റ​ബാ​ഡ​യ്ക്കു പ​രി​ക്ക്, ഐ​പി​എ​ലി​ൽ​നി​ന്നു പി​ന്മാ​റി

കേ​​പ് ടൗ​​ണ്‍: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പേ​​സ​​ർ കാ​​ഗി​​സോ റ​​ബാ​​ഡ​ പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ഐ​പി​എ​ലി​ൽ​നി​ന്നു പി​ന്മാ​റി. ടെ​​സ്റ്റ് ബൗ​​ള​​ർ​​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​ര​​നാ​​യ റ​​ബാ​​ഡ​​യു​​ടെ പി​ന്മാ​​റ്റം ഡ​​ൽ​​ഹി ഡെ​​യ​​ർ​​ഡെ​​വി​​ൾ​​സി​​നു തി​​രി​​ച്ച​​ടി​​യാ​​യി.

പ​​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ഐ​പി​എ​ലി​നെ​ത്താ​ത്ത ര​ണ്ടാം പ്ര​​മു​​ഖ​ പേ​സ് ബൗ​ള​റാ​ണ് റ​​ബാ​​ഡ. ഓ​സ്ട്രേ​ലി​യ​യു​ടെ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്ക് നേ​ര​ത്തേ പി​ന്മാ​റി​യി​രു​ന്നു.ജൂ​​ലൈ പ​​കു​​തി​​യി​​ൽ ശ്രീ​​ല​​ങ്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു മു​​ന്പ് താ​​ര​​ത്തി​​നു ആ​​രോ​​ഗ്യം​​വീ​​ണ്ടെ​​ടു​​ക്കേ​​ണ്ട​​തു​​ണ്ട്.

റ​​ബാ​​ഡ​​യ്ക്ക് ഒ​​രു​​മാ​​സ​​ത്തെ വി​​ശ്ര​​മം ആ​​വ​​ശ്യ​​മാ​​ണെ​​ന്നും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ടീം ​​മാ​​നേ​​ജ​​ർ മു​​ഹ​​മ്മ​​ദ് മൂ​​സാ​​ജി പ​​റ​​ഞ്ഞു. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 3-1ന് ​​ജ​​യി​​ച്ച പ​​ര​​ന്പ​​ര​​യി​​ൽ 23 വി​​ക്ക​​റ്റു​​ക​​ൾ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Related posts