ഭരണകൂടം കനിയുന്നില്ല! ഇന്‍ര്‍നെറ്റ് സേവനദാതാക്കളും കൈയ്യൊഴിഞ്ഞു; ലെബനീസ് ടൗണ്‍ ഒറ്റപ്പെടുന്നു; രണ്ടുവര്‍ഷമായി 3ജി /4ജി ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്ത ജനതയെക്കുറിച്ചറിയാം

ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാലമാണിത്. എന്തിനും ഏതിനും ഇന്‍ര്‍നെറ്റ് വേണമെന്നായിരിക്കുന്നു. ഇന്‍ര്‍നെറ്റ് ലഭ്യമല്ലാത്തൊരു കാലത്ത് എങ്ങനെയാണ് ആളുകള്‍ ജീവിച്ചുകൊണ്ടിരുന്നത് എന്നതിനെക്കുറിച്ച് ഈ തലമുറയില്‍ ജീവിക്കുന്നവര്‍ക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല. മനുഷ്യ ജീവിതത്തില്‍ അത്രമേല്‍ സ്വാധീനം ചെലുത്താന്‍ ഇന്റര്‍നെറ്റിനായി എന്നതാണ് സത്യം. എന്നാല്‍ ഇന്‍ര്‍നെറ്റ് ഇത്രമേല്‍ ആവശ്യമായിരിക്കെ ഇത് ലഭ്യമല്ലാത്ത ഒരു കൂട്ടം ജനതയുണ്ടെന്നതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ലെബനീസ് ടൗണായ അര്‍സലിലാണ് രണ്ട് വര്‍ഷമായി മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യമല്ലാത്തത്. സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്താണ് ഗവണ്മെന്റ് മൊബൈല്‍ ഇന്റര്‍നെറ്റ് കട്ട് ചെയ്തത്. എന്നാല്‍, സാമ്പത്തിക നഷ്ടങ്ങളടക്കം കനത്ത നഷ്ടങ്ങളാണ് രണ്ടുവര്‍ഷത്തെ ഇന്റര്‍നെറ്റ് നിരോധനം ഈ ടൗണിന് നല്‍കിയത്. അല്‍ ഖ്വെയ്ദയുമായി ബന്ധമുള്ള സംഘടനയായ അല്‍ നുസ്രയും ഇറാഖിലെയും സിറിയയിലെയും ഐഎസും അര്‍സാല്‍ റെയ്ഡ് ചെയ്തിരുന്നു. 27 ലെബനീസ് സൈനികരെ തട്ടിക്കൊണ്ടുപോയി. ഈ റെയ്ഡിനുശേഷമാണ് നാട്ടില്‍ നിന്ന്…

Read More

മണലില്ല, വെള്ളമില്ല! പാമ്പുകള്‍ മാത്രം വസിക്കുന്ന ദ്വീപ്; ദ്വീപിലെത്തിയവരാരും ജീവനോടെ തിരികെയെത്തിയിട്ടുമില്ല; ബ്രസീലിലെ ഇലാ ക്വിമാഡെ ഗ്രാന്‍ഡ് എന്ന നരകതുല്യമായ ദ്വീപിനെക്കുറിച്ചറിയാം

ബ്രസീലിലെ സാവോ പോളോയില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഇലാ ക്വിമാഡെ ഗ്രാന്‍ഡ് എന്നൊരു ദ്വീപുണ്ട്. അവിടേയ്ക്ക് പോകാന്‍ ആരുമൊന്ന് മടിക്കും. കാരണം ആ ദ്വീപ് അറിയപ്പെടുന്നത് തന്നെ പാമ്പുകളുടെ ദ്വീപെന്നാണ്. ലോകത്തിലെ ഏറ്റവും ഭയക്കേണ്ട വിഷപ്പാമ്പുകളിലൊന്നായ സ്വര്‍ണത്തലയന്‍ അണലികളുടെ വാസസ്ഥലമാണിത്. ഏകദേശം രണ്ടായിരത്തിനും നാലായിരത്തിനുമിടയില്‍ അണലികള്‍ ഇവിടെയുണ്ട്. ഇവയുടെ കടിയേറ്റാല്‍ ഒരു മണിക്കൂറിനകം മരണം സംഭവിക്കും. ഈ ഗണത്തില്‍ പെട്ട പാമ്പുകള്‍ മറ്റെവിടെയുമില്ലെന്നത് മറ്റൊരു രസകരമായ വസ്തുത. ഈ ദ്വീപുമായി ബന്ധപ്പെട്ട് നിരവധികഥകള്‍ ബ്രസീലില്‍ പ്രചരിക്കുന്നുണ്ട്. ഈ ദ്വീപില്‍ ആദ്യമായി ലൈറ്റ് ഹൗസ് സ്ഥാപിച്ചത് 1909ലാണ്. ഒപ്പം മേല്‍നോട്ടത്തിനായി ജീവനക്കാരെയും നിയോഗിച്ചു. പക്ഷേ അവരാരും പിന്നീട് തിരിച്ചു വന്നില്ല. അവസാനമായി നിയോഗിച്ച ലൈറ്റ് ഹൈസ് ജീവനക്കാരനും ഭാര്യയും അഞ്ചു വയസുള്ള കുട്ടിയുമടങ്ങുന്ന കുടുംബം പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ വീടിനുള്ളില്‍ കാണപ്പെടുകയായിരുന്നു. പിന്നീട്…

