കൊച്ചി: പെര്‍മിറ്റ് പുതുക്കാത്ത 140 കിലോമീറ്റര്‍ ദൂരപരിധി നിശ്ചയിച്ച സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ റൂട്ട് കെഎസ്ആര്‍ടിസി എറ്റെടുക്കുന്നു. നേരത്തെയും കെഎസ്ആര്‍ടിസി ഇത്തരത്തില്‍ സ്വകാര്യ ബസുകളുടെ റൂട്ടുകള്‍ ഏറ്റെടുത്തിരുന്നു. സമാനരീതിയില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഓടിക്കാന്‍ തന്നെയാണ് ഇക്കുറിയും കെഎസ്ആര്‍ടിസിയുടെ തീരുമാനം. 140 കിലോമീറ്ററില്‍ താഴെ ഓടാന്‍ പെര്‍മിറ്റുള്ള സ്വകാര്യ ബസുകള്‍ പലതും ദൂരപരിധി ലംഘിച്ച് സര്‍വീസ് നടത്തിയിരുന്നു. ഇതിനെതിരേ പരാതി ഉയരുകയും പെര്‍മിറ്റ് പുതുക്കുന്നതിന് തടസം നേരിടുകയും ചെയ്തിരുന്നു. എന്നാല്‍ യാത്രക്കാരുടെ ദുരിതം ചൂണ്ടിക്കാട്ടി ബസ് ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചതോടെ താല്‍ക്കാലികമായി പെര്‍മിറ്റ് പുതുക്കി നല്കി. ഇത്തരം ബസുകളുടെ വിവരങ്ങളാണ് നിലവില്‍ ആര്‍ടി ഓഫീസുകളില്‍നിന്നും കെഎസ്ആര്‍ടിസി ക്ലസ്റ്റര്‍ ഓഫീസര്‍മാര്‍ ശേഖരിക്കുന്നത്. കോവിഡിനെത്തുടര്‍ന്ന് കട്ടപ്പുറത്തിരിക്കുന്ന 748 ബസുകള്‍ അറ്റകുററപ്പണി നടത്തി നാല് മാസത്തിനുള്ളില്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസാക്കി ഈ റൂട്ടുകളില്‍ ഓടിക്കാനാണ് കെഎസ്ആര്‍ടിസിയുടെ നീക്കം. അതേസമയം ഓര്‍ഡിനറി ബസുകള്‍ സര്‍വീസ്…
Read MoreTag: KSRTC
ഇങ്ങനെ ‘സിംപിൾ’ ആയി ഡ്രസ്സ് ചെയ്യുന്നവരെ ഇഷ്ടമല്ലേ..!’ ഡ്രൈവറും കണ്ടക്ടറും വീണ്ടും കാക്കി യൂണിഫോമിൽ; പുതുവർഷത്തിൽ പഴമയുടെ പുതുമയുമായി കെഎസ്ആർടിസി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ കാക്കി യൂണിഫോം വീണ്ടും പുനഃസ്ഥാപിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. ജീവനക്കാർ ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ച് യൂണിയനുകളുമായി ചർച്ച നടത്തിയ ശേഷമാണ് മാനേജ്മെന്റ് ഈ തീരുമാനം എടുത്തത്. 2023 ജനുവരി മുതൽ ഡ്രൈവർ, കണ്ടക്ടർ തസ്തികയിലുള്ള ജീവനക്കാർ കാക്കി നിറത്തിലുള്ള യൂണിഫോം ധരിക്കും. മെക്കാനിക്കൽ ജീവനക്കാർക്ക് നീല യൂണിഫോമും ഇൻസ്പെക്ടർ തസ്തികയിൽ ഉള്ളവർക്ക് വെള്ള ഷർട്ടും ചാര പാന്റ്സും എന്ന യൂണിഫോമും ഏർപ്പെടുത്താനാണ് നീക്കം. 2015-ലാണ് കാക്കി നിറം ഉപേക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ ആകാശനീല കുപ്പായത്തിലേക്ക് ചേക്കേറിയത്. ജീവനക്കാർക്ക് കൂടുതൽ പ്രഫഷനലിസം ഉറപ്പാക്കാനാണ് അന്നത്തെ മാനേജ്മെന്റ് ഈ തീരുമാനം നടപ്പിലാക്കിയത്.
