സു​ഹൃ​ത്ത് അ​റി​യാ​തെ താ​ഴെ വീ​ണ എ​ടി​എം കാ​ര്‍​ഡെ​ടു​ത്ത് പ​ണം പി​ന്‍​വ​ലി​ച്ചു ! പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് യു​വാ​വ് കു​ടു​ങ്ങി…

കൊ​ല്ലം ക​ട​യ്ക്ക​ലി​ല്‍ സു​ഹൃ​ത്തി​ന്റെ എ​ടി​എം കാ​ര്‍​ഡ് ത​ട്ടി​യെ​ടു​ത്ത് പ​ണം പി​ന്‍​വ​ലി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ട​യ്ക്ക​ലി​ല്‍ സു​ഹൃ​ത്തി​ന്റെ എ​ടി​എം കാ​ര്‍​ഡ് ത​ട്ടി​യെ​ടു​ത്ത് പ​ണം പി​ന്‍​വ​ലി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​പ്പു​റം സ്വ​ദേ​ശി​യാ​യ ദീ​പു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സു​ഹൃ​ത്താ​യ ഇ​ട​ത്ത​റ സ്വ​ദേ​ശി ബി​നു​വി​ന്റെ എ​ടി​എം കാ​ര്‍​ഡ് മോ​ഷ്ടി​ച്ചാ​ണ് ദീ​പു പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ബി​നു ത​ട്ടു​ക​ട​യി​ല്‍ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ട​യി​ല്‍ എ​ടി​എം കാ​ര്‍​ഡ് താ​ഴെ വീ​ണി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട ദീ​പു എ​ടി​എം കാ​ര്‍​ഡ് എ​ടു​ക്കു​ക​യും അ​തി​ല്‍ എ​ഴു​തി​യി​രു​ന്ന പി​ന്‍​ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് പ​ണം പി​ന്‍​വ​ലി​ക്കു​ക​യു​മാ​യി​രു​ന്നു. 10,000 രൂ​പ​യാ​ണ് കൈ​ക്ക​ലാ​ക്കി​യ​ത്. എ​ടി​എം കാ​ര്‍​ഡ് ന​ഷ്ട​പ്പെ​ട്ട വി​വ​രം ബി​നു ഏ​റെ വൈ​കി​യാ​ണ് അ​റി​ഞ്ഞ​ത്. അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 10,000 രൂ​പ പി​ന്‍​വ​ലി​ച്ച​താ​യും ക​ണ്ടു. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ദീ​പു​വി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ദീ​പു പ​ണം പി​ന്‍​വ​ലി​ച്ച​തി​ന് തെ​ളി​വാ​യി എ​ടി​എം കൗ​ണ്ട​റി​നു​ള​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.…

Read More

ന​വ​വ​ധു വി​വാ​ഹ​ത്തി​നു മു​മ്പ് ഗ​ര്‍​ഭി​ണി​യാ​യ സം​ഭ​വം ! ഭ​ര്‍​ത്താ​വി​ന്റെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍; വി​വാ​ഹ​ത്തി​ന് ഒ​രാ​ഴ്ച മു​മ്പു​വ​രെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു…

