ജ​ന​റ​ൽ നോ​ൺ എ​സി കോ​ച്ചു​ക​ൾ കൂടുതൽ നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ; പു​റ​ത്തി​റ​ക്കു​ന്ന​ത് എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ

പ​ര​വൂ​ർ: വ​ർ​ധി​ച്ചു വ​രു​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് സാ​ധാ​ര​ണ യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​മി​ട്ട് കൂ​ടു​ത​ൽ ജ​ന​റ​ൽ നോ​ൺ ഏ​സി കോ​ച്ചു​ക​ൾ നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ തീ​രു​മാ​നംആ​ധു​നി​ക യാ​ത്രാ സൗ​ഹൃ​ദ സൗ​ക​ര്യ​ങ്ങ​ളു​ള്ള എ​ൽ​എ​ച്ച്ബി ജ​ന​റ​ൽ, നോ​ൺ ഏ​സി കോ​ച്ചു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ (2025-26) കോ​ച്ചു​ക​ളു​ടെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ എ​ത്താ​റാ​യി. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കു​മ്പോ​ൾ 4838പു​തി​യ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളാ​ണ് പു​റ​ത്തി​റ​ക്കു​ക. ഇ​തി​ൽ 2817 എ​ണ്ണം ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ളും 2021 എ​ണ്ണം സെ​ക്ക​ൻ​ഡ് ക്ലാ​സ് സ്ലീ​പ്പ​ർ കോ​ച്ചു​ക​ളു​മാ​ണ്.2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 4802 എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ കൂ​ടി നി​ർ​മി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്. ഇ​തി​ൽ 2638 എ​ണ്ണം ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ളും 2164 എ​ണ്ണം സെ​ക്ക​ൻ​ഡ് ക്ലാ​സ് സ്ലീ​പ്പ​ർ കോ​ച്ചു​ക​ളു​മാ​ണ്.റെ​യി​ൽ​വേ അ​ടു​ത്തി​ടെ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ അ​ട​ക്കം ജ​ന​റ​ൽ ടി​ക്ക​റ്റ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യ​താ​യാ​ണ്…

Read More

ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി കൃത്യ സമയം പാലിച്ച് ട്രെയിനുകള്‍ ! ജൂലായ് ഒന്നിന് ഓടിയ ട്രെയിനുകളുടെ സമയനിഷ്ഠ മാറ്റത്തിന്റെ തുടക്കമോ…

ചരിത്രത്തില്‍ ആദ്യമായി കൃത്യസമയം പാലിച്ച് ഇന്ത്യയിലെ ട്രെയിനുകള്‍. ജൂലായ് ഒന്നിന് ഓടിയ 201 ട്രെയിനുകളും കൃത്യസമയം പാലിച്ചതായി റെയില്‍വേ അറിയിച്ചു. ‘ ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി എല്ലാ ട്രെയിനുകളും കൃത്യസമയം പാലിച്ച് നൂറുശതമാനം കൃത്യത പുലര്‍ത്തി. ഇതിന് മുമ്പുള്ള ഏറ്റവും മികച്ചത് 23-06-2020 ന് നേടിയ 99.54 ശതമാനമായിരുന്നു. അന്ന് ഒരു ട്രെയിനാണ് വൈകിയത്.’ റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്ത് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ മാത്രമാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണ മെയിലുകള്‍, എക്‌സ്പ്രസ്, പാസഞ്ചര്‍ സര്‍വീസുകളും സബര്‍ബന്‍ ട്രെയിനും ആഗസ്ത് 12 വരെ റദ്ദാക്കിയിരുന്നു. ഇത് മാറ്റത്തിന്റെ തുടക്കമാണോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Read More