മഴയില്‍ നനഞ്ഞു കുളിക്കുന്ന ജൂണ്‍ ഇത്തവണയില്ല. കാലവര്‍ഷം എത്തേണ്ട സമയം അതിക്രമിച്ചിട്ടും സംസ്ഥാനത്ത് വേണ്ടത്ര മഴയില്ലെന്നതാണ് വാസ്തവം. കാലവര്‍ഷം എത്തുമെന്ന് പ്രവചിച്ച ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ലഭിച്ച മഴയില്‍ 61 ശതമാനത്തോളം കുറവുണ്ടായെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന വിവരം. 182.2 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ കിട്ടിയത് 71.5 മില്ലീമീറ്റര്‍ മാത്രം. അതേസമയം, കഴിഞ്ഞ രണ്ടു ദിവസമായി കാര്യമായി മഴയുണ്ടാകുന്നത് വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്പെടുമെന്നതിന്റെ സൂചനയാണെന്നും വിദഗ്ധര്‍ പറയുന്നു. കാറ്റിന്റെ ഗതി ശക്തിപ്പെട്ടതിനാല്‍ വരുംദിവസങ്ങളില്‍ മഴ കനക്കുമെന്ന പ്രതീക്ഷയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും വച്ചുപുലര്‍ത്തുന്നത്. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം. ഈ ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേവരെ സംസ്ഥാനത്ത് കിട്ടിയത് ദുര്‍ബലമായ കാലവര്ഷമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഴയില്‍ 61 ശതമാനത്തിന്റെ കുറവാണ്…
Read MoreTag: kerala
എന്തിനാ പൈസയും പണവും കൊടുത്ത് ഭാരം ഒഴിവാക്കി വിടുന്നത് ! പെണ്മക്കളെ കെട്ടിച്ചു വിടാന്‍ തിടുക്കം കൂട്ടുന്ന മാതാപിതാക്കള്‍ക്കായി ഒരു കുറിപ്പ്…
ഭര്‍തൃവീട്ടില്‍ ജീവനൊടുക്കുന്നതും കൊല്ലപ്പെടുന്നതുമായ പെണ്‍കുട്ടികളുടെ എണ്ണം കേരളത്തലില്‍ അനുദിനം കൂടുകയാണ്. കോഴിക്കോട് ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ മരിച്ച ഷഹാനയെന്ന 20കാരിയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ ആള്. ഈ സാഹചര്യത്തില്‍ മലയാളി മാതാപിതാക്കളെ ഒരു കാര്യം ഓര്‍മപ്പെടുത്തുകയാണ് സൈക്കോളജിസ്റ്റ് കൂടിയായ റംസീന്. സ്വന്തം മക്കളെ പൈസയും പണവും കൊടുത്തു ഭാരം ഒഴിവാക്കി വിടുന്ന വീട്ടുകാരോടാണ് റംസീന് ചിലത് പറയുന്നത്… റംസീന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…എന്തിനാ കുരുതി കൊടുക്കാനായിട്ട് സ്വന്തം മക്കളെ പൈസയും പണവും കൊടുത്തു ഭാരം ഒഴിവാക്കി വിടുന്നത്… ഏതൊരു പെണ്‍കുട്ടിക്കും ചോദിക്കാന്‍ തന്റെ വീട്ടുകാര്‍ വിളിപ്പാടകലെയുണ്ടെങ്കില് ഒരു ഭര്‍ത്താവും, ഭര്‍തൃ വീട്ടുകാരും അവളെ ഒന്നും ചെയ്യില്ല… നിനക്ക് അവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഇങ്ങു പോന്നേക്കണം എന്ന ധൈര്യം കൊടുത്താല്‍ ഒരു പെണ്ണും ആത്മഹത്യയും ചെയ്യില്ല… മറിച്ചു ബന്ധുക്കളെയും, കാര്ന്നോന്മാരെയും വിളിച്ചു സഭ കൂട്ടി വീണ്ടുമവളെ ഓരോ മുട്ട് ന്യായങ്ങള്‍…