അ​മ്പ​ല​പ്പു​ഴ​യി​ല്‍ ന​വ​വ​ധു വി​വാ​ഹ​ത്തി​നു മു​മ്പു​ത​ന്നെ ഗ​ര്‍​ഭി​ണി​യാ​യ സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​ന്റെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍. ക​രൂ​ര്‍ മാ​ളി​യേ​ക്ക​ല്‍ സ്വ​ദേ​ശി നൈ​സാം (47) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹാ​ര്‍​ഡ്വെ​യ​ര്‍ വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തു​ന്ന നൈ​സാ​മി​ന്റെ ക​ട​യി​ല്‍ അ​ഞ്ച് വ​ര്‍​ഷ​ത്തോ​ളം യു​വ​തി ജോ​ലി ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ പ​തി​നെ​ട്ടി​ന് വി​വാ​ഹി​ത​യാ​യ യു​വ​തി വ​യ​റു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ തേ​ടി​യ​തോ​ടെ​യാ​ണ് ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. പ​രി​ശോ​ധ​ന​യി​ല്‍ യു​വ​തി വി​വാ​ഹ​ത്തി​ന് മു​മ്പേ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ഭ​ര്‍​തൃ വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഭ​ര്‍​ത്താ​വി​ന്റെ സു​ഹൃ​ത്തും വ്യാ​പാ​രി​യു​മാ​യ നൈ​സാം യു​വ​തി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ച് വ​ര്‍​ഷ​ത്തോ​ള​മാ​യി നൈ​സാം യു​വ​തി​യെ പീ​ഡി​പ്പി​ച്ച് വ​രി​ക​യാ​യി​രു​ന്നു. നൈ​സാം മു​ന്‍​കൈ എ​ടു​ത്താ​ണ് സു​ഹൃ​ത്താ​യ യു​വാ​വു​മാ​യി യു​വ​തി​യെ വി​വാ​ഹം ക​ഴി​പ്പി​ച്ച​ത്. വി​വാ​ഹം ന​ട​ക്കു​ന്ന​തി​ന് ഒ​രാ​ഴ്ച മു​ന്‍​പും ഇ​യാ​ള്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ചി​രു​ന്നു. വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍​വെ​ച്ചാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്നാ​ണ് വി​വ​രം. പ​തി​നാ​റ് വ​യ​സു​മു​ത​ല്‍…

Read More

ജോളിയുമായി സൗഹൃദം സ്ഥാപിക്കാനിടയായ സാഹചര്യം വെളിപ്പെടുത്തി ഉറ്റ സുഹൃത്തായ യുവതി ! കൊയിലാണ്ടി സ്വദേശിനി പറയുന്നതിങ്ങനെ…

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഉറ്റ സുഹൃത്തെന്ന രീതിയില്‍ വാര്‍ത്താ പ്രാധാന്യം നേടിയ യുവതിയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. ജോളിയുടെ സുഹൃത്തെന്ന നിലയില്‍ പോലീസ് യുവതിയെ അന്വേഷിക്കാന്‍ ആരംഭിച്ചതോടെ യുവതി പോലീസിന് മുന്നില്‍ കീഴടങ്ങി. ജോളിയെ എങ്ങനെയാണ് പരിചയപ്പെട്ടതെന്ന് യുവതി വെളിപ്പെടുത്തി. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന സമയമാണ് ജോളിയെ പരിചയപ്പെട്ടത്. ജോളി എന്‍ഐടി അധ്യാപികയാണെന്നായിരുന്നു പറഞ്ഞിരുന്നത്. താന്‍ ജോലി ചെയ്തിരുന്ന തയ്യല്‍ക്കടയില്‍ ജോളി നിത്യസന്ദര്‍ശകയായിരുന്നെന്ന് യുവതി പറഞ്ഞു. ജോളിയുടെ ഭര്‍ത്താവ് റോയി മരിച്ച സമയം ജോളിയുടെ വീട്ടില്‍ പോയിരുന്നെന്ന് ഇവര്‍ പോലീസിനോട് വ്യക്തമാക്കി ഇതിനിടെ തയ്യല്‍ക്കട പൂട്ടിപ്പോയെങ്കിലും സൗഹൃദം തുടരുകയായിരുന്നു. ഈ വര്‍ഷത്തെ എന്‍ഐടിയിലെ രാഗം ഫെസ്റ്റിന് എത്തിയപ്പോള്‍ അവിചാരിതമായാണ് ജോളിയെ കണ്ടതെന്നും യുവതി മൊഴികൊടുത്തു. എന്നാല്‍ അന്വേഷണസംഘം ഇക്കാര്യം മുഖവിലയ്ക്കെടുത്തിട്ടില്ല. ജോളിയുടെ ഫോണില്‍ നിന്ന് ഇവര്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് കണ്ടെത്തിയത്. ഇതോടെയാണ് യുവതി…

Read More