ഗുര്‍മീത് റാം റഹിമിന് ബുള്ളറ്റ് പ്രൂഫ് കാര്‍ ലഭിച്ചതില്‍ ദുരൂഹത; ദേരാ സച്ചാ ആസ്ഥാനത്തെ കാര്‍ശേഖരം കണ്ട് അന്തംവിട്ട് പോലീസ്; പിടിച്ചെടുത്തത് 56 ആഡംബര കാറുകര്‍

പഞ്ച്കുല:ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ട ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വാഹനശേഖരത്തില്‍ അന്തംവിട്ട് പൊലീസ്. ഗുര്‍മീതിന്റെ അറസ്റ്റിനു പിന്നാലെ 56 ആഢംബര കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതില്‍ 30 എണ്ണവും ടൊയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ, പോര്‍ഷെ കാറുകളാണ്. കൂടാതെ ഒരു ബുള്ളറ്റ് പ്രൂഫ് കാറും പിടിച്ചെടുത്തിട്ടുണ്ട്. പ്രത്യേക അനുമതിയോടെ മാത്രം ലഭിക്കുന്ന ബുള്ളറ്റ് പ്രൂഫ് കാര്‍ ഗുര്‍മീതിനു ലഭിച്ചതെങ്ങനെയെന്നു കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് പൊലീസ്. ഗുര്‍മീതിന്റെ കാറുകളുടെ രജിസ്‌ട്രേഷന്‍ കൃത്രിമമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലും പേരുകളിലുമാണ് ഇവ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മിക്ക ആഢംബര കാറുകളും ഇന്ത്യയില്‍ വില്‍പന ആരംഭിക്കുന്നതിനു മുന്‍പുതന്നെ ഗുര്‍മീത് സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 27നു മാത്രം വിപണിയിലെത്തിയ ടൊയോട്ടയുടെ മൂന്നു മോഡലുകള്‍ അദ്ദേഹം ഇന്ത്യയിലെത്തിച്ചിരുന്നു. ഇങ്ങനെ കാറുകള്‍ എത്തിച്ചതിലും തട്ടിപ്പു നടന്നതായി പൊലീസ് സംശയിക്കുന്നു. ഇതു മാത്രമല്ല എഞ്ചിന്റെ…

Read More

അനുയായികള്‍ കലാപം അഴിച്ചു വിട്ടത് ആള്‍ദൈവത്തോടുള്ള ഭക്തിമൂത്തല്ല ! ദേരാ സച്ചാ സൗദ കലാപം സൃഷ്ടിക്കാന്‍ ഒഴുക്കിയത് അഞ്ചു കോടി രൂപ; പണം വിതരണം ചെയ്തയാള്‍ ഒളിവില്‍

ചണ്ഡീഗഡ്: ബലാല്‍സംഗക്കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും അനുയായികള്‍ അഴിച്ചുവിട്ട കലാപം ദേരാ സച്ചാ സൗദ പണം ഒഴുക്കി സൃഷ്ടിച്ചതാണെന്നു കണ്ടെത്തല്‍. കോടതി വിധി ഗുര്‍മീതിന് എതിരായാല്‍ കലാപം അഴിച്ചുവിടുന്നതിന് ഏതാണ്ട് അഞ്ചു കോടിയോളം രൂപ ദേരാ സച്ചാ സൗദ അനുയായികള്‍ക്കിടയില്‍ ഒഴുക്കിയിരുന്നതായി കലാപത്തേക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ദേരാ സച്ചാ സൗദായുടെ പഞ്ച്കുല ശാഖയുടെ തലവനായ ചാംകൗര്‍ സിങ്ങാണ് പണമൊഴുക്കി കലാപം സൃഷ്ടിക്കുന്നതിന് നേതൃത്വം നല്‍കിയതെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. കലാപമുണ്ടായതിനു പിന്നാലെ ചാംകൗറും കുടുംബാംഗങ്ങളും ഒളിവില്‍ പോയിരുന്നു. കലാപം സൃഷ്ടിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിനു നേതൃത്വം നല്‍കിയ ദുനി ചന്ദിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പഞ്ച്കുല ആശ്രമത്തിനു പുറമെ, ദേരാ സച്ചായുടെ പഞ്ചാബിലെ വിവിധ ശാഖകള്‍ക്കും കലാപം സൃഷ്ടിക്കാന്‍ പണം കൈമാറിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കലാപത്തില്‍ ജീവന്‍…

Read More

റാംറഹിം കുറ്റക്കാരനാണെന്നു വിധിച്ചതു കൊണ്ട് പോലീസ് എങ്കിലും ജീവന്‍ കാക്കും; അഥവാ നിരപരാധിയെന്നായിരുന്നു കോടതി വിധിയെങ്കില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നേനേ; ഇരകളായ സ്ത്രീകള്‍ മനസു തുറക്കുന്നു…

ചണ്ഡിഗഡ്: ഇട്ടുമൂടാനുള്ള പണം, എന്തും ചെയ്യാന്‍ തയ്യാറുള്ള അനുയായികള്‍. സഹായിക്കാന്‍ പോലീസും ഭരണകൂടവും. ഇതൊക്കെയാണ് ദേരാ സച്ച സൗദ മേധാവി ഗുര്‍മീത് റാം റഹിമിനെ പനപോലെ വളര്‍ത്തിയത്. അങ്ങനെ കരുത്തനായ ഒരു വ്യക്തിയെ അഴിക്കുള്ളിലാക്കാന്‍ ശേഷിയുള്ള ആരോപണം ഉന്നയിച്ച് രംഗത്തെത്താന്‍ ശ്രമിച്ച രണ്ട് പെണ്‍കുട്ടികള്‍ ഇപ്പോള്‍ എവിടെയാണ്? ആള്‍ദൈവത്തിന്റെ അനുയായികള്‍ തെരുവില്‍ അക്രമം കാട്ടിക്കൂട്ടുമ്പോള്‍ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ച യുവതികള്‍ എവിടെയാണെന്ന് അധികമാര്‍ക്കും അറിയില്ല. ഇവര്‍ ജീവിച്ചിരുപ്പുണ്ടെന്ന് അറിഞ്ഞാല്‍ അവിടേക്ക് ഓടിയെത്തി മര്‍ദ്ദിക്കാന്‍ വേണ്ടി തയ്യാറെടുത്തിരിക്കയാണ് ആള്‍ദൈവത്തിന്റെ അനുയായികള്‍. ജീവിതത്തില്‍ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത വിധത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലൂടെയാണ് ഈ യുവതികള്‍ കടന്നുപോകുന്ന്. റാം റഹിം കുറ്റക്കാരനാണെന്നു കോടതി വിധിച്ചപ്പോള്‍ മുതല്‍ എല്ലാക്കണ്ണുകളും പാഞ്ഞത് ഈ രണ്ടു യുവതികളെത്തേടിയായിരുന്നു. ആര്‍ക്കും അവരെ കണ്ടെത്താനായില്ല. അവരുടെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞതിങ്ങനെ: ‘പെണ്‍കുട്ടികള്‍ ഭീതിയിലാണ്. റാം റഹിം കുറ്റക്കാരനല്ലെന്നു വിധിക്കപ്പെട്ടിരുന്നെങ്കില്‍ ഇരുവരും…

Read More