ആരെങ്കിലുമൊക്കെ സഹായിക്കണേ… വക്കീലിനു കൊടുക്കാന്‍ പോലും പണമില്ലാതെ റാം റഹിമിന്റെ ദത്തുപുത്രി; ധനസഹായം തേടിയുള്ള കത്ത് പുറത്ത്

അംബാല:കേസു വാദിക്കുന്ന അഭിഭാഷകനു കൊടുക്കാന്‍ പോലും പണമില്ലാതെ റാം റഹിമിന്റെ വളര്‍ത്തു പുത്രി ഹണിപ്രീത് ഇന്‍സാന്‍. പണം നല്‍കി സഹായിക്കണമെന്നാവശ്യപ്പെട്ട് ഹണിപ്രീത് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്കാണ് ഹണിപ്രീത് കത്തെഴുതിയത്. ഇവിടെയാണ് ഹണിപ്രീത് തടവില്‍ കഴിയുന്നത്. അഭിഭാഷകനെ നിയോഗിക്കാന്‍ സ്വന്തം നിലയ്ക്കു സാധിക്കില്ലെന്നു കത്തില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘം തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ നടപടി ഡിസംബര്‍ ഏഴിന് തുടങ്ങുമെന്നു കോടതി അറിയിച്ചിരിക്കുന്നു. അന്വേഷണ സംഘം തന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. അതിനാല്‍ പണം പിന്‍വലിക്കാനാവുന്നില്ല. കത്തില്‍ പറയുന്നു. തന്റെ ഭാഗം കോടതിയില്‍ വാദിക്കുന്നതിന് അഭിഭാഷകനെ വയ്ക്കാന്‍ കൈയ്യില്‍ പണമില്ല. ഇതിനായി ബൗങ്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കണമെന്നും ഹണിപ്രീത് കത്തില്‍ ആവശ്യപ്പെടുന്നു. ഗുര്‍മീത് ജയിലിലായതിനു പിന്നാലെ, പഞ്ച്കുലയിലും മറ്റും കലാപത്തിന് ആസൂത്രണം ചെയ്‌തെന്ന കേസില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ഹണിപ്രീത് അറസ്റ്റിലായത്.…

Read More

ഹണിപ്രീതിന്റെ സ്ഥാനം കിടപ്പറയില്‍ എന്നറിഞ്ഞപ്പോള്‍ തകര്‍ന്നു പോയി; ഗുര്‍മീതിന്റെ തനിനിറം തിരിച്ചറിഞ്ഞത് ആദ്യരാത്രിയില്‍;ആള്‍ദൈവത്തിന്റെ ഭാര്യയ്ക്ക് പറയാനുള്ളത് ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍…

സിര്‍സ:ബലാല്‍സംഗക്കേസില്‍ 20 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹിം സിംഗിനെ കുടുക്കിയതിനു പിന്നില്‍ ഭാര്യ ഹര്‍ജീത് കൗര്‍ എന്ന് വിവരം. ഗുര്‍മീത് ലോകത്തിന് തന്നെ ഭീഷണിയാണെന്നു മനസിലാക്കിയതോടെയാണ് ഇവര്‍ ആള്‍ദൈവത്തിനിട്ട് പണി കൊടുത്തത് എന്നാണ് വിവരം. ഗുര്‍മീത് അറസ്റ്റിലായതിനു ശേഷം ഹര്‍ജീത് കൗറിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ആള്‍ദൈവത്തിന്റെ അനുസരണയുള്ള ഭാര്യ എന്നായിരുന്നു പല മാധ്യമങ്ങളിലും വന്നിരുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ വിവരമാണ് പുറത്തു വരുന്നത്. അത്യാഡംബരത്തില്‍ ഗുര്‍മീത് കൊട്ടാരങ്ങള്‍ കെട്ടിപ്പൊക്കുമ്പോള്‍ പ്രാര്‍ഥനകളുമായി ആശ്രമത്തിലെ സാധുക്കള്‍ക്കൊപ്പമായിരുന്നു ഹുര്‍ജിത് കൗര്‍ എപ്പോഴും. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് അവര്‍ പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്നതും. ദൈവമെന്ന് ധരിച്ച് ഗുര്‍മീതിനെ വിവാഹം ചെയ്ത ഹര്‍ജിത് സ്വന്തം ഭര്‍ത്താവിന്റെ തട്ടിപ്പ് മനസിലാക്കിയത് വൈകിയാണ്. 1990ലാണ് ഗുര്‍മീത് ദേര സച്ചൗ സൗദ ആശ്രമത്തിലെത്തുന്നത്. വളരെ വേഗം ആശ്രമത്തിന്റെ നേതൃസ്ഥാനത്തേക്ക് വളര്‍ന്ന ഗുര്‍മീത് സ്വയം…