Read Moreഅയല്പക്കമായ തമിഴ്നാട്ടില്‍ ബസ് നിരക്ക് കേരളത്തിന്റെ നേര്‍പകുതി മാത്രം ! സ്ത്രീകള്‍ക്ക് സൗജന്യയാത്ര; ബസ് നിരക്കിലും കേരളം നമ്പര്‍ വണ്‍ ആകുമ്പോള്‍…
ഡീസല്‍ വിലയില്‍ കേരളത്തില്‍ നിന്ന് നേരിയ വ്യത്യാസം മാത്രമുള്ള തമിഴ്നാട്ടില്‍ ബസ് നിരക്കു കേരളത്തിലേതിന്റെ നേര്‍പകുതി. അവിടെ ഓര്‍ഡിനറി ബസുകളില്‍ മിനിമം നിരക്ക് അഞ്ചു രൂപയാണ്. സ്ത്രീകള്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓര്‍ഡിനറി ബസുകളില്‍ യാത്ര പൂര്‍ണമായി സൗജന്യം. ബസ് ഗതാഗതം പൊതുമേഖലാ കുത്തകയായ തമിഴ്നാട്ടില്‍ അവസാനമായി നിരക്കുവര്‍ധനയുണ്ടായത് 2018 ലാണ്. ഓര്‍ഡിനറിക്ക് 5 രൂപ, ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്സ്പ്രസിന് 7 രൂപ, ഡീലക്സിന് 11 രൂപ എന്നിങ്ങനെയാണു നിലവിലെ മിനിമം നിരക്ക്. 21,000 ബസുകളാണു ദിവസവും നിരത്തിലിറങ്ങുന്നത്. രാജ്യത്തെ നമ്പര്‍ വണ്‍ സംസ്ഥാനമെന്ന് അഭിമാനിക്കുന്ന സര്‍ക്കാരിന് ബസ് നിരക്കിലും കേരളം ഒന്നാം നമ്പറിലെത്തിയതില് അഭിമാനിക്കാം.
Read Moreപുനലൂരില്‍ പകല്‍ ചൂട് 39 ഡിഗ്രി രാത്രിയില്‍ 19 ഡിഗ്രിയും ! കേരളത്തിന്റെ പോക്ക് മരുഭൂമിവല്ക്കരണത്തിലേക്കോ…
ചൂടിനെ സംബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ കടുത്ത ആശങ്കയുളവാക്കുകയാണ്. കടുത്ത ചൂട് അനുഭവപ്പെടുന്നതിനു പിന്നില്‍ തമിഴ്നാട്ടില്‍ നിന്നുള്ള വരണ്ട കാറ്റിനു പുറമേ വര്‍ധിച്ച അള്‍ട്രാവയലറ്റ് (യുവി) തോതും കാരണമാണ്. മേഘങ്ങള്‍ മാറുന്നതാണ് ഇതിന് കാരണം.കേരളത്തിന്റെ പല ജില്ലകളിലും യുവി ഇന്‍ഡക്സ് 12 കടന്നതായി ആഗോള ഉപഗ്രഹാധിഷ്ഠിത നിരീക്ഷണങ്ങള്‍ പറയുന്നു. ഇത് ഗുരുതര സാഹചര്യമാണ് ഉണ്ടാക്കുന്നത്. പകല്‍ സമയത്ത് വളരെ ഉയര്‍ന്ന താപനിലയും രാത്രിയില്‍ വളരെ താഴ്ന്ന താപനിലയുമാണ് സംസ്ഥാനത്ത പലയിടത്തും അനുഭവപ്പെടുന്നത്. സൂര്യന്റെ ഉത്തരായന സമയമായതിനാല്‍ മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ പകുതി വരെ താപനില കൂടിയിരിക്കും. ഏപ്രില്‍ 14നു ശേഷം വേനല്‍മഴ എത്തുമെന്നാണ് പ്രതീക്ഷ. ഇതു സംഭവിച്ചില്ലെങ്കില്‍ കേരളം വരളര്ച്ചയ്ക്ക് വഴിമാറും. വെള്ളപ്പൊക്കമുണ്ടാക്കുന്ന പെരുമഴ പെയ്തിട്ടും മാസങ്ങള്‍ കഴിയുമ്പോള്‍ വരണ്ടുണങ്ങുന്നതില്‍ ആഗോളതാപനത്തിനും ഒരു പങ്കുണ്ട്. ഭൂമധ്യരേഖയോടു ചേര്‍ന്നു നില്‍ക്കുന്നതാണ് കേരളത്തില്‍…
Read Moreസംസ്ഥാനത്തെ ലൈംഗിക തൊഴിലാളികള്‍ അതീവ ദുരിതത്തില്‍ ! പുനരധിവാസ പദ്ധതിയ്ക്ക് ഉടന്‍ തുടക്കമാവും…