Read Moreഅങ്ങനെയൊരു തീരുമാനം എടുക്കാൻ അവർ വൈകിച്ചില്ല; തളർന്ന് വീണ യാത്രക്കാരന് ചികിത്സയൊരുക്കാൻ ബസ് തിരികെ ഓടിച്ച് കെഎസ്ആർടിസി ജീവനക്കാർ
കാഞ്ഞിരപ്പളളി: യാത്രയ്ക്കിടയിൽ അപസ്മാരം ബാധിച്ച യാത്രക്കാരന് ചികിത്സയൊരുക്കാൻ ഒരു കിലോമീറ്ററിലധികം ദൂരം ബസ് തിരികെ ഓടിച്ചു കെഎസ്ആർടിസി ജീവനക്കാർ. ഇന്നലെ ഉച്ചയ്ക്ക് 12.20നായിരുന്നു സംഭവം. പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോയിലെ ബസിൽ പെരുമ്പാവൂരിൽനിന്നു കയറിയ മുൻ സൈനികനായ എരുമേലി തടത്തിൽവീട്ടിൽ സജിത്ത് കുമാറിന്റെ (54) ജീവൻ രക്ഷിക്കാനാണ് കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോയിലെ ജീവനക്കാർ തയാറായത്. ബസ് കാഞ്ഞിരപ്പളളി – എരുമേലി റൂട്ടിൽ സഞ്ചരിക്കവേ കുളപ്പുറം എത്തിയപ്പോൾ സജിത്ത് കുമാർ അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും തുടർന്ന് ബസിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. തുടർന്ന് രോഗിക്ക് അടിയന്തര ചികിത്സയൊരുക്കാൻ ഒരു കിലോമീറ്റർ പിന്നിലുള്ള കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രിയിലെത്തിക്കാൻ കെഎസ്ആർടിസി ജീവനക്കാരായ കണ്ടക്ടർ ടി.കെ. ജയേഷും ഡ്രൈവർ ഷെബീർ അലിയും തീരുമാനിക്കുകയായിരുന്നു. കാഞ്ഞിരപ്പളളി മേരിക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് അടിയന്തര ചികിത്സ ന്യൂറോളജി വിഭാഗത്തിന് കീഴിൽ ലഭ്യമാക്കിയതായും സജിത്ത് കുമാർ…
Read Moreപരസ്യം മുടങ്ങിയതോടെ മാസം 13 കോടിയോളം നഷ്ടം; കെഎസ്ആർടിസിയിൽ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍. ഉത്തരവ് മൂലം വന്‍ വരുമാനനഷ്ടമാണെന്നു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു. സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാട്ടിയാണ് കെഎസ്ആര്‍ടിസിയില്‍ പരസ്യം നല്‍കുന്നത് ഹൈക്കോടതി റദ്ദാക്കിയത്. പരസ്യം റദ്ദാക്കിയതോടെ പ്രതിമാസം 13 കോടിയോളം രൂപയാണ് കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടായതെന്ന് ഹൈക്കോടതി ഉത്തരവ് ചോദ്യം ചോയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ പറയുന്നു. പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് കോടതി ഉത്തരവ് വന്‍ തിരിച്ചടിയായി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരസ്യം നല്‍കാറുള്ളതെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഉത്തരവ്. വ്യക്തമായ പഠനമില്ലാതെയാണ് ഉത്തരവുണ്ടായതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ബസപകടത്തേതുടര്ന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി കെഎസ്ആര്‍ടിസിയിലെ പരസ്യം റദ്ദാക്കിയത്. ബസുകളിലെ പരസ്യം അപകടസാധ്യത കൂട്ടുമെന്ന നിരീഷണത്തെ തുടര്‍ന്നായിരുന്നു ഉത്തരവ്.
