പത്തനംതിട്ടയുടെ കിഴക്കൻ വനമേഖലകളിൽ അപ്രതീക്ഷിത മഴയും ഉരുൾപ്പൊട്ടലും ! ലഘു മേഘവിസ്ഫോടനമെന്ന് സൂചന…

പ​ത്ത​നം​തി​ട്ട: നാ​ല്പ​തു​ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മ​ഴ​യു​ടെ പൊ​ടി​പൂ​രം. അ​പ്ര​തീ​ക്ഷി​മാ​യെ​ത്തി​യ മ​ഴ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട​പ്പോ​ള്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും. വെ​ള്ള​മൊ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ ചെ​റു​ഡാ​മു​ക​ളാ​യ മൂ​ഴി​യാ​റും മ​ണി​യാ​റും തു​റ​ന്നു. പ​മ്പ, ക​ക്കാ​ട്ടാ​റു​ക​ളി​ല്‍ ജ​ല​നി​ര​പ്പും വ​ര്‍​ധി​ച്ചു. ഗ​വി വ​ന​മേ​ഖ​ല​യി​ല്‍ ക​ന​ത്ത മ​ഴ​യേ തു​ട​ര്‍​ന്ന് ഉ​ള്‍​വ​ന​ത്തി​ലും മൂ​ഴി​യാ​റി​ല്‍ സാ​യി​പ്പി​ന്‍​കു​ഴി​യി​ലു​മാ​ണ് ചെ​റി​യ ഉ​രു​ള്‍​പ്പൊ​ട്ട​ലു​ക​ളു​ണ്ടാ​യ​ത്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ മ​ഴ​വെ​ള്ളം ഇ​ര​ച്ചെ​ത്തി​യ​തോ​ടെ മൂ​ഴി​യാ​ര്‍ ഡാം ​രാ​ത്രി​യി​ല്‍ ത​ന്നെ തു​റ​ന്നു. നേ​ര​ത്തെ ശ​ബ​രി​ഗി​രി​യി​ല്‍ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ച്ച് മൂ​ഴി​യാ​ര്‍ ഡാ​മി​ല്‍ വെ​ള്ളം നി​റ​ച്ചി​രു​ന്നു. ഇ​ന്നു ന​ട​ക്കു​ന്ന ആ​റ​ന്മു​ള ജ​ലോ​ത്സ​വ​ത്തി​നാ​യി വെ​ള്ളം തു​റ​ന്നു​വി​ടേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മൂ​ഴി​യാ​റി​ലേ​ക്ക് ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ത്തി​യ​ത്. മൂ​ഴി​യാ​റി​ല്‍ നി​ന്നു​ള്ള വെ​ള്ളം പു​റ​ത്തേ​ക്കു വി​ട്ട​തി​നു പി​ന്നാ​ലെ കാ​രി​ക്ക​യം, അ​ള്ളു​ങ്ക​ല്‍ പ​ദ്ധ​തി​ക​ളി​ലും വൈ​ദ്യു​തി ഉ​ത്പാ​ദ​നം കൂ​ട്ടി. മ​ണി​യാ​ര്‍ ഡാ​മി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ള്‍ 30 സെ​ന്‍റി മീ​റ്റ​ര്‍ വീ​തം പി​ന്നീ​ട് ഉ​യ​ര്‍​ത്തി. ആ​റ​ന്മു​ള വ​ള്ളം​ക​ളി​ക്കാ​യി മ​ണി​യാ​ര്‍ ബാ​രേ​ജി​ല്‍ വെ​ള്ളം സം​ഭ​രി​ച്ചു…

Read More

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനഃസൃഷ്ടിക്കാന്‍ തങ്ങളാല്‍ കഴിയുന്ന സഹായവുമായി ഗവിയിലെ ആദിവാസി സമൂഹം !

പ്രളയ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനഃസൃഷ്ടിക്കാന്‍ എല്ലാവരും കിണഞ്ഞു പരിശ്രമിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിനു സഹായമെത്തുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ പത്തനംതിട്ട ഗവിയിലെ ആദിവാസി സമൂഹം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവന ശ്രദ്ധേയമാവുകയാണ്. കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായാണ് ആദിവാസി കുടുംബങ്ങള്‍ സംഭാവന നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് ലേഖാ സുരേഷ് നേരിട്ടെത്തിയാണ് ആദിവാസി കുടുംബങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചത്. സീതത്തോട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡാണ് ഗവി. ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഇവിടേക്കുള്ള റോഡുകള്‍ കനത്തമഴയില്‍ ഒലിച്ചുപോയതിനാല്‍ വിനോദസഞ്ചാരം തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്.

Read More