ഗുര്‍മീതിനെ സെല്ലിനു പുറത്തിറക്കുമ്പോള്‍ മറ്റു തടവുകാരെ അകത്തിട്ട് പൂട്ടും; പാലും ജ്യൂസും കുടിച്ച് ആളങ്ങ് കൊഴുത്തു; സഹതടവുകാരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍…

ബലാല്‍സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന് ജയിലില്‍ പ്രത്യേക പരിഗണനയെന്ന് വിവരം. ഗുര്‍മീതിനൊപ്പം ജയിലില്‍ കഴിഞ്ഞ രാഹുല്‍ ജെയ്ന്‍ ജാമ്യത്തില്‍ പുറത്തെത്തിയപ്പോഴാണ് ഗുര്‍മീതിന് ജയിലില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സുഖസൗകര്യങ്ങളെക്കുറിച്ച് പുറംലോകമറിഞ്ഞത്.ഗുര്‍മീതിനോട് ജയില്‍ അധികൃതര്‍ പെരുമാറുന്നത് മറ്റ് തടവുകാരോട് പെരുമാറുന്നതു പോലെയല്ലെന്നും പുറത്തു വന്ന തടവുകാരന്‍ വെളിപ്പെടുത്തുന്നു. ഗുര്‍മീത് ജയിലിലുണ്ടെങ്കിലും ആരും അദ്ദേഹത്തെ ഇന്നേവരെ കണ്ടിട്ടില്ലയെന്നതാണ് യാഥാര്‍ഥ്യം. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്നിടത്തേയ്ക്ക് മറ്റാര്‍ക്കും പ്രവേശനമില്ലയെന്നതാണ് കാരണം. ഗുര്‍മീതിനെ സെല്ലില്‍ നിന്നും പുറത്തിറക്കുന്ന സമയത്ത് മറ്റ് തടവുകാരെയെല്ലാം പൂട്ടിയിടും. പാലോ, ജ്യൂസോ ഒക്കെയാണ് അദ്ദേഹത്തിനു പതിവായി കുടിക്കാന്‍ കൊടുക്കാറ്. ഗുര്‍മീത് ജയിലില്‍ എത്തിയതോടെ സാധാരണ തടവുകാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. മുന്‍പ് ജയില്‍ വളപ്പിനുള്ളില്‍ സ്വതന്ത്രമായി നടക്കാമായിരുന്നു. നല്ല ഭക്ഷണവും ലഭിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇതുമാറി. വസ്ത്രങ്ങളും ചെരിപ്പും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും…

Read More

ഗുര്‍മീത് റാം റഹിം ഇനി വിയര്‍പ്പൊഴുക്കുക സഹതടവുകാര്‍ക്കും പോലീസുകാര്‍ക്കും വേണ്ടി; 20 രൂപ കൂലിയ്ക്ക് എട്ടു മണിക്കൂര്‍ ജോലി ചെയ്ത് ജയിലില്‍ പൊന്നുവിളയിക്കാന്‍ പഴയ ആള്‍ദൈവം

ചണ്ഡീഗഢ്: ബലാംല്‍സംഗക്കേസില്‍ അകത്തുപോയ ദേരാ സച്ച സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം ഇനി ജയിലില്‍ പൊന്നു വിളയിക്കും. ജയിലില്‍ കൃഷിപ്പണിയാണ് ആള്‍ദൈവത്തിന് ലഭിച്ചിരിക്കുന്നത്. ദിവസവും എട്ട് മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ 20 രൂപയാണ് ഗുര്‍മീതിന് കൂലിയായി ലഭിക്കുന്നത്. ഗുര്‍മീത് വളര്‍ത്തിയെടുക്കുന്ന പച്ചക്കറികളാവും ജയിലിലെ പൊലീസുകാരും സഹതടവുകാരും കഴിക്കുന്നത്. ഇതോടെ നടനും ഗായകനുമായ റോക്ക് സ്റ്റാര്‍ സ്വാമി കൃഷിക്കാരനായി മാറുകയാണ്. 700 ഏക്കറോളം വരുന്ന ദേരാ ആസ്ഥാനത്ത് എസി മുറിയില്‍ സുഖലോലുപനായി കഴിഞ്ഞ ഗുര്‍മീതിന് ഇനി നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. ഗുര്‍മീതിനെതിരെയുള്ള കൊലപാതക കേസ് കഴിഞ്ഞ ദിവസം പഞ്ച്കുല സിബിഐ കോടതി പരിഗണിച്ചിരുന്നു. സിര്‍സ സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍ രാം ചന്ദര്‍ ചാത്രപതി, ദേരയുടെ മുന്‍ മാനേജന്‍ രഞ്ജിത്ത് സിംഗ് എന്നിവരെ 2002ല്‍ കൊലപ്പെടുത്തിയ കേസാണ് പരിഗണിച്ചത്. ഇതിനിടെ ഗുര്‍മീത് തന്നെ ജയിലില്‍ വന്ന് കാണേണ്ട പത്ത്…