Read More

സെക്‌സ്, ബലാല്‍സംഗം,തട്ടിപ്പ് എന്നിവ പൊതുകാര്യങ്ങള്‍; രാധേമാ, ബാബാ റാം റഹിം, ആശാറാം ബാപ്പു പിന്നെ നമ്മുടെ സന്തോഷ് മാധവനും; രാജ്യത്ത് നിറഞ്ഞാടുന്നത് നിരവധി കപടവേഷങ്ങള്‍…

മതേതര രാജ്യമെന്നാണ് വയ്‌പ്പെങ്കിലും രാജ്യത്ത് മതത്തേക്കാള്‍ വലിയ വില്‍പ്പനച്ചരക്കില്ല. ഭക്തിയുടെയും വിശ്വാസത്തിന്റെയും മറവില്‍ പിറവിയെടുക്കുന്ന ആള്‍ദൈവങ്ങള്‍ എല്ലാക്കാലത്തും ഇന്ത്യയുടെ ശാപമാണ്. ബലാല്‍സംഗം, തട്ടിപ്പ്, തുടങ്ങിയവയാണ് ഒട്ടുമിക്ക സ്വാമിമാരുടെയും അത്യന്തിക ലക്ഷ്യം. ആ കപടതയുടെ കോട്ടയ്ക്കകത്ത് അവര്‍ ദൈവങ്ങളെപ്പോലെ വാണരുളി. സ്വാധീനവും പണവും ഇഷ്ടംപോലെ. മരിക്കാനും കൊല്ലാനും തയാറായി ചുറ്റിലും പതിനായിരങ്ങള്‍. പിന്നെന്തുവേണം? അപ്പക്കഷണങ്ങള്‍ കൊടുത്ത് അനുയായികളെ പ്രീണിപ്പിച്ചു. പല കൊള്ളരുതായ്മകള്‍ക്കും വിശ്വാസത്തെ മറയാക്കി. പക്ഷേ, പ്രതീക്ഷയുടെ പച്ചതുരുത്തായി കോടതിയും നിയമവും പലപ്പോഴും വെളിച്ചംകാട്ടി; ആള്‍ദൈവങ്ങളുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീണു. ആള്‍ദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിങ് മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്നു വെള്ളിയാഴ്ച പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ ആ ഗണത്തില്‍ ഒരാള്‍ കൂടി അത്രമാത്രം. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്തു ജീവിച്ച ചില ആള്‍ ദൈവങ്ങളെ പരിചപ്പെടാം….   ചീത്ത ആത്മാക്കളെ മോചിപ്പിക്കാന്‍ ബലാല്‍സംഗം…

Read More

ചുറ്റിലും പ്രഭാവലയം തീര്‍ത്ത് സുന്ദരിമാര്‍; കരിമ്പൂച്ചകള്‍ക്കിടയില്‍ ഇരുന്ന് പ്രഭാഷണം; ഒടുക്കം പോകാന്‍ നേരം റിസോര്‍ട്ടിന് വിലയും പറഞ്ഞു; ഗുര്‍മീത് റാം റഹിം വൈത്തിരിയില്‍ താമസിക്കാനെത്തിയ കഥയിങ്ങനെ…

കല്‍പ്പറ്റ: ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ ദേരാ സച്ച നേതാവ് ഗുര്‍മീത് റാം റഹിമിന് കേരളത്തെ വളരെ ഇഷ്ടമായിരുന്നു. ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രകൃതി രമണീയതയാണ് ആള്‍ദൈവത്തെ ഇവിടേക്ക് ആകര്‍ഷിച്ചത്. വയനാട്ടില്‍ 40 ഏക്കര്‍ വസ്തുവും വാങ്ങിയിരുന്നെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. കേരളത്തില്‍ അനുയായികളുമായി കറങ്ങിനടന്ന വേളയില്‍ അദ്ദേഹം വയനാട് വൈത്തിരിയിലും എത്തിയിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും മികച്ച റിസോര്‍ട്ടുകളില്‍ ഒന്നായ വൈത്തിരി റിസോര്‍ട്ടിലായിരുന്നു അന്ന് റാം റഹിം താമസിച്ചത്. ഇവിടുത്തെ അന്തരീക്ഷം ഇഷ്ടപ്പെട്ടതിനാല്‍ താമസിച്ച റിസോര്‍ട്ടിന് വില പറഞ്ഞ ശേഷമാണ് റാം റഹിം മടങ്ങിയത്. റിസോര്‍ട്ടിന് അന്ന് റാം റഹിം ഇട്ടത് മോഹവിലയായിരുന്നു. ‘ഈ റിസോര്‍ട്ട് തരുന്നോ, ആഗ്രഹിക്കുന്നതിലും കൂടുതല്‍ വില തരാം.’ എന്നും പറഞ്ഞതായി വൈത്തിരി വില്ലേജ് എംഡിയായിരുന്ന എന്‍ കെ മുഹമ്മദ് പറയുന്നു. ഉത്തരേന്ത്യയിലെ ഒരു സ്വാമിക്കു വേണ്ടിയാണ് മുറി ബുക്ക് ചെയ്തിരുന്നത്. എന്നാല്‍,…