Read More

അന്യഗ്രഹ ജീവികള്‍ തീര്‍ച്ചയായും ഭൂമിയിലെത്തും! മനുഷ്യരെ ഉപദ്രവിക്കുന്നതിന് പകരം സഹായിക്കും; ചന്ദ്രനില്‍ കാലുകുത്തിയ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍

അന്യഗ്രഹ ജീവികള്‍ എന്ന വിഭാഗത്തെക്കുറിച്ച് എക്കാലവും ഭീതിയോടെ മാത്രമെ മനുഷ്യര്‍ ചിന്തിച്ചിട്ടുള്ളു. ഭൂമിയിലേക്ക് അവ എത്തിപ്പെട്ടാലുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയായിരിക്കും എന്നതിനെക്കുറിച്ച് ലോകത്തെ ഒട്ടുമിക്ക ശാസ്ത്ര ഗവേഷകരും ആശങ്കപ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ അന്യഗ്രഹ ജീവികള്‍ മനുഷ്യര്‍ ഭയക്കുന്നതുപോലെ അത്ര ഭീകരരാവില്ല എന്നാണ് ആദ്യകാല ചന്ദ്രയാത്രകളില്‍ പങ്കാളിയായ അലന്‍ ബീന്‍ പറയുന്നത്. ഒരു ഓസ്ട്രേലിയന്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അന്യഗ്രഹജീവികളെ സംബന്ധിച്ച തന്റെ അഭിപ്രായം അലന്‍ തുറന്നുപറഞ്ഞത്. അന്യഗ്രഹ ജീവികളുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഇതുവരെ ഭൂമിയിലെത്തിയില്ലെങ്കിലും വൈകാതെ അവ എത്തിപ്പെടുകതന്നെ ചെയ്യും. പക്ഷേ അവര്‍ നാം കരുതുന്നപോലെ ഉപദ്രവകാരികളായിരിക്കില്ല, മറിച്ച് സഹായ മനസ്ഥിതി ഉള്ളവരായിരിക്കും എന്നാണ് അലന്‍ ബീന്‍ പറയുന്നത്. ”സൂര്യനേപ്പോലെ കോടിക്കണക്കിന് നക്ഷത്രങ്ങളാണ് പ്രപഞ്ചത്തിലുള്ളത്. അവയില്‍ ജീവനും നാഗരികതയും കണ്ടേക്കാം. പക്ഷേ അവര്‍ എത്രത്തോളം അക്രമകാരിയാണെന്നാണ് പറയാനാവില്ല. ചിലപ്പോള്‍ 10000 വര്‍ഷം മുമ്പ് മനുഷ്യര്‍ എങ്ങനെയായിരുന്നോ…

Read More

ആഗ്രഹങ്ങള്‍ക്ക് പ്രായം തടസമേയല്ല! ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംങ് ബഹിരാകാശത്ത് പോകാനൊരുങ്ങുന്നു; പരിശീലന വീഡിയോ കാണാം

സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പ്രായമോ ശാരീരിക അവശതകളോ ഒന്നും ഒരു തടസമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രലോകത്തെ അത്ഭുത പ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്. ലോകാവസാനത്തേക്കുറിച്ചും ദൈവീക സാന്നിധ്യത്തെക്കുറിച്ചുമൊക്കെ നിരവധി വിവാദ കണ്ടുപിടുത്തങ്ങളും പ്രസ്താവനകളുമൊക്കെ നടത്തിയിട്ടുള്ളയാളാണ് അദ്ദേഹം. മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗത്തിനടിമയാണ് ഹോക്കിംങ് ഇപ്പോള്‍. എങ്കില്‍ പോലും തളരാതെ പിടിച്ചുനിന്ന് ഭൗതിക ശാസ്ത്രലോകത്ത് മികച്ച കണ്ടുപിടുത്തങ്ങള്‍ നടത്തിയ സ്റ്റീഫന്‍ ഹോക്കിംങ്‌സ് ഇതാ ബഹിരാകാശത്തേക്ക് പോകാനൊരുങ്ങുന്നു. വെര്‍ജിന്‍ ഗ്യാലക്റ്റിക് സ്‌പേസ്‌ക്രാഫ്റ്റിലാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഹോക്കിംങ്‌സ് പോകുന്നത്. ബഹിരാകാശ യാത്രക്ക് അവസരം ലഭിച്ചതിനെ ആവേശത്തോടെയാണ് ഈ വൃദ്ധനായ ശാസ്ത്രജ്ഞന്‍ കാണുന്നത്. ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്നെ സ്‌പേസില്‍ കൊണ്ടുപോകാനുള്ള ധൈര്യം ആരും ഏറ്റെടുക്കുമെന്ന് കരുതിയതല്ല. എന്നാല്‍ വെര്‍ജിന്‍ അതിന് തയാറായി. അവര്‍ സമ്മതമറിയിച്ചപ്പോള്‍ അത്ഭുതമാണ് തോന്നിയത്. ഇതിലും വലിയ സന്തോഷം ഇനി ലഭിക്കാനുമില്ല. അദ്ദേഹം പറഞ്ഞു. സ്റ്റീഫന്‍ ഹോക്കിംങ് സീറോ ഗ്രാവിറ്റിയില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.…

Read More

ലോകത്തെ ഏറ്റവും ബുദ്ധിമാനായ മനുഷ്യന്‍! തലയുടെ വില 40 ലക്ഷം ഡോളര്‍; അമേരിക്ക ഭയക്കുന്ന മോസ്റ്റ് വാണ്ടഡ് സൈബര്‍ ക്രിമിനല്‍; ഇവ്‌ജെയിനി ബോഗോഷേവിനെക്കുറിച്ചറിയാം

സാധാരണ ഏതെങ്കിലും തരത്തിലുള്ള കണ്ടുപിടുത്തങ്ങളോ അല്ലെങ്കില്‍ എന്തെങ്കിലും പരീക്ഷണങ്ങളോ നടത്തിയവരെയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ളവരുടെ നിരയിലേക്ക് പരിഗണിക്കുന്നത്. എന്നാല്‍ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഒരു സൈബര്‍ ക്രിമിനലിനെയാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും ബുദ്ധിയുള്ള തലയുടെ ഉടമയായി കണ്ടെത്തിയിരിക്കുന്നത്. ബുദ്ധിമാനായ ഹാക്കര്‍ എന്ന വിശേഷണമുള്ള ഇവ്‌ജെയ്‌നി ബോഗോഷേവ് എന്ന 33 കാരന്റെ തലയ്ക്ക് 40 ലക്ഷം ഡോളറാണ് വിലയിട്ടിരിക്കുന്നത്. ബോഗോഷേവ് ആരാണെന്ന് മനസിലാക്കാന്‍ തന്നെ അമേരിക്കയിലെ രഹസ്വാന്വേഷണ സംഘത്തിന് അനേകവര്‍ഷങ്ങള്‍ എടുക്കേണ്ടി വന്നു. ലോകത്തെ ഗുരുതരമായ പല സൈബര്‍ ക്രൈമുകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചത് ഇയാളുടെ ബുദ്ധിയായിരുന്നു. ലോകത്തിന്റെ വിവിധയിടങ്ങളിലായി പത്തുലക്ഷത്തിലധികം കംപ്യൂട്ടറുകളാണ് ഇയാളുടെ നിയന്ത്രണത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. വിദേശത്തടക്കം ബിസിനസ് നടത്തുവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ലക്ഷക്കണക്കിന് തുകയാണ് ഇയാള്‍ തട്ടിയിട്ടുള്ളത്. ഇയാളെ പിടിക്കാന്‍ സഹായിക്കുന്ന എന്ത് വിവരം നല്‍കിയാലും അതിനെല്ലാം പാരിതോഷികം നല്‍കുമെന്നാണ് അമേരിക്കന്‍…

Read More

നടുറോഡില്‍ അഭ്യാസപ്രകടനം! അബുദാബിയില്‍ യുവാവിന് കിട്ടിയത് റോഡുവൃത്തിയാക്കല്‍ ശിക്ഷ; വീഡിയോ കാണാം