Read More

ഗുര്‍മീതിന്റെ രോഗം കണ്ടെത്തി; ‘സാറ്റിറിയാസിസ്’ രോഗത്തിന് ജയിലില്‍ ചികിത്സ ബുദ്ധിമുട്ട്; ഓസ്‌ട്രേലിയന്‍ സെക്‌സ് ടോണിക്കുകളുടെ പാര്‍ശ്വഫലമെന്ന് ഡോക്ടര്‍മാര്‍

ചണ്ഡീഗഢ്: ബലാല്‍സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹിമിന് ‘ സറ്റിറിയാസിസ്'( അമിത ലൈംഗികാസക്തി) രോഗമെന്ന് ഡോക്ടര്‍മാര്‍. ജയിലില്‍ ചെന്ന അന്നു മുതല്‍ ഗുര്‍മീത് അസ്വസ്ഥനാകാന്‍ കാരണവും ഇതുതന്നെയാണെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഈ രോഗത്തിന് രണ്ട് തരത്തിലുള്ള ചികിത്സയാണുള്ളത്. അതില്‍ ഒരു ചികിത്സാരീതി ഒരിക്കിലും ഗുര്‍മീതിന് ജയിലില്‍ കിട്ടില്ലെന്ന് ഉറപ്പാണ്. ഗുര്‍മീത് റാം റഹീം സിങിന് അമിത ലൈംഗികാസക്തിയാണ് എന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് തന്നെയാണ് ഇപ്പോഴും നേരിടുന്ന പ്രശ്‌നം. ജയിലില്‍ എത്തിയിട്ടും ഗുര്‍മീതിന്റെ ആസക്തികള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ലയെന്നും അതിന്റെ ഫലമായാണ് ഇപ്പോഴത്തെ പ്രശ്്‌നങ്ങള്‍ എന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അതിന് അടിയന്തരമായി ചികിത്സ നല്‍കിയില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകും എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അമിത ലൈംഗികാസക്തി തീര്‍ക്കാനുള്ള വഴികള്‍ എന്തായാലും ഗുര്‍മീതിന് ജയിലില്‍ അനുവദിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് മരുന്നുകൊണ്ട്…

Read More

അഴിക്കുള്ളിലായെങ്കിലും ആള്‍ദൈവം ശക്തന്‍ തന്നെ; ഗുര്‍മീതിനു ശിക്ഷവിധിച്ച ജഡ്ജിയെയും കുടുംബത്തെയും വധിക്കുമെന്ന് അനുയായികള്‍; ജഗ്ദീപ് സിംഗിന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കാന്‍ തീരുമാനം

ചണ്ഡിഗഡ്: ബലാല്‍സംഗക്കേസില്‍ അകത്തുപോയ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന് 20 വര്‍ഷം ശിക്ഷ വിധിച്ച ജഡ്ജിയ്ക്കും കുടുംബത്തിനും മരണശിക്ഷ വിധിച്ച് ഗുര്‍മീതിന്റെ അനുയായികള്‍. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തിന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചു. ജഡ്ജിക്കും കുടുംബത്തിനും നേരെ വലിയ തോതില്‍ ഭീഷണികളുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സുരക്ഷ ശക്തമാക്കുന്നത്. 10 ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ അടക്കം 55 സായുധസേനാംഗങ്ങളുടെ സംരക്ഷണമാണ് നല്‍കുക. അതേ സമയം ഗുര്‍മീതിനെ കോടതിയില്‍ നിന്നു ബലമായി മോചിപ്പിക്കാന്‍ ശ്രമമുണ്ടായതായി വിവരം പുറത്തുവന്നു. പഞ്ച്കുലയിലെ സിബിഐ കോടതിയില്‍ ഹാജരാക്കിയ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ അനുയായികള്‍ ശ്രമിച്ചെന്നാണ് വിവരം. എന്നാല്‍ ഈ നീക്കം പൊളിച്ചാണു പ്രതിയെ ജയിലില്‍ എത്തിച്ചതെന്നു ഹരിയാന ഐജി കെ.കെ.റാവു പറഞ്ഞു. ഗുര്‍മീതിനെ കോടതിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരുടെ കൂട്ടത്തില്‍ ഹരിയാന പൊലീസിലെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നുവെന്നും…

Read More

ഒരാള്‍ അകത്തു പോയപ്പോള്‍ വേറൊരാള്‍ പുറത്തിറങ്ങി ; കബീറിന്റെ പിന്‍ഗാമിയെന്നു സ്വയം പ്രഖ്യാപിച്ച ആള്‍ദൈവം രാംപാല്‍ ദാസിനെ കോടതി വെറുതെ വിട്ടു