Read More

റാംറഹിം കുറ്റക്കാരനാണെന്നു വിധിച്ചതു കൊണ്ട് പോലീസ് എങ്കിലും ജീവന്‍ കാക്കും; അഥവാ നിരപരാധിയെന്നായിരുന്നു കോടതി വിധിയെങ്കില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നേനേ; ഇരകളായ സ്ത്രീകള്‍ മനസു തുറക്കുന്നു…

ചണ്ഡിഗഡ്: ഇട്ടുമൂടാനുള്ള പണം, എന്തും ചെയ്യാന്‍ തയ്യാറുള്ള അനുയായികള്‍. സഹായിക്കാന്‍ പോലീസും ഭരണകൂടവും. ഇതൊക്കെയാണ് ദേരാ സച്ച സൗദ മേധാവി ഗുര്‍മീത് റാം റഹിമിനെ പനപോലെ വളര്‍ത്തിയത്. അങ്ങനെ കരുത്തനായ ഒരു വ്യക്തിയെ അഴിക്കുള്ളിലാക്കാന്‍ ശേഷിയുള്ള ആരോപണം ഉന്നയിച്ച് രംഗത്തെത്താന്‍ ശ്രമിച്ച രണ്ട് പെണ്‍കുട്ടികള്‍ ഇപ്പോള്‍ എവിടെയാണ്? ആള്‍ദൈവത്തിന്റെ അനുയായികള്‍ തെരുവില്‍ അക്രമം കാട്ടിക്കൂട്ടുമ്പോള്‍ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ച യുവതികള്‍ എവിടെയാണെന്ന് അധികമാര്‍ക്കും അറിയില്ല. ഇവര്‍ ജീവിച്ചിരുപ്പുണ്ടെന്ന് അറിഞ്ഞാല്‍ അവിടേക്ക് ഓടിയെത്തി മര്‍ദ്ദിക്കാന്‍ വേണ്ടി തയ്യാറെടുത്തിരിക്കയാണ് ആള്‍ദൈവത്തിന്റെ അനുയായികള്‍. ജീവിതത്തില്‍ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത വിധത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലൂടെയാണ് ഈ യുവതികള്‍ കടന്നുപോകുന്ന്. റാം റഹിം കുറ്റക്കാരനാണെന്നു കോടതി വിധിച്ചപ്പോള്‍ മുതല്‍ എല്ലാക്കണ്ണുകളും പാഞ്ഞത് ഈ രണ്ടു യുവതികളെത്തേടിയായിരുന്നു. ആര്‍ക്കും അവരെ കണ്ടെത്താനായില്ല. അവരുടെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞതിങ്ങനെ: ‘പെണ്‍കുട്ടികള്‍ ഭീതിയിലാണ്. റാം റഹിം കുറ്റക്കാരനല്ലെന്നു വിധിക്കപ്പെട്ടിരുന്നെങ്കില്‍ ഇരുവരും…

Read More

മുറിയിലേക്ക് കയറിയ യുവതി കണ്ടത് കൂറ്റന്‍ സ്‌ക്രീനില്‍ നീലച്ചിത്രം കാണുന്ന റാം റഹിമിനെ; യുവതി അകത്തായ നിമിഷം തന്നെ വാതിലടഞ്ഞു; പിന്നെ നടന്നത് അതിക്രൂരമായ പീഡനം; ഊമക്കത്തില്‍ പറയുന്നതിങ്ങനെ…

ന്യൂഡല്‍ഹി: 2002ല്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിക്കു ലഭിച്ചൊരു ഊമക്കത്തില്‍ നിന്നാണ് ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെതിരായ കേസ് ആരംഭിക്കുന്നത്. ഹരിയാന സിര്‍സയിലെ ദേര ആസ്ഥാനത്ത് വനിതാ അനുയായികളെ ദേര തലവന്‍ പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയുള്ള ഊമക്കത്ത് ഹരിയാനപഞ്ചാബ് ഹൈക്കോടതിക്കും ലഭിച്ചു. തുടര്‍ന്ന് 2002 സെപ്റ്റംബര്‍ സിര്‍സ സെഷന്‍സ് ജഡ്ജിയുടെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐക്കു ഹരിയാനപഞ്ചാബ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം വന്നു. 2002 ഡിസംബര്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നു. 2006 ജുലൈ ദേര തലവന്‍ തങ്ങളെ പീഡിപ്പിച്ചതായി ചോദ്യംചെയ്ത 18ല്‍ രണ്ടുപേരുടെ മൊഴി. 2007 ജുലൈ 30 റാം റഹിം 1999നും 2001നും ഇടയില്‍ രണ്ടു വനിതാ അനുയായികളെ ലൈംഗികമായി പീഡിപ്പിച്ചെന്നു സിബിഐ കുറ്റപത്രവുമെത്തി. സ്വാമിക്ക് 2007 സെപ്റ്റംബര്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 2008 സെപ്റ്റംബര്‍ ആറ്…

Read More