സംസ്ഥാനത്ത് സ്ത്രീ ലൈംഗികത്തൊഴിലാളികള്‍ അതീവ ദുരിതാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 18000 സ്ത്രീ ലൈംഗികത്തൊഴിലാളികളുണ്ടെന്നും അതില്‍ നാലായിരം പേര് അതീവ ദാരിദ്ര്യവും സാമൂഹിക പ്രശ്നങ്ങളും നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടേതാണ് കണ്ടെത്തല്‍. ഇവരുടെ പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടത്തിന് കണ്ണൂരില്‍ ഉടന്‍ തുടക്കമാകും. സംസ്ഥാന എയ്ഡ്സ് കണ്ട്രോള്സൊസൈറ്റിയുടെ ഇരുപതോളം പ്രോജക്ടുകളിലൂടെയാണ് സംസ്ഥാനത്തെ ലൈംഗികതൊഴിലാളികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ക്രോഡീകരിച്ചത്. 18,000 സ്ത്രീലൈംഗികതൊഴിലാളികള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവര്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി എയ്ഡ്സ് കണ്‍ട്രോള്‍സൊസൈറ്റിയെ സമീപിക്കാറുണ്ട്. ഇങ്ങനെയാണ് ഇവരുടെ സാമ്പത്തിക,സാമൂഹിക നില സംബന്ധിച്ചുള്ള വിവരങ്ങള്‍ശേഖരിച്ചത്. 4000 സ്ത്രീ ലൈംഗിക തൊഴിലാളികള്‍ കൊടിയ ദാരിദ്ര്യത്തിലാണ്. പൊതുവെ കുടുംബവും സമൂഹവും അകറ്റി നിര്‍ത്തുന്ന ഇവരില്‍ പലരും പ്രായാധിക്യവും കൊണ്ടുള്ള അവശതകളും നേരിടുന്നവരാണ്. പലര്‍ക്കും വാടക വീടുകള്‍പോലും ലഭിക്കാത്തതിനാല്‍ കടത്തിണ്ണയിലും റോഡുവക്കിലും ജീവിതം തള്ളി നീക്കേണ്ട അവസ്ഥയുമാണ്. ഭക്ഷണത്തിനും മരുന്നിനും വസ്ത്രങ്ങള്‍ക്കും പോലും ബുദ്ധിമുട്ടനുഭവിക്കുന്നതായും…
Read Moreഗുജറാത്തില്‍ 10,100 മരണം രേഖപ്പെടുത്തിയപ്പോള്‍ നഷ്ടപരിഹാരം നല്‍കിയത് 24,000 പേര്‍ക്ക്; 40000 പേര് മരിച്ച കേരളത്തില്‍ നഷ്ടപരിഹാരം വെറും 548 പേര്‍ക്ക്; സുപ്രീംകോടതിയുടെ വിമര്‍ശനം…
കോവിഡ് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ കേരളം വരുത്തിയ വീഴ്ചയെ വിമര്‍ശിച്ച് സുപ്രീം കോടതി. സുപ്രീം കോടതിയില്‍ നല്കിയ കണക്കനുസരിച്ചു ഗുജറാത്ത് സര്‍ക്കാര്‍ 24,000 കുടുംബങ്ങള്‍ക്ക് ഇതുവരെ കോവിഡ് നഷ്ടപരിഹാരം വിതരണം ചെയ്തു. എന്നാല്‍, സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കോവിഡ് മൂലം മരിച്ചത് 10,100 പേര് മാത്രമാണ്. നഷ്ടപരിഹാരം തേടി 40,000 അപേക്ഷകള്‍ ലഭിച്ചുവെന്നാണു ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. അപേക്ഷകരുടെയും നഷ്ടപരിഹാരവിതരണത്തിന്റെയും എണ്ണം കൂടിയതനുസരിച്ച് ഔദ്യോഗിക മരണക്കണക്ക് ഇനിയും വര്‍ധിപ്പിച്ചിട്ടില്ല. ഇതേസമയം കേരളത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ പരിതാപകരമായ അവസ്ഥയാണ് കേരളത്തിലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ഒരാഴ്ചക്കകം നഷ്ടപരിഹാരത്തിനായി ബന്ധുക്കള്‍ നല്കിയ അപേക്ഷകളിന്മേല് തീര്‍പ്പുകല്‍പ്പിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട് പുതുക്കിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും സംസ്ഥാനത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എം ആര് ഷാ അധ്യക്ഷനായുള്ള ഡിവിഷന്…
