വാഗാ അതിര്‍ത്തി പിടിച്ചടക്കി ഇന്ത്യക്കാരെ അടിമകളാക്കും ! കൊടുംഭീകരന്‍ ഹാഫിസ് സെയ്ദിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഞെട്ടിപ്പിക്കുന്നത്;പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെങ്ങും നിറയുന്നത് കടുത്ത ഇന്ത്യാ വിരുദ്ധത

കറാച്ചി: ഓരോ പാകിസ്ഥാന്‍ തെരഞ്ഞെടുപ്പും ഇന്ത്യ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. വീണ്ടുമൊരു തെരഞ്ഞെടുപ്പിനു കൂടി പാകിസ്ഥാനില്‍ കളമൊരുങ്ങുമ്പോള്‍ എങ്ങും നിറയുന്നത് ഇന്ത്യാ വിരുദ്ധത. മികച്ച രാജ്യമാക്കി പാകിസ്താനെ മാറ്റുമെന്നും ഇന്ത്യാക്കാരെ വാഗാ അതിര്‍ത്തിയില്‍ അടിമകളാക്കി മാറ്റുമെന്ന് വരെ പ്രചരണത്തില്‍ സ്ഥാനാര്‍ത്ഥികള്‍ തട്ടിവിടുന്നു. ഇന്ത്യയ്ക്ക് ഏറ്റവും തലവേദയായ മുംബൈ ഭീകരാക്രമണത്തിന്റെ തലച്ചോറ് എന്ന് ഇന്ത്യ വിശ്വസിക്കുന്ന ഹാഫീസ് സയീദ് തന്റെ മില്ലി മുസഌം ലീഗ് പാര്‍ട്ടിയുടെ 265 സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ അനേകം രാജ്യങ്ങള്‍ ആവശ്യപ്പെടുന്നതും അമേരിക്ക 10 ദശലക്ഷത്തിന് തലയ്ക്ക് വിലയിട്ടിരിക്കുന്നതുമായ ഹാഫീസ് സയീദും മകനും മത്സരിക്കുന്നുണ്ട്. സുരക്ഷാ ക്ലിയറന്‍സ് കിട്ടാതിരുന്നതിനാല്‍ തുടക്കത്തില്‍ പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എംഎംഎല്‍നെ രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ മടിച്ചെങ്കിലും അള്ളാ ഒ അക്ബര്‍ തെഹ്‌രീക്ക് എന്ന എഎടി യുടെ തണലിലാണ് തീവ്രവാദി നേതാവും അനുചരന്മാരും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഹഫീസ് സയീദും…

Read More