കൊല്ലത്ത് വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു ! ചെറുമകന്‍ പിടിയില്‍…

കൊല്ലത്ത് വയോധികയെ ആക്രമിച്ച സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ചെറുമകന്‍ അറസ്റ്റില്‍. 23 കാരനായ അനിമോന്‍ ആണ് അറസ്റ്റിലായത്. കല്ലുവാതുക്കല്‍ സ്വദേശി 86 കാരിയായ ത്രേസ്യാമ്മ മേരിയുടെ മാലയാണ് അനിമോന്‍ കവര്‍ന്നത്. ത്രേസ്യാമ്മയുമായി പിടിവലിയുണ്ടാകുകയും അവരെ ഉപദ്രവിക്കുകയും ചെയ്താണ് ഇയാള്‍ മാല കവര്‍ന്നത്.മെയ് 27ന് ഉച്ചയോടെയാണ് സംഭവം. രണ്ട് പവന്റെ സ്വര്‍ണ്ണമാലയാണ് ത്രേസ്യാമ്മയില്‍ നിന്ന് അനിമോന്‍ തട്ടിപ്പറിച്ചെടുത്തത്. ആക്രമണത്തില്‍ പരിക്കേറ്റ വയോധികയെ കൊട്ടാരക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജോസഫ് ലിയോണ്‍, എസ്‌ഐ കെ എസ് ദീപു, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More