15 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ളെ​ല്ലാം പൊ​ളി​ച്ചു നീ​ക്കും ! പ​ഴ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും പൊ​ളി​ക്കേ​ണ്ടി വ​രും…

ഗ​താ​ഗ​ത മേ​ഖ​ല​യെ പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദ്ദ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 15 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കാ​ന്‍ ത​യ്യാ​റെ​ടു​പ്പു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍.

അ​ടു​ത്ത വ​ര്‍​ഷം ഏ​പ്രി​ല്‍ ഒ​ന്നി​ന് ഇ​ത് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തു​മെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ക​ര​ടു​രേ​ഖ​യി​ല്‍ പ​റ​യു​ന്നു.

ഏ​പ്രി​ല്‍ ഒ​ന്നി​ന് ശേ​ഷം 15 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കി ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം.

കോ​ര്‍​പ്പ​റേ​ഷ​ന്‍ വാ​ഹ​ന​ങ്ങ​ള്‍​ക്കും ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഡി​പ്പാ​ര്‍​ട്ട്മെ​ന്റ് വാ​ഹ​ന​ങ്ങ​ള്‍​ക്കും ഇ​ത് ബാ​ധ​ക​മാ​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍.

പ​തി​ന​ഞ്ച് വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​പേ​ക്ഷി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി അ​റി​യി​ച്ചു.

പ​തി​ന​ഞ്ച് വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ ഇ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. വാ​ഹ​ന ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ന​യം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത​താ​യും നി​തി​ന്‍ ഗ​ഡ്ക​രി പ​റ​ഞ്ഞു.

ഇ​ത് ന​ട​പ്പാ​യാ​ല്‍ കേ​ര​ള​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലു​ള്ള കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളും
പൊ​ളി​ച്ചു നീ​ക്കേ​ണ്ടി വ​രും.

Related posts

Leave a Comment