എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ ശിവശങ്കറിനെ ‘ക്ഷ’ വരപ്പിച്ചത് ആന്ധ്രാക്കാരി വന്ദന; അമേരിക്കയില്‍ നിന്ന് തീവ്രവാദ വിരുദ്ധ പരിശീലനം നേടിയ ഐപിഎസുകാരിയുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ വിയര്‍ത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി…

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ എന്‍എഎ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത് ആന്ധ്രാക്കാരി കെ ബി വന്ദന എന്ന 41 കാരി. സ്വര്‍ണ്ണക്കടത്തില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തെരയുന്ന എന്‍ഐഎ സംഘത്തിലെ 2004 ബാച്ച് ഐപിഎസുകാരിയാണ് വന്ദന ശിവശങ്കറിനെ ചോദ്യം ചോദിച്ച് വശംകെടുത്തി. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഈ വനിതാ ഓഫീസര്‍ രണ്ടു ദിവസവും ശിവശങ്കറിനെ ചോദ്യം ചെയ്തു. എന്‍ഐഎ ദക്ഷിണേന്ത്യന്‍ ടീമിന്റെ തലപ്പത്തുള്ള ഈ വനിതാ ഡിഐജി ഹൈദരാബാദിലെ ഓഫീസിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ശിവശങ്കറിനെ ചോദ്യം ചെയ്തത്. സ്വര്‍ണ്ണക്കടത്ത് ജ്യൂവല്ലറികള്‍ക്ക് വേണ്ടിയല്ലെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായുമുള്ള കണ്ടെത്തലോടെ കേസിന്റെ ഗൗരവം പരിഗണിച്ചാണ് എന്‍ഐഎ യുടെ ദക്ഷിണേന്ത്യന്‍ മേധാവി തന്നെ ചോദ്യം ചെയ്യാനെത്തിയത്. കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയത്. 2012 ല്‍ അമേരിക്കയില്‍ നിന്നും…

Read More