കേ​ര​ള​ത്തി​ലു​ള്ള​വ​ര്‍​ക്ക് മാ​ത്രം ഒ​രു മാ​റ്റ​വു​മി​ല്ല ! അ​വ​ര്‍ എ​ന്നെ അ​പ​മാ​നി​ച്ച് ര​സി​ക്കു​ന്നു; വേ​ദ​ന​യോ​ടെ ഷ​ക്കീ​ല​യു​ടെ പ്ര​തി​ക​ര​ണം…

കോ​ഴി​ക്കോ​ട് മാ​ളി​ല്‍ വെ​ച്ച് ന​ട​ത്താ​നി​രു​ന്ന ഒ​മ​ര്‍ ലു​ലു​വി​ന്റെ ‘ന​ല്ല സ​മ​യം’ എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ര്‍ ലോ​ഞ്ച് അ​വ​സാ​ന നി​മി​ഷം മാ​റ്റി​യ സം​ഭ​വം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കൊ​ണ്ടു പി​ടി​ച്ച ച​ര്‍​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

ന​ടി ഷ​ക്കീ​ല ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട് എ​ന്ന​തി​ന്റെ പേ​രി​ലാ​ണ് പ​രി​പാ​ടി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്ന് ഒ​മ​ര് ലു​ലു​വും മ​റ്റ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രും പ്ര​തി​ക​രി​ച്ചി​രു​ന്നു.

ന​ടി ഷ​ക്കീ​ല​യെ ഒ​ഴി​വാ​ക്കി​യാ​ല്‍ അ​നു​മ​തി ന​ല്‍​കാ​മെ​ന്ന് മാ​ള്‍ അ​ധി​കൃ​ത​ര്‍ വാ​ഗ്ദാ​നം ചെ​യ്തെ​ങ്കി​ലും പ​രി​പാ​ടി റ​ദ്ദാ​ക്കാ​നാ​യി​രു​ന്നു ത​ങ്ങ​ളു​ടെ തീ​രു​മാ​ന​മെ​ന്നാ​ണ് പി​ന്നീ​ട് ഒ​മ​ര്‍ ലു​ലു അ​റി​യി​ച്ച​ത്.

ഈ ​വി​ഷ​യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യ​തോ​ടെ പ്ര​മു​ഖ​ര​ട​ക്കം നി​ര​വ​ധി പേ​രാ​ണ് സം​ഭ​വ​ത്തി​ല്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ ഷ​ക്കീ​ല​യ്ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​ത്.

ഇ​ക്കാ​ര്യം ത​ന്നെ സം​ബ​ന്ധി​ച്ച് ഇ​ത് ആ​ദ്യ​ത്തെ വി​ഷ​യ​മ​ല്ലെ​ന്നും കാ​ലാ​കാ​ല​ങ്ങ​ളാ​യി സം​ഭ​വി​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും ആ​യി​രു​ന്നു ഷ​ക്കീ​ല ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച​ത്.

ഇ​പ്പോ​ഴി​താ വി​ഷ​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഷ​ക്കീ​ല. പ​രി​പാ​ടി റ​ദ്ദാ​ക്കി​യ​ത് ത​ന്നെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചു​വെ​ന്നും ഇ​രു​പ​ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് സ​മാ​ന സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഷ​ക്കീ​ല പ​റ​യു​ന്നു.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം കേ​ര​ള​ത്തി​ലേ​ക്കു​ള്ള ത​ന്റെ മി​ക​ച്ച തി​രി​ച്ചു​വ​ര​വാ​ണ് ഇ​തെ​ന്നാ​യി​രു​ന്നു ക​രു​തി​യി​രു​ന്ന​തെ​ന്നും എ​ന്നാ​ല്‍ അ​തു​ണ്ടാ​യി​ല്ലെ​ന്നും ഷ​ക്കീ​ല പ​റ​യു​ന്നു.

ത​മി​ഴ് തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലെ​ല്ലാം ത​ന്നെ പ​രി​പാ​ടി​ക​ള്‍​ക്ക് വി​ളി​ക്കാ​റു​ണ്ടെ​ന്നും കേ​ര​ള​ത്തി​ല്‍ നി​ന്നാ​ണ് മോ​ശ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​തെ​ന്നും കേ​ര​ള​ത്തി​ലു​ള്ള​വ​ര്‍​ക്ക് മാ​ത്രം ഒ​രു മാ​റ്റ​വും ഇ​ല്ലെ​ന്നും ഷ​ക്കീ​ല പ​റ​യു​ന്നു.

Related posts

Leave a Comment