തോല്‍പ്പിക്കാനാവില്ല ഈ മനോവീര്യത്തെ ! തെരഞ്ഞെടുപ്പിലെ തോല്‍വി തളര്‍ത്തില്ലെന്ന് കേരളത്തിന്റെ മരുമകള്‍ ജ്യോതി…

തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ ജനശ്രദ്ധ നേടിയ നിരവധി പേരുണ്ടായിരുന്നെങ്കിലും പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷനിലെ സ്ഥാനാര്‍ഥി ജ്യോതി ഇവരില്‍ വേറിട്ട ഒരാളായിരുന്നു. കേരളം പ്രതീക്ഷയോടെ നോക്കിക്കണ്ട കേരളത്തിന്റെ മരുമകള്‍. തന്റെ വലതു കൈ ത്യജിച്ച് ജവാനെ രക്ഷിക്കുകയും പിന്നീട് ആ ജവാന്റെ ഭാര്യയായി കേരളത്തിലെത്തുകയും ചെയ്ത ഛത്തീസ്ഗഡുകാരി ജ്യോതിയുടെ വിജയം ഏവരും കൊതിച്ചിരുന്നു. ജീവിത പരീക്ഷണത്തില്‍ വിജയിച്ച ജ്യോതിയ്ക്ക് പക്ഷെ തെരഞ്ഞെടുപ്പ് പരീക്ഷയില്‍ വിജയിക്കാനായില്ല. ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച ജ്യോതിയ്ക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചതെങ്കിലും 1600ലേറെ വോട്ടുകള്‍ പിടിക്കാനായി. തോല്‍വിയില്‍ മനംമടുത്ത് ഇരിക്കാനില്ലെന്നും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നുമാണ് ജ്യോതി പറയുന്നത്. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ജ്യോതിയ്ക്ക് ഇവിടുത്തെ ബിജെപിയുടെ നില മെച്ചപ്പെടുത്താനായി. തനിക്ക് വോട്ടു ചെയ്തവരോടും തന്നെ പിന്തുണച്ചവരോടും ജ്യോതി നന്ദി പറയുന്നു. ഒരു ബസ് യാത്രയായിരുന്നു നഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരുന്ന ജ്യോതിയുടെ ജീവിതം…

Read More

വരനെ തേടി രണ്ടു മാസം മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലപ്പുറം സ്വദേശിനിയ്ക്ക് കിട്ടിയത് നല്ല ഒന്നാന്തരം വരനെ ! തമിഴ് നാട് സ്‌പെഷ്യല്‍ പോലീസില്‍ ജോലി ചെയ്യുന്ന രാജ്കുമാര്‍ ജ്യോതിയെ ജീവിതസഖിയാക്കും…

മറ്റ് മാട്രിമോണിയല്‍ സൈറ്റുകള്‍ പരാജയപ്പെടുന്നിടത്താണ് ഫേസ്ബുക്ക് മാട്രിമോണിയല്‍ വെന്നിക്കൊടി പാറിക്കുന്നത്. പരിധിയില്ലാത്ത സെലക്ഷനാണ് ഇതിന്റെ ഒരു പ്രത്യേകത. വിവാഹം നടക്കാന്‍ ബുദ്ധിമുട്ടിയ പലര്‍ക്കും ഫേസ്ബുക്ക് മാട്രിമോണിയലിലൂടെ ഇതിനകം പങ്കാളികളെ ലഭിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസം വരനെത്തേടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട മലപ്പുറം സ്വദേശിനി ജ്യോതിയ്ക്കും ലഭിച്ചു നല്ല ഒന്നാന്തരം ഒരു വരനെ. ആ പോസ്റ്റ് ഇങ്ങനെയായിരുന്നു. ”എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. സുഹൃത്തുക്കളുടെ അറിവില്‍ ഉണ്ടെങ്കില്‍ അറിയിക്കുക. ഡിമാന്റുകള്‍ ഇല്ല, ജാതി പ്രശ്നമല്ല, എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഞാന്‍ ഫാഷന്‍ ഡിസൈനിംഗ് പഠിച്ചിട്ടുണ്ട്.”ഈ പോസ്റ്റിട്ട് രണ്ട് മാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ജ്യോതിയുടെ അടുത്ത പോസ്റ്റുമെത്തിയിരിക്കുന്നു. ഒപ്പം ഫോട്ടോയുമുണ്ട്. കൂടെ ഇങ്ങനെയൊരു കുറിപ്പും. ”ഇതാണ് എന്റെ ജീവിത പങ്കാളി പേര് രാജ്കുമാര്‍. തമിഴ്നാട് സ്പെഷല്‍ പൊലീസില്‍ ജോലി ചെയ്യുന്നു. തമിഴ്നാട് ബര്‍ഗൂര്‍ സ്വദേശിയാണ് രാജ്കുമാര്‍.” ഈ സന്തോഷവാര്‍ത്തയ്ക്ക്…

