരിയുന്ന സ്ഥലമാണ്, സാത്താന്‍സേവക്കാരുടെ ആസ്ഥാനമാണ് എന്നൊക്കെയാണു തമിഴ് കലര്‍ന്ന മലയാളത്തില്‍ നാട്ടില്‍ പ്രചരിക്കുന്ന കഥകള്‍. മൂന്നാര്‍(666) എന്ന് അക്കത്തിലെഴുതിയതിനെ ലഘുവായി വ്യാഖ്യാനിച്ചാല്‍ മൂന്ന് ആറുകളാണ് ലഭിക്കുക.666 എന്നാല്‍ സാത്താന്‍സേവക്കാരുടെ ഇഷ്ടനമ്പറാണ്. തേയിലത്തോട്ടങ്ങളില്‍…

Read More