ചണ്ഡീഗഢ്: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗ് പീഡനക്കേസില്‍ അകത്തായപ്പോള്‍ മറ്റൊരു ആള്‍ദൈവം പുറത്തിറങ്ങി. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ രാംപാല്‍ ദാസിനെയാണ് ഹരിയാനയിലെ ഹിസാര്‍ കോടതി വെറുതെ വിട്ടത്. കൊലക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് സദ്ഗുരു രാംപാല്‍ജി മഹാരാജ് എന്ന രാംപാല്‍ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2006ല്‍ തന്റെ അനുയായികളെ ഉപയോഗിച്ച് ഒരു സംഘം ഗ്രാമവാസികള്‍ക്ക് നേരെ രാപാല്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2014ല്‍ ഹരിയാനയിലെ ഹിസാറിലെ ആശ്രമത്തില്‍ നിന്നും രാംപാലിനെ പൊലീസ് അറസ്‌ററ് ചെയ്യുകയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ കവിയായ കബീര്‍ ദാസിന്റെ പിന്‍ഗാമി എന്ന പേരിലാണ് രാംപാല്‍ തന്റെ ആശ്രമം സ്ഥാപിക്കുന്നത്. വധശ്രമവും ഗൂഢാലോചനയുമുള്‍പ്പെടെയുള്ള കേസുകളില്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞിരുന്ന രാംപാലിന്റെ അറസ്റ്റ് നടപ്പിലാക്കാനെത്തിയ പൊലീസിന് നേരെ ‘സദ്ഗുരു’വിന്റെ അനുയായികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു.…

Read More

ഗുര്‍മീത് ശുദ്ധീകരിച്ചവരില്‍ നിരവധി സിനിമാ നടികളും; ഒടുവിലത്തെ ഇര സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച പ്രമുഖ തമിഴ് നടി

ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗുമായി കിടപ്പറ പങ്കിട്ടവരില്‍ സിനിമാ- സീരിയല്‍ താരങ്ങളും. ബോളിവുഡ് താരങ്ങളില്‍ തുടങ്ങി തമിഴ് സിനിമാ മേഖലയില്‍ നിന്നുള്ള ചില നടിമാരുമായി വരെ ഗുര്‍മീത് രതിസുഖം പങ്കിട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. പഞ്ചാബ്, ഹരിയാന തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കണ്ണടച്ച് വിശ്വസിക്കുന്ന ദൈവമാണ് ഗുര്‍മീത്. പാരമ്പര്യ വിശ്വാസങ്ങളില്‍ നിന്നുമാറി ഗുര്‍മീതിന്റെ ദേര സച്ചാ സൗദ ആശ്രമത്തിലേക്ക് അനുദിനം ഒഴുകുന്നത് ആയിരങ്ങളാണ്. രാജ്യത്തിനകത്തും പുറത്തുമായി കോടിക്കണക്കിനു ഭക്തരാണ് ഇയാള്‍ക്കുള്ളത്. ബോളിവുഡിലെ ചില സുന്ദരിമാരും ഗുര്‍മീതിനാല്‍ ശുദ്ധീകരിക്കപ്പെട്ടവരാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്എന്നാല്‍ ഇവര്‍ ആരൊക്കെയന്നത് സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. ആള്‍ ദൈവത്തിന്റെ അനുഗ്രഹം തേടി ബോളിവുഡ് സുന്ദരിമാര്‍ ആശ്രമത്തിലെത്തുന്നത് പതിവാണത്രേ. ഇങ്ങനെ എത്തുന്നവരെ തന്ത്രത്തില്‍കിടപ്പറയിലെത്തിക്കാനും ഗുര്‍മീത് വിരുതനാണ്. ഇതിനായി ആശ്രമത്തില്‍…

Read More

റാംറഹിം കുറ്റക്കാരനാണെന്നു വിധിച്ചതു കൊണ്ട് പോലീസ് എങ്കിലും ജീവന്‍ കാക്കും; അഥവാ നിരപരാധിയെന്നായിരുന്നു കോടതി വിധിയെങ്കില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നേനേ; ഇരകളായ സ്ത്രീകള്‍ മനസു തുറക്കുന്നു…