Read More

ഉത്സവമെന്നു കേട്ടാല്‍ എവിടെയാണെങ്കിലും ജ്യോതി പറന്നെത്തും;പിന്നെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മാലപൊട്ടിച്ച് ഒറ്റയോട്ടം; പിടിയിലായ ഉടന്‍ അഭിഭാഷകനുമെത്തി; ജ്യോതി ചെറിയ മീനല്ല…

തിരുവനന്തപുരം: മോഷ്ടാക്കള്‍ക്ക് വീടുകളെന്നോ ബാങ്കുകളെന്നോ ആരാധനാലയങ്ങളെന്നോ വ്യത്യാസമുണ്ടാവില്ല. എന്നാല്‍ കേരളത്തിലെ പ്രധാന ആരാധനാലയങ്ങളിലെയെല്ലാം ആചാരങ്ങളും ഉത്സവങ്ങളുമെല്ലാം ജ്യോതിയെന്ന വനിതാ മോഷ്ടാവിന് കാണാപ്പാഠമാണ്. ഓണക്കാലം കഴിയുന്നതോടെ കേരളത്തില്‍ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് അറിയാവുന്ന ജ്യോതി കാലങ്ങളായി തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തി ക്ഷേത്രങ്ങള്‍ മറയാക്കി കവര്‍ച്ച നടത്തി വരികയായിരുന്നു. ഉത്സവങ്ങളും ആരാധനയുടെ ഭാഗമായി ചടങ്ങുകളിലും തികഞ്ഞ ഭക്തയായി ജ്യോതി ഉണ്ടാവും. ഉത്സവങ്ങളെന്നു പറഞ്ഞാല്‍ ജ്യോതിയ്ക്കു ഹരമാണ്. പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലെ ഉത്സവങ്ങളെല്ലാം ജ്യോതിയ്ക്കു കാണാപ്പാഠമാണ്. അമ്പലമെന്നോ പള്ളിയെന്നോ വ്യത്യാസമില്ലതാനും. ഉത്സവം തുടങ്ങിയാല്‍ തമിഴ്നാട്ടില്‍ നിന്ന് ജ്യോതി പറന്നെത്തും തിരക്കിനിടയില്‍ എങ്ങനെയെങ്കിലും ഒന്നു രണ്ടു മാലപൊട്ടിക്കുകയും ചെയ്യും. സംസ്ഥാനത്തെ പലയിടങ്ങളില്‍ ഈ തന്ത്രം പയറ്റിയിട്ടുള്ളതിനാല്‍ മാലജ്യോതിയെന്ന വിളിപ്പേരും ലഭിച്ചു. എന്നാല്‍ ഇക്കുറി പിഴച്ചു. നവരാത്രി ഉത്സവങ്ങളോട് അനുബന്ധിച്ച് തലസ്ഥാനത്തെ തിരക്കേറിയ ക്ഷേത്രങ്ങളില്‍ മാലപൊട്ടിക്കല്‍ ലക്ഷ്യമിട്ടെത്തിയപ്പോഴാണ് കോയമ്പത്തൂര്‍, ഗാന്ധിപുരം, പാളവാക്കം കൃഷ്ണന്‍കോവില്‍…

Read More