Read Moreപുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ ! കോവിഡ്ക്കാലത്ത് 1500 രൂപയുടെ തെര്‍മല്‍ സ്കാനര്‍ സര്‍ക്കാര്‍ വാങ്ങിയത് 5400 രൂപയ്ക്ക്; പുറത്തു വരുന്നത് വന്‍ അഴിമതിക്കഥകള്‍…
കോവിഡ്കാല അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ കേരളം ഞെട്ടുകയാണ്. ഒരു ദുരന്തത്തെപ്പോലും മുതലെടുക്കുന്നവരെ എങ്ങനെ വിശ്വസിക്കും എന്നാണ് ജനം ഒന്നടങ്കം ചോദിക്കുന്നത്. പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതിയുടെ കഥകള്‍ പുറത്തു വന്നതിനു പിന്നാലെ ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്കാനര്‍ വാങ്ങിയതിലെ അഴിമതിയുടെ വിവരങ്ങളും പുറത്തു വരികയാണ്. കോവിഡ് പ്രതിരോധത്തിനായി ഒന്നാം പിണറായി സര്‍ക്കാര്‍ വാങ്ങിയ ഇന്‍ഫ്രാറെഡ് തെര്‍മര്‍ സ്കാനറിന്റെ മറവില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്. 1500 മുതല്‍ 2000 രൂപ വരെ വിലയ്ക്ക് തെര്‍മോമീറ്റര്‍ വാങ്ങാമെന്നിരിക്കെ ഒന്നിന് 5400 രൂപ നിരക്കിലാണ് സര്‍ക്കാര്‍ ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്കാനര്‍ വാങ്ങിയതെന്നും ഏറ്റവും മികച്ച തെര്‍മല്‍ സ്കാനര്‍ 1500 രൂപയ്ക്ക് കിട്ടുമെന്ന് കരാറിലേര്‍പ്പെട്ട സര്‍ജിക്കല്‍ സ്ഥാപനം സമ്മതിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കാലത്ത് ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ച് കടത്തിവിടുന്നതിനായി ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്കാനറാണ് ആശുപത്രികളിലും സര്‍ക്കാര്‍ സ്വകാര്യ…
Read Moreകേരളത്തില്‍ നോറോ വൈറസ് പടരുന്നു ! 54 വിദ്യാര്‍ഥികള്‍ക്ക് രോഗബാധ; പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും വന്‍ഭീഷണി…
കേരളത്തില്‍ നോറോ വൈറസ് വ്യാപിക്കുന്നു. തൃശൂര്‍ സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 54 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കും നോറോ വൈറസ് സ്ഥിരീകരിച്ചു. ഈ മാസം എട്ട് മുതല്‍ രോഗലക്ഷണം കണ്ടു തുടങ്ങിയിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. എന്നാല്‍, ആരോഗ്യവകുപ്പിന് വിവരം ലഭ്യമായിരുന്നില്ല. ഏതാനും ദിവസം മുമ്പ് എട്ട് വിദ്യാര്‍ത്ഥിനികള്‍ രോഗബാധിതരായി ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പെട്ടത്. രോഗബാധിതരായ വ്യക്തികളുടെ രക്തം, മലം, മൂത്രം എന്നിവ ശേഖരിച്ചിരുന്നു. ബാക്ടീരിയ പരിശോധനയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും, വൈറസ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും അയച്ചു. ആലപ്പുഴയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. രോഗബാധ പൂര്‍ണമായും നിയന്ത്രണത്തിലാകുന്നതുവരെ ഹോസ്റ്റലില്‍ നിന്ന് ആരെയും വീട്ടിലേക്ക് വിടരുതെന്ന നിര്‍ദ്ദേശം നല്കി. മറ്റ് ജില്ലകളിലുള്ള വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് പോയവരുണ്ടെങ്കില്‍ വിവരം ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് അറിയിക്കാനും രോഗം…