നമ്മുടെ രാജ്യത്തുനിന്ന് വ്യത്യസ്തമായി വിദേശരാജ്യങ്ങളില്‍ ചെറിയ കുറ്റങ്ങള്‍ക്ക് പോലും കര്‍ശനമായ ശിക്ഷയാണ് നല്‍കിവരുന്നത്. യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലാണ് ഇത്തരത്തില്‍ റോഡില്‍ വാഹനവുമായി അഹ്യാസപ്രകടനം നടത്തിയ യുവാവിന് റോഡ് വൃത്തിയാക്കുന്ന ശിക്ഷ ലഭിച്ചത്. അതും ഒരു ദിവസമൊന്നുമല്ല, മൂന്ന് മാസമാണ് റോഡ് വൃത്തിയാക്കേണ്ടത്. അബുദാബി ജുഡീഷ്യല്‍ വിഭാഗമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. റോഡ് വൃത്തിയാക്കുന്നതിന് പുറമെ 17000 ദിര്‍ഹം പിഴയും ഒടുക്കാനും കോടതി ഉത്തരവിട്ടു. പിടിച്ചുവയ്ക്കുന്ന ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് തടഞ്ഞുവയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് യുവാവ് അപകടകരമാം വിധത്തില്‍ വാഹനം ഓടിച്ചത്. അല്‍ ഷംഖ മേഖലയിലെ ഒരു സ്‌കൂളിന് മുന്‍വശത്താണ് യുവാവ് കാറുമായി ആഭ്യാസപ്രകടനം നടത്തിയത്. അഭ്യാസപ്രകടനത്തിന് സാക്ഷ്യംവഹിച്ചുകൊണ്ട് നിരവധിയാളുകള്‍ വഴിയുടെ ഇരുവശത്തും കൂടിനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രകടനത്തിനിടെ കാര്‍ തെന്നിനീങ്ങി കൂടിനിന്ന ആളുകളുടെ ഇടയിലേക്ക് കയറുന്നതും ഏതാനും പേര്‍ വീഴുന്നതും വീഡിയോയില്‍ കാണാം. ഇതിനൊക്കെ…

Read More

ദുബായ് പോലീസ് ഇപ്പോള്‍ കൂടുതല്‍ സ്‌റ്റൈലിഷ്! ഏറ്റവും വേഗതയേറിയ കാറുകളുള്ള പോലീസ് സേന എന്ന റെക്കോഡ് ഇനി ദുബായ്ക്ക്; ചിത്രങ്ങളും വീഡിയോയും വൈറല്‍

അത്ഭുതങ്ങളുടെ ഒരു കേന്ദ്രം തന്നെയാണ് ദുബായ്. പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ അവര്‍ എന്നും ഒരുപടി മുന്നിലാണ്. പ്രത്യേകിച്ച് ദുബായ് പോലീസ്. അടുത്തിടെ പോലീസ് സേനയിലേക്ക് റോബോട്ടുകളെ ഉള്‍പ്പെടുത്തിയത് വാര്‍ത്തയായിരുന്നു. ഹോളിവുഡ് ചലച്ചിത്രങ്ങളിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ഇപ്പോള്‍ ദുബായ് പോലീസ് സ്‌റ്റേഷന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് നോക്കിയാല്‍ കാണാന്‍ സാധിക്കുന്നത്. സ്‌റ്റൈലും അഴകും ഗൗരവവും ഒത്തിണങ്ങിയ കാറുകള്‍. എന്നാല്‍ പായുന്നതോ ശരവേഗത്തില്‍. ഈ കാറുകള്‍ സ്വന്തമാക്കിയതോടെ ലോകത്തിലെ ഏറ്റവും വേഗതയുള്ള പോലീസ് കാറുകളുടെ ഉടമകള്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോഡും ദുബായ് പോലീസ് സേനയ്ക്ക് സ്വന്തം. ദുബായ് പോലിസിന്റെ കാര്‍ ശേഖരത്തിലേക്ക് ലോകത്തിലെ ഏറ്റവും വേഗതയുള്ള രണ്ടാമത്തെ കാറായ ബുഗാഡി വെയറോണിന്റെ ആഗമനത്തോട് കൂടിയാണ് ഈ നേട്ടം കൈവരിക്കാനായത്. 10.5 കോടി രൂപ വില വരുന്ന ബുഗാഡിക്ക് മണിക്കൂറില്‍ 407 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. ലോകത്ത്…

Read More