നഗ്നനായി കുളിമുറിക്കു സമീപം ഒളിച്ചിരുന്ന് വീട്ടമ്മയെ ശല്യപ്പെടുത്തുന്നത് പതിവായി ! ഒടുവില്‍ സിസിടിവി സ്ഥാപിച്ചതോടെ യുവാവ് പിടിയിലായി; പോക്‌സോ കേസിലെ പ്രതിയുടെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…

നഗ്നനായി എത്തി കുളിമുറിക്കു സമീപം ഒളിച്ചിരുന്ന് വീട്ടമ്മയെ ശല്യപ്പെടുത്തിയിരുന്ന യുവാവ് ഒടുവില്‍ പിടിയിലായി. ഐപ്പള്ളൂര്‍ മുകളില്‍ വീട്ടില്‍ 23കാരനായ രജുവിനെയാണ് റൂറല്‍ എസ്പിയുടെ സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഇയാള്‍ മുമ്പ് പോക്സോ കേസിലും മാലപൊട്ടിക്കല്‍ കേസില്‍ പ്രതിയായിരുന്നു. വീട്ടമ്മയും മകളും മാത്രം താമസിക്കുന്ന വീടിന് പിന്നിലായുള്ള കുളിമുറിക്ക് സമീപം നഗ്‌നനായി എത്തി ഒളിച്ചിരിക്കുകയാണ് രജുവിന്റെ പതിവ്. വീട്ടമ്മയെയും മകളെയും ഇയാള്‍ പലപ്പോഴും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് മുഖം മറച്ച് കടന്നുകളയും. ശല്യം സഹിക്കാതായപ്പോള്‍ വീടിന് സമീപം ഇവര്‍ സിസി ടിവി ക്യാമറ സ്ഥാപിച്ചു. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ പ്രതിയായ രജു അന്ന് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയിരുന്നു. റിട്ട.പോലീസ് ഉദ്യോഗസ്ഥന്റെ മകളെ അക്രമിച്ച് മാല കവര്‍ന്ന കേസിലും രജു പിടിയിലായിരുന്നതായി പൊലീസ് പറയുന്നു.

Read More

കുന്ദമംഗലത്തെ പിഎസ്സി അധ്യാപകന്‍ പഠിപ്പിക്കുന്നതില്‍ മാത്രമല്ല മറ്റു പല കാര്യങ്ങളിലും ‘മാസ്റ്റര്‍’ ! ഒടുക്കം ലീലാവിലാസങ്ങള്‍ പിഎസ്‌സി കോച്ചിംഗ് സെന്ററിന്റെ ബാത്ത്‌റൂമില്‍ വരെയെത്തി; അധ്യാപകനെ പൊക്കിയത് ഇങ്ങനെ…

ബാത്ത്‌റൂമില്‍ ഒളികാമറ സ്ഥാപിച്ച പിഎസ്‌സി അധ്യാപകന്‍ കുടുങ്ങി. ഇന്നലെയാണ് അധ്യാപകനെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പിഎസ്സി കോച്ചിംഗ് സെന്ററില്‍ ഗസ്റ്റ് അധ്യാപകനായി എത്തിയ ഇയാള്‍ പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന ബാത്ത്റൂമില്‍ ഒളി കാമറ സ്ഥാപിക്കുകയായിരുന്നു. ജീവനക്കാരി കാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപന ഉടമയെ അറിയിക്കുകയും സ്ഥാപന ഉടമ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ജീവനക്കാരിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കുന്ദമംഗലത്ത് പ്രവര്‍ത്തിക്കുന്ന പിഎസ്സി കോച്ചിംഗ് സെന്ററിലെ ഗസ്റ്റ് അധ്യാപകന്‍ തിരുവനന്തപുരം വെട്ടുക്കാട് വിപിന്‍ നിവാസില്‍ പ്രവീണ്‍ കുമാര്‍ (37) ആണ് അറസ്റ്റിലായത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ പോലീസ് അപേക്ഷ സമര്‍പ്പിക്കും. പ്രതി കുന്ദമംഗലത്തെയും പരിസര പ്രദേശങ്ങളിലേയും പല സ്ഥാപനങ്ങളിലും ക്ലാസുകളെടുക്കാറുണ്ട്. കൂടാതെ തിരുവനന്തപുരത്തും ഇയാള്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റിടങ്ങളിലെവിടെയെങ്കിലും കാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നത്. നിലവില്‍ മൊബൈല്‍ഫോണില്‍ നിന്ന്…

Read More