Read Moreകേരളത്തില്‍ സ്ഥിതിഗതികള്‍ ഗുരുതരമാകുന്നു ! മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്; സംസ്ഥാനത്തുടനീളം അതിതീവ്ര മഴയ്ക്കു സാധ്യത…
സംസ്ഥാനത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുന്നു. മഴ കനത്തതോടെ എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പ്. ശക്തമായ മഴയെത്തുടര്‍ന്ന് എറണാകുളം കളമശേരിയില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. എം.സി റോഡില്‍ വെള്ളം കയറി ഏനാത്ത് ഉള്‍പ്പെടെ പലയിടത്തും ഗതാഗതം തിരിച്ചുവിട്ടു. ബംഗാള്‍ ഉള്‍ക്കലില്‍ ന്യൂനമര്‍ദ്ദവും അറബിക്കടലില്‍ ചക്രവാത ചുഴിയും തുടരുന്നതിനാല്‍ കനത്ത മഴയാണ് കേരളത്തില്‍ പ്രതീക്ഷിക്കുന്നത്. എറണാകുളം ഇടുക്കി തൃശ്ശൂര്‍ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശമാണ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ്. തിരുവനന്തപുരം ഉദയ9കുളങ്ങര സ്വദേശി തങ്കരാജ് കളമശ്ശേരിയില്‍ മരിച്ചത്. ആലുവ നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി. സമാന്തര റോഡുകളിലു0സ്വകാര്യ ബസ് സ്റ്റാന്‍ഡിലും കടകളിലും വെള്ളം കയറി. കൊല്ലം പത്തനംതിട്ട ജില്ലകളില്‍ മഴ തുടരുന്നു. പത്തനംതിട്ട കൊക്കാത്തോടും ആവണിപ്പാറ ഗിരിജന്‍ കോളനിയും ഒറ്റപ്പെട്ടു. ഇന്നലെ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ…
Read Moreഇതു കൊണ്ടൊന്നും തീരില്ല ! കേരളത്തില്‍ വരാനിരിക്കുന്നത് ഇതിലും വളരെശക്തമായ മഴയെന്ന് തമിഴ്നാട് വെതര്‍മാന്‍…
കേരളത്തില്‍ വന്‍ ദുരന്തങ്ങള്‍ വിതച്ചു കൊണ്ടുള്ള പേമാരി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ച് തമിഴ്നാട് വെതര്‍മാന്‍ പ്രദീപ് ജോണ്‍. ഏതാനും മണിക്കൂറുകള്‍ കൊണ്ട് 150 മുതല്‍ 200 മില്ലിമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത്. നാളെ മഴ ഇതിലും ശക്തമാവാനാണ് സാധ്യതയെന്നും തമിഴ്നാട് വെതര്‍മാന്‍ പറയുന്നു. മഴ കുറഞ്ഞ പ്രദേശങ്ങളായ തമിഴ്നാട്ടിലെ തിരുപ്പുര്‍, കോയമ്പത്തൂര്‍, നെല്ലായ് എന്നിവിടങ്ങളിലും ഇന്ന് ശക്തമായ മഴ പെയ്തു. വാല്‍പ്പാറ, നീലഗിരി, കന്യാകുമാരി എന്നിവിടങ്ങളില്‍ നാളെ മഴ തീവ്രമായിരിക്കുമെന്ന് പ്രദീപിന്റെ പ്രവചനത്തില്‍ പറയുന്നു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അഞ്ചു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,…
Read More