റമ്മി കളിക്കൂ കാശുകാരാകൂ ! ഓണ്‍ലൈന്‍ റമ്മിയ്‌ക്കെതിരായ ഹര്‍ജിയില്‍ തമന്നയ്ക്കും കോഹ് ലിയ്ക്കും അജുവര്‍ഗീസിനും കോടതിയുടെ നോട്ടീസ്…

ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോഹ്ലി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ റമ്മി കളിച്ച് പണം നഷ്ടമായതിനെത്തുടര്‍ന്ന് നിരവധി ആളുകളാണ് ജീവനൊടുക്കിയത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലെ ഹര്‍ജി.

കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടമായതില്‍ മനം നൊന്ത് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയിരുന്നു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീത് ആണ് മരിച്ചത്. 21 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായത്. പല സെലിബ്രിറ്റികളും ഓണ്‍ലൈന്‍ റമ്മിയുടെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്.

Related posts

Leave a Comment