Read Moreനാൽപത് അയ്യപ്പഭക്തരില്ലെങ്കിൽ പമ്പാ സർവീസ് വേണ്ട; നഷ്ടം വരുത്തി ഓടിയാൽ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുമെന്ന് ഭീഷണി; തീർഥാടകർ ബുദ്ധിമുട്ടിൽ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ശബരിമല മണ്ഡല കാല – മകരവിളക്ക് തീർഥാടന കാലത്ത് പമ്പ സർവീസുകൾ നടത്തുന്നതിന് കെഎസ്ആർടി സി നിയന്ത്രണം ഏർപ്പെടുത്തി. ഇത് ശബരിമല തീർത്ഥാടകരെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ എല്ലാ ഡിപ്പോകളിൽ നിന്നും പ്രധാന കേന്ദ്രങ്ങളിൽ നിന്നും കെ എസ് ആർ ടി സി തീർത്ഥാടകരുടെ സൗകര്യത്തിനനുസരിച്ച് പമ്പ സർവീസ് നടത്തിയിരുന്നു. ഈ തീർത്ഥാടന കാലത്ത് ഒട്ടുമിക്ക ഡിപ്പോകളിൽ നിന്നും പമ്പ സർവീസ് ആരംഭിച്ചിട്ടില്ല. 40 തീർഥാടകർ ഇല്ലെങ്കിൽ പമ്പ സർവീസ് നടത്തേണ്ടതില്ല എന്നാണ് മാനേജ്മെന്റ് യൂണിറ്റ് അധികൃതർക്ക് നല്‍കിയിരിക്കുന്ന നിർദ്ദേശം. നഷ്ടമുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുമെന്ന് ഭീഷണിയുമുണ്ട്. യൂണിറ്റ് അധികൃതർ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറുമല്ല. പമ്പയിലേക്ക് ചാർട്ടേഡ് ബസുകൾ അയയ്ക്കാനും, ഗ്രൂപ്പ് യാത്രക്കാർക്കായി ബസുകൾ അയയ്ക്കാനുമാണ് ബജറ്റ് ടൂറിസം സെല്ലിനും യൂണിറ്റ് അധികൃതർക്കും നല്‍കിയിട്ടുള്ള നിർദ്ദേശം. എന്നാൽ ഒരൊറ്റ സംഘം…
Read More15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളെല്ലാം പൊളിച്ചു നീക്കും ! പഴയ കെഎസ്ആര്‍ടിസി ബസുകളും പൊളിക്കേണ്ടി വരും…
ഗതാഗത മേഖലയെ പരിസ്ഥിതി സൗഹാര്‍ദ്ദമാക്കുന്നതിന്റെ ഭാഗമായി 15 വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറെടുപ്പുമായി കേന്ദ്രസര്‍ക്കാര്‍. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരുത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പുറത്തിറക്കിയ കരടുരേഖയില്‍ പറയുന്നു. ഏപ്രില്‍ ഒന്നിന് ശേഷം 15 വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കി നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കോര്പ്പറേഷന് വാഹനങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ക്കും ഇത് ബാധകമാക്കും. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ റോഡില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. വാഹന ഗതാഗതവുമായി ബന്ധപ്പെട്ട കേന്ദ്രനയം സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുത്തതായും നിതിന്‍ ഗഡ്കരി പറഞ്ഞു. ഇത് നടപ്പായാല്‍ കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലുള്ള കെഎസ്ആര്‍ടിസിയുടെ പഴക്കമുള്ള വാഹനങ്ങളുംപൊളിച്ചു നീക്കേണ്ടി വരും.
Read Moreശബരിമല സര്‍വീസില്‍ കെഎസ്ആര്‍ടിസിയുടെ കൊള്ള ! സ്പെഷ്യല്‍ സര്‍വീസ് എന്നു പറഞ്ഞ് അധിക നിരക്ക് ചുമത്തുന്നതിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി…
ശബരിമലയിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി. ബസുകളില്‍ അധിക നിരക്ക് ഈടാക്കുന്നുവെന്ന വാര്‍ത്തകളെത്തുടര്‍ന്ന് സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സ്പെഷ്യല്‍ സര്‍വീസ് എന്ന പേരില്‍ നടത്തുന്ന ബസ് സര്‍വീസുകളില്‍ 35 ശതമാനം അധിക നിരക്ക് ഈടാക്കുന്നുവെന്ന പരാതിയില്‍ ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങിയ ദേവസ്വം ബെഞ്ചാണ് കേസെടുത്തിരിക്കുന്നത്. എരുമേലി, റാന്നി, പത്തനംതിട്ട, കോട്ടയം തുടങ്ങിയ സ്ഥലത്തേക്ക് നിലവിലുണ്ടായിരുന്ന സര്‍വീസുകള്‍ പമ്പവരെ നീട്ടി എല്ലാം സ്പെഷ്യല്‍ സര്‍വീസായി മാറ്റിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ഇതേ തുടര്‍ന്ന് കൂടുതല്‍ വിശദീകരണത്തിന് കെ.എസ്.ആര്.ടി.സി. സമയം തേടി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെമലയോരങ്ങളിലൂടെ കടന്നുപോകുന്ന സ്ഥലത്ത് ഘട്ടര്‍ റോഡ് എന്നത് കണക്കിലെടുത്ത് 25 ശതമാനം അധികചാര്‍ജ് ബസുകളില്‍ ഈടാക്കുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. ളാഹ മുതല്‍ പമ്പവരെയും എരുമേലി മുതല്‍…