ചണ്ഡിഗഡ്: ഇട്ടുമൂടാനുള്ള പണം, എന്തും ചെയ്യാന്‍ തയ്യാറുള്ള അനുയായികള്‍. സഹായിക്കാന്‍ പോലീസും ഭരണകൂടവും. ഇതൊക്കെയാണ് ദേരാ സച്ച സൗദ മേധാവി ഗുര്‍മീത് റാം റഹിമിനെ പനപോലെ വളര്‍ത്തിയത്. അങ്ങനെ കരുത്തനായ ഒരു വ്യക്തിയെ അഴിക്കുള്ളിലാക്കാന്‍ ശേഷിയുള്ള ആരോപണം ഉന്നയിച്ച് രംഗത്തെത്താന്‍ ശ്രമിച്ച രണ്ട് പെണ്‍കുട്ടികള്‍ ഇപ്പോള്‍ എവിടെയാണ്? ആള്‍ദൈവത്തിന്റെ അനുയായികള്‍ തെരുവില്‍ അക്രമം കാട്ടിക്കൂട്ടുമ്പോള്‍ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ച യുവതികള്‍ എവിടെയാണെന്ന് അധികമാര്‍ക്കും അറിയില്ല. ഇവര്‍ ജീവിച്ചിരുപ്പുണ്ടെന്ന് അറിഞ്ഞാല്‍ അവിടേക്ക് ഓടിയെത്തി മര്‍ദ്ദിക്കാന്‍ വേണ്ടി തയ്യാറെടുത്തിരിക്കയാണ് ആള്‍ദൈവത്തിന്റെ അനുയായികള്‍. ജീവിതത്തില്‍ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത വിധത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലൂടെയാണ് ഈ യുവതികള്‍ കടന്നുപോകുന്ന്. റാം റഹിം കുറ്റക്കാരനാണെന്നു കോടതി വിധിച്ചപ്പോള്‍ മുതല്‍ എല്ലാക്കണ്ണുകളും പാഞ്ഞത് ഈ രണ്ടു യുവതികളെത്തേടിയായിരുന്നു. ആര്‍ക്കും അവരെ കണ്ടെത്താനായില്ല. അവരുടെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞതിങ്ങനെ: ‘പെണ്‍കുട്ടികള്‍ ഭീതിയിലാണ്. റാം റഹിം കുറ്റക്കാരനല്ലെന്നു വിധിക്കപ്പെട്ടിരുന്നെങ്കില്‍ ഇരുവരും…

Read More

മികച്ച ഗുണഗണങ്ങളുള്ള പുത്രനെ ലഭിക്കാന്‍ ഭാര്യയെ ഗുര്‍മീതിനു സമര്‍പ്പിക്കും; ഇത്തരത്തില്‍ രാജ്യമെമ്പാടുമായി ഗുര്‍മീതിനുള്ളത് ആയിരക്കണക്കിന് കുട്ടികള്‍; സങ്കേതത്തിലെ ആഡംബര മുറിയില്‍ നടക്കുന്ന ലീലാവിലാസങ്ങള്‍ ഇങ്ങനെ…

മാനഭംഗക്കേസില്‍ അറസ്റ്റിലായ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സ്ത്രീ വിഷയത്തില്‍ ബഹുകേമന്‍. കോടിക്കണക്കിന് ആരാധകരുള്ള ദേരാ സച്ച സൗദയുടെ നേതാവായ ഗുര്‍മീതിന് കോടിക്കണക്കിനാരാധകരാണ് ഇന്ത്യയിലും വിദേശത്തുമായുള്ളത്. 2002ല്‍ ദേരാ സച്ചയുടെ ആസ്ഥാനത്തെ സ്വകാര്യമുറിയില്‍ വച്ച് ഗുര്‍മീത് തന്നെ പീഡിപ്പിച്ചുവെന്ന് അനുയായിയായ യുവതി നല്‍കിയ പരാതിയിലാണ് ഇയാള്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. എന്നാല്‍ പരാതിയിലില്ലാതെ ഗുര്‍മീത് എന്ന ദൈവത്തില്‍ സ്വന്തം ശരീരം സമര്‍പ്പിക്കുന്ന സ്ത്രീകള്‍ ആയിരങ്ങളാണത്രേ. 700 ഏക്കറില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കൂറ്റര്‍ ആശ്രമത്തിലാണ് ഗുര്‍മീതും ഭാര്യയും മക്കളും കഴിയുന്നത്. ഇവിടെ അന്തേവാസികളായി ആയിരക്കണക്കിനു സ്ത്രീകളാണുള്ളത്. പലരും രാവിലെ പ്രഭാത പ്രാര്‍ഥനയും പ്രസംഗവും ശ്രവിച്ച ശേഷം വീട്ടിലേക്ക് മടങ്ങും. ഇവരുടെ ഭര്‍ത്താക്കന്‍മാരും ആശ്രമത്തിലുണ്ടെങ്കിലും ഇവരില്‍ മിക്കവരും വന്ധ്യം കരണത്തിനു വിധേയരായവരാണ്. സ്വന്തം ഭാര്യയില്‍ ഉള്ള മക്കളെക്കാള്‍ അഞ്ച് സംസ്ഥാനങ്ങളിലായി ഗുര്‍മീതിന് ആയിരക്കണക്കിനു മക്കള്‍ ഉണ്ടെന്നും പറയപ്പെടുന്നു. ദൈവത്തില്‍ നിന്നും…

Read More