Read Moreപോപ്പുലര്‍ ഫ്രണ്ട് പെട്ടു ! അഞ്ചു കോടി ആറ് ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍…
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. അഞ്ചു കോടി ആറു ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലില്‍ 58 ബസ്സുകള്‍ തകര്‍ത്തെന്നും 10 ജീവനക്കാര്‍ക്ക് പരിക്കേറ്റെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാനായി കെഎസ്ആര്‍ടിസി അപേക്ഷ നല്കി. ബസ്സുകള്‍ക്ക് ഉണ്ടായ കേടുപാടിന് 9,71,115 രൂപയും ഷെഡ്യൂളുകള്‍ ക്യാന്‍സല്‍ ചെയ്തതിലൂടെ മൂന്നുകോടി രൂപയുടെ നഷ്ടവും ഉണ്ടായതായി കെഎസ്ആര്‍ടിസി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാചെലവും കേടായ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി സര്‍വീസ് പുനരാരംഭിക്കുന്നതുവരെ ട്രിപ്പുകള്‍ മുടങ്ങിയതിന്റെ നഷ്ടവും ഇവരില്‍നിന്ന് ഈടാക്കണമെന്നായിരുന്നു…
Read Moreഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തത് 59 കെഎസ്ആര്‍ടിസി ബസുകള്‍ ! നിരവധി ജീവനക്കാര്‍ക്ക് പരിക്ക്; കണക്കുകള്‍ ഇങ്ങനെ…
പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ വ്യാപക അക്രമം. പോപ്പുലര്‍ ഫ്രണ്ടുകാരുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കല്ലേറില്‍ 11 ജീവനക്കാര്‍ക്ക് പരിക്കേറ്റു. 59 ബസുകള്‍ക്ക് കേടുപാടുകളുണ്ടായി. ഇതില്‍ ഒരെണ്ണം ലോഫ്ളോര്‍ എസി ബസും ഒരെണ്ണം കെ-സ്വിഫ്റ്റ് ബസുമാണ്. പോലീസ് സംരക്ഷണം നല്കിയാല് കെഎസ്ആര്‍ടിസി പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ബസുകള്‍ തകര്‍ത്തതിലൂടെ 40 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 2432 ബസുകള്‍ സര്‍വീസ് നടത്തി. മൊത്തം സര്‍വീസിന്റെ 62 ശതമാനം ബസുകളും നിരത്തിലിറങ്ങിയതായി മാനേജ്മെന്റ് അവകാശപ്പെട്ടു. അതേസമയം, ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ബസുകള്‍ക്കുണ്ടായ നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും…
Read Moreമാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം ! കാട്ടാക്കട സംഭവത്തില്‍ മാപ്പപേക്ഷയുമായി കെഎസ്ആര്‍ടിസി എംഡി…
കാട്ടാക്കട കെഎസ്ആര്‍ടിസിയില്‍ കണ്സെഷന് എടുക്കാന്‍ എത്തിയ അച്ഛനെയും മകളെയും മര്‍ദ്ദിച്ച് സംഭവത്തില്‍ പൊതുസമൂഹത്തോട് മാപ്പപേക്ഷയുമായി കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. ഒരിക്കലും നീതീകരിക്കാനാവാത്തതും അങ്ങേയറ്റം വേദനാജനകവും അപലപനീയവുമായ സംഭവമാണ് കാട്ടാക്കടയില്‍ സംഭവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ഏറെക്കുറെ വിഷയങ്ങള്‍ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ ദുഃഖകരമായ ഒരനുഭവം ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു. സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരില്‍ പൊതുസമൂഹത്തോട് പെണ്‍കുട്ടിക്കും പിതാവിനും നേരിടേണ്ടിവന്ന വൈഷമ്യത്തില്‍ മാപ്പ് ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ബിജു പ്രഭാകറിന്റെ വാക്കുകള്‍ ഇങ്ങനെ… തിരുത്തുവാന്‍ കഴിയാത്തവയെ തള്ളിക്കളയുക തന്നെ ചെയ്യും… അങ്ങനെ ചെയ്തില്ലെങ്കില്‍ ഏതൊരു സ്ഥാപനത്തിനും മുന്നോട്ടു പോകാനാകില്ല…പ്രിയപ്പെട്ടവരെ, തികച്ചും ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് 20.09.2022 ല്‍ കെ.എസ്.ആര്.ടി.സി കാട്ടാക്കട യൂണിറ്റില്‍ ഉണ്ടായത്… പ്രസ്തുത…
Read More